Search
  • Follow NativePlanet
Share
» »ഇതുപോലെയൊന്ന് വേറെയില്ല!ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണലായ അടല്‍-റോഹ്താങ് ടണലിന്‍റെ വിശേഷങ്ങള്‍

ഇതുപോലെയൊന്ന് വേറെയില്ല!ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണലായ അടല്‍-റോഹ്താങ് ടണലിന്‍റെ വിശേഷങ്ങള്‍

സഞ്ചാരികളെ അതിശയിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന കാഴ്ചകളിലേക്കും പ്രദേശങ്ങളിലേക്കും വാതിലുകള്‍ തുറക്കുന്ന അടല്‍-റോഹ്താങ് ടണല്‍ പാസിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം

സമുദ്രനിരപ്പില്‍ നിന്നും 3,000 മീറ്റര്‍ ഉയരത്തില്‍ 9.02 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച അത്ഭുതമാണ് അടല്‍-റോഹ്താങ് ടണല്‍. സഞ്ചാരികളെ തീര്‍ത്തും നിരാശയിലാക്കിയ ഈ കൊവി‍ഡ് കാലത്തില്‍ ഇന്ത്യ സഞ്ചാരികള്‍ക്കായി കരുതുന്ന ഒരു കൂട്ടം നിര്‍മ്മണാ വിസ്മയങ്ങളില്‍ ഒന്നു മാത്രമാണ് ഈ ടണല്‍.
ഈഫല്‍ ടവറിനേക്കാളും ഉയരത്തില്‍, ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് മുകളിലൂടെ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലവും നിര്‍മ്മാണം പൂര്‍ത്തിയാക്കി വരുകയാണ്. സഞ്ചാരികളെ അതിശയിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന കാഴ്ചകളിലേക്കും പ്രദേശങ്ങളിലേക്കും വാതിലുകള്‍ തുറക്കുന്ന അടല്‍-റോഹ്താങ് ടണല്‍ പാസിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം

ഉയരത്തില്‍ ഈഫലിനും മുന്നില്‍, എന്തുവന്നാലും കുലുങ്ങില്ല ഈ നീളന്‍ പാലം!!!ഉയരത്തില്‍ ഈഫലിനും മുന്നില്‍, എന്തുവന്നാലും കുലുങ്ങില്ല ഈ നീളന്‍ പാലം!!!

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണല്‍

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണല്‍

നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണല്‍ ആയി മാറുകയാണ് അടല്‍-റോഹ്താങ് ടണല്‍ പാസ്. ലേ-മണാലി ഹൈവേയിൽ ഹിമാലയത്തിന്റെ കിഴക്കൻ പിർ പഞ്ജൽ ശ്രേണിയിലെ റോഹ്താങ് ചുരത്തിന് കീഴിൽ നിർമ്മിക്കുന്ന ഈ ദേശീയ പാതാ തുരങ്കം സഞ്ചാരികള്‍ക്ക് ഒട്ടേറെ വിസ്മയങ്ങളാണ് കരുതിയിരിക്കുന്നത്.

വാജ്പേയിയുടെ സ്വപ്നം

വാജ്പേയിയുടെ സ്വപ്നം


മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്വപ്ന പദ്ധതിയായിരുന്നു ഈ റോഡ്. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ തുരങ്കം അടല്‍-റോഹ്താങ് ടണല്‍ പാസ് എന്നറിയപ്പെടുന്നത്. ടണല്‍ 2020 സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യും.

പത്ത് വര്‍ഷമെടുത്ത്

പത്ത് വര്‍ഷമെടുത്ത്


2000 ജൂണ്‍ മൂന്നിനാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ഏഴു വര്‍ഷമെടുത്ത് 5 ബില്യണ്‍ രൂപയില്‍ പദ്ധതി തീര്‍ക്കുവാനായിരുന്നു തീരുമാനം.
എന്നാല്‍ പല കാരണങ്ങളാല്‍ ഇത് നടക്കാതെ പോയി. പിന്നീട് 2002 ല്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ റോഡ് നിര്‍മ്മാണം ഏറ്റെടുത്തു. പിന്നീടും പല പ്രഖ്യാപനങ്ങളുമുണ്ടായെങ്കിലും ഒന്നും നടപ്പിലായില്ല. അവസാനം 2010 ജൂണ്‍ 28 ന് സോണിയ ഗാന്ധി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ട് പണി ആരംഭിച്ചു. പിന്നീട് ഓരോ ഘട്ടങ്ങളായി പണി പുരോഗമിച്ചു. 2019 ഡിസംബര്‍ 25 ന് അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി അടല്‍-റോഹ്താങ് ടണല്‍ പാസ് എന്ന പേരുനല്കി.
നീണ്ട 10 വര്‍ഷമെടുത്ത് 32000 കോടി രൂപ ചിലവിലാണ് തുരങ്കത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.

