Search
  • Follow NativePlanet
Share
» »ബസിനേക്കാളും മുന്‍പ് ഫ്ലൈറ്റ് പറന്നിറങ്ങിയ മദ്രാസിപ്പട്ടണം

ബസിനേക്കാളും മുന്‍പ് ഫ്ലൈറ്റ് പറന്നിറങ്ങിയ മദ്രാസിപ്പട്ടണം

ചെന്നൈയെക്കുറിച്ച് ഇതുവരെ കേ‌ട്ടിട്ടില്ലാത്ത, അത്രയൊന്നും പരിചിതമല്ലാത്ത കുറച്ച് കാര്യങ്ങള്‍ നോക്കാം..

ചെന്നൈ എന്നാല്‍ പലര്‍ക്കും പല തരത്തിലുള്ള ഓര്‍മ്മകളാണ്. തലയുടെയും അണ്ണന്‍റെയും ഇളയദളപതിയുടെും മുഖമായിരിക്കും കൂടുതല്‍ പേര്‍ക്കും ചെന്നൈ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുക. ഭക്ഷണപ്രിയര്‍ക്കാവട്ടെ, വായില്‍ കൊതിയൂറുന്ന ചെ‌‌ട്ടിനാടന്‍ വിഭവങ്ങളുടെയും കടുപ്പത്തിലുള്ല ഫില്‍ട്ടര്‍ കോഫിയുടെയും തനി തമിഴ് ഭക്ഷണങ്ങളുടെയും നാട്. ബീച്ചും ഷോപ്പിങ്ങും കാഞ്ചീപുരം സാരിയുമെല്ലാം ചെന്നൈയെ ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടതാക്കുന്ന ഓരോ കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഇവിടം സന്ദര്‍ശിക്കുവാന്‍ ആര്‍ക്കും അധികം കാരണങ്ങളൊന്നുംതേടി പോകേണ്ടതുമില്ല. എന്നാല്‍ ഈ കാണുന്നതൊന്നുമല്ല യഥാര്‍ഥത്തില്‍ ചെന്നൈ പട്ടണം. ചരിത്രത്തോളം പഴക്കമുള്ള കാര്യം മുതല്‍ ചെന്നൈയെ പ്രിയപ്പെട്ടതാക്കുന്ന വിശേഷങ്ങള്‍ ഒരുപാടുണ്ടിവിടെ ഇതാ ചെന്നൈയെക്കുറിച്ച് ഇതുവരെ കേ‌ട്ടിട്ടില്ലാത്ത, അത്രയൊന്നും പരിചിതമല്ലാത്ത കുറച്ച് കാര്യങ്ങള്‍ നോക്കാം...

മദ്രാസിപ്പട്ടണം ചെന്നൈ ആകുന്നു

മദ്രാസിപ്പട്ടണം ചെന്നൈ ആകുന്നു

പണ്ടു കാലത്ത് മദ്രാസിപ്പട്ടിണം എന്നു പേരായ ഒരു മത്സ്യബന്ധന ഗ്രാമമായിരുന്നു ചെന്നൈ. പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെയാണ് മദ്രാസ് പട്ടണത്തില്‍ നിന്നും ചെന്നൈയിലേക്കുള്ള മാറ്റം. ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് സെറ്റില്‍മെന്‍റുകളില്‍ ഒന്നായ സെന്‍റ് ജോര്‍ഗ് കോട്ട ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മ്മിച്ചതോടെ നാടിന്‍റെ ചരിത്രവും മാറുകയായിരുന്നു.

 ഒന്നാമന്‍

ഒന്നാമന്‍

ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ സെറ്റില്‍മെന്‍റുകളില്‍ ഒന്നാണെങ്കിലും എന്നും കാലത്തിനൊപ്പം തന്നെ ഓടിയെത്തുന്ന നാടാണ് ചെന്നൈ. ഇതോടൊപ്പം പല കാര്യങ്ങളിലും ഒന്നാമന്‍ തന്നെയാണ് ചെന്നൈ നഗരം.
സെന്‍റ് ജോര്‍ജ് കോട്ടയ്ക്കടുത്തുള്ള സെന്റ് മേരീസ് ചര്‍ച്ച് 1678 ല്‍ ആണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ ആഗ്ലിക്കന്‍ പള്ളിയാണിത്.
168ല്‍ വന്ന മദ്രാസ് ബാങ്ക് യൂറോപ്യന്‍ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് ആയിരുന്നു.
1920 ല്‍ ചെന്നൈയിലാണ് ഇന്ത്യയിലെ ആദ്യത്തെ ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഇടവും ചെന്നൈയാണ്.

ലണ്ടന്‍ കഴിഞ്ഞാല്‍

ലണ്ടന്‍ കഴിഞ്ഞാല്‍

ജനാധിപത്യ രീതിയിലും ഭരണ നിര്‍വ്വഹണത്തിലും വ്യത്യസ്തമായി ചിന്തിക്കുന്ന നഗരമാണ് ചെന്നൈ. ലണ്ടന്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും പഴയ കോര്‍പ്പറേഷന്‍ സ്ഥാപിതമായ നഗരമാണ് ചെന്നൈ.

