Search
  • Follow NativePlanet
Share
» »ആകാശത്തെ തൊട്ടുതലോടി നില്‍ക്കുന്ന അല്‍മോറ! ജനങ്ങളേക്കാള്‍ കൂടുതല്‍ സൈനികരുള്ള നാട്, ഉത്തരാഖണ്ഡിന്‍റെ രഹസ്യം

ആകാശത്തെ തൊട്ടുതലോടി നില്‍ക്കുന്ന അല്‍മോറ! ജനങ്ങളേക്കാള്‍ കൂടുതല്‍ സൈനികരുള്ള നാട്, ഉത്തരാഖണ്ഡിന്‍റെ രഹസ്യം

എല്ലാ കാഴ്ചകളും ചെന്നവസാനിക്കുന്നത് ഉയര്‍ന്നു നില്‍ക്കുന്ന, ആകാശത്തെ തൊട്ടുതലോടി നില്‍ക്കുന്ന കുന്നുകളിലാണ്... ഇത് അല്‍മോറ!

പച്ചപ്പും മേഘങ്ങളും തമ്മില്‍ ചേ്‍ന്നു നില്‍ക്കുന്ന ആകാശം.... ഒരു നേര്‍ത്ത വര മാത്രമാണ് ഇവിടുത്തെ മേഘങ്ങളെ ഭൂമിയോ‌ട് ചേര്‍ത്തു നിര്‍ത്തുന്നത്.. സോപ്പുപെട്ടി അടുക്കിവെച്ചതുപോലെ, നിരനിരയായി ട്രെയിന്‍ നിര്‍ത്തിയിട്ടതുപോലെ തോന്നിപ്പിക്കുന്ന കെട്ടിടങ്ങള്‍... എല്ലാ കാഴ്ചകളും ചെന്നവസാനിക്കുന്നത് ഉയര്‍ന്നു നില്‍ക്കുന്ന, ആകാശത്തെ തൊട്ടുതലോടി നില്‍ക്കുന്ന കുന്നുകളിലാണ്... ഇത് അല്‍മോറ! ഉത്തരാഖണ്ഡിലെ സ്വര്‍ഗ്ഗങ്ങളിലൊന്ന്, അല്‍മോറയുടെ സാംസ്കാരിക കേന്ദ്രം!! പിടിച്ചിരുത്തുന്ന പ്രകൃതി സൗന്ദര്യം മാത്രമല്ല, അതിസമ്പന്നമായ സാംസ്കാരിക പാരമ്പര്യവും മനുഷ്യന്‍റെ കരവിരുതില്‍ വിരിഞ്ഞ നിര്‍മ്മിതികളും നാവില്‍ കപ്പലോടിക്കുന്ന രുചികളുമെല്ലാം അല്‍മോറയുടെ മറ്റുചില മേന്മകളാണ്.

ചിപ്കോ പ്രസ്ഥാനത്തിന് തുടക്കമിട്ടവര്‍

ചിപ്കോ പ്രസ്ഥാനത്തിന് തുടക്കമിട്ടവര്‍

അല്‍മോറയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത് ഇവിടുത്തെ പ്പകൃതിഭംഗി തന്നെയാണ്. ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളും അവയുടെ പച്ചപ്പും ഈ പ്രദേശത്തെ കൂടുതല്‍ മനോഹരിയാക്കുകയാണ് ചെയ്യുന്നത്. ഒരിക്കലുമ ഇവിടുള്ളവര്‍ക്ക് മരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചോ അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. പ്രകൃതി സംരക്ഷണത്തിനായി ഉയര്‍ന്നുവന്ന ചിപ്കോ പ്രസ്ഥാനത്തിന് തുടക്കമായത് പോലും ഇവിടെ നിന്നായിരുന്നുവത്രെ. ഈ പ്രദേശത്തെ ആളുകൾ പ്രകൃതിയോട് സ്നേഹമുള്ളവരും സസ്യങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരുമായതിനാൽ ചിപ്കോ പ്രസ്ഥാനം ഉത്തരാഖണ്ഡ് മേഖലയിൽ അവതരിപ്പിച്ചു. മരങ്ങൾ മുറിക്കാൻ ആളുകൾ അനുവദിക്കുന്നില്ല, എന്തുവിലകൊടുത്തും അവയെ സംരക്ഷിക്കാൻ പരമാവധി ശ്രമിക്കുന്നു.

