Search
  • Follow NativePlanet
Share
» »അംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രം

അംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രം

ഒരേ സമയം അതിശയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന അങ്കോർ വാട്ടിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

കല്ലില്‍ കൊത്തിയ നിരന്നു നില്‍ക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങള്‍... കാലാന്തരത്തോളം തന്നെ പഴക്കമുള്ള വിശ്വാസങ്ങള്‍... മറ്റേതോ കാലത്തിലേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള നിര്‍മ്മിതികള്‍... ഹൈന്ദവ വിശ്വാസികള്‍ക്ക് മാത്രമല്ല ചരിത്രകാരന്മാര്‍ക്കും എന്നും കുറേയേറെ അത്ഭുതങ്ങള്‍ സമ്മാനിക്കുന്ന ഇടമാണ് കമ്പോഡിയയിലെ അംഗോർവാട്ട്.

ഹൈന്ദവ വിശ്വാസത്തിന്റെ കളിത്തൊട്ടിലെന്ന് ഭാരതം അഭിമാനിക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കംബോഡിയയിലെ സിയംറിപ്പ് പ്രവിശ്യയിലാണ്.

തനിദക്ഷിണേന്ത്യന്‍ ശൈലിയില്‍ പന്ത്രണ്ടാം നൂറ്റാണ്ടിൽ നിര്‍മ്മിക്കപ്പെ‌ട്ട അങ്കോർ വാട്ട് ഇന്ന് ലോകത്തിലെ ഏറ്റവും വലുതും ഉയരംകൂടിയതുമായ ഹിന്ദു ക്ഷേത്രമാണ്. കാലംവരുത്തിയ കേ‌ടുപാടുകള്‍ പ്രകടമാണെങ്കിലും ഒരായിരം താളുകളില്‍ എഴുതിയാലും തീരാത്ത ചരിത്രം ഈ ക്ഷേത്രത്തിനുണ്ട്. വിശ്വാസികളെയും സഞ്ചാരികളെയും ഒരേ സമയം അതിശയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന അങ്കോർ വാട്ടിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

12-ാം നൂറ്റാണ്ടില്‍

12-ാം നൂറ്റാണ്ടില്‍

12-ാം നൂറ്റാണ്ടിലാണ് ലോകാത്ഭുതങ്ങളിലൊന്നായ ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. ഇന്ന് കംബോഡിയയെ ലോകവിനോദ സഞ്ചാരഭൂപ‌ടത്തില്‍ അ‌ടയാളപ്പെടുത്തുന്ന ഈ ക്ഷേത്രത്തിന് പിന്നോട്ട് ചരിത്രം ഒരുപാടുണ്ട്. ആദി നാരായണനായ മഹാവിഷ്ണു ക്ഷേത്രമായാണ് നിര്‍മ്മിച്ചതെങ്കിലും പതിനാലാം നൂറ്റാണ്ടോ‌ടെ ക്ഷേത്രം ബുദ്ധക്ഷേത്രമായി മാറിയെന്നു ചരിത്രം പറയുന്നു. 30 വര്‍ഷത്തോളം നീണ്ട നിര്‍മ്മാണത്തിനു ക്ഷേത്രമാണ് ഇത് ഇന്നു കാണുന്ന രൂപത്തിലോട്ട് എത്തുന്നത്,

സൂര്യവര്‍മ്മനില്‍ തുടങ്ങി

സൂര്യവര്‍മ്മനില്‍ തുടങ്ങി

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഖെമർ രാജാവായിരുന്ന സൂര്യവർമ്മൻ രണ്ടാമൻറെ കാലത്താണ് ക്ഷേത്രനിര്‍മ്മാണം തുടങ്ങുന്നത്. എന്നാല്‍ അദ്ദേഹത്തിന് അത് നിര്‍മ്മാണം പൂര്‍ത്തിയാക്കി കാണുവാനുള്ള ഭാഗ്യമുണ്ടായില്ല. പിന്നീ‌ടുവന്ന ജയവർമ്മൻ ഏഴാമൻ ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതിലും വലിയൊരു വിരോധാഭാസമുണ്ട്. ക്ഷേത്രത്തിന്‍റെ തുടക്കപ്രവര്‍ത്തികള്‍ മാത്രമല്ല , ക്ഷേത്രത്തിനു ചുറ്റുമായി സൂര്യവർമ്മൻ രണ്ടാമന്‍ തലസ്ഥാനനഗരിയും പണിതു. ക്ഷേത്രത്തിന്റെ പുരാതന നാമം വരാഹ വിഷ്ണുലോകം എന്നായിരുന്നു എന്ന് കരുതപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം വര്‍ഷങ്ങളോളം നിര്‍മ്മാണപ്രവര്‍ത്തികളൊന്നുംതന്നെ ന‌ടന്നില്ല. പിന്നീ‌ട് അദ്ദേഹത്തിന്റെ മരണത്തിന്റെ 27 വര്‍ഷങ്ങള്‍ക്കു ശേഷം ഖെമറുകളുടെ പരമ്പരാഗതശത്രുക്കളായ ചമ്പ രാജവംശത്തിലെ ജയവർമ്മൻ ഏഴാമൻ ആണ് ക്ഷേത്രമേറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

