Search
  • Follow NativePlanet
Share
» »ഭൂത് ചതുര്‍ദശി മുതല്‍ ബലി വരെ.. ഹാലോവീന്‍റെ ഇന്ത്യന്‍ രൂപങ്ങള്‍

ഭൂത് ചതുര്‍ദശി മുതല്‍ ബലി വരെ.. ഹാലോവീന്‍റെ ഇന്ത്യന്‍ രൂപങ്ങള്‍

ലോകത്തിലെ പ്രസിദ്ധമായ ആഘോഷങ്ങളില്‍ ഒന്നാണ് ഹാലോവീന്‍. പാശ്ചത്യ രാജ്യങ്ങളില്‍ ഏറെ പ്രധാനപ്പെ‌ട്ടതും കുട്ടികളും മുതിര്‍ന്നവരും ഒന്ന‌ടങ്കം ആസ്വദിക്കുകയും ചെയ്യുന്ന ഹാലോവീന് പക്ഷേ, ഇന്ത്യയില്‍ ആരാധകര്‍ കുറവാണ്. ഭീകര വേഷങ്ങള്‍ ധരിച്ചു പേടിപ്പെടുത്തുന്ന രൂപത്തിലെത്തുന്ന ആളുകളും പ്രേതഭവനം പോലെ അണിയിച്ചൊരുക്കുന്ന വീടുകളും ജാക്ക് ഓ ലാന്റേണ്‍ എന്ന പേരില്‍ മത്തങ്ങളെ ഭീകരവേഷം കെട്ടിക്കുന്നതുമെല്ലാമാണ് ഹാലോവിന്റെ പ്രത്യേകതകള്‍.

ഇന്ത്യയില്‍ അത്രയും സ്വീകാര്യമല്ല എങ്കില്‍ കൂടിയും നമുക്ക് നമ്മു‌ടേതായ രീതിയിലുള്ള ഹാലോവീന്‍ സമാന ആഘോഷങ്ങളുണ്ട്.

ഹാലോവീന്‍ ചരിത്രം ഇങ്ങനെ

ഹാലോവീന്‍ ചരിത്രം ഇങ്ങനെ

ഹാലോവീന്റെ ചരിത്രത്തെക്കുറിച്ച് പറയുമ്പോള്‍ അതിനു പല വ്യാഖ്യാനങ്ങളുമുണ്ട്. നവംബര്‍ ഒന്ന് എല്ലാ വിശുദ്ധരുടെയും ദിനമായി ആഘോഷിക്കുവാന്‍ ഗ്രിഗറി മൂന്നാമന്‍ മാര്‍പാപ്പ തിരുമാനിച്ചതുമായി ബന്ധപ്പെട്ടാണ് ഒന്ന്. ഓള്‍ സെയിന്റ്സ് ഡേ അഥവാ എല്ലാ വിശുദ്ധരുടെയും ദിനം എന്നറിയപ്പെ‌ടുന്ന നവംബര്‍ 1ന്‍റെ തലേ ദിവസം ഓള്‍ ഹാലോസ് ഈവ് എന്നാണ് അറിയപ്പെടുന്നത്. ആ ദിവസമാണ് പിന്നീട് ഹാലോവിയന്‍ ദിനമായി മാറിയതെന്നാണ് പറയപ്പെടുന്നത്.

പിശാചുകള്‍ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ദിനം

പിശാചുകള്‍ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ദിനം

കെല്‍റ്റ് വിഭാഗക്കാര്‍ നവംബര്‍ ഒന്നിനായിരുന്നുവത്രെ പുതുവര്‍ഷം ആഘോഷിച്ചിരുന്നത്. പുതുവര്‍ഷത്തിന്റെ തലേന്ന് ഭൂതപ്രേത പിശാചുകള്‍ ഭൂമിയിലേക്ക് ഇറങ്ങിവരുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. വേനല്‍ക്കാലത്തിന്റെ അവസാനമായ ഈ ദിനം കഠിന ശൈത്യത്തിന്റെ നാളുകളിലേക്കുള്ള വാതില്‍ കൂടിയാണ്. അങ്ങനെ സാംഹെയ്ന്‍ എന്ന പേരില്‍ അവര്‍ ഈ ദിവസം ആഘോഷിച്ചു പോരുകയും അത് പിന്നീ‌ട് ഹാലോവീനായി മാറുകയും ചെയ്തുവെന്നാണ് മറ്റൊരു ചരിത്രം.

ഇന്ത്യന്‍ ഹാലോവീനുകള്‍

ഇന്ത്യന്‍ ഹാലോവീനുകള്‍

പാശ്ചാത്യരെപ്പോലുള്ല ആഘോഷങ്ങളില്ലെങ്കിലും ഹാലോവീനു സമാനമായ ആഘോഷങ്ങള്‍ നമ്മുടെ നാടുകളില്‍ കാണാം ഓരോ ഇ‌ടവും അവരവരുടെ സംസ്കാരങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസരിച്ചാണ് ഹാലോവീന്‍ ആഘോഷിക്കുന്നത്.

