Search
  • Follow NativePlanet
Share
» »ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

രാജ്യങ്ങളുടെ വലുപ്പത്തേക്കാള്‍ വലിയ ദേശിയോദ്യാനവും ആകാശം മു‌ട്ടുന്ന ഐസ് മലകളും അങ്ങനെ വ്യത്യസ്തമാക്കുന്ന കാഴ്ചകള്‍ ഈ പ്രദേശത്ത് നിരവധിയുണ്ട്.

ഒരു സഞ്ചാരി ജീവിതത്തില്‍ എന്തൊക്കെ കാണണമെന്ന് ആഗ്രഹിക്കുന്നുവോ, അതൊക്കയും ഒറ്റയാത്രയില്‍ കണ്ടുതീര്‍ത്താലോ? അങ്ങനെ അത്രയും ഇറങ്ങിപ്പുറപ്പെടുവാന്‍ സാധിക്കുന്ന ഇടങ്ങള്‍ വളരെ കുറവാണ്. അത്തരത്തിലൊരി‌ടമാണ് അമേരിക്കയിലെ അലാസ്ക. പര്‍വ്വതങ്ങള്‍, ത‌ടാകങ്ങള്‍, വന്യജീവി സമ്പത്ത്, ഗ്ലേസിയര്‍, നോര്‍ത്തേണ്‍ ലൈറ്റ്, വെള്ളച്ചാട്ടങ്ങള്‍...അങ്ങനെ അങ്ങനെ നീണ്ടു കിടക്കുകയാണ് അലാസ്ക ചരിതം.
ചെന്നു നോക്കിയാല്‍ മറ്റേതോ ഒരു ഗ്രഹത്തില്‍ എത്തിയ അനുഭവമാണ് അലാസ്ക സമ്മാനിക്കുക. രാജ്യങ്ങളുടെ വലുപ്പത്തേക്കാള്‍ വലിയ ദേശിയോദ്യാനവും ആകാശം മു‌ട്ടുന്ന ഐസ് മലകളും അങ്ങനെ വ്യത്യസ്തമാക്കുന്ന കാഴ്ചകള്‍ ഈ പ്രദേശത്ത് നിരവധിയുണ്ട്.

ഹിറ്റ്ലറിന്റെ നിധിശേഖരം ഒളിഞ്ഞിരിക്കുന്ന രഹസ്യ തടാകം. എത്തിയാൽ പിന്നെ മടങ്ങി വരവില്ലഹിറ്റ്ലറിന്റെ നിധിശേഖരം ഒളിഞ്ഞിരിക്കുന്ന രഹസ്യ തടാകം. എത്തിയാൽ പിന്നെ മടങ്ങി വരവില്ല

ജീവിതകാലം മുഴുവനും കണ്ടാലും!!

ജീവിതകാലം മുഴുവനും കണ്ടാലും!!

ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടങ്ങളിലൊന്നായാണ് സ‍ഞ്ചാരികള്‍ അലാസ്കയെ കാണുന്നത്. നിരവധി പര്‍വ്വതങ്ങളും നീളത്തിലുള്ള കടല്‍ത്തീരങ്ങളും എല്ലാമായി ജീവിതകാലം മുഴുവന്‍ ഇവിടെ ചിലവഴിച്ചാലും രണ്ടുവട്ടം ഒരിടം കാണേണ്ടി വരാത്തത്രയും ഇ‌‌ടങ്ങള്‍ ഇവിടെയുണ്ട്.

 20ല്‍ 17 ഉം

20ല്‍ 17 ഉം

അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതങ്ങളുടെ പട്ടികയില്‍ 20 കൊടുമുടികളാണുള്ളത്. എന്നാല്‍ അതില്‍ 17 എണ്ണവും സ്ഥിതി ചെയ്യുന്നത് അലാസ്കയിലാണ്. ഡെനാലി എന്നറിയപ്പെടുന്ന കൊടുമുടിാണ് ഇതിലേറ്റവും ഉയരമുള്ളത്. സമുദ്ര നിരപ്പില്‍ നിന്നും 20,320 അടി ഉയരത്തിലാണ് ഈ പര്‍വ്വതമുള്ളത്.

മൂവായിരം നദികളും 3,000,000 തടാകങ്ങളും!

മൂവായിരം നദികളും 3,000,000 തടാകങ്ങളും!

വലുപ്പത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ അഞ്ചിലൊന്നും അലാസ്കയുടെ ഭാഗമാണ്. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഭൂവിസ്തൃതിയുള്ള സംസ്ഥാനമാണിത്. ഇത്രയും സമൃദ്ധമായ പ്രദേശം ഭൂമി അതിന്റെ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയിരിക്കുകയാണ്. അലാസ്കയില്‍ മാത്രമായി മൂവായിരം നദികളുണ്ട്. ചെറുതും വലുതുമായി മുപ്പത് ലക്ഷത്തോളം തടാകങ്ങളാണ് ഇവിടെയുള്ളത്. സജീവമായതും അല്ലാത്തതുമായ 29 അഗ്നിപർവ്വതങ്ങളും ഇവിടെയുണ്ട്. 33,000 മൈൽ ദൂരത്തിൽ പരന്നു കിടക്കുന്ന സമുദ്ര തീരവും ആർട്ടിക് സമുദ്രം, പസഫിക് സമുദ്രം, ബറിംഗ് കടൽ എന്നിങ്ങനെ 3 വ്യത്യസ്ത സമുദ്രതീരങ്ങളും അലാസ്കയ്ക്കുണ്ട്.
ആയിരം ചതുരശ്രമൈല്‍ നീളമുള്ള ഇലിയാമ്ന നദിയാണ് ഇവിടുത്തെ ഏറ്റവും നീളമുള്ള നദി.

