Search
  • Follow NativePlanet
Share
» »ഉത്തരമില്ലാത്ത ചോദ്യങ്ങളും ശില്പിയെ അറിയാത്ത അജ്ഞാത പ്രതിമകളും!!

ഉത്തരമില്ലാത്ത ചോദ്യങ്ങളും ശില്പിയെ അറിയാത്ത അജ്ഞാത പ്രതിമകളും!!

ഉത്തരമറിയാത്ത കുറേയധികം ചോദ്യങ്ങള്‍..എവിടുന്നു വന്നുവെന്നോ എങ്ങനെയെത്തിയെന്നോ ആരു കൊണ്ടുവന്നെന്നോ അങ്ങനെ ഒരു തരത്തിലുള്ള ചോദ്യങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല... ചിലപ്പോള്‍ ഉത്തരം കിട്ടിയേക്കും..എന്താണ് ഇവിടെയെന്ന ചോദ്യത്തിന് മാത്രം..അതും ഇനിയിയും കണ്ടെത്തിയിട്ടില്ല എന്നു തന്നെയാവും! ഉത്തരമില്ലാത്ത ഈ നാട് ഇന്തോനേഷ്യയിലെ ഒരു താഴ്വരയാണ്..ബാഡ താഴ്‌വര...പറഞ്ഞു വരുന്നത് ഇവിടുത്തെ അജ്ഞാത ശില്പങ്ങളെക്കുറിച്ചാണ്... ലോകത്തില്‍ ഏറ്റവുമധികം പുരാവസ്കുഗവേഷകരെ അമ്പരപ്പിച്ച ഇടമാണ് ബാഡ താഴ്‌വരയും ഇവിടുത്തെ ശില്പങ്ങളും... ബാഡാ താഴ്വരയുടെ ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളിലേക്ക്...

ചിത്രങ്ങള്‍ക്കു കടപ്പാട്:വിക്കിപീഡിയ

 സുലവെസിയിലെ ബാഡ താഴ്‌വര...

സുലവെസിയിലെ ബാഡ താഴ്‌വര...

ഇന്തോനേഷ്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ജൈവവൈവിധ്യം കാത്തുസംരക്ഷിക്കുന്ന സുലവെസിയിലാണ് ബാഡ താഴ്‌വര സ്ഥിതി ചെയ്യുന്നത്. അത്യപൂര്‍വ്വമായ ജൈവ വൈവിധ്യം എന്നാണിതിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നതു തന്നെ.. ഈ ജൈവവൈവിധ്യത്തോളം തന്നെ വ്യത്യസ്തമാണ് ബാഡയിലെ ശില്പങ്ങളും എന്നാണ് കരുതുന്നത്.

എന്താണ് ബാഡയിലെ ശില്പങ്ങള്‍

എന്താണ് ബാഡയിലെ ശില്പങ്ങള്‍

ലോര്‍ ലിന്‍ഡു ദേശീയോദ്യാനത്തിന്‍റെ ഭാഗമായ ബാഡ ചില പ്രത്യേക തരം ശില്പങ്ങളാല്‍ സമ്പന്നമാണ്. കല്‍ പ്രതിമകളാണ് ഇവിടെയുള്ളത്. മനുഷ്യരുടെയും മൃഗങ്ങളുടെയും പലവിധ രൂപങ്ങളില്‍ നിരവധി ശില്പങ്ങള്‍ താഴ്വരയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നുണ്ട്. കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ശില്പങ്ങളില്‍ ചിലതിന് ഏതാനം ഇഞ്ചുകള്‍ മാത്രമേ ഉയരമുള്ളൂ. മറ്റു ചില ശില്പങ്ങള്‍ക്ക് രണ്ടു മനുഷ്യരുടെയത്രയും ഉയരം കാണാം. മെഗാലിത്തുകള്‍ എന്നാണ് ഇതിനെ വിളിക്കുന്നത്.

 1908 ല്‍

1908 ല്‍

1908 ആണ് ബാഡാ താഴ്വരയിലെ അത്ഭുത ലോകം ശാസ്ത്രം കണ്ടെത്തുന്നത്. ശില്പങ്ങളിലെ വ്യത്യസ്തത ഇവിടെ എടുത്തു പറയേണ്ടതാണ്. പാറകളില്‍ അത്ഭുതകരമായ രീതികളിലാണ് ഇവ കൊത്തിയിരിക്കുന്നത്. ആയിരം മുതല്‍ അയ്യായിരം വര്‍ഷം വരെ പഴക്കമുണ്ട് ഇവിടുത്തെ കല്‍ശില്പങ്ങള്‍ക്ക് എന്നാണ് ശാസ്ത്രീയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.
കണ്ടെത്തിയിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞെങ്കിലും ഇതിനു പിന്നിലെ രഹസ്യങ്ങള്‍ ഇനിയും കണ്ടെത്തുവാനായിട്ടില്ല.