ബസിനേക്കാളും മുന്‍പ് ഫ്ലൈറ്റ് ഇറങ്ങിയ നാ‌ട്

ബസിനേക്കാളും മുന്‍പ് ഫ്ലൈറ്റ് ഇറങ്ങിയ നാ‌ട്

വിശ്വസിക്കുവാന്‍ ഏറെ പ്രയാസം തോന്നുന്ന കാര്യങ്ങളാണ് ചെന്നൈയ്ക്കുള്ളത്. 1917 ല്‍ ആദ്യ ഫ്ലൈറ്റ് പറന്നിറങ്ങിയ ചെന്നൈയില്‍ ബസ് വരുവാന്‍ പിന്നെയും 8 വര്‍ഷങ്ങള്‍ കൂടിയെടുത്തു. 1925 ലാണ് ഇവി‌ടെ ആദ്യമായി ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്.
PC:Ashwin Bhat Kemthuru
https://commons.wikimedia.org/wiki/Category:Chennai#/media/File:Ash_GF_DSC_8667.jpg

ഏറ്റവും നീളമുള്ള രണ്ടാമത്തെ ബീച്ച്‌

ഏറ്റവും നീളമുള്ള രണ്ടാമത്തെ ബീച്ച്‌

ചെന്നൈ പട്ടണം മനസ്സില്‍ കൊണ്ടുവരുന്ന ചിത്രങ്ങളിലൊന്ന് മറൈന്‍ ഡ്രൈവിന്‍റേതാണ് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ കടല്‍ത്തീരമാണ് ചെന്നൈയിലെ മറൈന്‍ ഡ്രൈവ്.
സെന്‍റ് ജോര്‍ജ് കോട്ടയില്‍ നിന്നും ആരംഭിച്ച് 12 കിലോമീറ്റര്‍ വിസ്തൃതിയില്‍ ബസന്ത് നഗര്‍ വരെയാണ് ബീച്ച് നീണ്ടു കിടക്കുന്നത്.

ഒന്നാം ലോകമഹായുദ്ധത്തില്‍

ഒന്നാം ലോകമഹായുദ്ധത്തില്‍

ഒന്നാം ലോകമഹായുദ്ധത്തില്‍ ഇന്ത്യയില്‍ അക്രമിക്കപ്പെട്ട ഏക നഗരമാണ് മദ്രാസ്. യുദ്ധപ്പട ഇന്ത്യന്‍ ഭൂഖണ്ഡം വഴി കടന്നു പോകുമ്പോളാണ് കടല്‍ത്തീരത്തിനടുത്തുള്ള മദ്രാസ് അക്രമിക്കപ്പെട്ടത്. 1914 സെപ്റ്റംബര്‍ 22ന് ആയിരുന്നു ഇത് സംഭവിച്ചത്.

 ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം

ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം

ക്ഷേത്രങ്ങളുടെ നഗരമെന്നറിയപ്പെടുന്ന ചെന്നൈ ഒരു പാട് കാര്യങ്ങളാല്‍ പ്രസിദ്ധമാണ്. ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം എന്ന പ്രസിദ്ധിയും ചെന്നൈയ്ക്കുണ്ട്. എന്നാല്‍ ഒരൊറ്റ രാത്രികൊണ്ടല്ല ചെന്നൈ ഈ പട്ടങ്ങളൊക്കെയും സ്വന്തമാക്കിയത്. സംഘം കാലം അഥവാ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്ന സമയം മുതല്‍ ഇതിന്റെ അടയാളങ്ങള്‍ ഇവിടെ കാണാം.

ഏറ്റവുമധികം ഇരുചക്ര വാഹനങ്ങള്‍

ഏറ്റവുമധികം ഇരുചക്ര വാഹനങ്ങള്‍

ഇന്ത്യയിലെന്നല്ല, ഏഷ്യയില്‍ തന്നെ ഏറ്റവുമധികം ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന നഗരം ചെന്നൈയാണ്. ഡെല്‍ഹിയേക്കാളം പത്തിരട്ടി ആളുകളാണ് ഇവിടെ ഇരുചക്രവാഹനം ഉപയോഗിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം


ഏറ്റവും കുറവ് കുറ്റകൃത്യങ്ങളും കൃത്യമായ നിയമ പരിപാലന സംവിധാനങ്ങളുള്ള നഗരമാണ് ചെന്നൈ. അതുകൊണ്ടു തന്നെ ഇവിടെ താമസിക്കുന്നവര്‍ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല.ലോകത്തിലെ തന്നെ സുരക്ഷിതമായ പട്ടണങ്ങളുടെ പട്ടികയിലും ചെന്നൈ ഉള്‍പ്പെട്ടിട്ടുണ്ട്. ഗുണമേന്മയുള്ള ജീവിത സൗകര്യങ്ങള്‍ ഇവിടെ വസിക്കുന്നവര്‍ക്ക് ചെന്നൈ നഗരം നല്കുന്നു,

സൗത്ത് ഇന്ത്യന്‍ സിനിമയുടെ ജന്മനാട്

സൗത്ത് ഇന്ത്യന്‍ സിനിമയുടെ ജന്മനാട്

സൗത്ത് ഇന്ത്യന്‍ സിനിമയുടെ ജന്മനാട് എന്നറിയപ്പെടുന്ന ഇ‌ടമാണ് ചെന്നൈ. ചെന്നൈയുടെ സംഭാവനകള്‍ സ്വീകരിക്കാത്ത ഒരു സൗത്ത് ഇന്ത്യന്‍ സിനിമകള്‍ പോലുമുണ്ടാവില്ല. കന്നഡ ആയാലും തമിഴ്, തെലുഗു അല്ലെങ്കില്‍ മലയാളം ആയാലും ഇതിലെല്ലാം വ്യക്തമായ സ്വാധീനം ചെലുത്തുവാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവിടുത്തെ വിക്ടോറി. പബ്ലിക് ഹാളിലാണ് ലോകത്തിലെ ആദ്യത്തെ നിശബ്ദ സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്.

പണി പാളും..ചെന്നൈ യാത്രയിൽ ഈ കാര്യങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍പണി പാളും..ചെന്നൈ യാത്രയിൽ ഈ കാര്യങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍

ചെന്നൈ പട്ടണം..അന്നും ഇന്നും...ചെന്നൈ പട്ടണം..അന്നും ഇന്നും...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X