അങ്കോർ വാട്ട് എന്നാല്‍

അങ്കോർ വാട്ട് എന്നാല്‍

നഗരത്തിന്‍റെ പ്രത്യേകത പോലതന്നെയാണ് നാടിന്റെ പേരും.അങ്കോർ എന്നാല്‍ കമ്പോഡിയൻ ഭാഷയില്‍ നഗരം എന്നാണ് അര്‍ത്ഥം, ഖെമർ കാലഘട്ടത്തിൽ ക്ഷേത്രം വാട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതനുസരിച്ച് ക്ഷേത്രനഗരം അഥവാ ക്ഷേത്രങ്ങളുടെ നഗരം എന്നാണ് അങ്കോര്‍ വാ‌ട്ട് എന്ന വാക്കിനര്‍ത്ഥം.
എന്നാല്‍ പുരാണങ്ങളിലും ചരിത്രത്തിലും വരാഹ വിഷ്ണുലോക എന്നും പരമ വിഷ്ണുലോക എന്നുമാണ് ഈ പ്രദേശത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

മഹാമേരുവിന്റെ രൂപത്തില്‍

മഹാമേരുവിന്റെ രൂപത്തില്‍

ഹൈന്ദവ വിശ്വാസത്തില്‍ ബ്രഹ്മാവിന്റെയും മറ്റു ദൈവങ്ങളുടെയും വാസസ്ഥാനമായ മഹാമേരുവിന്റെ രൂപത്തില്‍ ആണ് ക്ഷേത്രം നിര്‍മ്മിക്കപ്പെ‌ട്ടിരിക്കുന്നത്. മറ്റു ക്ഷേത്രങ്ങള്‍ കിഴക്ക് ദര്‍ശനമായി നിര്‍മ്മിച്ചപ്പോള്‍ അങ്കോർ വാട്ട് പടിഞ്ഞാറോട്ട് ദർശനമായാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്ഷേത്രനഗരത്തിനു ചുറ്റും 200 മീറ്റർ വീതിയുള്ള ഒരു കിടങ്ങുണ്ട്. അതിനുള്ളിൽ 5 മീറ്റർ ഉയരമുള്ളതും ഏകദേശം ഒരു മീറ്റർ വീതിയുള്ളതുമായ മതിൽ കാണാം. അതാണ് ക്ഷേത്രത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത്. രണ്ട് പാലങ്ങള്‍ വഴി മാത്രമേ ക്ഷേത്രത്തിലേക്ക് കടക്കുവാന്‍ സാധിക്കൂ. കിഴക്കും പടിഞ്ഞാറും ദിശയിലാണ് ഈ പാലങ്ങളുള്ളത്. പാലങ്ങള്‍ക്കു സമീപം ക്ഷേത്രത്തിന്റെ അതേ രൂപത്തില്‍ ഗോപുരങ്ങള്‍ കാണാം. ക്ഷേത്രമാണെന്ന് ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കുവാനായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പാലങ്ങൾക്ക് സമീപമായി ഗോപുരങ്ങളുണ്ട്.മതിൽ 203 ഏക്കർ സ്ഥലത്തെ സംരക്ഷിക്കുന്നു.

വിഷ്ണുക്ഷേത്രം ബുദ്ധ ക്ഷേത്രമാകുന്നു

വിഷ്ണുക്ഷേത്രം ബുദ്ധ ക്ഷേത്രമാകുന്നു

വ്യത്യസ്തങ്ങളായ രണ്ടു മതങ്ങളുടെ ഭൂമിയായും ഇവിടം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിര്‍മ്മിച്ത് വിഷ്ണുവിന് സമര്‍പ്പിച്ച ക്ഷേത്രമായാണെങ്കിലും പിന്നീടിത് ബുദ്ധ ക്ഷേത്രമാവുകയായിരുന്നു. ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജയവർമ്മൻ ഏഴാമനെ അദ്ദേഹത്തിന്റെ പൗത്രനായ ശൃംന്ദ്രവർമ്മൻ സ്ഥാനഭ്രഷ്ടനാക്കി. ബുദ്ധമതാനുയായി ആയിരുന്ന ശൃംന്ദ്രവർമ്മൻ ബുദ്ധമതത്തെ തന്റെ രാജ്യത്തെ പ്രധാന മതമാക്കി മാറ്റി. പിന്നീ‌ട് 16-ാം നൂറ്റാണ്ടോടെ ക്ഷേത്രം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെ‌ട്ടു.

