Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും വലിയ തര്‍ക്ക പ്രദേശം, വലുപ്പത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം! അറിയാം അക്സായ് ചിന്‍

ലോകത്തിലെ ഏറ്റവും വലിയ തര്‍ക്ക പ്രദേശം, വലുപ്പത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം! അറിയാം അക്സായ് ചിന്‍

ലഡാക്കിന്‍റെ ഭാഗമായി കരുതുന്ന അക്സായ് ചിന്നിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ഇന്ത്യയും ചൈനയുമുള്ള തര്‍ക്കങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ് അക്സായ് ചിന്‍. പേരു പോലെ തന്നെ അല്പം വിചിത്രം തന്നെയാണ് ഇവിടുത്തെ കാര്യങ്ങള്‍.

ചരിത്ര രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യ അക്സായ് ചിന്നിന് അവകാശവാദം ഉന്നയിക്കുമ്പോഴും തരിമ്പും വിട്ടു കൊടുക്കാതെ തങ്ങളുടേതായി നിലനില്‍ത്തുകയാണ് അക്സായ് ചിന്നിനെ. ലഡ്ക്കിന്റെ ഭാഗമായി കരുതുന്ന അക്സായ് ചിന്നിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ലോകത്തിലെ ഏറ്റവും വലിയ തര്‍ക്ക പ്രദേശം

ലോകത്തിലെ ഏറ്റവും വലിയ തര്‍ക്ക പ്രദേശം

ലോകത്ത് ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ തര്‍ക്ക പ്രദേശമായി കണക്കാക്കുന്ന ഇടമാണ് അക്സായ് ചിന്‍. കാശ്മീരില്‍ ലഡാക്ക് ജില്ലയുടെ ഭാഗമായി ഇന്ത്യയും തങ്ങളുടെ ഭാഗമായി ചൈനയും അക്സായി ചിന്നിനെ കരുതിപ്പോരുന്നു. സമുദ്ര നിരപ്പില്‍ നിന്നും നാലായിരം മുതല്‍ അയ്യായിരം അടി വരെ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

PC:Eric Feng

പുരാണങ്ങളിലെ അക്സായ് ചീന

പുരാണങ്ങളിലെ അക്സായ് ചീന

ഇന്ത്യന്‍ പുരാണങ്ങളിലും പ്രാചീന ഗ്രന്ഥങ്ങളിലുമൊക്കെ ഈ പ്രദേശത്തെ പലതവണ സൂചിപ്പിക്കുന്നുണ്ട്. അക്ഷയ ചീന എന്നാണ് അക്സായ് ചിന്നിനെ ഇതിഹാസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയുടേത്

ഇന്ത്യയുടേത്

ചരിത്ര തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഇന്ത്യ അക്സായ് ചിന്നിനായി വാദിക്കുന്നത്. ഇന്ത്യയുടേതായിരുന്ന ഒരു പ്രദേശം അനധികൃതമായി ചൈന കൈക്കലാക്കുകയായിരുന്നു.

PC:US Central Intelligence Agency

അക്സായ് ചിന്‍ എന്നാല്‍

അക്സായ് ചിന്‍ എന്നാല്‍

അക്സായ് ചിന്‍ എന്ന വാക്കിനര്‍ത്ഥം വെള്ളക്കല്ലുകളുള്ള ചൈനയുടെ മരുഭൂമി ര്‍ന്നാണ്. ഉപ്പും മഞ്ഞും നിറഞ്ഞു കിടക്കുന്ന ഈ മഞ്ഞു മരുഭൂമിയില്‍ താമസക്കാര്‍ അധികമൊന്നുമില്ല. സമുദര് നിരപ്പില്‍ നിന്നും അയ്യായിരം അടി മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സാധാരണ പോലുള്ള ജീവിതം ഇവിടെ സാധ്യവുമല്ല. ചൈനയിലെ ചില ഗോത്രവര്‍ഗ്ഗക്കാരാണ് ഇവിടെയുള്ള നിവാസികള്‍. എന്നാല്‍ ഇവരും സ്ഥിര താമസക്കാരല്ല.
PC:Nicolai Bangsgaard