ബഡാബഡിയാ ഡാക്കാ, ഒഡീഷ

ബഡാബഡിയാ ഡാക്കാ, ഒഡീഷ

ബഡാബഡിയാ ഡാക്കായു‌ടെ ആഘോഷ കേന്ദ്രം ഒഡീഷയാണ്. ദീപാവലി ദിവസം പൂര്‍വ്വികരോട് ന‌ടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളുമാണ് ഇതിലുള്ളത്. തങ്ങളു‌ടെ ജീവിതത്തിലെ ഇരുട്ടു നിറഞ്ഞ സമയത്ത് വെളിച്ചമായി വരണമെന്നാണ് പ്രാര്‍ത്ഥന. തങ്ങളുടെ മരിച്ചവര്‍ക്കു വേണ്ടി അന്നേ ദിവസം വിളക്ക് കത്തിച്ച് ആകാശത്തേയ്ക്ക് നീട്ടിയാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. പുരി ജഗനാഥ ക്ഷേത്രത്തിന്റെ പടികളിലും അന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ ന‌ടക്കുന്നു.

പിതൃപക്ഷത്തിലെ മഹാലയ അമാവാസ്യ

പിതൃപക്ഷത്തിലെ മഹാലയ അമാവാസ്യ

തങ്ങളുടെ പൂര്‍വ്വികര്‍ക്കു വേണ്ടി 16 ദിവസത്തോളം ന‌ടത്തുന്ന പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളുമണ് പിതൃപക്ഷത്തിന്റെ പ്രത്യേകത. പിതൃപക്ഷത്തിന്‍റെ ഏറ്റവും അവസാന ദിനമാണ് ഏറെ പ്രസിദ്ധം. സര്‍വ്വപ്രീതി അമാവാസ്യ എന്നും മഹാലയ അമാവാസ്യ എന്നുമാണ് ഈ ദിവസത്തെ വിളിക്കുന്നത്. അന്നേ ദിവസം എല്ലാ കുടുംബാംഗങ്ങളും ശ്രാദ്ധം പോലുള്ള ച‌ടങ്ങുകള്‍ നടത്തും. നമ്മുടെ പൂർവ്വികരുടെ നമമ്ള്‍ ആത്മാക്കളെ പരിപാലിക്കുന്നുണ്ടെന്നും അവർ സ്വർഗത്തിൽ തുടരുന്നുവെന്നും ഉറപ്പാക്കാനാണ് ഇത് ചെയ്യുന്നത്.

ഭൂത് ചതുര്‍ദശി

ഭൂത് ചതുര്‍ദശി

നരക് ചതുര്‍ദശി എന്നും അറിയപ്പെടുന്ന ഭൂത് ചതുര്‍ദശി വടക്കേ ഇന്ത്യയിലാണ് പ്രധാനമായും ആഘോഷിക്കുന്നത്. കാര്‍ത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ 14-ാം ദിനമാണിത്. വടക്കേ ഇന്ത്യയിലെ തന്നെ ചിലയിടങ്ങളില്‍ ചോട്ടി ദീപാവലിയും ഇതേ ദിവസം തന്നെ ആഘോഷിക്കുന്നു. ചിലയിടങ്ങളില്‍ ദുരാത്മാക്കളെ അകറ്റുന്ന ദിവസമാണിത്. ഈ ദിവസം, 14 പൂർവ്വികരെ വിളിക്കുകയും പിന്നീട് ഒഴിവാക്കുക അല്ലെങ്കില്‍ ഒഴിപ്പിക്കുകയും ചെയ്യുന്നു. ആചാരാനുഷ്ഠാനങ്ങളിൽ 14 തരം പച്ചക്കറികളും ഒരേ ദിവസം 14 മൺ വിളക്കുകളും കത്തിക്കുന്നു.

PC:Harivamsha

ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!

ഷബ് ഇ ഭരാത്

ഷബ് ഇ ഭരാത്

മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ ആഘോഷിക്കുന്നതാണ് ഷബ് ഇ ഭരാത്. ഷബാനിലെ 14-ാം രാത്രിയില്‍ സര്‍വ്വശക്തനായ ദൈവം വിധിയെഴുതുന്ന സമയത്ത് വിശ്വാസികള്‍ ആരാധനയര്‍പ്പിക്കുന്നു. ക്ഷമയുടെയും ഭാഗ്യത്തിന്‍റെയും രാത്രിയെന്നും വിധിയു‌ടെ രാത്രിയെന്നും ഇതിനു പേരുണ്ട്. തങ്ങളു‌ടെ പ്രവര്‍ത്തികളുടെ ഫലമനുസരിച്ച് വിധി നിര്‍ണ്ണയിക്കുന്ന ദിവസമാണത്രെ ഇത്. ച‌ടങ്ങുകളു‌ടെ ഭാഗമായി വിശ്വാസികള്‍ തങ്ങളു‌ടെ പൂര്‍വ്വികരു‌ടെ ഖബറുകളില്‍ പോവുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യും.

അണക്കെട്ടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

ആകാശത്തിലെ വിസ്മയം ഇന്ന് രാത്രി 08.19 മുതല്‍...ഇനി കാണണമെങ്കില്‍ കാത്തിരിക്കണം 2053 വരെ

ലോകടൂറിസം ഭൂപടത്തിലേക്ക് കെവാദിയയും... സന്ദര്‍ശകരെ കാത്തിരിക്കുന്നത് അത്ഭുത കാഴ്ചകള്‍

ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കും

Read more about: odisha festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X