Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ വിവിധ തരം വിസകൾ-അറിഞ്ഞിരിക്കേണ്ടെതല്ലാം

ഇന്ത്യയിലെ വിവിധ തരം വിസകൾ-അറിഞ്ഞിരിക്കേണ്ടെതല്ലാം

യാത്രകൾക്കു മാത്രമല്ല, പഠനനാവശ്യങ്ങൾക്കും ഗവേഷണത്തിനും തൊഴിലിനും ചികിത്സാ ആവശ്യങ്ങൾക്കായും ഒക്കെ വിവിധ രാജ്യങ്ങളിൽ നിന്നും ആളുകള്‍ നമ്മുടെ നാട്ടിലെത്താറുണ്ട്.

ദൈവത്തിന്‍റെ സ്വന്തം നാടും ഭൂമിയിലെ സ്വര്‍ഗ്ഗവും ഒന്നിച്ചു സ്ഥിതി ചെയ്യുന്ന നമ്മുടെ നാട് സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ്. യാത്രകൾക്കു മാത്രമല്ല, പഠനനാവശ്യങ്ങൾക്കും ഗവേഷണത്തിനും തൊഴിലിനും ചികിത്സാ ആവശ്യങ്ങൾക്കായും ഒക്കെ വിവിധ രാജ്യങ്ങളിൽ നിന്നും ആളുകള്‍ നമ്മുടെ നാട്ടിലെത്താറുണ്ട്. എന്നാൽ പുറത്തു നിന്നുള്ള ഒരാൾക്ക് ഇവിടെ കടക്കണമെങ്കിൽ ചിട്ടകളും ചട്ടങ്ങളും ഒരുപാടുണ്ട്. ഇതാ ഇന്ത്യയിലെ വിവിധ തരം വിസകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

ചൈനീസ് പൗരന്മാർക്ക് ഇളവുമായി ഇന്ത്യൻ ഇ-വിസ നയംചൈനീസ് പൗരന്മാർക്ക് ഇളവുമായി ഇന്ത്യൻ ഇ-വിസ നയം

എന്താണ് വിസ

എന്താണ് വിസ

ഒരു പ്രത്യേക സമയപരിധിയിലേക്ക് ഒരു വ്യക്തിക്ക് മറ്റൊരു രാജ്യത്ത് നിൽക്കുവാൻ ആ രാജ്യം നല്കുന്ന അനുമതിയേയാണ് വിസ എന്നു പറയുന്നത്. സാധാരണയായി വിസ മുദ്ര കുത്തുന്നത് അല്ലെങ്കില്‍ ഒട്ടിക്കുന്നത് പാസ്പോർട്ടിലാണ്. വിസ കിട്ടി എന്നു പറഞ്ഞാൽ ആ പ്രത്യേക രാജ്യത്ത് നിശ്ചിത സമയ പരിധിയിൽ പ്രവേശിക്കുവാൻ അനുമതി ലഭിച്ചു എന്നാണ് അർഥം.
വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത തരത്തിലുള്ള വിസകൾ ഇന്ത്യ അനുവദിക്കുന്നുണ്ട്.

PC:Shujenchang

ടൂറിസ്റ്റ് വിസ

ടൂറിസ്റ്റ് വിസ

ഇന്ത്യ സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്കാണ് ടൂറിസ്റ്റ് വിസ ആവശ്യമായി വരിക. സ്ഥലങ്ങൾ സന്ദർശിക്കുവാനും സുഹൃത്തുക്കളെ സന്ദർശിക്കുവാനും ചെറിയ മീറ്റിങ്ങുകളിൽ പങ്കെടുക്കുവാനും ഉള്ളവരാണ് ടൂറിസ്റ്റ് വിസയുടെ പ്രയോജനം ഉൾപ്പെടുത്തുന്നത്.
ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിച്ചാൽ 45 ദിവസമാണ് വിസ ലഭിക്കുവാൻ വേണ്ട സമയം.

 എംപ്ലോയ്മെന്‍റെ് വിസ

എംപ്ലോയ്മെന്‍റെ് വിസ

ഇന്ത്യയിൽ ജോലി ചെയ്യുന്ന വിദേശികൾക്കാണ് എംപ്ലോയ്മെന്‍റ് വിസ വേണ്ടിവരിക. സാധാരണ ഗതിയിൽ ഒരു വർഷത്തേക്കാണ് ഈ വിസ അനുവദിക്കുന്നതെങ്കിലും ജോലിയുടെ കോൺട്രാക്ട് അനുസരിച്ച് കാലാവധി നീട്ടിയെടുക്കാം.

