Search
  • Follow NativePlanet
Share
» »രാഷ്ട്രപതി ഭവൻ സന്ദർശനം- ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

രാഷ്ട്രപതി ഭവൻ സന്ദർശനം- ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

രാഷ്ട്രപതി ഭവൻ... പാർലമെന്‍റ് മന്ദിരത്തോടും ഇന്ത്യാ ഗേറ്റിനോടും കുത്തബ് മിനാറിനോടൊമൊപ്പം ഡൽഹിയിൽ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്ന്...

രാഷ്ട്രപതി ഭവൻ... പാർലമെന്‍റ് മന്ദിരത്തോടും ഇന്ത്യാ ഗേറ്റിനോടും കുത്തബ് മിനാറിനോടൊമൊപ്പം ഡൽഹിയിൽ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്ന്... രാഷ്ട്രപതി ഭവൻ എന്നതിലധികം ഒരു കൊട്ടാരം എന്ന പേരുതന്നെയാണ് ഇതിനു കൂടുതലും യോജിക്കുക. ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ തലയുയർത്തി നിൽക്കുന്ന ഈ കൊട്ടാരം ലോക രാഷ്ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുതും കൂടിയാണ്.

 19 വർഷം കൊണ്ടു പണിതീര്‍ത്ത ഇടം

19 വർഷം കൊണ്ടു പണിതീര്‍ത്ത ഇടം

രാഷ്ട്രപതി ഭവന്‍റെ ശില്പി എന്നറിയപ്പെടുന്നത് . സർ എഡ്വിൻ ലുറ്റ്യൻസ് ആണ്. കൊൽക്കത്തയിൽ നിന്നും ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുന്നതിനു മുന്നോടിയായാണ് രാഷ്ട്രപതി ഭവന് നിർമ്മിക്കുന്നത്. നാലുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുന്ന തരത്തിലുള്ള പ്ലാൻ ആയിരുന്നുവെങ്കിലും ഒന്നാം ലോകമഹായുദ്ധം കാരണം 19 വർഷമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. 1950 വരെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നു ഇത്. അതുകൊണ്ടുതന്നെ വൈസ്രോയി ഭവനം എന്നൊരു പേരും ഇതിനുണ്ടായിരുന്നു.

PC:J.srivastava44

340 മുറികൾ

340 മുറികൾ

നാലു നിലകളിലായി ഉയർന്നിരിക്കുന്ന രാഷ്ട്രപതി ഭവന് 340 മുറികളുണ്ട്. ഡല്‍ഹിയിലെ പ്രത്യേക കാലാവസ്ഥയെ മുൻനിര്‍ത്തിയുള്ള നിർമ്മാണമാണ് ഇതിന്‍റേത്. അതുകൊണ്ടു തന്നെ പുറത്തെ കൊടുംതണുപ്പും കൊടുംചൂടുമൊന്നും ഇതിനെ തെല്ലും ബാധിക്കുകയില്ല.
അശോക ഹാൾ. ദർബാര്‌ ഹാൾ, മുഗൾ ഗാർഡൻ തുടങ്ങിയവയാണ് ഇതിന്‍റെ പ്രത്യേകത.
നിറപ്പകിട്ടുള്ള മാർബിളിൽ നിർമ്മിച്ചിരിക്കുന്ന അശോക ഹാളിലെ പെയിന്‍റിംഗുകൾ സഞ്ചാരികൾക്ക് വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്നു. പേർഷ്യൻ ശൈലിയിലാണ് അശോകാ ഹാളുള്ളത്.

PC:Rashid Jorvee

 രാഷ്ട്രപതി ഭവൻ സന്ദർശിക്കുവാൻ

രാഷ്ട്രപതി ഭവൻ സന്ദർശിക്കുവാൻ

ഡെൽഹിയിലെ കാഴ്ചകളിൽ വിട്ടുപോകരുതാത് രാഷ്ട്രപതി ഭവൻ സന്ദർശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറേയധികം കാര്യങ്ങളുണ്ട്. http://rashtrapatisachivalaya.gov.in/rbtour/ എന്ന സൈറ്റ് വഴി സന്ദർശനം മുൻകൂട്ടി ബുക്ക് ചെയ്യുകയാണ് ആദ്യം വേണ്ടത്.

PC:Manav

ദിവസങ്ങളും സർക്യൂട്ടുകളും

ദിവസങ്ങളും സർക്യൂട്ടുകളും

രാഷട്രപതി ഭവനിലെ സന്ദര്‍ശന ദിവസങ്ങൾ ഇനിപറയും വിധമാണ്.
സർക്യൂട്ട് 1- രാഷ്ട്രപതി ഭവൻ മെയിൻ ബില്‍ഡിംഗ്, ബാൻക്വറ്റ് ഹാൾ, അശോക് ഹാൾ, ദർബാർ ഹാൾ, ലൈബ്രറി, നോര്‍ത്ത് ഡ്രോയിങ് റൂം, ലോങ് ഡ്രോയിങ് റൂം നവാചാര തുടങ്ങിയ ഇടങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ഇതുള്ളത്.

സർക്യൂട്ട് 2- രാഷ്ട്രപതി ഭവൻ മ്യൂസിയം കോപ്ലക്സ്, ക്ലോക്ക് ടവർ, ഗാരേജ് തുടങ്ങിയവയാണ് സർക്യൂട്ട് 2 ൽ ഉള്ളത്. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഇതിനു പോകാം.
എല്ലാ സർക്യൂട്ടിനു സമയം രാവിലെ 9.00 മുതൽ വൈകിട്ട് 4.00 വരെ ആയിരിക്കും.

