Search
  • Follow NativePlanet
Share
» » കൊതുകിനെ തുരത്തുവാന്‍ നീലയടിച്ച നഗരം!! വിചിത്ര വിശേഷങ്ങളുമായി ഷെഫ്ഷൗവീൻ

കൊതുകിനെ തുരത്തുവാന്‍ നീലയടിച്ച നഗരം!! വിചിത്ര വിശേഷങ്ങളുമായി ഷെഫ്ഷൗവീൻ

പ‌ട്ടണത്തിന്‍റെ കവാ‌ടം മുതല്‍ ജനല്‍പ്പ‌ടികളിലും വാതിലുകളിലും തൂണുകളിലും ഇടനാഴികളിലുമെല്ലാം നിറഞഞു നില്‍ക്കുന്ന അതിമനോഹരമായ ആകാശനീല നിറമാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്.

എവിടെ നോക്കിയാലും നീല നിറം....നീലനിറത്തില്‍ കുറഞ്ഞ ഒന്നും ഇവിടെ കാണുവാനേയില്ല!! പിന്‍‌‌ട്രസ്റ്റിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം നിറഞ്ഞു നില്ക്കുന്ന ഈ നീലനഗരം എവിടെയാണെന്ന് ഒരിക്കലെങ്കിലും അന്വേഷിച്ചിട്ടില്ലേ?!
പ‌ട്ടണത്തിന്‍റെ കവാ‌ടം മുതല്‍ ജനല്‍പ്പ‌ടികളിലും വാതിലുകളിലും തൂണുകളിലും ഇടനാഴികളിലുമെല്ലാം നിറഞഞു നില്‍ക്കുന്ന അതിമനോഹരമായ ആകാശനീല നിറമാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്. നീലനിറത്തിന്റെ പേരില്‍ ലോക വിനോദ സഞ്ചാര ഭൂപടത്തിലേക്കും ഒപ്പം സഞ്ചാരികളു‌ടെ ഹൃദയത്തിലേക്കും നേരെ കയറിച്ചെന്ന ഈ നാട് മൊറോക്കോയിലാണ്. ഷെഫ്ഷൗവീൻ (chefchaouen) എന്ന നീലനഗരം. അതിശയിപ്പിക്കുന്ന, അതേ സമയം തന്നെ രസകരമായ ഒട്ടേറെ പ്രത്യേകതകള്‍ ഈ ഷെഫ്ഷൗവീനുണ്ട്...

മൊറോക്കോയ‌ു‌ടെ നീലമുത്ത്

മൊറോക്കോയ‌ു‌ടെ നീലമുത്ത്

എവിടെ തിരിഞ്ഞാലും കാണുന്ന നീലനിറം കൊണ്ടുതന്നെ മൊറോക്കോയുടെ നീലമുത്ത് എന്നാണ് ഷെഫ്ഷൗവീൻ അറിയപ്പെടുന്നത്. നീലയും നീല അല്പം കൂടിയതോ കുറഞ്ഞതോ ആയ വകഭേദങ്ങളാണ് ഇവിടെ കാണുവാനുള്ളത്. റിഫ് പര്‍വ്വത നിരകളുടെ മടിത്തട്ടിനോട് ചേര്‍ന്നു കിടക്കുന്ന ഈ നാട് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതായിരിക്കുന്നതിനു പിന്നിലും നീലനിറം തന്നെയാണ്.

നീലവന്ന വഴി

നീലവന്ന വഴി

മൊറൊക്കോയിലെ ഈ നഗരത്തിന് എങ്ങനെ നീല നിറം വന്നു എന്നതിനെക്കുറിച്ച് നിരവധി കഥകള്‍ ഇവിടെ പ്രചാരത്തിലുണ്ട്. സ്പെയിനില്‍ നിന്നും ഇവിടേക്ക് പലായനം ചെയ്തെത്തിയ ജൂതന്മാരാണ് ഇവിടെ നീലനിറം നല്കിയതെന്നാണ് ഒരു കഥ. എന്നാല്‍ മറ്റു ചില കഥകള്‍ ജൂവ വിശ്വാസവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. ആകാശത്തെയും സ്വർഗത്തെയും ആത്മീയ ജീവിതത്തെയും പ്രതിനിധാനംചെയ്യുന്ന നിറമായി ജൂതന്മാർ കരുതുന്നത് നീലനിറമാണ്. അതുകൊണ്ടാണ് ഈ നഗരത്തിനു ഇങ്ങനെ നീലനിറം വന്നതത്രെ. ഹിറ്റ്ലറിന്റെ മേധാവിത്വത്തില്‍ നിന്നു മോചിതരായപ്പോള്‍ അതിന്‍റെ ഓര്‍മ്മയ്ക്കായി നഗരത്തെ നീലപുതപ്പിച്ചതാണെന്നും കഥകളുണ്ട്.

കൊതുകിനെ തുരത്തുവാനും സഞ്ചാരികളെ ആകര്‍ഷിക്കുവാനും

കൊതുകിനെ തുരത്തുവാനും സഞ്ചാരികളെ ആകര്‍ഷിക്കുവാനും

മറ്റു ചില അഭിപ്രായങ്ങളനുസരിച്ച് ഈ പ്രദേശത്തെ കൊതുകിനെ തുരത്തുവാനാണത്രെ ഇങ്ങനെ നീലനിറം നല്കിയിരിക്കുന്നതെന്നാണ്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ലെങ്കിലും ഇത്തരത്തില്‍ കുറേ കഥകള്‍ ഈ നാടിനുണ്ട്. 1970 കളില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷി്കകുക എന്ന ലക്ഷ്യത്തില്‍ നഗരത്തില്‍ മുഴുവനും നീലനിറം അടിക്കണം എന്ന നിയമവും ഇവിടെ വന്നി‌ട്ടുണ്ടായിരുന്നു. പിന്നിലുള്ളത് എന്തു കഥയാണെങ്കിലും സഞ്ചാരികളുടെ സ്വര്‍ഗ്ഗം തന്നെയാണിതെന്ന് പറയാതെ വയ്യ.