 9.02 കിലോമീറ്റര്‍ നീളം

9.02 കിലോമീറ്റര്‍ നീളം

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണലായ ഇതിന്റെ ആകെ നീളം 9.02 കിലോമീറ്റര്‍ ആണ്. 10 മീറ്ററാണ് റോഡിന്റെ വീതി. ഇതില്‍ 8 മീറ്റര്‍ റോഡിനും ബാക്കി ഓരോ മീറ്ററ്‍ ഇരുവശങ്ങളിലെയും നടപ്പാതയ്ക്കും ആണുള്ളത്. 5.52 മീറ്റരാണ് തുരങ്കത്തിന്‍റെ ഉയരം. സമുദ്ര നിരപ്പില്‍ നിന്നും
3060 മീറ്റര്‍ മുതല്‍ 3070 മീറ്റര്‍ വരെ ഉയരത്തിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.

കുതിര ലാ‌ടത്തിന്‍റെ ആകൃതിയില്‍

കുതിര ലാ‌ടത്തിന്‍റെ ആകൃതിയില്‍

കുതിര ലാടത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ടണലിലൂടെ കാറിന് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കുവാന്‍ സാധിക്കും. ഏതു കാലാവസ്ഥയിലും എത്ര മോശം അന്തരീക്ഷത്തിലും ഒരു ദിവസം മൂവായിരം കാറുകളെയും 1500 ട്രക്കുകളെയും വരെ കടത്തി വിടുവാനുള്ള ശേഷി ഈ തുരങ്കത്തിനുണ്ട്.

അത്യാധുനിക സംവിധാനങ്ങള്‍

അത്യാധുനിക സംവിധാനങ്ങള്‍


സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെയാണ് ഇതിന്റെ നിര്‍മ്മാണം. തുരങ്കത്തിന്റെ ഓരോ 150 മീറ്ററിലും ഒരു ടെലിഫോണ്‍, ഓരോ 60 മീറ്ററിലും ഫയര്‍ ഹൈഡ്രാന്‍റ്, ഓരോ 500 മീറ്ററിലും എമര്‍ജന്‍സി കിറ്റ്, ഓരോ 2.2കിലോമീറ്ററിലും എക്സിറ്റ് പോയിന്‍റ്, ഓരോ ഒരു കിലോമീറ്ററിലും എയര്‍ ക്വാളിറ്റി മോമിറ്ററിങ് സിസ്റ്റം, പ്രക്ഷേപണ സംവിധാനം. , ഓരോ 250 മീറ്ററിലും സിസിടിവി ക്യാമറകള്‍ എന്നിവയുണ്ട്.
പ്രധാന തുരങ്കത്തിനു കീഴില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ എമര്‍ജന്‍സി എസ്കേപ്പ് ടണലും ഉണ്ട്.

അഞ്ച് മണിക്കൂറായി ചുരുങ്ങുമ്പോള്‍

അഞ്ച് മണിക്കൂറായി ചുരുങ്ങുമ്പോള്‍

മണാലിക്കും ലേയ്ക്കും ഇടയിലുള്ള യാത്രാ ദൂരമാണ് തുരങ്കത്തിന്റെ വരവ് വഴി ഇല്ലാതാവുന്നത്. മണാലിക്കും കീലോംഗിനും തമ്മിലുള്ള ദൂരം 46 കിലോമീറ്റർ (28.6 മൈൽ) ആയി കുറയ്ക്കുകയും ഒപ്പം യാത്രാ സമയം അഞ്ച് മണിക്കൂര്‍ കുറയ്ക്കുകയും ചെയ്യും.

ലാഹുല്‍ ഗ്രാമത്തിന്

ലാഹുല്‍ ഗ്രാമത്തിന്

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വര്‍ഷത്തില്‍ ആറുമാസത്തോളം സമയം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന ലാഹുല്‍ ഗ്രാമത്തിനാണ് ഈ റോഡ് കൊണ്ട് ഏറ്റവും കൂടുതല്‍ ഗുണമുണ്ടാവുക. ഈ തുരങ്കത്തിന്റെ വരവോടെ ഏതു കാലാവസ്ഥയിലും ലാഹുല്‍-സ്പിതി ഗ്രാമത്തിന് മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടുവാന്‍ സാധിക്കും.

വിസ്റ്റഡോം ബസുകള്‍

വിസ്റ്റഡോം ബസുകള്‍

റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി തുറന്നു കൊടുക്കുന്നതോടെ ഇതുവഴി വിസ്റ്റഡോം ബസുകള്‍ ഓടിത്തുടങ്ങും. സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുകൾ ഭാഗം ഗ്ലാസ്സിൽ നിർമിച്ചിരിക്കുന്ന പ്രത്യേകതരം ബസുകളാണിവ.

ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!

ഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ഫോട്ടോഗ്രഫി വരെ... ലോകം ചുറ്റാന്‍ ശമ്പളം കിട്ടുന്ന ജോലികള്‍ ഇതാഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ഫോട്ടോഗ്രഫി വരെ... ലോകം ചുറ്റാന്‍ ശമ്പളം കിട്ടുന്ന ജോലികള്‍ ഇതാ

ഒരിക്കല്‍ പോയാല്‍ പിന്നെ വിടൂല്ല, വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കാസ!ഒരിക്കല്‍ പോയാല്‍ പിന്നെ വിടൂല്ല, വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കാസ!

Read more about: road leh manali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X