Search
  • Follow NativePlanet
Share
» »വിവാഹത്തിന് ഇനി തടസ്സങ്ങളേതുമില്ല...പ്രാർഥിക്കാനായി ഇതാ ഈ ക്ഷേത്രങ്ങൾ!

വിവാഹത്തിന് ഇനി തടസ്സങ്ങളേതുമില്ല...പ്രാർഥിക്കാനായി ഇതാ ഈ ക്ഷേത്രങ്ങൾ!

വിവാഹ ഭാഗ്യത്തിനായി പോകുവാൻ പറ്റിയ കുറച്ച് ക്ഷേത്രങ്ങൾ പരിചയപ്പെടാം...

കടന്നു കൂടുവാന്‍ കഴിയാത്ത ഒരു കടമ്പയാണ് ചിലർക്ക് വിവാഹം... ജാതക പൊരുത്തങ്ങളും സമയവും ഒക്കെ നോക്കുന്നവരുടെ കാര്യം പറയുകയും വേണ്ട. എന്നാൽ മംഗല്യഭാഗ്യത്തിനായി ചില ക്ഷേത്രങ്ങളിൽ പോയി പ്രാർഥിച്ചാലുള്ള ഫലം അവിശ്വസനീയമാണ്. ഈ ക്ഷേത്രങ്ങളിൽ പോയി പ്രാർഥിച്ചാൽ വിവാഹ തടസ്സം മാറുകയും ദീർഘ ദാമ്പത്യം ഫലമായി ലഭിക്കുകയും ചെയ്യുമത്രെ. വിവാഹ ഭാഗ്യത്തിനായി പോകുവാൻ പറ്റിയ കുറച്ച് ക്ഷേത്രങ്ങൾ പരിചയപ്പെടാം...

മണവാളേശ്വർ ക്ഷേത്രം, തിരുവേൽവിക്കുടി

മണവാളേശ്വർ ക്ഷേത്രം, തിരുവേൽവിക്കുടി

തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിൽ വെൽവിക്കുടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് ശ്രീ മണവാളേശ്വർ ക്ഷേത്രമാണ് വിവാഹ കാര്യങ്ങള്‍ നടക്കുവാൻ വിശ്വാസികൾ പോകുന്ന ക്ഷേത്രങ്ങളിലൊന്ന്...
അവിവാഹിതർ ഇവിടെ എത്തി പ്രാർഥിച്ചാൽ കൃത്യം ഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കുമത്രെ. വിവാഹ സംബന്ധമായ എല്ലാ ദോഷങ്ങൾക്കും പരിഹാരം നടത്തുവാൻ പറ്റിയ ക്ഷേത്രം കൂടിയാണിത്. ഇവിടെ 48 ദീപങ്ങൾ തെളിയിച്ച് പ്രാർഥിച്ചാൽ മതി എന്നാണ് വിശ്വാസം.

എല്ലാ പൗർണ്ണമി ദിവസങ്ങളിലും ഇവിടെ രാവിലെ 10 മുതൽ വൈകിട്ട് 4.00 വരെ നീണ്ടു നിൽക്കുന്ന ഒരു പൂജ നടത്താറുണ്ട്. അന്നേദിവസം വിവാഹത്തിന് തടസ്സം നേരിടുന്നവര്‍ ഇതിൽ പങ്കെടുത്ത് പ്രാർഥിച്ചാൽ മതിയത്രെ. അഭിഷേകവും അർച്ചനയും നടത്തിയാൽ എല്ലാം ശരിയാകും എന്നുമൊരു വിശ്വാസമുണ്ട്.

കന്യാകുമാരി ദേവീ ക്ഷേത്രം

കന്യാകുമാരി ദേവീ ക്ഷേത്രം

എന്നും മലയാളികളുടെ പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് കന്യാകുമാരി ദേവി ക്ഷേത്രം. വിവിധ മതവിശ്വാസങ്ങളിലുള്ളവർ എത്തിച്ചേരുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്. വിവാഹം നടക്കാതെ നിത്യകന്യകയായി തുടരുന്ന കന്യാകുമാരി ദേവിയോട് പ്രാര്‍ഥിച്ചാല്‍ വിവാഹം നടക്കുമെന്നാണ് വിശ്വാസം.ശുചീന്ദ്രനാഥനായ ശിവനുമായുള്ള വിവാഹം നടക്കാത്തതിനാല്‍ കന്യകയായി ദേവി തുടരുന്നുവെന്നാണ് വിശ്വാസം.