ബദ്രിനാഥ് ക്ഷേത്രവും നൈനി ത‌ടാകവും

ബദ്രിനാഥ് ക്ഷേത്രവും നൈനി ത‌ടാകവും

അല്‍മോറയോട് ചേര്‍ന്നു നില്‍ക്കുന്ന രണ്ട് വിശുദ്ധ ഇടങ്ങളാണ് ബദ്രിനാഥ് ക്ഷേത്രവും നൈനി ത‌ടാകവും. സതീദേവിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ നൈനിയില്‍ ദേവിയുടെ കണ്ണുകളാണ് പതിച്ചതെന്നാണ് വിശ്വാസം. തടാകത്തിന് പേരു ലഭിച്ചതും അങ്ങനെയാണത്രെ. ബദ്രിനാഥ് ക്ഷേത്രവും ഇതോ‌ടൊപ്പം തന്നെ പരാമര്‍ശിക്കേണ്ടതാണ്. ഇവിടെ ശംഖുവിളിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

അല്‍മോറയും പട്ടാളക്കാരും

അല്‍മോറയും പട്ടാളക്കാരും

നേരത്തെ മുതല്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രധാന മേഖലകളില്‍ ഒന്നാണ് അല്‍മോറ. അൽമോറയിലും ഉത്തരാഖണ്ഡിലുമാണ് ഏറ്റവും കൂടുതൽ പട്ടാളക്കാർ താമസിക്കുന്നത്. ഇവിടുത്തെ ജനസംഖ്യ എടുത്താലും അതില്‍ അധികവും സൈനിക മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ ആയിരിക്കും. ഉയർന്ന പർവതങ്ങളും വനങ്ങളും ഉള്ള ചുറ്റുപാടുകൾ കാരണം ഈ പ്രദേശത്തെ സാധാരണ ആളുകളുടെ ജനസംഖ്യ വളരെ കുറവാണ്.

യോഗയും അല്‍മോറയും

യോഗയും അല്‍മോറയും

അല്‍മോറക്കാരുടെ ജീവിതത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് യോഗ. യോഗയുടെ ആരംഭം ഇവി‌ടെയാണെന്നും പലരും വിശ്വസിക്കുന്നു. എന്തുതന്നെയായാലും യോഗയ്ക്ക് നിത്യജീവിതത്തില്‍ വളരെ പ്രാധാന്യം കല്പിക്കുന്നവരാണ് ഇവിടുള്ളവര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മതവിശ്വാസികൾ മനസ്സിൽ ആത്മീയതയുമായി അൽമോറയിലേക്ക് വരുന്നു. ഇവിടെ ജീവിച്ചിരുന്ന മഹർഷി മഹേഷ് യോഗിയാണ് ഈ പ്രദേശത്തെ യോഗയ്ക്ക് പ്രസിദ്ധമാക്കിയത്. ട്രാൻസെൻഡെന്റൽ ധ്യാനത്തിന് തുടക്കമിട്ടതും ഇദ്ദേഹമാണ്. ലോക പ്രസിദ്ധ ബാന്‍ഡ് ആയ ബീറ്റില്‍സും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.

തുംഗനാഥും ഹേമകുണ്ഡ് സാഹിബ് പ്രദേശവും

തുംഗനാഥും ഹേമകുണ്ഡ് സാഹിബ് പ്രദേശവും

ശിവന്റെ ആരാധനാലയമാണ് തുംഗനാഥിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയിലും അല്‍മോറ പ്രസിദ്ധമാണ്. സമുദ്രനിരപ്പില്‍ നിന്നും നാലായിരം മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ ഏറ്റവും ഉയരത്തിലുള്ള ഇടവും ഇത് തന്നെ. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രവും ഇത് തന്നെയാണ്. മറ്റൊന്ന് 4600 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹേമകുണ്ഡ് സാഹിബ് ക്ഷേത്രമാണ്, ലോകത്തിലെ ഏറ്റവും ഉയരമുള്ള മറ്റൊരു ക്ഷേത്രമാണിത്.

