Search
  • Follow NativePlanet
Share
» »നദിയിലെ ദ്വീപ് മുതല്‍ അസമിലെ മാഞ്ചസ്റ്റര്‍ വരെ!! ചുവന്ന നദിയുടെ നാടിന്‍റെ വിശേഷങ്ങള്‍

നദിയിലെ ദ്വീപ് മുതല്‍ അസമിലെ മാഞ്ചസ്റ്റര്‍ വരെ!! ചുവന്ന നദിയുടെ നാടിന്‍റെ വിശേഷങ്ങള്‍

ഇതിലെല്ലാമുപരിയായി ഇവിടുത്തെ കാഴ്ചകളും വിനോദ സഞ്ചാരവും എടുത്തുപറയേണ്ടത് തന്നെയാണ്. അസമിനെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍ വായിക്കാം

വടക്കു കിഴക്കന്‍ ഇന്ത്യയുടെ അതിരുകളില്ലാ കാഴ്ചകളിലേക്ക് വാതില്‍ തുറക്കുന്ന നാടാണ് ആസാം. സമ്പന്നമായ ചരിത്രവും സംസ്കാരവും മാത്രമല്ല, ഇതിലെ വൈവിധ്യങ്ങളും എന്നും സഞ്ചാരികളെ അതിശയിപ്പിച്ചിട്ടേയുള്ളൂ! പരമ്പരാഗതമായ രുചികളും പ്രാദേശിക നൃത്തരൂപങ്ങളും അതിഥികളെ സ്വന്തം ആള്‍ക്കാരി കണ്ട് സ്വീകരിക്കുന്ന രീതിയുമെല്ലാം ഇവിടേക്ക് വീണ്ട‌ും വീണ്ടും വരുവാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നു.

ഇതിലെല്ലാമുപരിയായി ഇവിടുത്തെ കാഴ്ചകളും വിനോദ സഞ്ചാരവും എടുത്തുപറയേണ്ടത് തന്നെയാണ്. അസമിനെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍ വായിക്കാം

ഇന്ത്യയിലെ ഏറ്റവും വലിയ ശക്തിപീഠം

ഇന്ത്യയിലെ ഏറ്റവും വലിയ ശക്തിപീഠം

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് ഗുവാഹത്തിയില്‍ സ്ഥിതി ചെയ്യുന്ന കാമാഖ്യാ ദേവി ക്ഷേത്രം. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യഘങ്ങളിലായി സ്ഥിതി ചെയ്യുന്ന 51 ശക്തിപീഠ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം കൂടിയാണിത്. ദേവിയുടെ ആര്‍ത്തവം കൊണ്ടാടുന്ന അപൂര്‍വ്വമായ ക്ഷേത്രം കൂടിയാണിത്.
PC: WikiCommons

ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്

ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്

ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് എന്നറിയപ്പെടുന്ന ഇ‌ടമാണ് അസമിലെ മജൗലി.ജോര്‍ഹട്ടിനു സമീപം ബ്രഹ്മപുത്ര നദിയില്‍ സ്ഥിതി ചെയ്യുന്ന മജൂലി മലിനീകരണം ലവലേശമില്ലാത്ത പച്ചതുരുത്തുകളുടെ കൂട്ടം കൂടിയാണ്. ബ്രഹ്മപുത്രയുടെ മകള്‍ എന്നാണിതിനെ ഇവിടുള്ളവര്‍ വിളിക്കുന്നത്. ആസാമിന്റെ സാംസ്കാരിക തലസ്ഥാനമെന്നും ഇതിനെ വിളിക്കുന്നു. നദിയില്‍ 421.65 കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ഈ ദ്വീപ് വ്യാപിച്ചു കിടക്കുന്നത്.22 ചെറിയ ദ്വീപുകൾ മജുലി ദ്വീപിനുള്ളിലുണ്ട്.
PC:Udit Kapoor

ബ്രഹ്മപുത്രയാകുന്ന സിയാങ്

ബ്രഹ്മപുത്രയാകുന്ന സിയാങ്

ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ് ബ്രഹ്മപുത്ര. ചൈനയിലെ തിബത്ത് എന്ന സ്ഥലത്തു നിന്നും ഉത്ഭവിക്കുന്ന ഈ നദി ഇന്ത്യയിലേക്ക് വരുന്നത് അരുണാചല്‍ പ്രദേശ് വഴിയാണ്. ചൈനയില്‍ സിയാങ് എന്നറിയപ്പെടുന്ന ഈ നദി അസമില്‍ ദിബാങ് നദിയും ലോഹിത് നദിയുമായി ചേര്‍ന്ന് ഒഴുകുന്നു.

അസമിലെ മാഞ്ചസ്റ്റര്‍

അസമിലെ മാഞ്ചസ്റ്റര്‍

ടെക്സ്റ്റൈൽ വ്യവസായത്തിന് പേരുകേട്ട അസമിലെ സ്ഥലമാണ് സുവൽകുച്ചി.
കാമറൂപ്പ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ അസമിലെ മാഞ്ചസ്റ്റർ" എന്നാണ് വിളിക്കുന്നത്. ഗുണമേന്മയുള്ള മേഖേല ചാഡോറുകളും ഗാമോസകളും ഉത്പാദിപ്പിക്കുന്നതിന് ഇത് പ്രസിദ്ധമാണ്.

ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗവും കാസിരംഗയും

ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗവും കാസിരംഗയും

കാസിരംഗയെക്കുറിച്ച് പറയാതെ ഒരിക്കലും അസമിന്റെ വിശേഷങ്ങള്‍ പൂര്‍ത്തിയാവില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൈകൃക സ്ഥാനങ്ങളില്‍ ഒന്നാണിത് ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇവിടെയാണ് വസിക്കുന്നത്. 2015 ലെ കണക്കനുസരിച്ച് പാർക്കിലെ കാണ്ടാമൃഗങ്ങളുടെ ജനസംഖ്യ 2,401 ആണെന്ന് കണക്കാക്കപ്പെടുന്നു. 2006 ൽ ആണിതിനെ കടുവാ സങ്കേതമായി പ്രഖ്യാപിച്ചത്.

തേയിലയും ആസാമും

തേയിലയും ആസാമും

ലോകത്തില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ തേയിലകൃഷി നടത്തുന്ന ഇടമാണ് ആസാം. തേയില കൃഷി വലിയതോതില്‍ നടത്തുന്ന ഏറ്റവും വലിയ സംസ്ഥാനവും ഇത് തന്നെയാണ്. ഇന്ത്യയിലെ ആകെ തേയില ഉത്പാദനത്തിന്‍റെ 52 ശതമാനവും അസമിന്റ സംഭാവനയാണ്.

വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാല

വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാല

432 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാലയാണ് അസം സ്റ്റേറ്റ് മൃഗശാല. തലസ്ഥാന നഗരമായ ഗുവാഹത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 113 ഇനം മൃഗങ്ങളും പക്ഷികളും ഇവിടെയുണ്ട്. കടുവകൾ, ഹിമാലയൻ കറുത്ത കരടികൾ, ഗോൾഡൻ ലാംഗൂർ മുതലായ മൃഗങ്ങൾ ധാരാളം ഉള്ളതിനാൽ കുട്ടികളടക്കമുള്ളവര്‍ ഇവിടെ സ്ഥിരമായി എത്തുന്നു.

ഇന്ത്യയു‌ടെ തേയില തലസ്ഥാനമായ ജോര്‍ഹട്ട്

ഇന്ത്യയു‌ടെ തേയില തലസ്ഥാനമായ ജോര്‍ഹട്ട്

ഇന്ത്യയുടെ തേയില തലസ്ഥാനം എന്നാണ് ജോര്‍ഹട്ട് അറിയപ്പെടുന്നത്. അഹോം രാജവംശത്തിന്റെ അവസാന തലസ്ഥാനമായിരുന്നു ഇത്, അസമിലെ ഏറ്റവും പഴയ ചരിത്ര സ്മാരകങ്ങൾ ഇവിടെയുണ്ട്. ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന തേയിലയില്‍ ഭൂരിഭാഗവും ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഗുവാഹത്തി!!

യഥാര്‍ത്ഥത്തില്‍ ഗുവാഹത്തി!!

ദിസ്പൂര്‍ ആണ് അസമിന്‍റെ ഔദ്യോഗിക തലസ്ഥാനം എങ്കില്‍ പോലും പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങളും സൗകര്യങ്ങളും ഉള്ളത് ഗുവാഹത്തിയിലാണ്. ഹൈക്കോടതി, നാഷണൽ ലോ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പോലീസ് ഹെഡ്ക്വാർട്ടേഴ്സ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ ഗുവാഹത്തിയിൽ ഉണ്ട്.

ഗണേശ ചതുര്‍ത്ഥി 2021:അതിര്‍ത്തിയില്ലാത്ത വിശ്വാസങ്ങള്‍... ഇന്ത്യയ്ക്കു പുറത്തുള്ള ഗണേശ ക്ഷേത്രങ്ങള്‍ഗണേശ ചതുര്‍ത്ഥി 2021:അതിര്‍ത്തിയില്ലാത്ത വിശ്വാസങ്ങള്‍... ഇന്ത്യയ്ക്കു പുറത്തുള്ള ഗണേശ ക്ഷേത്രങ്ങള്‍

വര്‍ഷത്തില്‍ മൂന്ന് തവണയുള്ള ബിഹു ആഘോഷം

വര്‍ഷത്തില്‍ മൂന്ന് തവണയുള്ള ബിഹു ആഘോഷം

അസമിലെ സംസ്ഥാന ഉത്സവമാണ് ബിഹു. എന്നാൽ വർഷത്തിൽ ഒരിക്കൽ വരുന്നതിനുപകരം, അത് മൂന്ന് തവണ വരുന്നു! ബൊഹാഗ് അല്ലെങ്കിൽ റൊങ്കാലി ബിഹു (ഏപ്രിൽ പകുതി), മാഗ് (ജനുവരി പകുതി), കാതി ബിഹു (ഒക്ടോബർ മാസത്തിൽ) എന്നിവയാണിത്.

പുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രംപുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രം

മധുരവും കഴിക്കാം...സെല്‍ഫിയുമെ‌ടുക്കാം! ഇത് സെല്‍ഫി മ്യൂസിയം!!മധുരവും കഴിക്കാം...സെല്‍ഫിയുമെ‌ടുക്കാം! ഇത് സെല്‍ഫി മ്യൂസിയം!!

Read more about: assam travel interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X