Search
  • Follow NativePlanet
Share
» »ഒരേ ഉയരത്തിലുള്ള കെട്ടിടങ്ങള്‍...ആരെയും എഴുത്തുകാരനാക്കുന്ന നാ‌ട്..ഫോട്ടോകളിലെ താരമായ ബുഡാപെസ്റ്റ്

ഒരേ ഉയരത്തിലുള്ള കെട്ടിടങ്ങള്‍...ആരെയും എഴുത്തുകാരനാക്കുന്ന നാ‌ട്..ഫോട്ടോകളിലെ താരമായ ബുഡാപെസ്റ്റ്

എത്ര പറഞ്ഞാലും തീരാത്ത കഥകളാണ് ബുധാപെസ്റ്റിനുള്ളത്. അതിശയിപ്പിക്കുന്ന, രഹസ്യങ്ങളുള്ള ഇവിടുത്തെ ഓരോ ചരിത്ര നിര്‍മ്മിതിയും അന്വേഷകര്‍ക്ക് സ്വര്‍ഗ്ഗ സമാനമാണ്. കാലത്തിന്‍റെ ഉള്ളറകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന, ഡാന്യൂബ് നദിയുടെ തീരത്ത് കടന്നു പോയ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായി നില്‍ക്കുന്ന ബുഡാപെസ്റ്റ് പ്രകൃതി വിസ്മയങ്ങള്‍ക്കും ഒപ്പം തന്നെ മനുഷ്യന്റെ കരവിരുതിനും പ്രസിദ്ധമാണ്.

ഈസ്റ്റിന്‍റെ പാരീസും യൂറോപ്പിന്റെ ഫോട്ടോജെനിസിക് സിറ്റിയും

ഈസ്റ്റിന്‍റെ പാരീസും യൂറോപ്പിന്റെ ഫോട്ടോജെനിസിക് സിറ്റിയും

പോയ കാലത്തിനിടയില്‍ തന്റെ സൗന്ദര്യം കൊണ്ടും ചരിത്രംകൊണ്ടുമെല്ലാം നിരവധി വിശേഷണങ്ങള്‍ ബുഡാപെസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്. കുളിപ്പുരകളുടെ നഗരമെന്നും കിഴക്കിന്‍റെ പാരീസ് എന്നും യൂറോപ്പിന്‍റെ ഫോട്ടോജെനിക് നഗരമെന്നും എല്ലാം ഹംഗറിയുടെ തലസ്ഥാനത്തിന് പേരുകളുണ്ട്.

പൈതൃക സ്ഥാനങ്ങളുടെ നാട്

പൈതൃക സ്ഥാനങ്ങളുടെ നാട്

സമ്പന്നമായ പൈതൃകം അവകാശപ്പെടുന്ന ബുഡാപെസ്റ്റിന് അതിന്റെ ശേഷിപ്പുകളായ നിരവധി ചരിത്രഇടങ്ങളുമുണ്ട്. യുനസ്കോയുടെ തന്നെ നിരവധി പൈതൃക സ്മാരകങ്ങളും സ്ഥാനങ്ങളുമാണ് ഇവിടെയുള്ളത്. ഡാന്യൂബ്, ഹീറോസ് സ്ക്വയര്‍, ബുഡാ കാസില്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രമാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായ ഇവിടെ സ്വയം അലിഞ്ഞ് ഇല്ലാതായി, നഗരത്തിനോട് ചേര്‍ന്ന് അതിന്റെ ഒഴുക്കില്‍പെട്ട് കണ്ടറിയേണ്ടവയാണ് എല്ലാ കാഴ്ചകളും.