ബിസിനസ് വിസ

ബിസിനസ് വിസ

ബിസിനസുകാർക്കും കൂടുതൽ ബിസിനസ് അവസരങ്ങൾ ഇന്ത്യയിൽ നോക്കുന്നവർക്കുമാണ് ബിസിനസ് വിസ വേണ്ടിവരിക. എംപ്ലോയ്മെന്‍റ് വിസയിൽ നിന്നും ബിസിനസ് വിസയ്ക്കുള്ള വ്യത്യാസം എന്നത് ബിസിനസ് വിസയിൽ വരുന്നവർക്ക് ജോലി ചെയ്ത് അതിൽ നിന്നും വരുമാനം ഉണ്ടാക്കുവാൻ സാധിക്കില്ല എന്നതാണ്. അഞ്ച് മുതൽ പത്ത് വർഷം വരെ മൾട്ടിപ്പിൾ എൻട്രിയിൽ ബിസിനസ് വിസയ്ക്ക് കാലാവധിയുണ്ട്. ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ പേര് രജിസ്ട്രർ ചെയ്യുക എന്നത് ഇതിന്റെ ഭാഗം കൂടിയാണ്. ഒരു തവണ സന്ദർശിക്കുമ്പോൾ 180 ദിവസത്തിൽ കൂടുതൽ രാജ്യത്ത് താമസിക്കുവാൻ ഈ വിസ അനുവദിക്കുന്നതല്ല.

സ്റ്റുഡന്‍റ് വിസ

സ്റ്റുഡന്‍റ് വിസ


ഇന്ത്യയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ദീർഘകാല കോഴ്സുകൾ ചെയ്യുവാനായി വരുന്ന വിദേശ വിദ്യാർഥികൾക്കു വേണ്ടിയുള്ളതാണ് സ്റ്റുഡന്‍റ് വിസ. വേദിക് കൾച്ചർ, ഇന്ത്യന്‍ സംഗീതം അല്ലെങ്കിൽ നൃത്തം, യോഗ തുടങ്ങിയവ പഠിക്കുവാനായി പ്രത്യേകിച്ചും യൂറോപ്പിൽ നിന്നും ഒരുപാട് ആളുകൾ ഇന്ത്യയിലെത്താറുണ്ട്. സാധാരണയായി അഞ്ച് വർഷത്തെ കാലാവധിയാണ് സ്റ്റുഡന്‍റ് വിസയ്ക്കുള്ളത്. എന്നാൽ കോഴ്സിന്‍റെ കാലാവധി അനുസരിച്ച് ഇത് നീട്ടിയെടുക്കുവാൻ സാധിക്കും.

ഇന്‍റേൺ വിസ

ഇന്‍റേൺ വിസ

ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ഇന്‍റേൺഷിപ്പ് ചെയ്യുവാൻ ആഗ്രഹിക്കുന്ന ആളുകൾക്കുള്ളതാണ് ഇന്‍റേൺ വിസ. എന്നാൽ ചില പ്രത്യേക നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഇപ്പോൾ ഇന്‍റേൺ വിസ ലഭിക്കുകയുള്ളൂ. ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഇന്റേൺഷിപ്പ് ആരംഭിക്കുന്നതിനോ ഇടയിലുള്ള കാലയളവ് ഒരു വർഷത്തിൽ കൂടരുത് എന്നതാണ് ഇന്‍റേൺ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന്.
മാത്രമല്ല, ഇന്‍റേൺ വിസയിലെത്തി അത് എംപ്ലോയ്മെന്‍റ് വിസയാക്കുന്നതിനോ മറ്റേതെങ്കിലും വിസയാക്കുന്നതിനോ നിയമം അനുവദിക്കുന്നില്ല എന്നതാണ്. ഇന്‍റേൺഷിപ്പിന്‍റെ കാലാവധിയോ ഒരു വർഷമോ ഏതാണ് കുറവ് അതായിരിക്കും ഇന്‍റേൺ വിസയുടെ കാലാവധിയായി കണക്കാക്കുന്നത്.

മെഡിക്കൽ വിസ

മെഡിക്കൽ വിസ


ഇന്ത്യയിലെ അംഗീകൃത ആശുപത്രികളിൽ ദീര്‍ഘകാല ചികിത്സയ്ക്കായി വരുന്നവർക്കാണ് മെഡിക്കൽ വിസ ആവശ്യമായി വരുന്നത്, ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി, അവയവ മാറ്റിവയ്ക്കൽ തുടങ്ങിയ പ്രധാനപ്പെട്ട ചികിത്സാ കാര്യങ്ങൾക്കാണ് മെഡിക്കൽ വിസ അനുവദിക്കുന്നത്.

