Search
  • Follow NativePlanet
Share
» »കടലിലെ മാലാഖ മുതല്‍ ജപ്പാന്‍കാരുടെ അധിനിവേശം വരെ!! ആന്‍ഡമാന്‍ വേറെ ലെവലാണ്!!

കടലിലെ മാലാഖ മുതല്‍ ജപ്പാന്‍കാരുടെ അധിനിവേശം വരെ!! ആന്‍ഡമാന്‍ വേറെ ലെവലാണ്!!

എത്രതവണ പോയാലും എത്രയധികം കാഴ്ചകള്‍ കണ്ടാലും വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം. അതിമനോഹരമായ ബീച്ചുകളും ആഴക്കടലലം അത്ഭുതങ്ങളുമായി വീണ്ടും വീണ്ടും മാ‌‌ടിവിളിക്കുന്ന ആന്‍ഡമാനിന് രഹസ്യങ്ങള്‍ കുറേയധികമുണ്ട്. കടലിനു നടുവിലായി അവിടെയും ഇവിടെയുമല്ലാതെ കിടക്കുമ്പോഴും ആന്‍ഡമാനിന്റെയും അവിടുത്തെ മറ്റു ദ്വീപുകളുടെയും ഭംഗി പകരം വയ്ക്കുവാന്‍ സാധിക്കില്ല. ആകെയുള്ള 572 ദ്വീപുകളില്‍ വെറും 36 എണ്ണം മാത്രമേ സഞ്ചാരികള്‍ക്കായി തുറന്നിട്ടുള്ളുവെങ്കിലും അതിലെ കാഴ്ചകള്‍ പോലും കണ്ടുതീര്‍ക്കുക എന്നത് അത്ര എളുപ്പമല്ല.

മലായ് ഭാഷയില്‍ നിന്നും

മലായ് ഭാഷയില്‍ നിന്നും

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ആന്‍ഡമാന്‍ എന്ന വാക്കും നിക്കോബാര്‍ എന്ന വാക്കും മലായ് ഭാഷയില്‍ നിന്നുമാണ് വന്നിരിക്കുന്നത്. ആന്‍ഡമാന്‍ എന്ന പേര് ഹനുമാന്‍ ന്ന വാക്കില്‍ നിന്നുമാണ് രൂപപ്പെട്ടത് എന്നാണ് കരുതുന്നത്. നിക്കോബാര്‍ ആവട്ടെ, നക്കാവരം എന്ന ദക്ഷിണേന്ത്യന്‍ വാക്കില്‍ നിന്നും. നക്കാവരം എന്നാല്‍ നഗ്നരായവരുടെ നാട് എന്നാണ് അര്‍ത്ഥം. എഡി 1050 ലെ പ്രസിദ്ധമായ തഞ്ചാവൂര്‍ ലിഖിതങ്ങളില്‍ നിന്നാണ് ഈ വിവരം ലഭ്യമായത്യ

ആന്‍ഡമാനീസ് അല്ല!!

ആന്‍ഡമാനീസ് അല്ല!!

ഇവിടുത്തെ ദ്വീപുകളില്‍ ഏറ്റവുമധികം സംസാരിക്കുന്ന ഭാഷ കേട്ടാല്‍ ആരും അത്ഭുതപ്പെടും. അത് ബംഗാളില ഭാഷയാണ്. അതിനു പിറകിലായാണ് സഥാക്രമം ഹിന്ദി, തമിഴ്, തെലുഗു, മലയാളം ഭാഷകള്‍ക്കുള്ള സ്ഥാനം. ആന്‍ഡമാന്‍ ദ്വീപുകളിലെ കച്ചവട ഭാഷയാണ് ഹിന്ദി.