PC: Aleksandr Zykov

നിത്യകന്യകയായ ദേവി

നിത്യകന്യകയായ ദേവി

അസുരനായ ബാണാസുരനെ വധിക്കുക എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായാണ് ആദിപരാശക്തി കുമാരിയായി ജന്‍മമെടുത്തത്. എന്നാല്‍ കുമാരിയില്‍ ആകൃഷ്ടനായ മഹാദേവനായ ശുചീന്ദ്രനാഥനുമായിദേവിയുടെ വിവാഹം തീരുമാനിച്ചു. ദേവി കന്യകയായി തുടര്‍ന്നാല്‍ മാത്രമേ ബാണാസുര നിഗ്രഹം സാധ്യമാകൂ എന്നറിയാവുന്ന ദേവഗണങ്ങള്‍ നാരദനെ സമീപിച്ചു. വിവാഹത്തിന് മുഹൂര്‍ത്തമുള്ള അര്‍ധരാത്രിയില്‍ ദേവിയുടെ അടുത്തേക്ക് പുറപ്പെട്ട മഹാദേവനു പിന്നില്‍ നാരദന്‍ കോഴിയായി കൂവി. നേരം പുലര്‍ന്നെന്നും മുഹൂര്‍ത്തം കഴിഞ്ഞുവെന്നും കരുതിയ മഹാദേവന്‍ തിരിച്ചുപോയത്രെ. കുമാരി ഇപ്പോഴും നിത്യകന്യകയായി തുടരുന്നുവെന്നാണ് വിശ്വാസം
കന്യാകുമാരി ദേവിയെ ദര്‍ശിച്ച് പ്രാര്‍ഥിച്ചാല്‍ ഉടന്‍ കല്യാണം നടക്കുമെന്നും വിവാഹിതര്‍ക്ക് ഉത്തമ ദാമ്പത്യം സാധ്യമാകുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഇവിടെ ഒരിക്കെലങ്കിലും പ്രാര്‍ഥിച്ചവര്‍ക്ക് ദേവിയുടെ അനുഗ്രഹത്തിന്റെ കഥകള്‍ ഒന്നെങ്കിലും പറയാനുണ്ടാകും.

തിരുവഞ്ചിക്കുളം ശിവ ക്ഷേത്രം

തിരുവഞ്ചിക്കുളം ശിവ ക്ഷേത്രം

തൃശൂരിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളിലൊന്നാണ് തിരുവഞ്ചിക്കുളം ശിവ ക്ഷേത്രം. ചേരരാജാക്കന്മാരുടെ കുടുംബ ക്ഷേത്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇരുപത്തിയഞ്ചിൽ അധികം ഉപദേവതമാരുള്ള ഈ ക്ഷേത്രമാണ് കേരളത്തിൽ തന്നെ ഏറ്റവും ഉപദേവതമാരുള്ള ക്ഷേത്രം. വിവിധ കാരണങ്ങൾ കൊണ്ട് വിവാഹം നടക്കാത്ത പെൺകുട്ടികൾ ഇവിടെ എത്തി പ്രാർഥിച്ചാൽ വിവാഹം നടക്കും എന്നാണ് വിശ്വാസം. വിവാഹിതരായവര് ദീർഘമാംഗല്യത്തിനായും ഇവിടെ എത്തി പ്രാർഥിക്കാറുണ്ട്.

