Search
  • Follow NativePlanet
Share
» »ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!

ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!

കമഗളുരുവിന്‍റെ പ്രത്യേകതകളും സഞ്ചാരികള്‍ക്കിടയില്‍ ഈ നാടിനെ പ്രശസ്തമാക്കുന്ന കാര്യങ്ങളും നോക്കാം.

കാറ്റില്‍ ഒഴുകിയെത്തുന്ന കാപ്പിപ്പൂക്കളുടെ മണവും അതീവ രുചികരമായ കാപ്പിയും കോടമഞ്ഞും ഒക്കെ ചേരുന്ന ചിക്കമംഗളൂരിനെ ഒരു സ്വര്‍ഗ്ഗം എന്നുതന്നെ വേണം വിശേഷിപ്പിക്കുവാന്‍. കര്‍ണ്ണാടകയിലെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളിലൊന്നായ ചിക്കമംഗളുരുവിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്. ‌ട്രക്കിങ് ചെയ്യുന്നവരുടെ മുതല്‍ ഹണിമൂണ്‍ ആഘോഷിക്കുന്നവരുടെ വരെ യാത്രാ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്ന ചിക്കമംഗളുരു രസകരമായ ഒട്ടേറെ കാര്യങ്ങള്‍ ചേരുന്ന നാട് കൂടിയാണ്. ഇതാ ചികമഗളുരുവിന്‍റെ പ്രത്യേകതകളും സഞ്ചാരികള്‍ക്കിടയില്‍ ഈ നാടിനെ പ്രശസ്തമാക്കുന്ന കാര്യങ്ങളും നോക്കാം.

കാപ്പിയുടെ നാട്

കാപ്പിയുടെ നാട്

ചിക്കമഗളുരു എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരു മനസ്സിലും ആദ്യം വരിക കാപ്പിയുടെ നാട് എന്നു തന്നെയാണ്. ഒരു കാപ്പിപ്രേമി അല്ലെങ്കില്‍ കൂടിയും ഇവിടെ എത്തിയാല്‍ ഒരു കാപ്പി കുടിക്കാതെ ആരും മടങ്ങില്ല. അത്രയും പേരുകേട്ടതാണ് ചിക്കമഗളുരുവിലെ കാപ്പി.

ചിക്കമഗളുരു എന്നാല്‍

ചിക്കമഗളുരു എന്നാല്‍

ചിക്കമഗളുരു എന്നാവ്‍ അതിന്‍റെ അര്‍ഥം എന്താണെന്ന് ആലോചിക്കാത്തവര്‍ കാണില്ല. ചിക്കത് എന്നാല്‍ ചെറുത് എന്നും മഗള്‍ എന്നാല്‍ മകള്‍ എന്നും ഊര് എന്നാവ്‍ നാട് എന്നുമാണ് അര്‍ഥം. അതായത് ചെറിയ മകളുടെ നാട്. എങ്ങനെയാണ് ഈ പേരു ലഭിച്ചതെന്ന് അറിയേണ്ടെ? ഇവിടുത്തെ സക്കരെപട്ടണത്തിലെ മുഖ്യനായിരുന്ന രുക്മാന്‍ഗഡ തന്‍റെ ഇളയ മകള്‍ക്ക് സ്ത്രീധനമായി നല്കിയ ഇടമാണിതെന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണ് ഈ പ്രദേശത്തിന് ചിക്കമഗളുരു എന്ന പേര് ലഭിച്ചത്.