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ


കിഴക്കന്‍ കാശ്മീരില്‍ സ്ഥിതി ചെയ്യുന്ന അക്സായ് ചിന്‍ ഇന്ന് ചൈനയുടെ അനധിതൃക നിയന്ത്രണത്തിലാണുള്ളത്. 1962 മുതലാണ് ഈ പ്രദേശം ചൈനയുടേതായി മാറിയത്.
1842 മുതലാണ് അക്സായ് ചിന്നിന്‍റെ രേഖപ്പടുത്തിയ കഥ തുടങ്ങുന്നത്. ഇതിനു മുന്‍പ് ടിബറ്റിന്‍റെ കീഴിലായിരുന്നു ഈ പ്രദേശം 1842 ല്‍ അക്കാലത്ത് കാശ്മീര്‍ ഭരിച്ചിരുന്ന ഗുലാബ് സിങ് രാജാവ് അക്രമിച്ചു കീഴടക്കി. ലഡാക്ക് ഉള്‍പ്പെടെയുള്ള ഭാഗമായിരു്നു അന്ന് കീഴടക്കിയത്. പിന്നീട് നാലു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം തന്നെ കാശ്മീരും കീഴടക്കി. അതോടെ അദ്ദേഹത്തിന്‍റെ സാമ്രാജ്യം ജമ്മു-കാശ്മീര്‍-ലഡാക്ക് എന്നീ വലിയ മൂന്നു പ്രവിശ്യകളിലായി വ്യാപിച്ചിരുന്നു. പിന്നീട് സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം നാട്ടു രാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍റെ ഭാഗമാകുന്നതില്‍ അന്നത്തെ ഭരണാധികാരിയായ ഹരിസിങ് മഹാരാജാവ് തന്‍റെ പ്രദേശത്തെ ഇന്ത്യയുമായി ലയിപ്പിക്കുകയും തുടര്‍ന്ന് ഈ ഭാഗം ഇന്ത്യയുടേതായി മാറുകയും ചെയ്തു.

PC:Kmusser

വിലയ്ക്കു നല്കിയ ഭൂമി

വിലയ്ക്കു നല്കിയ ഭൂമി

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു കഥകൂടി ഈ പ്രദേശത്തിനുണ്ട്. ലഡാക്ക് രാജാവിന്‍റെ കീഴിലായിരുന്ന ഈ പ്രദേശം പത്തൊന്‍പതാം നൂറ്റാണ്ടില്‍ സിക്കുകാരുടെ ഭാഗമായി മാറിയിരുന്നു. ഇതേ കാലത്ത് സിക്കുകാര്‍ ലഡാക്കും കാശ്മീരും പിടിച്ചടക്കിയപ്പോള്‍ അവരുടെ കീഴിലായവുകയായിരുന്നു പ്രദേശം. പിന്നീട് സിക്കുകാരെ ബ്രിട്ടീഷുകാര്‍ കീഴടക്കിയപ്പോള്‍ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലാവുകയും അവര്‍ ഈ പ്രദേശം കാശ്മീരില ഡോഗ്ര രാജാവിന് വിലയ്ക്ക് കൊടുക്കുകയുമായിരുന്നു. 1846 ല്‍ ആണിത് സംഭവിക്കുന്നത്.

തര്‍ക്കം തുടങ്ങുന്നതിങ്ങനെ

തര്‍ക്കം തുടങ്ങുന്നതിങ്ങനെ

ഒറ്റപ്പെട്ട തരിശുഭൂമി എന്ന നിലയില്‍ കാലങ്ങളോളം അവഗണിക്കപ്പെട്ടു കിടന്നിരുന്ന പ്രദേശമായിരുന്നു അക്സായ് ചിന്‍. 1950 മുതലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് അക്സായ് ചിന്‍ കാരണമാവുന്നത്. 1914-ല്‍ ചൈനയുടെ പ്രതിനിധിയും ബ്രിട്ടനും ടിബത്തുമായി മക്മോഹന്‍രേഖ ആസ്പദമാക്കി ഉണ്ടാക്കിയ ധാരണ ചൈന നിരസിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
1950 കളിൽ ചൈന ടിബറ്റിനെ സിൻജിയാങ്ങുമായി ബന്ധിപ്പിക്കുന്നതിനായി ഈ പ്രദേശത്തുകൂടി ഒരു സൈനിക റോഡ് നിർമ്മിക്കുകയുണ്ടായി. 1962 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തര്‍ക്കത്തിനും ഇത് കാരണമായി. ഇവിടെയാണ് ഇന്നു കാണുന്ന രീതിയിലുള്ള പ്രശ്നങ്ങളുടെ ആരംഭം.
ഒടുവില്‍ വിഷയം യുദ്ധത്തില്‍ കലാശിക്കുകയും
യുദ്ധത്തിന്റെ അവസാനം അക്സായി ചിന്നിലെ 38,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിന്റെ നിയന്ത്രണം ചൈന നിലനിർത്തുകയും ചെയ്തു.
ഇന്നും ഈ പ്രദേശം ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കവിഷയമായി തുടർന്നു.