കണ്ടെത്തുന്നു

കണ്ടെത്തുന്നു

കാലങ്ങളോളം വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ക്ഷേത്രം. എന്നാല്‍ ഇതിനു ചുറ്റുമുള്ള വലിയ കിടങ്ങിന്റെ സാന്നിധ്യം പൂര്‍ണ്ണമായുമുള്ല നാശത്തില്‍ നിന്നും ക്ഷേത്രത്തെ രക്ഷപെ‌ടുത്തി. പിന്നീട് യൂറോപ്യന്മാര്‍ നടത്തിയ വീണ്ടെ‌ടുക്കല്‍ തിരച്ചിലിലാണ് ഫ്രഞ്ചുകാരനായ ഹെൻ‌റി മൌഹത് 1860-ൽ ക്ഷേത്രത്തെ കണ്ടെത്തി. പിന്നീട് അവരുടെ നേതൃത്വത്തില്‍ തന്നെ ക്ഷേത്രത്തെ പുനരുദ്ധരിച്ചു. ഇന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നു.

400 ചതുരശ്രകിലോമീറ്റര്‍

400 ചതുരശ്രകിലോമീറ്റര്‍

മിക്കവരും കുറച്ചു ക്ഷേത്രങ്ങള്‍ കണ്ടാല്‍ അങ്കോർ വാട്ട് സന്ദര്‍ശനം പൂര്‍ണ്ണമായി എന്നാണ് കരുതുന്നത്. എന്നാല്‍ ഇത് തീര്‍ത്തും ശരിയല്ല. 400 ചതുരശ്ര കിലോമീറ്റര്‍ അഥവാ 154 ചതുരശ്ര മൈല്‍ വിസ്തൃതിയിലാണ് അങ്കോർ വാട്ട് ക്ഷേത്രവും ഇവിടുത്തെ അവശേഷിപ്പുകളുമുള്ളത്.

വെട്ടുകല്ലില്‍

വെട്ടുകല്ലില്‍

അക്കാലത്തെ സ്ഥിരം നിര്‍മ്മാണ വസ്തുക്കളില്‍ നിന്നും മാറി വെ‌ട്ടുകല്ലിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്ലുകളും ചുടുകട്ടകളും നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടേയില്ല. വെട്ടുകല്ല് കക്ഷണങ്ങളെ കൂട്ടിനിർത്താനുപയോഗിച്ചിരിക്കുന്ന പദാർത്ഥമായി എന്താണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇനിയും കണ്ടെത്തിയിട്ടില്ലമരപ്പശയോ കുമ്മായക്കൂട്ടോ ആകുമെന്നാണ് നിഗമനം.

കൊത്തുപണികള്‍

കൊത്തുപണികള്‍

അതിഗംഭീരമായ കൊത്തുപണികളും ചിത്രവേലകളുമാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിനു ചുറ്റും പുറത്തുമെല്ലാമായി ഇത് കാണാം. ചുറ്റമ്പലവും ചെറിയ ഗോപുരങ്ങളും എല്ലാം ക്ഷേത്രത്തില്‍ കാണാം. ചോളപല്ലവശില്പങ്ങളിലെന്നതുപോലെ നൃത്തംചെയ്യുന്ന അപ്സരസ്സുകളുടെ പ്രതിമകൾ, രാമരാവണയുദ്ധം, കുരുക്ഷേത്രയുദ്ധം, പാലാഴിമഥനം, കൃഷ്ണ-ബാണയുദ്ധം, ഉദേവാസുരൻമാർ, വാസുകി, മന്ദരപർവതം, കൂർമ്മാവതാരം, പാലാഴിമഥന ശില്പം, ഹൈന്ദവ ദേവതകളുടേയും അസുരന്മാരുടേയും ഗരുഡന്റേയും താമരയുടേയുമെല്ലാം രൂപങ്ങളും ഇവയെല്ലാം ഇവിടെ ക്ഷേത്രത്തില്‍ കാണാം.

കംബോഡിയയു‌ടെ അഭിമാനം

കംബോഡിയയു‌ടെ അഭിമാനം

കംബോഡിയയുടെ അഭിമാനമായാണ് അങ്കോർ വാട്ടിനെ കണക്കാക്കുന്നത്. കമ്പോഡിയയുടെ ദേശീയപതാകയിൽ വരെ ഈ ക്ഷേത്രത്തിന്റെ മുദ്ര കാണാം. കറന്‍സിയിലും ഇതിനെ അടയാളപ്പെടുത്തിയിട്ടുണ്ട്.

അങ്കോർ വാട്ട് ചിത്രങ്ങള്‍

അങ്കോർ വാട്ട് ചിത്രങ്ങള്‍

അങ്കോർ വാട്ട് ചിത്രങ്ങള്‍

അങ്കോർ വാട്ട് ചിത്രങ്ങള്‍

അങ്കോർ വാട്ട് ചിത്രങ്ങള്‍

അങ്കോർ വാട്ട് ചിത്രങ്ങള്‍

അങ്കോർ വാട്ട് ചിത്രങ്ങള്‍

അങ്കോർ വാട്ട് ചിത്രങ്ങള്‍

അങ്കോർ വാട്ട് ചിത്രങ്ങള്‍

അങ്കോർ വാട്ട് ചിത്രങ്ങള്‍

അങ്കോർ വാട്ട് ചിത്രങ്ങള്‍

അങ്കോർ വാട്ട് ചിത്രങ്ങള്‍

Read more about: world temples history mystery epic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X