നീലക്കടല്‍ പോലെ!

നീലക്കടല്‍ പോലെ!

അകലെ നിന്നു നോക്കുമ്പോള്‍ ശരിക്കും ഒരു നീലക്കടല്‍ പോലെ തന്നെയാണ് ഈ പ്രദേശം തോന്നുന്നത്. ഇവിടെയുള്ള കെട്ടിടങ്ങള്‍, കടകള്‍, ഗേറ്റുകള്‍, പള്ളികള്‍, ഗ്രേോ‌ട്ടോ, ഹോട്ടലുകള്‍, നഗരത്തിന്റെ ചുവരുകള്‍, ഗോവണികള്‍, പടിക്കെട്ടുകള്‍, ഗോപുരങ്ങള്‍ അങ്ങനെയെല്ലാം ഇവിടെ നീലയില്‍ കുളിച്ച് നില്‍ക്കുകയാണ്. സര്‍വ്വതിലുമുള്ള ഈ നീലമയമാണ് ഇതിന്റെ പ്രത്യേകത. കൂട്ടിയിട്ടിരിക്കുന്ന കല്ലുകളില്‍ വരെ ഇവിടെ നീലനിറം കാണാം.

ഗ്രേറ്റ് മോസ്ക്

ഗ്രേറ്റ് മോസ്ക്

ഇസ്ലാം മതവിശ്വാസികള്‍ക്കും ജൂതവിശ്വാസികള്‍ക്കും പ്രധാനപ്പെട്ട നഗരമാണ് ഷെഫ്ഷൗവീൻ . ഇവിടുത്തെ ഏറ്റവും പഴയതും ചരിത്രപരമായ പ്രത്യേകതകളുമുള്ള ആരാധനാലയമാണ് ഗ്രേറ്റ് മോസ്ക്. മെദിനയുടെ (പഴയ നഗരം)ഹൃദയമായ പ്ലെസ് ഉദാ ഹമാം എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 1920 കളില്‍ സ്പാനിഷ് കാരാണ് ഈ മോസ്ക് നിര്‍മ്മിച്ചത് എന്നാണ് ചരിത്രം.

മൊറോക്കോക്കാരു‌ടെ മൂന്നാര്‍!!

മൊറോക്കോക്കാരു‌ടെ മൂന്നാര്‍!!

നമ്മള്‍ കേരളീയര്‍ ചൂടുകാലത്ത് മൂന്നാറിനും വാഗമണ്ണിനും ഊട്ടിക്കും ഒക്കെ പോകുന്നതു പോലെയാണ് മൊറോക്കക്കാര്‍ക്ക് ഷെഫ്ഷൗവീൻ. അവരുടെ വിന്‍റര്‍ ഡെസ്റ്റിനേഷനായാണ് ഷെഫ്ഷൗവീൻ അറിയപ്പെടുന്നത്. ഇവിടെ കമ്പിളി വ്യവസായവും അതിനോ‌‌‌ട് അനുബന്ധിച്ചുള്ള ധാരാളം ഉത്പന്നങ്ങളും കാണാം. ചെമ്മരിയാടുകളെ ധാരാളമായി വളര്‍ത്തുന്ന ഇവിടെ മികച്ച കമ്പിളി ലഭിക്കും. ഇത് കൂ‌ടാതെ മൊറോക്കേയില്‍ ഇവിടെ മാത്രം ലഭിക്കുന്ന ധാരാളം കരകൗശല വസ്തുക്കളും ലഭ്യമാണ്.

മൊറോക്കോയുടെ ആംസ്റ്റര്‍ഡാം

മൊറോക്കോയുടെ ആംസ്റ്റര്‍ഡാം

മൊറോക്കോയുടെ ആംസ്റ്റര്‍ഡാം എന്നും ഈ സ്ഥലത്തിനെ വിശേഷിപ്പിക്കുന്നുണ്ട്. കാലാവസ്ഥയും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളാണ് ഇതിനു കാരണം.

മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍

സ്റ്റോണ്‍ഹെഞ്ച് മുതല്‍ അന്യഗ്രഹ ജീവികളെ കാണുന്ന ടവര്‍ വരെ...ശാസ്ത്രത്തിനു വിശദീകരണമില്ലാത്ത ഇടങ്ങള്‍സ്റ്റോണ്‍ഹെഞ്ച് മുതല്‍ അന്യഗ്രഹ ജീവികളെ കാണുന്ന ടവര്‍ വരെ...ശാസ്ത്രത്തിനു വിശദീകരണമില്ലാത്ത ഇടങ്ങള്‍

മനുഷ്യരേക്കാളധികം പാവകള്‍, മരിച്ചവര്‍ പാവകളായി വീണ്ടും ജനിക്കുന്ന ഗ്രാമംമനുഷ്യരേക്കാളധികം പാവകള്‍, മരിച്ചവര്‍ പാവകളായി വീണ്ടും ജനിക്കുന്ന ഗ്രാമം

നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X