ഒളിച്ചു കടത്തിയ കാപ്പിക്കുരു

ഒളിച്ചു കടത്തിയ കാപ്പിക്കുരു

ചിക്കമഗളുരുവില്‍ കാപ്പിയെത്തിയ കഥ വളരെ രസകരമാണ്. ഒളിച്ചുകടത്തിയ ഏഴു കാപ്പിക്കുരുകൊണ്ട് കാപ്പിയുടെ നാടായി മാറിയതാണ് ഇവിടം. ഇന്ത്യയിലാദ്യമായി കാപ്പി കൃഷി ചെയ്ത പ്രദേശമാണ് ചിക്കമഗളുരു. ബാബാ ബുധന്‍ എന്ന സൂഫി സന്യാസിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 11-ാം നൂറ്റാണ്ടില്‍ ഇസ്ലാം മതപ്രചരണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സൂഫി അബ്ദുള്‍ അസീസ് മാക്കിയുടെ പിന്തുടര്‍ച്ചയായാണ് ബാബാ ബുധന്‍ ഇവിടെയെത്തുന്നത്.
ബാബാബുധന്‍ ഒരിക്കല്‍ മക്കയിലേക്കുള്ള തീര്‍ഥാടനമധ്യേ യെമനിലെത്തുകയും അവിടെ നിന്ന് കാപ്പി രുചിക്കുകയും ചെയ്തു. കാപ്പിയുടെ രുചിയില്‍ ആകൃഷ്ടനായ അദ്ദേഹം ഈ രുചി ഇന്ത്യയില്‍ പരിചയപ്പെടുത്തണമെന്ന് തീരുമാനിച്ചു. തിരിച്ചു വരുമ്പോള്‍ കാപ്പിയുടെ ഏഴു ബീന്‍സുകള്‍ തന്റെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുകയും ചെയ്തത്രെ. അങ്ങനെയാണ് ഇവിടെ ആദ്യമായി കാപ്പിയെത്തിയതെന്ന് ചരിത്രം പറയുന്നു.

എഡി 1760 ല്‍

എഡി 1760 ല്‍

പശ്ചിമഘട്ടത്തിലെ ബാബാ ബുഡന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ചിക്കമഗളുരുവിലെ ബാബാ ബുഡന്‍ഗിരിയിലാണ് എ.ഡി. 1670ല്‍ ആദ്യമായി കാപ്പി കൃഷി നടത്തിയത്. ഇന്ത്യയില്‍ തന്നെ ഇത് ആദ്യത്തെ കാപ്പികൃഷിയാണ് ഇവിടെ നടന്നത്. ചന്ദ്രദ്രോണ പര്‍വ്വതമെന്നാണ് ഈ മലനിരകള്‍ മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഹിമാലയത്തിനും നീലഗിരിക്കും ഇടയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി കൂടിയാണിത്.
ഹിന്ദു -മുസ്ലീം മതവിശ്വാസികള്‍ ഒരേപോലെ പവിത്രമായ കണക്കാക്കുന്ന ഇടം കൂടിയാണ്. സൂഫി അബ്ദുള്‍ അസീസ് മാക്കിയുടെ പിന്തുടര്‍ച്ചയായാണ് ബാബാ ബുധന്‍ ഇവിടെയെത്തിയതെന്ന് മുസ്ലീങ്ങളും വിഷ്ണുവിന്റെ അവസാനത്തെ അവതാരമായ ദത്താത്രേയയുടെ അവതാരമാണ് ബാബയെന്ന് ഹിന്ദുക്കളും അവകാശപ്പെടുന്നത്.

ഇന്ദിരാ ഗാന്ധിയും ചിക്കമഗളുരുവും

ഇന്ദിരാ ഗാന്ധിയും ചിക്കമഗളുരുവും

ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഒരു കാലത്ത് ചിക്കമഗളുരു പ്രസിദ്ധമായിരുന്നു. ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്ന ഇന്ദിരാ ഗാന്ധി 1979ല്‍ ഇവിടെ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1977 ല്‍ ഇന്ദിരാ ഗാന്ധിയുടെ ശക്തികേന്ദ്രമായ റായ് ബറേലിയില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്.