കാനഡയ്ക്കും റഷ്യയ്ക്കും ഇടയില്‍

കാനഡയ്ക്കും റഷ്യയ്ക്കും ഇടയില്‍

അമേരിക്കയുടെ അഞ്ചിലൊന്നും ഉള്‍ക്കൊള്ളുന്ന സംസ്ഥാനമാണ് അലാസ്ക. ടെക്സാസ് സംസ്ഥാനത്തിന്റെ രണ്ടിരട്ടിയുണ്ട് അലാസ്കയുടെ വലുപ്പം. അമേരിക്കിലെ മറ്റിടങ്ങളേക്കാളും കാനഡയോയും റഷ്യയോടും ചേര്‍ന്നാണ് അലാസ്ക സ്ഥിതി ചെയ്യുന്നത്. കിഴക്കുഭാഗത്ത് കാനഡയും, വടക്കു ഭാഗത്ത് ആർട്ടിക്ക് മഹാസമുദ്രവും, പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ പസിഫിക്ക് മഹാസമുദ്രവും, പടിഞ്ഞാറു മാറി ബെറിങ്ങ് കടലിടുക്കിന്ന് കുറുകെ റഷ്യയും ആണ് അലാസ്കയെ ചുറ്റിയുള്ളത്, ഭൂഖണ്ഡത്തിന്റെ വ്ടക്കു പടിഞ്ഞാറൻ അറ്റത്തായാണ് ഈ സംസ്ഥാനമുള്ളത്.

റോഡില്ലാത്ത തലസ്ഥാനം

റോഡില്ലാത്ത തലസ്ഥാനം


ജുന്യൂ നഗരമാണ് അലാസ്കയുടെ തലസ്ഥാനം. എന്നാല്‍ ഇവിടേക്ക് എത്തിപ്പെടുവാന്‍ റോഡുകളൊന്നുമില്ല. ബോട്ട് വഴിയോ അല്ലെങ്കില്‍ ആകാശമാര്‍ഗ്ഗമോ മാത്രം ആണ് ഇവി‌ടെ എത്തുവാന്‍ സാധിക്കുന്നത്. ഇത്തരത്തിലുള്ല അമേരിക്കയിലെ ഏക തലസ്ഥാന നഗരവും ജുന്യൂ ആണ്. 3.108 ചതുരശ്ര മൈലാണ് ഈ പ്രദേശത്തിന്റെ വിസ്തൃതി.

റഷ്യയില്‍ നിന്നും വിലയ്ക്ക് വാങ്ങിയത്

റഷ്യയില്‍ നിന്നും വിലയ്ക്ക് വാങ്ങിയത്


കൗതുകകരമായ ചരിത്രമാണ് അലാസ്കയ്ക്ക് പറയുവാനുള്ളത്. . 1867 വരെ അലാസ്ക റഷ്യയുടെ ഭാഗമായിരുന്നു. ഒരു കാലത്ത് റഷ്യ വെട്ടിപ്പിടിച്ച പ്രദേശങ്ങളിലൊന്നായിരുന്നു അലാസ്ക. ഒരു തരത്തില്‍ റഷ്യയു‌ടെ കോളനിയായിരുന്ന ഇവി‌ടെ നിന്നും പ്രതീക്ഷിച്ച തരത്തില്‍ ലാഭമുണ്ടാക്കുവാന്‍ സാധിക്കാതെ വന്നതും സാമ്പത്തിക ബാധ്യതകളും കാരണം 1867 വരെ അലാസ്ക റഷ്യയുടെ ഭാഗമായിരുന്ന ഇവിടം സര്‍ അലക്സാണ്ടര്‍ രണ്ടാമന്‍ അമേരിക്കയ്ക്ക് വിട്ടു നല്കുകയായിരുന്നു. ഏക്കറിന് രണ്ട് സെന്‍റ് മൂല്യത്തില്‍ 7.2 മില്ല്യൺ യു.എസ്. ഡോളറിനാണ് യുഎസ് അലാസ്കയെ സ്വന്തമാക്കുന്നത്. ഇന്ന് അമേരിക്കയിലെ ഏറ്റവും സമ്പന്നമായതും തന്ത്രപ്രധാനമായതുമായ ഇടമാണ് അലാസ്ക.