നിര്‍മ്മാണം ഇങ്ങനെ

നിര്‍മ്മാണം ഇങ്ങനെ

മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത തരത്തില്‍ ഉള്ള ശില്പങ്ങളാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. വലിയ തലയും ഒരുടലുമാണ് ഇവിടുത്തെ മനുഷ്യരൂപങ്ങള്‍ക്കുള്ളത്. കാലുകള്‍ ഇവിടുത്തെ മനുഷ്യ രൂപങ്ങളില്‍ കാണാനേയില്ല. കലാപരമായ വലിയ പരീക്ഷണങ്ങളൊന്നും മുഖത്തും ദേഹത്തും കാണുവാനില്ല. തലയാവട്ടെ ശരീരത്തേക്കാള്‍ വലിയ രൂപത്തിലാണ് കാണുവാന്‍ സാധിക്കുന്നത്. കവിളു മൂക്കും വരകളിലൊതുക്കിയപ്പോള്‍ വൃത്താകൃതിയില്‍ വലിയ കണ്ണുകള്‍ നല്കുവാന്‍ ശില്പികള്‍ മറന്നിട്ടില്ല. ഒറ്റയ്ക്കു നില്‍ക്കുന്ന രൂപത്തിലും അടുത്തടുത്തു നില്‍ക്കുന്ന രൂപത്തിലും എല്ലാം ഈ ശില്പങ്ങള്‍ ഇവിടെ കാണാം.

ഉത്തരമറിയാത്ത ചോദ്യം‌

ഉത്തരമറിയാത്ത ചോദ്യം‌

എങ്ങനെ ഈ ശില്പങ്ങള്‍ ഇവി‌ടെയെത്തി എന്നോ ആരാണ് നിര്‍മ്മിച്ചതെന്നോ എന്താണ് ഇതിനു പിന്നിലെ പ്രചോദനമെന്നോ ഒന്നും ഇതുവരെയും കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. ഇവിടെ ജീവിച്ചിരുന്ന ഏതെങ്കിലും ജനവിഭാഗമാണെന്നു കരുതിയാലും അതിനെയും ഖണ്ഡിക്കുവാന്‍ വാദങ്ങളുണ്ട്. അങ്ങനെയൊരു ജനവിഭാഗം ഇവിടെ നിലനിന്നിരുന്നു എന്നതിന് തെളിവുകളൊന്നും ഇവിടെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. ആ കാലത്ത് ഇവിടെയും സമീപ പ്രദേശങ്ങളിലും ഒരു തരത്തിലുമുള്ള ജനതാമസം ഇല്ലായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.
ബാജാ താഴ്വരയുടെയോ സമീപ പ്രദേശങ്ങളിലോ ലഭ്യമല്ലാതിരുന്ന തരത്തിലുള്ള കല്ലുകളിലാണ് ഈ ശില്പങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഈ കാരണങ്ങള്‍ കൊണ്ടെല്ലാമാണ് ഈ പ്രദേശം ഇന്നും ഉത്തരം ലഭിക്കാത്ത ഇടമായി നിലകൊള്ളുന്നത്.

പലതരത്തില്‍

പലതരത്തില്‍

പലതരത്തിലുള്ള രൂപങ്ങള്‍ ഇവിടെ കാണാം. ചിലത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ഇനിയും കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.
പാറ കൊണ്ടു മൂടിയുള്ള ഉരല്‍ പോലുള്ള വലിയ രൂപങ്ങളും ഇവിടെ കൊത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഉപയോഗം എന്താണെന്നത് പല ഊഹാപോഹങ്ങളായി നിലനില്‍ക്കുന്നു. എന്നാല്‍ മറ്റൊരു പ്രധാന കാര്യം ഇവിടുത്തെ കല്ശില്പങ്ങള്‍ക്ക് ഏകദേശം 200 വര്‍ഷം മുന്‍പേ ലാവോസിലും ഇന്തോനേഷ്യയിലും പ്രചാരത്തിലുണ്ടായികുന്ന ശില്പരൂപങ്ങളോട് സാമ്യം ഉണ്ട് എന്നതാണ്.

 വിശ്വാസങ്ങള്‍ പലത്

വിശ്വാസങ്ങള്‍ പലത്

ഇവി‌ടെ ഇപ്പോള്‍ ജീവിക്കുന്ന ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി പ്രതിമകള്‍ മാറിക്കഴിഞ്ഞു. പ്രതിമകള്‍ക്ക് പേരുകളിട്ടും അവയുടെ രൂപത്തിനനുസരിച്ച് കഥകളുണ്ടാക്കുകയുംഅത് പറഞ്ഞുരസിക്കുകയും അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ദുഷ്ടശക്തികളെ തുരത്തുവാന്‍ വേണ്ടി നിര്‍മ്മിച്ചതാണെന്നും ഒരു വിശ്വാസമുണ്ട്.

ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!

പുത്തന്‍ ‌ട്രെന്‍ഡായി സതേണ്‍ ലൈറ്റുകള്‍...കാണുവാന്‍ പോകാംപുത്തന്‍ ‌ട്രെന്‍ഡായി സതേണ്‍ ലൈറ്റുകള്‍...കാണുവാന്‍ പോകാം

ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!

Read more about: mystery world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X