ജപ്പാന്‍കാര്‍ പിടിച്ചട‌ക്കിയ ദ്വീപ്

ജപ്പാന്‍കാര്‍ പിടിച്ചട‌ക്കിയ ദ്വീപ്

അധികമാര്‍ക്കും അറിയുന്ന ചരിത്രമല്ലെങ്കിലും ജപ്പാന്‍കാര്‍ കീഴടക്കിയ ചരിത്രം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിനുണ്ട്. ഏകദേശം 3 വര്‍ഷത്തോളം കാലം ജപ്പാന്‍കാരുടെ കീഴിലായിരുന്നു ഇവിടം. 1942 മുതല്‍ 1945 വരെയായിരുന്നു ഇവിടം ജപ്പാനു കീഴിലുണ്ടായിരുന്നത്. അവര്‍ പോകുമ്പോള്‍ അവരുടെ അധിനിവേശത്തെക്കുറിച്ചും ദ്വീപിനെക്കുറിച്ചുമുള്ള ചരിത്രരേഖകളും മറ്റും പൂര്‍ണ്ണമായൂം നശിപ്പിച്ചിട്ടാണ് പോയത്.

മില്ലേനിയത്തിലെ ആദ്യ സൂര്യോദയം!

മില്ലേനിയത്തിലെ ആദ്യ സൂര്യോദയം!

മില്ലേനിയമായ 2000 ലെ ആദ്യ സൂര്യോദയം ഭൂമിയില്‍ പതിച്ച ഇടം എന്ന ബഹുമതിയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ കാട്ചല്‍ ദ്വീപുകള്‍ക്ക് അവകാശപ്പെട്ടതാണ്. റോയല്‍ ഗ്വീന്വിച്ച് ലബോറട്ടറിയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മനുഷ്യവാസമുള്ളി‌ടത്ത് 200 ല്‍ ആദ്യ സൂര്യരശ്മി എത്തിയ ഇടം എന്നാണ് കാട്ചല്‍ ദ്വീപ് അറിയപ്പെടുന്നത്. ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇതിനെക്കുറിച്ച് പ്രത്യേക പോസ്റ്റല്‍ സ്റ്റാംപും പുറത്തിറക്കിയിരുന്നു.

PC:en.wikipedia.org

ലോകത്തിലെ ഏറ്റവും വലിയ കടലാമകളുടെ നാട്

ലോകത്തിലെ ഏറ്റവും വലിയ കടലാമകളുടെ നാട്

ഇന്ത്യയിലെ കടലാമകള്‍ മുട്ടയിടുന്ന ഏറ്റവും പ്രധാന ബീച്ചുകളിലൊന്നും ആന്‍ഡമാനിലാണ് സ്ഥിതി ചെയ്യുന്നത്. പ്രധാനമായും മൂന്ന് തരത്തിലുള്ള കടലാമകളാണ് ഇവിടെ മുട്ടയിടുന്നത്. ഹോക്സ്ബിൽ, പച്ച കടലാമ, ലോകത്തിലെ ഏറ്റവും വലിയ കടലാമയായ ലെതർബാക്ക് (ഡെർമോചെലീസ് കൊറിയേസിയ) എന്നിവയാണവ. വളരെയേറെ അന്താരാഷ്ട്ര പ്രാധാന്യം ഉള്ളതാണ് ഇവ.

നോര്‍ത്ത് സെന്‍റിനല്‍ ദ്വീപ്

നോര്‍ത്ത് സെന്‍റിനല്‍ ദ്വീപ്

ലോകത്തിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട ഒരുവിഭാഗം ഗോത്രവര്‍ഗ്ഗത്തിന്റെ താമസ സ്ഥലമാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. ആൻഡമാനിലെ തദ്ദേശീയരായ ഓംഗേ വംശജരാണ്ഇവിടെ താമസിക്കുന്നവർ. പുറത്തുനിന്നും ആരെയും ദ്വീപിലേക്ക് പ്രവേശിപ്പിക്കാത്ത ഇവര്‍ അത്യന്തം അപകടകാരികളും കൂടിയാണ്. പുറത്തുനിന്നും ഇവിടേക്ക് കടക്കുവാന്‍ നോക്കിയാല്‍ മരണമായിരിക്കും ഫലം.

നോർത്ത് സെന്റിനൽ ദ്വീപിലേക്ക് ആളുകൾ പോകുന്നത് ഭാരത സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇവിടേക്ക് വരുന്നവരെ ഗോത്രവർഗ്ഗക്കാർ കൈകാര്യം ചെയ്യുന്ന രീതി കണ്ടിട്ട് മാത്രമല്ല ഈ നിരോധനം, പകരം എണ്ണത്തിൽ വളരെ കുറവുള്ള അവരെ സംരക്ഷിക്കുക എന്ന ഉദ്ദേശം കൂടി ഇതിനുണ്ട്.

