Search
  • Follow NativePlanet
Share
» »കേരളത്തിലെ ദേശീയ ജലപാതകൾ

കേരളത്തിലെ ദേശീയ ജലപാതകൾ

By Maneesh

ഇന്ത്യയിൽ ആകെ 6 ദേശീയ ജ‌ലപാതകളാണുള്ളത്. അവയിൽ കേരളത്തിലെ ഒരു ജലപാതയ്ക്ക് മാത്രമെ ഇതുവരെ ഇടം ലഭിച്ചിട്ടുള്ളു. കേര‌‌ളത്തിലെ നാലു കനാലുകളെ ദേശീയ ജലപാതയാക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ

എ വി എം കനാല്‍, ആലപ്പുഴ - ചങ്ങനാശ്ശേരി കനാല്‍, ആലപ്പുഴ - കോട്ടയം - അതിരമ്പുഴ കനാല്‍, കോട്ടയം - വൈക്കം കനാല്‍ എന്നിവയാണ് ദേശീയ ജലപാതകളുടെ പട്ടികയില്‍ പുതുതായി ഇടംപിടിക്കാൻ പോകുന്ന കനാലുകൾ

കേരളത്തിലെ ദേശീയ ജലപാത

കൊല്ലം മുതല്‍ കോ‌ട്ടപ്പുറം വരെ നീളുന്ന ഈ ജലപാതയുടെ ദൂരം 205 കിലോമീറ്റര്‍ ആണ്. കേരളത്തിലെ കായലുകളിലൂടെയും കനാലുകളിലൂടെയുമാണ് ഈ ജലപാത നീളുന്നത്. വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നും ഈ കനാല്‍ അറിയപ്പെടുന്നുണ്ട്. 1993 ഫെബ്രുവരിയിലാണ് ഈ ജലപാത ദേശീയ ജലപാത‌യായി ‌പ്രഖ്യാപി‌ച്ചത്.

കേരളത്തിലെ ദേശീയ ജലപാതകൾ

Photo Courtesy: Challiyan at ml.wikipedia

കടന്നുപോകുന്ന സ്ഥലങ്ങള്‍

ആലുവ, വൈക്കം, കായംകുളം, കോട്ടപ്പുറം, മാറാട്, ചേര്‍ത്തല, തൃക്കുന്നപുഴ, കൊല്ലം, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ ബോട്ടുജെട്ടികള്‍ ഉണ്ട്. ഇവയില്‍ വൈക്കം ബോട്ട് ജെട്ടിയാണ് ഇന്ത്യയിലെ ജലപാതകളില്‍ ഏറ്റവും തിരക്കുള്ള ബോട്ട് ജെട്ടി.

കേരളത്തിലെ ദേശീയ ജലപാതകൾ

Photo Courtesy: Noblevmy at ml.wikipedia

എ വി എം കനാൽ

1860 ജൂലൈയിൽ തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ ഭരണകാല‌ത്താണ് എം വി എം കനാൽ നിർമ്മിച്ചത്. തിരുവനന്തപുരവും കന്യാകുമാരിയുമായി ബന്ധപ്പെടുത്താനായിരുന്നു ഈ കനാൽ നിർമ്മി‌ച്ചത്.

കേരളത്തിലെ ദേശീയ ജലപാതകൾ

Photo Courtesy: Rajithmohan at English Wikipedia

അനന്ത വിക്ടോറിയ

അനന്ത വിക്ടോറിയ മാർത്താണ്ഡം കനാൽ എന്നാണ് ഈ കനാലിന്റെ പേര്. പൊഴിയൂർ, മാർത്താണ്ഡംതുറൈ, കൊളച്ചൽ, തുട‌ങ്ങി ഇരുപതോ‌ളം തീരദേശ ഗ്രാമങ്ങളെ ബന്ധപ്പെടുത്തിയാണ് ഈ കനാൽ ‌നിർമ്മിച്ചത്.

കേരളത്തിലെ ദേശീയ ജലപാതകൾ

Photo Courtesy: Rajithmohan at English Wikipedia

ആലപ്പുഴ - ചങ്ങനാശ്ശേരി കനാൽ

പ്രശസ്തമായ ആലപ്പുഴ - ച‌ങ്ങനാശ്ശേരി റോഡിന് സമാന്തര‌മായിട്ടാ‌ണ് ഈ കനാൽ സ്ഥിതി ചെയ്യുന്നത്. കുട്ടനാട് പാക്കേജിന്റെ കീഴിലാണ് ഈ കനാലിന്റെ വികസന പ്രവർത്തനങ്ങൾ നടക്കുക.

കേരളത്തിലെ ദേശീയ ജലപാതകൾ

Photo Courtesy: RajeshUnuppally

ആലപ്പുഴ - കോ‌ട്ട‌യം - അതിരമ്പുഴ കനാൽ

വേമ്പനാട് കായലി‌ലൂടെ ആലപ്പുഴയിൽ നിന്ന് കോ‌ട്ടയത്തും അവിടെ നിന്ന് അതിരമ്പുഴയിലേക്കും എത്തിച്ചേരാനുള്ള ഒരു ജലപാതയാണ് ഇത്. ഈ ജലപാതയിലൂടെ ആലപ്പുഴയിൽ നിന്ന് 3 മണിക്കൂർ കൊണ്ട് കോട്ടയത്ത് എത്തിച്ചേരാം.

വൈക്കം കനാൽ

കോട്ടയത്തെ കോടിമാതയിൽ നിന്ന് വൈക്കത്തി‌‌ന് സമീപത്തുള്ള വെച്ചൂർ വരെ നീളുന്നതാണ് ഈ ജല പാത.

Read more about: back waters kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X