 21 ആളുകള്‍ക്ക് ഒരു കരടി

21 ആളുകള്‍ക്ക് ഒരു കരടി


വന്യജീവി സമ്പത്തില്‍ പകരം വയ്ക്കുവാനില്ലാത്ത പ്രദേശമാണ് അലാസ്ക. ഒരിക്കല്‍ ഇവിടുത്ത കെനായ് നദിയില്‍ നിന്നും 44.22 കിലോഗ്രാമോളം ഭാരമുള്ള സാല്‍മണ്‍ മത്സ്യത്തെ ലഭിച്ചിരുന്നു.
ഇവിടെ 21 ആളുകള്‍ക്ക് ഒരു കരടി എന്ന നിലയിലാണ് കരടികളുള്ളത്.

എ‌ട്ട് ദേശീയോദ്യാനങ്ങള്‍

എ‌ട്ട് ദേശീയോദ്യാനങ്ങള്‍

അലാസ്ക സംസ്ഥാനത്തിനു മാത്രമായി എട്ട് ദേശീയോദ്യാനങ്ങളാണുള്ളത്. ഡെനാലി, ഗേറ്റ്സ് ഓഫ് ദ ആര്‍ടിക്. ഗ്ലേസിയര്‍ ബേ,കാട്മായി. കെനായ് എഫ്ജോര്‍ഡ്സ്, കൊബുക് വാലി, ലേക് ക്ലാര്‍ക്, റാങ്കല്‍ സെന്റ് ഏലിയാസ് എന്നിവയാണവ.

സൂര്യനുണ്ട്, സൂര്യനില്ല

സൂര്യനുണ്ട്, സൂര്യനില്ല

സൂര്യപ്രകാശത്തിന്റെയും സൂര്യന്‍ എത്തുന്നതിന്റെയും കാര്യത്തില്‍ വളരെ വിചിത്രമാണ് അലാസ്ക. അലാസ്കയിൽ 24 മണിക്കൂറൂം സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളും അതുപോലെതന്നെ 24 മണിക്കൂർ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളുമുണ്ട്.
ആര്‍ട്ടിക് സര്‍ക്കിളില്‍ സ്ഥിതി ചെയ്യുന്ന അലാസ്കയുടെ മൂന്നിലൊന്നു ഭാഗത്താണ് ശൈത്യകാലത്ത് സൂര്യന്‍ ഉദിക്കാത്തത്. സൂര്യന്‍ ഉദിക്കാത്ത പ്രതിഭാസമുള്ള സ്ഥിരമായ മനുഷ്യവാസമുള്ള പ്രദേശവും അലാസ്കയിലുണ്ട്. അലാസ്കയിലെ തന്നെ ഏറ്റവും വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഗ്രാമമായ ഉട്ക്വിയാഗ്വിക്കില്‍ ആണ് സൂര്യന്‍ ആദ്യം അസ്തമിക്കുന്നതും.

നോര്‍ത്തേണ്‍ ലൈറ്റ്

നോര്‍ത്തേണ്‍ ലൈറ്റ്


അലാസ്കയിലെ ഏറ്റവും പ്രത്യേകതയുള്ള മറ്റൊരു കാഴ്ചയാണ് ഇവിടുത്തെ നോര്‍ത്തേണ്‍ ലൈറ്റ്. അറോറ ബോറീയലിസ് എന്നറിയപ്പെടുന്ന ഇത് ഭൂമി ഒരുക്കുന്ന ഏറ്റവും നോഹരമായ കാഴ്ച കൂടിയാണ്. ഭൂമിയിലെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന സൂര്യനിൽ നിന്നുള്ള വൈദ്യുത കണങ്ങൾ തമ്മിലുള്ള കൂട്ടിയിടിയാണ് വിവിധ നിറങ്ങളില്
അതിമനോഹര കാഴ്ചയായി കണ്‍മുന്നില്‍ തെളിയുന്നത്. അലാസ്കയിലെ ഫെയര്‍ബാങ്സിലാണ് ഏറ്റവും കൃത്യമായ ഇത് കാണുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്ന്.

വടക്കോട്ട് വളഞ്ഞ് നില്‍ക്കുന്ന 400 മരങ്ങള്‍, കാരണം കണ്ടെത്താന്‍ കഴിയാതെ ശാസ്ത്രലോകംവടക്കോട്ട് വളഞ്ഞ് നില്‍ക്കുന്ന 400 മരങ്ങള്‍, കാരണം കണ്ടെത്താന്‍ കഴിയാതെ ശാസ്ത്രലോകം

അപ്രത്യക്ഷമായ വമ്പന്‍ നിധികള്‍...പൊടിപോലുമില്ല കണ്ടുപിടിക്കുവാന്‍അപ്രത്യക്ഷമായ വമ്പന്‍ നിധികള്‍...പൊടിപോലുമില്ല കണ്ടുപിടിക്കുവാന്‍

കൊതുകിനെ തുരത്തുവാന്‍ നീലയടിച്ച നഗരം!! വിചിത്ര വിശേഷങ്ങളുമായി ഷെഫ്ഷൗവീൻകൊതുകിനെ തുരത്തുവാന്‍ നീലയടിച്ച നഗരം!! വിചിത്ര വിശേഷങ്ങളുമായി ഷെഫ്ഷൗവീൻ

നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍

Read more about: interesting facts lake world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X