Search
  • Follow NativePlanet
Share
» »പാട്ടിന്‍റെ നഗരവും ഏഷ്യയിലെ ആദ്യ ബൈക്ക് സിറ്റിയും... അബുദാബിയുടെ വിശേഷങ്ങള്‍

പാട്ടിന്‍റെ നഗരവും ഏഷ്യയിലെ ആദ്യ ബൈക്ക് സിറ്റിയും... അബുദാബിയുടെ വിശേഷങ്ങള്‍

അറബ് പൈതൃകയും ആധുനികതയും ഒരുപോലെ സമ്മേളിച്ചിരിക്കുന്ന നഗരങ്ങളിലൊന്നാണ് അബുദാബി.

അറബ് പൈതൃകയും ആധുനികതയും ഒരുപോലെ സമ്മേളിച്ചിരിക്കുന്ന നഗരങ്ങളിലൊന്നാണ് അബുദാബി. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ തലസ്ഥാനമായ ഇവിടമാണ് ദുബായ് കഴിഞ്ഞാൽ ഏറ്റവുമധികം ജനസംഖ്യയുള്ള എമിറേറ്റും. മധ്യ പടിഞ്ഞാറൻ തീരത്ത് നിന്ന് പേർഷ്യൻ ഗൾഫിലേക്ക് ചാഞ്ഞുനിൽക്കുന്ന ടി ആകൃതിയിലുള്ള ദ്വീപിലാണ് അബുദാബി സ്ഥിതി ചെയ്യുന്നത്. 7 എമിറേറ്റുകളിൽ ഏറ്റവും വലുതു കൂടിയായ അബുദാബിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ദിബയുടെ പേരില്‍ നിന്നും

ദിബയുടെ പേരില്‍ നിന്നും

"അബുദാബി" എന്ന പേരിന്റെ ഉത്ഭവം കൃത്യമായി അറിയില്ലെങ്കിലും ഇതിന്‍റെ അര്‍ത്ഥം
ഗാസലിന്‍റെ പിതാവ് എന്നാണ്. ഇത് അറബിയിൽ നിന്ന് അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്തിരിക്കുന്നു.

മുത്തുകളുടെ വ്യാപാരം

മുത്തുകളുടെ വ്യാപാരം

എണ്ണപ്പാടങ്ങളിലൂടെ പ്രസിദ്ധം ആകുന്നതിനു മുന്‍പ് അബുദാബിയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകിയ പ്രധാന വ്യവസായമായിരുന്നു മുത്ത് വ്യാപാരം. പേർഷ്യൻ ഗൾഫാണ് മുത്തുകൾക്ക് അനുയോജ്യമായ സ്ഥലം എന്നതായിരുന്നു പ്രധാന കാര്യം. ഓക്സജന്റെയും മറ്റ് ഉപകരണങ്ങളുടെയോ സഹായമില്ലാതെ അക്കാലത്ത് മുത്ത് മുങ്ങൽ വിദഗ്ദർ ഒന്നോ ഒന്നര മിനിറ്റോ വരെ മുങ്ങിയായിരുന്നു മുത്ത് കണ്ടെത്തിയിരുന്നത്. പതിറ്റാണ്ടുകള്‍ വിജയകരമായി മുന്നോട്ടു പോയെങ്കിലും വാണിജ്യത്തിനൊപ്പം നില്‍ക്കാന്‍ പറ്റാതെ വന്നതും ലഭ്യതക്കുറവും ഈ ബിസിനസിനെ ഇല്ലാതാക്കി, 1930-കളുടെ മധ്യത്തോടെ ഇത് പൂര്‍ണ്ണമായും ഇല്ലാതാവുകയായിരുന്നു.