PC:Ssriram mt

തിരുച്ചെണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

തിരുച്ചെണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

വിവാഹ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പോകുവാൻ പറ്റി മറ്റൊരു ക്ഷേത്രമാണ് തമിഴ്നാട്ടിലെ തിരുച്ചെണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. മുരുകന്റെ ആറുപടൈ വീടുകളിലൊന്നായ ഈ ക്ഷേത്രം ബംഗാൾ ഉൾക്കടലിനു അഭിമുഖമായി തിരുനെൽവേലിയിൽ കടൽത്തീരത്താണ് സ്ഥിതി ചെയ്യുന്നത്. വിവാഹത്തിനുണ്ടാകുന്ന ഏതു തടസ്സങ്ങളും ഇവിടെ എത്തി പ്രാര്‍ഥിച്ചാൽ മാറും എന്നൊരു വിശ്വാസമുണ്ട്. ജാതക ദോഷമായാലും പ്രായത്തിന്റെയും സമ്പത്തിന്റെയും പ്രശ്നമായാലും ഇവിടെ പ്രാർഥിച്ചാൽ ഫലം ഉറപ്പാണ്.

PC: Ssriram mt

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം

കഥകളും വിശ്വാസങ്ങളും ധാരാളമുള്ള ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. മഹാദേവനെ കിഴക്ക അഭിമുഖമായും പാർവ്വതി ദേവിയെ പടിഞ്ഞാറ് അഭിമുഖമായും ഒരേ ശ്രീകോവിലിൽ അർധനാരീശ്വര സങ്കല്പ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. രജസ്വലയാകുന്ന ദേവി എന്ന പേരിൽ ഇവിടുത്തെ ദേവി ഏറെ പ്രസിദ്ധമാണ്. ഇവിടുത്തെ ദേവിയടെ തൃപ്പൂത്താറാട്ടിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്തുന്നു. വിവാഹ തടസ്സം മാറുവാനായും ഇവിടെ വിശ്വാസികൾ എത്തി പ്രാർഥിക്കുന്നു.

PC:Ssriram mt

മുടിച്ചൂർ ക്ഷേത്രം

മുടിച്ചൂർ ക്ഷേത്രം

തമിഴ്നാട്ടിലെ താംബരത്തുള്ള വിദ്യാംബിഗൈ സമേധ ഭീമേശ്വർ ക്ഷേത്രം വിവാഹ കാര്യങ്ങൾ നടക്കുവാൻ പേരുകേട്ട ക്ഷേത്രമാണ്. ഇവിടുത്തെ പ്രധാന ശ്രീകോവിലിനുള്ളിലായി വിവാഹം നടക്കുവാൻ പ്രാർഥിക്കാനെത്തുന്നവർ ഒരു കമ്പിയിൽ നമ്പർ എഴുതിയിട്ടിരിക്കുന്ന ടാഗ് കാണാം.
ഇവിടെ എത്തി പ്രാർഥിച്ചാൽ ഉടനെ വിവാഹം നടക്കുമെന്നും വിവാഹ ശേഷം ഭാര്യയും ഭർത്താവും ചേർന്നെത്തി മഞ്ഞച്ചരടിൽ തൂക്കിയിരിക്കുന്ന ടാഗ് മാറ്റണമെന്നുമാണ് വിശ്വാസം.

PC:Arunankapilan

തിരുവിടനാത്തെ ക്ഷേത്രം, മഹാബലിപുരം

തിരുവിടനാത്തെ ക്ഷേത്രം, മഹാബലിപുരം

മഹാബലിപുരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തിരുവിടനാത്തെ ക്ഷേത്രം. ലക്ഷ്മി നരസിംഹ സ്വാമിയുടെ ഈ ക്ഷേത്രത്തിൽ കോമളവല്ലിത്തായരുവായാണ് ലക്ഷ്മിയെ ആരാധിക്കുന്നത്. വരാഹ രൂപത്തിലാണ് വിഷ്ണുവിനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നിത്യ കല്യാണ പെരുമാൾ ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. ഒരു പുണ്യാത്മാവിന്റെ 360 പെൺമക്കളെയും വിഷ്ണു വിവാഹം കഴിച്ചതിനാലാണ് ഇവിടം ഇങ്ങനെ അറിയപ്പെടുന്നതത്രെ. എന്തായാലും വിവാഹ കാര്യം നടക്കുവാനായി ഒരുപാട് ആളുകൾ ഇവിടെ എത്തുന്നു.
രാവിലെ ആറു മണി മുതല്‍ വരെയും ഉച്ചയ്ക്ക് ശേഷം മുതല്‍ രാത്രി എട്ടു മണി വരെയുമാണ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ സാധിക്കുന്നത്.

