Search
  • Follow NativePlanet
Share
» »കടല്‍വഴിയേ തുറമുഖങ്ങള്‍ താണ്ടി യാത്ര പോകാം... ലോകത്തില്‍ ജീവിക്കുവാന്‍ ഏറ്റവും മികച്ചയിടം നല്കുന്നത് ഇതാണ്!!

കടല്‍വഴിയേ തുറമുഖങ്ങള്‍ താണ്ടി യാത്ര പോകാം... ലോകത്തില്‍ ജീവിക്കുവാന്‍ ഏറ്റവും മികച്ചയിടം നല്കുന്നത് ഇതാണ്!!

പ്രസന്നമായ കാലാവസ്ഥ, മികച്ച ഭക്ഷണം, വൈൻ, ഷോപ്പിംഗ്, പോളിനേഷ്യൻ സംസ്കാരത്തിന്റെ പശ്ചാത്തലം..

പ്രസന്നമായ കാലാവസ്ഥ, മികച്ച ഭക്ഷണം, വൈൻ, ഷോപ്പിംഗ്, പോളിനേഷ്യൻ സംസ്കാരത്തിന്റെ പശ്ചാത്തലം.. തീര്‍ന്നില്ല, അതി മനോഹരമായ ബീച്ചുകള്‍, നടന്നെത്തുവാന്‍ പറ്റിയ മികച്ച റൂട്ടുകള്‍,ജീവിതം തന്നെ ആഘോഷമാക്കുന്ന ദ്വീപുകള്‍... നഗരത്തിലെവിടെയാണെങ്കിലും അരമണിക്കൂറ്‍ അകലത്തില്‍ ഇതെല്ലാം ലഭ്യവും...ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത പ്രത്യേകതകള്‍ നിരവധിയുണ്ട് വൈവിധ്യങ്ങളുടെ നഗരമായ ഓക്ലാന്‍ഡിന്.

ഇതിലും ഓക്ലാന്‍ഡിന്റെ പ്രസിദ്ധി നില്‍ക്കുന്നില്ല, കഴിഞ്ഞ ദിവസം ലോകത്തിലെ ജീവിക്കുവാന്‍ ഏറ്റവും യോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഓക്ലാന്‍ഡ് ഒന്നാമതെത്തി.
ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ലോകമെമ്പാടുമുള്ള 140 നഗരങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വേയില്‍ ഗ്ലോബൽ ലിവബിലിറ്റി ഇൻഡെക്‌സിൽ ആണ് ഓക്ലാന്‍ഡ് ഒന്നാമതെത്തിയത്. ഇത് ഓക്ലാന്‍ഡിനു മാത്രം നല്കുവാന്‍ സാധിക്കുന്ന ചില പ്രത്യേകതകളിലേക്ക്...

പസഫിക് സമുദ്രത്തിൽ നിന്ന് ടാസ്മാൻ കടലിലേക്ക് നടക്കാം

പസഫിക് സമുദ്രത്തിൽ നിന്ന് ടാസ്മാൻ കടലിലേക്ക് നടക്കാം

രണ്ടു പ്രകൃതിദത്ത തുറമുഖങ്ങള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഓക്ലാന്‍ഡ് സഞ്ചാരികളെ ഓരോ കാഴ്ചയിലും അതിശയിപ്പിക്കും. പസഫിക് സമുദ്രത്തിൽ നിന്ന് ടാസ്മാൻ കടലിലേക്ക് ഇവിടെ നിന്നും വെറും നാല് മണിക്കൂറില്‍ നടന്നെത്താം എന്നതാണ് ഓക്ലാന്‍ഡിന്റെ എടുത്തുപറയേണ്ട സംഗതികളിലൊന്ന്. കോസ്റ്റ്-ടു-കോസ്റ്റ് നടത്തം എന്നാണിത് അറിയപ്പെടുന്നത്. പസഫിക് സമുദ്രത്തിലെ വൈറ്റ്മാറ്റ ഹാർബറിൽ നിന്ന് ആരംഭിച്ച് ടാസ്മാൻ കടലിനടുത്തുള്ള മനുകാവു തുറമുഖത്ത് അവസാനിക്കുന്ന 16 കിലോമീറ്റർ നടത്തമാണിത്.

 50 അഗ്നി പര്‍വ്വതങ്ങള്‍

50 അഗ്നി പര്‍വ്വതങ്ങള്‍

ഒന്നും രണ്ടുമല്ല, 50 അഗ്നിപര്‍വ്വതങ്ങള്‍ ഒരു നഗരത്തിലെന്നു കേള്‍ക്കുമ്പോള്‍ ഭയം തോന്നുമെങ്കിലും അതിന്‍റെ ആവശ്യമില്ല. ഈ പ്രദേശത്ത് ഈ അഗ്നിപർവ്വതങ്ങൾ വീണ്ടും പൊട്ടിത്തെറിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. നഗരത്തിന് 100 കിലോമീറ്റർ അകലെയുള്ള ഒരു മാഗ്മ ഉറവിടത്തിൽ നിന്നാണ് അഗ്നിപർവ്വതങ്ങൾ ഉത്ഭവിച്ചത്, മാത്രമല്ല നഗരത്തിന് ശ്രദ്ധേയമായ ചില പ്രകൃതിദൃശ്യങ്ങൾ നൽകുകയും ചെയ്തു.