റസ്കിന്‍ ബോണ്ടും അല്‍മോറയും പിന്നെ ബാൽ മിഠായിയും

റസ്കിന്‍ ബോണ്ടും അല്‍മോറയും പിന്നെ ബാൽ മിഠായിയും

വ്യത്യസ്തങ്ങളായ മധുരപലഹാരങ്ങള്‍ക്ക് അല്‍മോറ എന്നും പ്രസിദ്ധമാണ്. വളരെ ലളിതമായി നിര്‍മ്മിക്കുന്ന, ഈ പ്രദേശത്ത് മാത്രം ലഭ്യമായി നിരവധി മധുരപലഹാരങ്ങൾക്കും ലഘുഭക്ഷണങ്ങൾക്കും ആരാധകര്‍ ഏറെയുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായത് ബാൽ മിഠായി ആണ്. പാലില്‍ നിന്നുള്ള ഉത്പന്നമായ ഖോയ വറുത്ത് അതില്‍ നിന്നും നിര്‍മ്മിക്കുന്ന ചോക്ലേറ്റ് ഫഡ്ജാണ് ബാൽ മിഠായി.
ലോകപ്രസിദ്ധ കഥാകാരനായ റസ്കിന്‍ ബോണ്ടുമായും ഈ പ്രദേശം ബന്ധപ്പെട്ടു കിടക്കുന്നു. മസൂറിയില്‍ താമസിച്ചിരുന്ന അദ്ദേഹം പലതവണ ഇവിടെ സന്ദര്‍ശിക്കുവാനെത്തിയിട്ടുണ്ട്.

തെഹ്റി ഡാം

തെഹ്റി ഡാം

ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് തെഹ്രി അണക്കെട്ട്. ഉത്തരാഖണ്ഡില്‍ ഭാഗീരഥി നദിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഡാമിന്റെ ഉയരം 261 മീറ്ററാണ്

സംസ്കൃതം ഇന്നും ഭാഷയില്‍ ഉപയോഗിക്കുന്നവര്‍

സംസ്കൃതം ഇന്നും ഭാഷയില്‍ ഉപയോഗിക്കുന്നവര്‍

ദേവഭാഷയെന്ന് വിളിക്കപ്പെടുന്ന സംസ്കൃതം നിത്യോപയോഗത്തിന് ഉപയോഗിക്കുന്ന ആളുകള്‍ വളരെ കുറവാണ്. എന്നാല്‍ അല്‍മോറയില്‍ സ്ഥിതി വ്യത്യസ്തമാണ്. അൽമോറയിലെ ആളുകൾ അവരുടെ ദൈനംദിന ഭാഷയിൽ സംസ്കൃതം ഉപയോഗിക്കുന്നു. സംസ്കൃതവും സ്കൂളുകളിൽ ഒരു പ്രധാന ഭാഷയായി പഠിപ്പിക്കുന്നു, അതിനാൽ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ കൂടിയാണ് സംസ്കൃതം.

 നന്ദാദേവിയുടെ സാന്നിധ്യം

നന്ദാദേവിയുടെ സാന്നിധ്യം


ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ല പര്‍വ്വത നിരകളില്‍ ഒന്നാണ് നന്ദാദേവി. അത് സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്തോട് ചേര്‍ന്നാണ്. നന്ദാദേവി ദേശീയോദ്യാനം യുനെസ്കോ ലോക പൈതൃക സ്ഥലമായി കണക്കാക്കുന്നു. ഇവിടെ സ്ഥിതിചെയ്യുന്ന മറ്റൊരു ആകർഷണീയമായ സ്ഥലം പൂക്കളുടെ താഴ്വരയാണ്, കണ്ണെത്താ ദൂരത്തോളം മഞ്ഞുപെയ്യുന്ന കുന്നുകളും അവിടുത്തെ പൂക്കളുടെ താഴ്വരയും ഏതൊരു സഞ്ചാരിയുടെയും മനംകവരുന്ന ഇ‌ടമാണ്.

ചിത്രങ്ങള്‍ക്ക് ക‌ടപ്പാട് വിക്കിപീഡിയ

ഗോവയും മണാലിയും വേണ്ട...യാത്രാ ലിസ്റ്റിലേക്ക് തവാങ്ങും ദിയുവും!!ഗോവയും മണാലിയും വേണ്ട...യാത്രാ ലിസ്റ്റിലേക്ക് തവാങ്ങും ദിയുവും!!

പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X