ബുഡയും പെസ്റ്റും

ബുഡയും പെസ്റ്റും

ബുഡാപെസ്റ്റ് എന്നത് ഒറ്റ സ്ഥലമാണെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ അത് തെറ്റാണ്. ബുഡ, പെസ്റ്റ് എന്നീ രണ്ടു നഗരങ്ങള്‍ ചേരുന്നതാണ് ബുഡാപെസ്റ്റ്. ഡാന്യൂബ് നദിയുടെ രണ്ടു കരകളിലായാണ് ഇരു നഗരങ്ങളുമുള്ളത്, രണ്ടു നഗരങ്ങളും ചേര്‍ന്ന് 1873 മുതലാണ് ബുഡാപെസ്റ്റ് എന്നറിയപ്പെടുവാന്‍ തുടങ്ങിയത്. നഗരത്തിന്റെ സ്ഥാപകനായ ബുഡയുടെ പേരില്‍ നിന്നാണ് ബുഡയ്ക്ക് ആ പേരുവന്നത്. ഹന്നിക് ഭരണാധികാരിയായിരുന്ന ആറ്റിലയുടെ സഹോദരനായിരുന്നു ഇദ്ദേഹം. റോമന്‍ ഭരണകാലത്തെ കോട്ടയായിരുന്ന പാഷന്‍ എന്ന വാക്കില്‍ നിന്നുമാണ് പെസ്റ്റ് രൂപപ്പെട്ടത്.

96 മീറ്ററില്‍ കൂടില്ല!

96 മീറ്ററില്‍ കൂടില്ല!

പഴയതും പുതിയതുമായ വാസ്തുവിദ്യയുടെ അതിമനോഹരമായ ഒരു സമ്മേളനമാണ് ബുധാപെസ്റ്റില്‍ കാണുവാനുള്ളത്. ഇവിടുത്തെ കെട്ടിടങ്ങള്‍ ശ്രദ്ധിച്ചാല്‍ എല്ലാം ഒരേ ഉയരത്തില്‍ നില്‍ക്കുന്നതായി കാണാം. എന്നാല്‍ രണ്ടു കെട്ടിടങ്ങള്‍ക്കു മാത്രം ഉയരത്തില്‍ വ്യത്യാസമുണ്ട്. സെൻറ് ഈസ്റ്റ്‌വാൻ ബസിലിക്കയും ഹംഗേറിയൻ പാർലമെന്റും. ഇത് രണ്ടിന്റെയും ഉയരം 96 മീറ്ററാണ്.

രാജ്യത്തെ മുഴുവന്‍ ആളുകളും പിറന്നാള്‍ ആഘോഷിക്കുന്നത് പുതുവര്‍ഷത്തില്‍, സന്തോഷത്തിന്റെ രാജ്യത്തിന്റെ രഹസ്യംരാജ്യത്തെ മുഴുവന്‍ ആളുകളും പിറന്നാള്‍ ആഘോഷിക്കുന്നത് പുതുവര്‍ഷത്തില്‍, സന്തോഷത്തിന്റെ രാജ്യത്തിന്റെ രഹസ്യം

ചൂടുവെളേളത്തില്‍ കുളിച്ച് അസുഖങ്ങള്‍ ഇല്ലാതാക്കാം

ചൂടുവെളേളത്തില്‍ കുളിച്ച് അസുഖങ്ങള്‍ ഇല്ലാതാക്കാം

യൂറോപ്പിലെ കുളിസംസ്കാരത്തിന്റെ തുടര്‍ച്ച മറ്റു പല നഗരങ്ങളെയും പോലെ ബുധാപെസ്റ്റിലും കാണാം. പ്രകൃതിദത്തമായ ചൂടുനരുറവകളുടെ ഭാഗമായി നിര്‍മ്മിച്ച കുളിപ്പുരകള്‍ ഇവിടെയുണ്ട്. ധാതുക്കളാല്‍ സമ്പന്നമായ വെള്ളത്തില്‍ ഒരു ടര്‍ക്കിഷ് ബാത്ത് നടത്തുന്നത് ബുധാപെസ്റ്റ് യാത്രയില്‍ തീര്‍ച്ചയായും ചെയ്തിരിക്കണം. മാത്രമല്ല, യൂറോപ്പിലെ ഏറ്റവും വലിയ
പൊതു ഔഷധകുളിയായ Szécheny ബാത്ത് സന്ദർശിക്കുന്നത് ഉറപ്പാക്കുകയും വേണം. ലോകത്തിലെ മറ്റേതു തലസ്ഥാന നഗരങ്ങളിലും കാണുന്നതിനേയുംകാള്‍ ചൂടുനീരുറവകളുള്ള സ്ഥലവും ബുധാപെസ്റ്റാണ്.