മഴയുടെ നാട്

മഴയുടെ നാട്

എപ്പോള്‍ പോയാലും തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. ഏതു കൊടും ചൂടിന്റെ കാലത്തും ആശ്വാസത്തോടെ പോകുവാന്‍ സാധിക്കുന്ന ഈ പ്രദേശം അതുകൊണ്ടു തന്നെയാണ് സഞ്ചാരികളുടെ ഇടയില്‍ പ്രസിദ്ധമായിരിക്കുന്നത്. പച്ചപ്പും വെള്ളച്ചാട്ടങ്ങളുമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കര്‍ണ്ണാടകയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി ധാരാളം മഴ ലഭിക്കുന്ന ഇടം കൂടിയാണ്. മഴയുടെ നാട് എന്നും ഇവിടം അറിയപ്പെടുന്നു

അറബിക്കയും റോബസ്റ്റയും

അറബിക്കയും റോബസ്റ്റയും

അറബിക്ക, റോബസ്റ്റ എന്നീ രണ്ടു തരത്തിലുള്ള കാപ്പിയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. സാധാരണ കാപ്പിയുടെ രുചികളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു രുചിയാണ് ഇതിനുള്ളത്. മൃദുമായ രുചിയാണ് അറബിക്കയുടെ പ്രത്യേകതയെങ്കില്‍ ശക്തമായ ഫ്ലേവറാണ് റോബസ്റ്റയ്ക്കുള്ളത്. അറബിക്ക ഉയര്‍ന്ന ഇടങ്ങളില്‍ വളരുമ്പോള്‍ റോബസ്റ്റയ്ക്ക പ്രിയം താഴ്ന്ന ഇടങ്ങളാണ്.
ചിക്കമഗളുരുവിലെത്തിയാല്‍ ഈ രുചികള്‍ പരീക്ഷിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മുല്ലയനഗിരിയും മൗണ്ടന്‍ ബൈക്കിങ്ങും

മുല്ലയനഗിരിയും മൗണ്ടന്‍ ബൈക്കിങ്ങും

ചിക്കമഗളുരുവിന്റെ പ്രത്യേകതകളില്‍ എടുത്തു പറയേണ്ട ഇടമാണ് മുല്ലയനഗിരി. കര്‍ണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ ഇവിടം സമുദ്ര നിരപ്പില്‍ നിന്നും 1930 മീറ്റര്‍ ഉയരത്തിലാണുള്ളത്. ഹിമാലയത്തിനും നീലഗിരിക്കുമിടയില്‍ ഉയരത്തിന്റെ കാര്യത്തില്‍ ചെമ്പ്രാ പീക്, ബനോറ, വെള്ളരിമല എന്നീ കൊടുമുടികള്‍ക്ക് തൊട്ടുപിന്നിലാണ് മുല്ലയനഗിരിയുടെ സ്ഥാനം.
ഇന്ത്യയില്‍ മൗണ്ടന്‍ ബൈക്കിങ്ങിനു പറ്റിയ സ്ഥലങ്ങളിലൊന്നു കൂടിയാണ് മുല്ലയാനഗിരി.

എത്ര കണ്ടാലും മതിയാവില്ല, ഇടുക്കിക്ക് പകരം ഇടുക്കി മാത്രംഎത്ര കണ്ടാലും മതിയാവില്ല, ഇടുക്കിക്ക് പകരം ഇടുക്കി മാത്രം

യാത്ര ഇങ്ങോട്ടേയ്ക്കാണോ? ശവസംസ്കാരത്തിനുള്ള തുക കൂടി കൊടുത്തുവേണം ഇനി പോകുവാന്‍യാത്ര ഇങ്ങോട്ടേയ്ക്കാണോ? ശവസംസ്കാരത്തിനുള്ള തുക കൂടി കൊടുത്തുവേണം ഇനി പോകുവാന്‍

മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടംമരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

കര്‍ണ്ണാടകയുടെ കാശ്മീര്‍ തേടിയൊരു യാത്ര!!!കര്‍ണ്ണാടകയുടെ കാശ്മീര്‍ തേടിയൊരു യാത്ര!!!

ഫോട്ടോ കടപ്പാട്- വിക്കിപീഡിയ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X