ജേണലിസ്റ്റ് വിസ

ജേണലിസ്റ്റ് വിസ

ജേണലിസ്റ്റ് അല്ലെങ്കിൽ ഫോട്ടോഗ്രാഫർമാർക്കാണ് ജേർണലിസ്റ്റ് വിസ അനുവദിക്കാറുള്ളത്. എന്നാല്‍ ഇത്നേടിയെടുക്കുക എന്നത് വലിയ ഒരു കടമ്പ തന്നെയാണ്. ഫോട്ടോ എടുക്കുക, അത് പ്രസിദ്ധീകരിക്കുക, ട്രാവൽ സ്റ്റോറികൾ എഴുതുക തുടങ്ങിയ കാര്യങ്ങളുടെ കൂടെ പ്രത്യേക പ്രദേശങ്ങൾ സന്ദർശിക്കുമ്പോഴും ആളുകളെ സന്ദർശിക്കുമ്പോഴും ഒക്കെ ഈ വിസ പ്രയോജനം ചെയ്യും. വെറും മൂന്ന് മാസം മാത്രമാണ് ഇതിന്റെ കാലാവധി.

കോൺഫറൻസ് വിസ

കോൺഫറൻസ് വിസ

ഗവൺമെന്‍റിനു കീഴിലുള്ള സംഘടനകൾ നടത്തുന്ന കോൺഫറൻസുകളിൽ പങ്കെടുക്കുവാനാണ് വിദേശികൾക്ക് കോൺഫറൻസ് വിസ ആവശ്യമായി വരിക. എന്നാൽ സ്വകാര്യ കമ്പനികളുടെ കോൺഫറൻസിന് പങ്കെടുക്കുവാനാണെങ്കിൽ ബിസിനസ് വിസയിൽ വേണം വരുവാൻ.

ഫിലിം വിസ

ഫിലിം വിസ

ടിവി ഷോ, കൊമേഷ്യൽ ഫിലം തുടങ്ങിയവ ഇന്ത്യയിൽ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കാണ് ഫിലിം വിസ വേണ്ടിവരിക. എന്നാൽ സിനിമ, പരസ്യം, ഡോക്യുമെന്‍ററി തുടങ്ങിയ ഷൂട്ട് ചെയ്യുവാനായി വരുന്നവർക്ക് ജേണലിസ്റ്റ് വിസയാണ് വേണ്ടിവരിക. ഫിലിം വിസയ്ക്ക് അപേക്ഷിച്ചാലും 60 ദിവസത്തോളം സമയമെടുത്തു മാത്രമേ വിസ നടപടികൾ പൂർത്തിയായി വിസ ലഭിക്കുകയുള്ളൂ.

 റിസർച്ച് വിസ

റിസർച്ച് വിസ

ഇന്ത്യയിൽ ഇന്ന് ലഭിക്കുവാൻ ഏറ്റവും പ്രയാസമുള്ള വിസകളിലൊന്നാണ് റിസർച്ച് വിസ. ഗവേഷണാവശ്യങ്ങൾക്കായി ഇന്ത്യയിലെത്തുവാൻ താല്പര്യമുള്ളവർക്കാണ് ഇതിനായി അപേക്ഷിക്കുവാൻ സാധിക്കുക. മൂന്നു മാസത്തോളം സമയം എടുക്കും വിസ പ്രൊസിങ്ങിന്. ഡിപ്പാർട്മെന്‍റ് ഓഫ് എജ്യുക്കേഷനിലേക്ക് അയച്ച് അവിടെ നിന്നും ശരിയായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഡെവലപ്മെന്‍റിന്‍റെ അനുമതിയോടെ മാത്രമേ വിസ ലഭിക്കുകയുള്ളൂ.

ഈ ഗ്രാമങ്ങളിലെ താമസക്കാർ വെറും 500 ൽ താഴെ മാത്രം...എന്നിട്ടും ഇവിടം തേടി ആളുകളെത്തുന്നു!ഈ ഗ്രാമങ്ങളിലെ താമസക്കാർ വെറും 500 ൽ താഴെ മാത്രം...എന്നിട്ടും ഇവിടം തേടി ആളുകളെത്തുന്നു!

പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..

സൗദിയില്‍ ടൂറിസം ഇനി വേറെ ലെവലാണ്, വന്‍ കുതിപ്പിന് കളമൊരുക്കി ടൂറിസ്റ്റ് വിസസൗദിയില്‍ ടൂറിസം ഇനി വേറെ ലെവലാണ്, വന്‍ കുതിപ്പിന് കളമൊരുക്കി ടൂറിസ്റ്റ് വിസ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X