വാമ്പയേഴ്സിനെ കാണാം

വാമ്പയേഴ്സിനെ കാണാം

അതെ, ബുഡാപെസ്റ്റിൽ നിങ്ങൾക്ക് വാമ്പയർമാരെ കാണാൻ കഴിയും. റോമൻ പോളാൻസ്കിയുടെ പ്രസിദ്ധമായ ചലച്ചിത്ര തിരക്കഥകളിലൊന്നായ "ദി ഫിയർലെസ് വാമ്പയർ കില്ലേഴ്സ്" വാമ്പയറിന്റെ ബോൾ മ്യൂസിക്കൽ" എന്ന പേരിൽ സ്റ്റേജ് പെര്‍ഫോമന്‍സാക്കി ഇവിടെ മാറ്റി. ലോകമെമ്പാടുമുള്ള ഏകദേശം അഞ്ച് ദശലക്ഷം ആളുകൾ വാമ്പയറിന്റെ ബോൾ മ്യൂസിക്കൽ കണ്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

ലോകത്തിലെ ഏറ്റവും പഴയ മെട്രോ സിസ്റ്റം

ലോകത്തിലെ ഏറ്റവും പഴയ മെട്രോ സിസ്റ്റം

ലോകത്തിലെ ഏറ്റവും പഴയ മെട്രോ സിസ്റ്റം ബുഡാപെസ്റ്റിലുള്ളത്. 1896 -ൽ ഹംഗറി അതിന്റെ 1000 -ാം വാർഷികം ആഘോഷിച്ചപ്പോൾ അതിന്റെ ഭാഗമായാണ് ഇവിടെ സബ്വേ ലൈൻ തുറന്നത്. യുനസ്കോയുടെ പൈതൃക സ്മാരകങ്ങളു‌ടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഏക മെട്രോ സിസ്റ്റവും ഇവി‌ടുത്തേതാണ്.

കാറു മുതലാളിമാരുടെ രാജ്യം!ഫ്രാന്‍സിലേക്ക് കാറോടിച്ച് പോയി ജോലി ചെയ്യുന്ന സമ്പന്നരുടെ നാട്!!കാറു മുതലാളിമാരുടെ രാജ്യം!ഫ്രാന്‍സിലേക്ക് കാറോടിച്ച് പോയി ജോലി ചെയ്യുന്ന സമ്പന്നരുടെ നാട്!!

യൂറോപ്പിലെ ഏറ്റവും വലയ സിനഗോഗ്

യൂറോപ്പിലെ ഏറ്റവും വലയ സിനഗോഗ്

യൂറോപ്പിലെ ഏറ്റവും വലിയ സിനഗോഗ് സ്ഥിതി ചെയ്യുന്നതും ബുധാപെസ്റ്റിലാണ്. ഇവിടുത്തെ ചരിത്രത്തോടും സമ്പന്നമായ പൈതൃകത്തോടും നീതി പുലര്‍ത്തുന്ന രൂത്തിലുള്ള നിര്‍മ്മിതിയാണ് ഡോഹാനി സ്ട്രീറ്റ് സിനഗോഗിനുള്ളതും. 2964 സീറ്റുകൾ ഇതിനുള്ളിലായി സജ്ജീകരിച്ചിരിക്കുന്നു.

സിഗറ്റ് ഫെസ്റ്റിവൽ

സിഗറ്റ് ഫെസ്റ്റിവൽ

ബുഡാപെസ്റ്റിന്റെ വൈബ് അനുഭവിക്കണമെങ്കില്‍ നഷ്ടമാക്കാതെ പോയിരിക്കേണ്ട ഒന്നാണ് സിഗറ്റ് ഫെസ്റ്റിലവ്‍. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഈ ആഘോഷം സംഗീതത്തിനു വേണ്ടി മാത്രമായാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിലാണ് സിഗസ്റ്റ് ഫെസ്റ്റിവല്‍ നടക്കുന്നത്.