സര്‍ക്യൂട്ട് 3- മുഗൾ ഗാർഡൻ ഉൾപ്പെടെയുള്ള ഗാർഡനുകളാണ് സർക്യൂട്ട് 3 യിൽ ഉള്ളത്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ദിവസങ്ങളിൽ . വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ ഈ സർക്യൂട്ട് ഉപയോഗിക്കാം.

PC:आशीष भटनागर

പ്രവേശനം

പ്രവേശനം

എല്ലാ ഗേറ്റുകളിലൂടെയും രാഷ്ട്രപതി ഭവനിലേക്ക് പ്രവേശനം അനുവദിക്കാറില്ല. പകരം ഗേറ്റ് നമ്പർ 2(രാജ്പഥ്), ഗേറ്റ് നമ്പർ 37(ഡൽഹൗസി റോഡ്-ഹുക്മി മയീ മാർഗ്). ഗേറ്റ് നമ്പർ 38(ചർച്ച് റോഡ്-ബ്രാസി അവന്യൂ) എന്നീ ഗേറ്റുകൾ വഴിയാണ് പ്രവേശിക്കേണ്ടത്.

PC:AKS.9955

തിരിച്ചറിയൽ കാർഡ് നിർബന്ധം

തിരിച്ചറിയൽ കാർഡ് നിർബന്ധം

ഇന്ത്യൻ പൗരന്മാർ രാഷ്ട്രപതി ഭവൻ സന്ദർശിക്കുവാനെത്തുമ്പോൾ സാധുതയുള്ള ഐഡി കാർഡ് കരുതുക. വിദേശികൾക്ക് പാസ്പോർട്ടിന്‍റെ കോപ്പിയടക്കം ഓൺലൈൻ ബുക്കിങ്ങിന്‍റെ സമയത്ത് സമർപ്പിക്കണം. സന്ദർശന ദിവസം ഒർജിനൽ പാസ്പോർട്ടും തിരിച്ചറിയിൽ രേഖയും കയ്യിൽ കരുതുക.
PC:Rashtrapati Bhavan

ബുക്ക് ചെയ്യുവാൻ

ബുക്ക് ചെയ്യുവാൻ

രാഷ്ട്രപതി ഭവന്‍ സന്ദർശനം ഓണ്‍ ലൈനിൽ ബുക്ക് ചെയ്യുന്ന അവസരത്തിൽ തന്നെ ഫീസും നല്കണം. എട്ടുവയസ്സിനു താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. അതിനു മുകളിലുള്ളവർ 50 രൂപ വീതം അടയ്ക്കണം. ഒറ്റയ്ക്കു വരുന്നവരും 30 അംഗങ്ങളിൽ താഴെ എണ്ണമുള്ള ഗ്രൂപ്പുകളായി വരുന്നവരിലും നിന്നു ഒരാൾക്ക് 50 രൂപ വീതമാണ് ഈടാക്കുന്നത്. 30 പേരുള്ള ഗ്രൂപ്പ് ആണെങ്കിൽ 20 ശതമാനം സൗജന്യ നിരക്കിൽ 1200 രൂപ മതിയാവും. 30 പേരിൽ അധികമാണെങ്കിൽ ആദ്യത്തെ 30 പേർക്ക് 1200 രൂപയും കൂടുതലായി വരുന്ന ഓരോരുത്തർക്കും 50 രൂപ വീതവും ഫീസ് നല്കണം.
ഓണ്‍ലൈനായി ബുക്ക് ചെയ്താൽ ഇമെയിൽ വഴിയോ എസ്എംഎസ് വഴിയോ സന്ദേശം ലഭിക്കും.
സുരക്ഷാ കാരണങ്ങളാൽ രാഷ്ട്രപതി ഭവനു സന്ദർശനം വേണ്ടന്നു വയ്ക്കുവാൻ കഴിയും.

PC:Rashtrapati Bhavan

ചേഞ്ച് ഓഫ് ഗാർഡ് സെറിമണി

ചേഞ്ച് ഓഫ് ഗാർഡ് സെറിമണി

രാഷ്ട്രപതി ഭവനിലെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങുകളിലൊന്നാണ് ചേഞ്ച് ഓഫ് ഗാർഡ് സെറിമണി. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ഇത് നടക്കുക.
ശനിയാഴ്ചകളിൽ 15 നവംബർ 2019 മുതൽ 14 മാർച്ച് 2020 വരെ രാവിലെ 9.40 മുതൽ 10.40 വരെയാണ് നടക്കുക.
ഞായറാഴ്ചകളിൽ 01 നവംബർ 2019 മുതൽ 14 മാർച്ച് 2020 വരെ വൈകിട്ട് 16.10 മുതൽ 17.10 വരെയും
15 മാർച്ച് 2020 മുതൽ 30 ഏപ്രിൽ 20202 വരെ വൈകിട്ട് 17.10 മുതൽ 18.10 വരെയും നടക്കും. ഡൽഹിയിലെ ചൂട് കൂടിയ കാലാവസ്ഥ കാരണം 2020 മേയ് 01 മുതൽ 10 ഒക്ടോബർ 2020 വരെ ചേഞ്ച് ഓഫ് ഗാർഡ് സെറിമണി നടക്കാറില്ല.

ഉദ്യാനോത്സവ് 2020: വർഷത്തിലൊരിക്കൽ മാത്രം കാണാൻ പറ്റുന്ന കാഴ്ചകൾ കാണാൻ പോകാംഉദ്യാനോത്സവ് 2020: വർഷത്തിലൊരിക്കൽ മാത്രം കാണാൻ പറ്റുന്ന കാഴ്ചകൾ കാണാൻ പോകാം

PC:Rashtrapati Bhavan

Read more about: delhi monuments ഡൽഹി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X