വലുപ്പത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം

വലുപ്പത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം


അക്സായ് ചിന്‍ തര്‍ക്ക ഭൂമിയുടെ ആകെ പ്രദേശം സ്വിറ്റ്സര്‍ലന്‍ഡിനത്രയുമുണ്ട്. ഇവിടുത്തെ 38,000-ൽപ്പരം ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ആണ് ചൈനയുടെ കീഴിലുള്ളത്. മഴയായാലും മഞ്ഞ് ആയാലും വളരെ കുറച്ച് മാത്രമേ പ്രദേശത്തിന്റെ പ്രത്യേകതക കൊണ്ട് ഇവിടെ ലഭിക്കാറുള്ളു. ഹിമാലയവും മറ്റു മലനിരകളും ചേര്‍ന്നു ഇന്ത്യന്‍ മണ്‍സൂണിന്‍റെ വരവ് തടയുന്നതിനാലാണ് മഴയില്‍ കുറവ് അനുഭവപ്പെടുന്നത്. തരിശു മരുഭൂമിയെന്ന് വിളിക്കാവുന്ന തരത്തിലുള്ള ഭൂപ്രകൃതിയാണ് അക്സായ് ചിന്നിലേത്

 കാരക്കോറം ഹൈവേ

കാരക്കോറം ഹൈവേ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്നും എഞ്ചിനീയറിങ് മികവ് എന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന നിർമ്മിതിയാണ് ഇന്ത്യ-ചൈന-പാക്കിസ്ഥാൻ അതിർത്തികളോട് ചേർന്നു കിടക്കുന്ന കാരക്കോറം പർവ്വത നിരകളിലൂടെ നിർമ്മിക്കപ്പെട്ടിരിക്കുന്ന കാരക്കോറം ഹൈവേ. പാക്കിസ്ഥാൻ, ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലായാണ് ഇതുള്ളത്. ഇന്ത്യയുടെ ലഡാക്ക് റീജിയണാണ് കാരക്കോറത്തിന്റെ ഭാഗമായി വരുന്നത്. കൂടാതെ ഇന്ന് ചൈനയുടെ നിയന്ത്രണത്തിലുള്ള, ഒരിക്കൽ ഇന്ത്യയുടെ ഭാഗമായിരുന്ന, ലോകത്തിലെ തന്നെ ഏറ്റവു ംവലിയ തർക്കഭൂമികളിലൊന്നായ അക്സായ് ചിന്നും ഇതിന്റെ ഭാഗമാണ്. ഗിൽജിത്, ലഡാക്ക്,ബാൽതിസ്ഥാൻ എന്നീ മേഖലകളിലാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.
ചൈനയുടെയും പാക്കിസ്ഥാന്റെയും നയതന്ത്ര ബന്ധങ്ങളുടെ ഭാഗമായി 1959 ൽ നിർമ്മാണം ആരംഭിച്ചതാണ് കാരക്കോറം ഹൈവേ. 1979 ൽ നിർമ്മാണം പൂർത്തീകരിച്ച് ഇത് തുറന്നുകൊടുത്തു. ഗിൽജിത്തിന്റെയും ബാൽട്ടിസ്ഥാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാത ഏകദേശം 1300 കിലോമീറ്റർ ദൂരത്തിലാണ് വ്യാപിച്ചു കിടക്കുന്നത്. ചൈനയിലെ കാഷ്ഗറിൽ നിന്നും പാക്കിസ്ഥാനിലെ അബ്ബോട്ടാബാദ് വരെയാണ് ഇതുള്ളത്.
PC:Szebkhan

ചൈനയും പാക്കിസ്ഥാനും ഒന്നിച്ചപ്പോൾ ഇന്ത്യയെ ഔട്ടാക്കിയ കാരക്കോറം ഹൈവേചൈനയും പാക്കിസ്ഥാനും ഒന്നിച്ചപ്പോൾ ഇന്ത്യയെ ഔട്ടാക്കിയ കാരക്കോറം ഹൈവേ

കൈലാസത്തെക്കുറിച്ച് ആരും പറയാത്ത രഹസ്യങ്ങള്‍കൈലാസത്തെക്കുറിച്ച് ആരും പറയാത്ത രഹസ്യങ്ങള്‍

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍

Read more about: kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X