 അഞ്ചിലൊന്നും ബുഡാപെസ്റ്റര്‍

അഞ്ചിലൊന്നും ബുഡാപെസ്റ്റര്‍

ഹംഗറിയിലെ ആകെ ജനസംഖ്യയുടെ 20 ശതമാനവും ബുഡാപെസ്റ്റിലാണ് വസിക്കുന്നത്. അതായത് ഹംഗറിയിലെ അഞ്ചിലൊരാള്‍ ഒരു ബുധാപെസ്റ്റര്‍ ആയിരിക്കും.

ലോകത്തിലെ ഏറ്റവും പഴയ മൃഗശാല

ലോകത്തിലെ ഏറ്റവും പഴയ മൃഗശാല

ലോകത്തിലെ ഏറ്റവും പഴയ മൃഗശാലകളിലൊന്നാണ് ബുഡാപെസ്റ്റ് മൃഗശാല. 1865 ലാണ് ഇത് തുറന്നത്. മൃഗങ്ങൾക്ക് പുറമെ, ആനമന്ദിരം, പാം ഹൗസ് തുടങ്ങിയ നിരവധി കലാ കെട്ടിടങ്ങളും ഘടനകളും മൃഗശാലയിൽ ഉണ്ട്.

ആരെയും എഴുത്തുകാരനാക്കുന്ന പ്രതിമ

ആരെയും എഴുത്തുകാരനാക്കുന്ന പ്രതിമ

നിങ്ങളെ ഒരു മികച്ച എഴുത്തുകാരനാക്കാൻ കഴിയുന്ന ഒരു പ്രതിമ ബുഡാപെസ്റ്റിലുണ്ട്
ബുഡാപെസ്റ്റിലെ സിറ്റി പാർക്കില്‍ 13 -ആം നൂറ്റാണ്ടിലെ ചരിത്രകാരനെ ചിത്രീകരിക്കുന്ന അതുല്യമായ കലാസൃഷ്ടിക്ക് ചില അത്ഭുതശക്തികളുണ്ടെന്ന് ആണ് ഇവിടുള്ളവര്‍ വിശ്വസിക്കുന്നത്. അനോണിമസ് എന്നാണ് ഈ പ്രതിമയുടെ പേര്. അനോണിമസിന്റെ പേനയിൽ സ്പർശിക്കുന്നത് നിങ്ങൾക്ക് മികച്ച എഴുത്ത് കഴിവുകൾ നൽകുമെന്ന് ഐതിഹ്യമുണ്ട്.പക്ഷേ പേനയുടെ തിളങ്ങുന്ന ഉപരിതലം സൂചിപ്പിക്കുന്നത് പലരും ഇപ്പോഴും അങ്ങനെ ചെയ്യുന്നു എന്നാണ്.

നദിയിലെ ദ്വീപ് മുതല്‍ അസമിലെ മാഞ്ചസ്റ്റര്‍ വരെ!! ചുവന്ന നദിയുടെ നാടിന്‍റെ വിശേഷങ്ങള്‍നദിയിലെ ദ്വീപ് മുതല്‍ അസമിലെ മാഞ്ചസ്റ്റര്‍ വരെ!! ചുവന്ന നദിയുടെ നാടിന്‍റെ വിശേഷങ്ങള്‍

പുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രംപുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രം

കുളിപ്പുര മുതല്‍ കലാകാരന്മാരുടെ കോളനി വരെ!പൈതൃക സ്മാരക പട്ടികയില്‍ കയറിയി ഇ‌ടങ്ങള്‍കുളിപ്പുര മുതല്‍ കലാകാരന്മാരുടെ കോളനി വരെ!പൈതൃക സ്മാരക പട്ടികയില്‍ കയറിയി ഇ‌ടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X