എണ്ണ കണ്ടെത്തുന്നു

എണ്ണ കണ്ടെത്തുന്നു

1930-ൽ പേൾ വ്യാപാരം കുറയുകയും പ്രദേശങ്ങളിലെ എണ്ണ സാധ്യതകൾക്കായുള്ള താൽപര്യം വർദ്ധിക്കുകയും ചെയ്തു. ഇറാഖ് പെട്രോളിയം കമ്പനിയുടെ അസോസിയേറ്റ് കമ്പനിയായ പെട്രോളിയം ഡെവലപ്‌മെന്റ് (ട്രൂഷ്യൽ കോസ്റ്റ്) ലിമിറ്റഡ് 1936 ജനുവരി 5-ന് എണ്ണ പര്യവേക്ഷണം നടത്തുന്നതിനായി ഭരണാധികാരി ഷെയ്ഖ് ഷഖ്ബുത് ബിൻ സുൽത്താൻ അൽ നഹ്‌യാനുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടു. അതോടെയാണ് നഗരത്തിന്റെ സാമ്പത്തിക സ്ഥിതി മാറിമറിഞ്ഞതും ഇന്നു കാണുന്ന സമ്പന്ന നഗരമായി മാറിയതും.

കത്സുഹിക്കോ തകഹാഷിയും അബുദാബിയും

കത്സുഹിക്കോ തകഹാഷിയും അബുദാബിയും

അതിമനോഹരമായി ആസൂത്രണം ചെയ്ത അബുദാബി ആരിലും അത്ഭുതം ഉണര്‍ത്തുന്ന ഒരു നഗരമാണ്. പാലങ്ങളും പാർക്കുകളും കനാലുകളും അടിസ്ഥാന സൗകര്യങ്ങളും അത്ഭുതകരമായി ആസൂത്രണം ചെയ്തിരിക്കുന്നത് ജാപ്പനീസ് വാസ്തുശില്പിയായ കട്സുഹിക്കോ തകഹാഷിക്കാണ്. നഗരത്തെ ലോകോത്തര നിലവാരത്തിലേക്ക് നവീകരിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചപ്പോൾ, ഷെയ്ഖ് സായി പദ്ധതിക്ക് നേതൃത്വം നൽകി. അദ്ദേഹം കത്സുഹിക്കോ തകഹാഷിയുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ അടയാളമാണ് ഇന്നുകാണുന്ന അബുദാബി എന്നു നിസംശയം പറയാം. 1967-ൽ 40,000-ലധികം ആളുകൾക്ക് താമസിക്കാൻ വേണ്ടിയിയിരുന്നു നഗരം രൂപകല്പന ചെയ്തതത്.

സുരക്ഷിത നഗരം

സുരക്ഷിത നഗരം

വിവിധ ഘടകങ്ങൾ കണക്കിലെടുത്താൽ, 2018ലും 2019ലും തുടർച്ചയായി രണ്ടുതവണ സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തു. ഒരു വ്യക്തിയുടെ സുരക്ഷ, അത് ഒരു പൗരനോ വിനോദസഞ്ചാരിയോ ആകട്ടെ, അത് വളരെ പ്രാധാന്യത്തോടെയാണ് അബുദാബി കണക്കിലെടുക്കുന്നത്.

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്

അബുദാബിയിലെ ഏറ്റവും വലിയ പള്ളിയാണ് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്. മുസ്ലീം ലോകത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ ഏകീകരിക്കുന്നതിനായി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ സ്ഥാപിച്ചതാണ് ഈ മസ്ജിദ്. 1996-ൽ നിർമ്മാണം തുടങ്ങിയ ഇത് 2007-ൽ പൂർത്തിയായി. ഈദ് സമയത്ത് 41000-ലധികം ആളുകൾ ഇത് സന്ദർശിക്കാറുണ്ട്. ബാഹ്യ ലാൻഡ്‌സ്‌കേപ്പിംഗും വാഹന പാർക്കിംഗും ഒഴികെ 12 ഹെക്ടറിലധികം (30 ഏക്കർ) വിസ്തൃതിയുണ്ട്.