PC: G. Karthikeyan

മധുരൈ മീനാക്ഷി ക്ഷേത്രം

മധുരൈ മീനാക്ഷി ക്ഷേത്രം

ലോക പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങളിലൊന്നായ മധുരൈ മീനാക്ഷി ക്ഷേത്രവും ഇക്കാര്യത്തിൽ പ്രസിദ്ധമാണ്. പാണ്ഡ്യ രാജാവിന്റെ മകളായി ജമിച്ച മീനാക്ഷി ശിവനെ മീനാക്ഷി ക്ഷേത്രത്തിന്റേത്. മധുരയിൽ വെച്ച് വിഷ്ണു മുൻകൈയെടുത്താണ് ഈ വിവാഹം നടത്തിക്കൊടുത്തത്. മീനാക്ഷി ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ചിത്തിര ഉത്സവം അഥവാ തിരുകല്യാണം. സുന്ദരേശന്റെയും മീനാക്ഷിയുടെയും മധുരയില്‍ നടന്ന കല്യാണം ഭൂമിയില്‍ നടന്ന ഏറ്റവും വലിയ ആഘോഷമായിരുന്നുവത്രെ. സര്‍വ്വ ചരാചരങ്ങളും പങ്കെടുത്ത ഈ വിവാഹത്തിന്റെ ഓര്‍മ്മയാണ് തിരുകല്യാണം എന്ന പേരില്‍ അനുസ്മരിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ഇത് നടക്കുന്നത്.
ഇവിടെ എത്തി പ്രാർഥിച്ചാൽ അവിവാഹിതരായ പെൺകുട്ടികളുടെ കല്യാണം ഉടൻ നടക്കുമെന്നാണ് വിശ്വാസം.

PC: Os Rúpias

ഭോഗ നന്ദീശ്വര ക്ഷേത്രം

ഭോഗ നന്ദീശ്വര ക്ഷേത്രം

വിവാഹം നടക്കുവാൻ സഹായിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചാണ് നമ്മൾ ഇതുവരെയും വായിച്ചത്. ഇതാ വിവാഹം നടന്നു കഴിഞ്ഞാൽ ഭാര്യയും ഭർത്താവും തീർച്ചായയും പോയിരിക്കേണ്ട ഒരു ക്ഷേത്രത്തെക്കൂടി അറിയാം. വിവാഹം കഴിഞ്ഞാൽ നവ ദമ്പതികൾ ഇവിടെ എത്തി പ്രാർഥിക്കുന്നത് അതീവ വിശിഷ്ടമാണെന്നാണ് കരുതപ്പെടുന്നത്. ദീർഘ ദാമ്പത്യത്തിന് ഇവിടെ എത്തിയുള്ള പ്രാർഥനകൾ ഏറെ ഗുണം ചെയ്യുമത്രെ.
ഇവിടെ പ്രധാനമായും രണ്ട് ക്ഷേത്രങ്ങളാണുള്ളത്. അരുണാചലേശ്വരനും ഭോഗനന്ദീശ്വരനും. തെക്കു ദിശയിലെ ഭോഗ നന്ദീശ്വര ക്ഷേത്രം തലക്കാട് ഗംഗാ രാജവംശവും വടക്കു ദിശയിലെ ഭോഗ നന്ദീശ്വര ക്ഷേത്രം ചോള രാജാക്കന്മാരുമാണ് നിർമ്മിച്ചത് എന്നാണ് വിശ്വാസം. ഇതിനു രണ്ടിനും ഇടയിലായി ഉമാ മഹേശ്വരിയുടെ ഒരു ചെറിയ ക്ഷേത്രവും ഒരു കല്യാണ മണ്ഡപവും കാണാം.

ജലവും അഗ്നിയും...മീനാക്ഷി ക്ഷേത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങള്‍!! ജലവും അഗ്നിയും...മീനാക്ഷി ക്ഷേത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങള്‍!!

ഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കണോ...പോകാം ഈ ക്ഷേത്രത്തിൽ ഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കണോ...പോകാം ഈ ക്ഷേത്രത്തിൽ

PC:Kgopalkrishnabadrinath

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X