ജീവിക്കുവാന്‍ യോജിച്ച നഗരം

ജീവിക്കുവാന്‍ യോജിച്ച നഗരം

ആദ്യം പറഞ്ഞതു പോലെ 2021 ല്‍ ജീവിക്കുവാന്‍ പറ്റിയ ഏറ്റവും മികച്ച നഗരമായി ഓക്ലാന്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു.സ്ഥിരത, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സംസ്കാരം, പരിസ്ഥിതി, അടിസ്ഥാന സൗകര്യങ്ങൾ എന്നീ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വേ. എന്നാല്‍ ഇതാദ്യമായല്ല ഓക്ലാന്‍ഡ് ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2006 മുതല്‍ 2008 വരെ മികച്ച ജീവിതനിലവാരം പുലർത്തുന്ന ലോകത്തിലെ അഞ്ചാമത്തെ മികച്ച നഗരമായി ഓക്ക്ലാൻഡ് തിരഞ്ഞെടുക്കപ്പെട്ടു. കിവി ജീവിതരീതിയുടെ പേരിലാണ് ഓക്ലാന്‍ഡ് പ്രസിദ്ധമായിരിക്കുന്നത്.

 സെയില്‍സ് സിറ്റി

സെയില്‍സ് സിറ്റി


വൈറ്റ്മാറ്റയ്ക്കും മനുക്കാവു ഹാർബറിനുമിടയിലുള്ള ഒരു ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഓക്ലാന്‍ഡ് നാവികയാത്ര ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രിയപ്പെട്ടതാകും. വെള്ളത്തിലെ വ്യത്യസ്തമായ ആവാസവ്യവസ്ഥയുംപകരം വയ്ക്കുവാനില്ലാത്ത പ്രകൃതിഭംഗിയും ഓക്ലാന്‍ഡിനുണ്ട്.

യാർഡ് പ്രേമികൾക്കുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ഓക്ക്ലാൻഡ് അറിയപ്പെടുന്നത് എന്തുകൊണ്ടാണ് എന്തിന് ഈ കാരണങ്ങള്‍ മതിയാവും.

25 വര്‍ഷം ന്യൂസീലന്‍ഡിന്‍റെ തലസ്ഥാനം

25 വര്‍ഷം ന്യൂസീലന്‍ഡിന്‍റെ തലസ്ഥാനം

1842 മുതല്‍ 1865 വരെ ന്യൂസിലാന്‍ഡിന്‍റെ തലസ്ഥാനമായി ഓക്ലാന്‍ഡ് പ്രവര്‍ത്തിച്ചിരുന്നു.
വെല്ലിംഗ്ടൺ തലസ്ഥാനമായി മാറുന്നതിനു മുന്പ് തലസ്ഥാനമായി മാറിയ രണ്ടാമത്തെ നഗരമാണ് ഓക്ക്ലാൻഡ്, അത് ഇന്നും നിലനിൽക്കുന്നു. തെക്ക് നിന്ന് യാത്ര ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ യാത്ര വളരെ ദുഷ്‌കരമാണെന്ന് കണ്ടെത്തിയതിനാൽ ഓക്ക്ലാൻഡിന് തലസ്ഥാന നഗരം എന്ന സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഒരൊറ്റ യാത്രയ്ക്ക് രണ്ട് മാസം വരെയാണ് സമയമെടുത്തത്.

തമാകി മക്കൗറൗ

തമാകി മക്കൗറൗ

ഓക്ക്ലാൻഡിന്റെ മവോറി നാമം തമാകി മക്കൗറൗ എന്നാണ്
'നൂറു പ്രേമികളുള്ള തമാകി'എന്നാണ് ഇതിനര്‍ത്ഥം. ഫലഭൂയിഷ്ഠമായ നിലവും വൈവിധ്യമാർന്ന ജലപാതകളും ഉള്ള ഭൂമിയുടെ അഭിലഷണീയത കൊണ്ടാണ് ഈ പേര് വന്നത് എന്നാണ് കരുതപ്പെടുന്നത്.

 ഓക്ലാന്‍ഡ് വൈന്‍

ഓക്ലാന്‍ഡ് വൈന്‍


വൈന്‍ നിത്യജീവിതത്തിന്‍റെ ഒഴിവാക്കാനാവാത്ത ഘടകമാണ് ഓക്ലന്‍ഡുകാര്‍ക്ക്. ലോകപ്രസിദ്ധമായ വൈനറികള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രദേശികമായി നിര്‍മ്മിക്കുന്ന ഇവിടുത്തെ വൈനുകള്‍ പല പുരസ്കാരങ്ങള്‍ക്കും അര്‍ഹത നേടിയിട്ടുണ്ട്.

ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരമായി ഓക്ലന്‍ഡ്..മുന്നില്‍ ഓസ്ട്രേലിയയും ജപ്പാനും, പട്ടികയിലില്ലാതെ ഇന്ത്യജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരമായി ഓക്ലന്‍ഡ്..മുന്നില്‍ ഓസ്ട്രേലിയയും ജപ്പാനും, പട്ടികയിലില്ലാതെ ഇന്ത്യ

കൃഷ്ണന്‍ ജനിച്ച കാരാഗ്രഹത്തെച്ചുറ്റി നിര്‍മ്മിച്ച ക്ഷേത്രം, ഐതിഹ്യവും വിവാദവുമുള്ള കൃഷ്ണ ജന്മസ്ഥലംകൃഷ്ണന്‍ ജനിച്ച കാരാഗ്രഹത്തെച്ചുറ്റി നിര്‍മ്മിച്ച ക്ഷേത്രം, ഐതിഹ്യവും വിവാദവുമുള്ള കൃഷ്ണ ജന്മസ്ഥലം

Read more about: world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X