 ലൂവ്രെ അബുദാബി

ലൂവ്രെ അബുദാബി

അബുദാബിയിൽ സ്ഥിതി ചെയ്യുന്ന കലാ നാഗരികത മ്യൂസിയമാണ് ലൂവ്രെ അബുദാബി. 2017 നവംബർ 8 ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വൈസ് പ്രസിഡന്റ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്ന് മ്യൂസിയം ഉദ്ഘാടനം ചെയ്തു. ഏകദേശം 24,000 ചതുരശ്ര മീറ്റർ (260,000 ചതുരശ്ര അടി) വിസ്തൃതിയുള്ള ഇതിന് 8,000 ചതുരശ്ര മീറ്റർ (86,000 ചതുരശ്ര അടി) ഗാലറികളുണ്ട്, ഇത് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയമായി മാറുന്നു.

ഫെരാരി വേൾഡ് അബുദാബി

ഫെരാരി വേൾഡ് അബുദാബി

യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബിയിലെ യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു അമ്യൂസ്മെന്റ് പാർക്കാണ് ഫെരാരി വേൾഡ് അബുദാബി. ഇത് ആദ്യത്തെ ഫെരാരി ബ്രാൻഡഡ് തീം പാർക്കാണ്, ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ സ്പേസ് ഫ്രെയിം ഘടനയുടെ റെക്കോർഡും ഇതിലുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്ററായ ഫോർമുല റോസയും ഇവിടെയാണ്.

പാട്ടിന്‍റെ നഗരം

പാട്ടിന്‍റെ നഗരം

യുനസ്കോയുടെ സിറ്റി ഓഫ് മ്യൂസിക് എന്ന പദവിയാണ് അബുദാബിയെ തേടി എത്തിയിരിക്കുന്നത്. നഗരത്തിന്റെ കര കൗശലപരമായ സൗന്ദര്യം, സാഹിത്യ സിനിമ രംഗം, ഡിസൈന്‍, സംഗീതം എന്നിവയ്ക്ക് നഗരം നല്‍കിയിട്ടുള്ള പ്രാധാന്യം കണക്കിലെടുത്താണ് യുനസ്കോ അബുദാബിയെ പരിഗണിച്ചത്. ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ്, സ്‌പെയിനിലെ സെവില്ല, ഇന്ത്യയിലെ ചെന്നൈ എന്നീ നഗരങ്ങളാണ് യുനസ്കോയുടെ സംഗീത നഗരങ്ങളുടെ പട്ടികയില്‍ നേരത്തെ ഉള്‍പ്പെട്ടിട്ടുള്ളത്.

ഏഷ്യയിലെ ആദ്യ ബൈക്ക് സിറ്റി

ഏഷ്യയിലെ ആദ്യ ബൈക്ക് സിറ്റി

ബൈക്ക് സിറ്റി എന്ന ബഹുമതി തേടിയെത്തുന്ന ഏഷ്യയിലെ ആദ്യ നഗരമെന്ന ഖ്യാതിയും അബുദാബിക്കുണ്ട്. സൈക്കിള്‍ സൗഹൃദ രാജ്യമായ അബുദാബി ഗോള സൈക്ലിങ് കേന്ദ്രമായി മാറാനുള്ള ശ്രമത്തിലാണ്. പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ഒരു ജീവിതശൈലിയുമാണ് എമിറേറ്റ്സ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ബൈക്ക് അബുദാബി ട്രാക്കും തുറന്നിട്ടുണ്ട്. കോപ്പൻഹേഗൻ, പാരിസ്,, ഗ്ലാസ്‌ഗോ തുടങ്ങിയ ലോക ബൈക്ക് നഗരങ്ങളുടെ പട്ടികയിലേക്കാണ് അബുദാബിയും എത്തിയിരിക്കുന്നത്.

സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേ</a><a class=ക്ക്ക" title="സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേക്ക്ക" />സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേക്ക്ക

ലോത്തിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന പത്ത് നഗരങ്ങള്‍...ലോത്തിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന പത്ത് നഗരങ്ങള്‍...

Read more about: world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X