PC:Medici82

കടലിന്‍റെ മാലാഖ

കടലിന്‍റെ മാലാഖ

കടലിന്റെ മാലാഖ എന്നറിയപ്പെടുന്ന കടല്‍പ്പശുക്കള്‍ ആന്‍ഡമാനിലെ കടല്‍ക്കാഴ്ചകളില്‍ പ്രധാനപ്പെട്ടതാണ്. വളരെ ശാന്തമായി പെരുമാറുന്ന ഇവ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ സംസ്ഥാന മൃഗം കൂടിയാണ്. റിച്ചിയുടെ ദ്വീപസമൂഹം, നോർത്ത് റീഫ്, ലിറ്റിൽ ആൻഡമാൻ, നിക്കോബാറിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ കൂടുതലായും കാണുവാന്‍ സാധിക്കുക.

മത്സ്യബന്ധനം നിരോധിക്കപ്പെട്ട ഇ‌ടം

മത്സ്യബന്ധനം നിരോധിക്കപ്പെട്ട ഇ‌ടം

വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യബന്ധനം നിരോധിക്കപ്പെട്ട ഇടം കൂടിയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം. കഴിഞ്ഞ 40 ല്‍ അധികം വര്‍ഷമായിട്ട് ഇവി‌ടെ മീന്‍പിടുത്തെ നടക്കാറേയില്ല. അതുകൊണ്ടുതന്നെ വാര്‍ധക്യത്തിലെത്തിയാണ് മിക്ക മത്സ്യങ്ങളും ജീവിതം പൂര്‍ത്തിയാക്കുന്നത്.

ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം

ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം

ഇന്ത്യയിലെ മാത്രമല്ല, തെക്കന്‍ ഏഷ്യയിലെ തന്നെ ഏറ്റവും സജീവമായ അഗ്നി പര്‍വ്വതമാണ് ബാരന്‍ ദ്വീപിലെ അഗ്നി പര്‍വ്വതം. പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം 135 കിലോമീറ്റർ വടക്കുകിഴക്കായാണ് ഈ അഗ്നിപര്‍വ്വതം സ്ഥിതിചെയ്യുന്നത്. 3 കിലോമീറ്റര്‍ വിസ്തൃതിയുള്ള ബാരന്‍ ദ്വീപിലെ അഗ്നിപര്‍വ്വതത്തിന് 1.6 കിലോമീറ്റര്‍ വീതിയള്ള ഗര്‍ത്തമുണ്ട്. ഇത് ബാഗികമായി സിന്‍ഡര്‍ കോണിലാര്‍ നിറഞ്ഞിരിക്കുന്നു. 1787 ൽ ആദ്യമായി രേഖപ്പെടുത്തിയ അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ കാരണവും ഇതു തന്നെയാണ്.

PC:Shefali mithra

ചിത്രശലഭങ്ങള്‍

ചിത്രശലഭങ്ങള്‍

ആന്‍ഡമാനിലെ മറ്റൊരു പ്രധാന കാഴ്ച ഇവിടുത്തെ ചിത്രശലഭങ്ങളാണ്. എവിടെ തിരിഞ്ഞാലും കാണുവാന്‍ സാധിക്കുന്ന ഈ ശലഭങ്ങള്‍ ഇവിടുത്തെ ഭംഗി വര്‍ധിപ്പിക്കുന്നു.

മേഘമല മുതല്‍ അവലാഞ്ചെ വരെ.. ഫെബ്രുവരിയിലെ തമിഴ്നാട് യാത്രയിങ്ങനെ

യൂറോപ്പിനേക്കാളും അടിപൊടി സ്ഥലങ്ങള്‍ ഇതാ ഇവിടെ ഉത്തരാഖണ്ഡില്‍

കയ്യിലധികം പണമൊന്നും വേണ്ട ഈ നാടുകള്‍ കാണുവാന്‍

ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X