Search
  • Follow NativePlanet
Share
» »വിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌...അപൂര്‍വ്വ വിശേഷങ്ങളുമായി ചോറ്റാനിക്കര ക്ഷേത്രം

വിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌...അപൂര്‍വ്വ വിശേഷങ്ങളുമായി ചോറ്റാനിക്കര ക്ഷേത്രം

അഞ്ച് ഭാവങ്ങളില്‍ ദേവിയെ ആരാധിക്കുന്ന ചോറ്റാനിക്കര ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവുമധികം പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലൊന്നാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. ഗുരുവായൂരും ശബരിമലയും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചാല്‍ ധാരാളം പ്രത്യേകതകളുണ്ടത്രെ. അഞ്ച് ഭാവങ്ങളില്‍ ദേവിയെ ആരാധിക്കുന്ന ചോറ്റാനിക്കര ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

എറണാകുളം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചോറ്റാനിക്കര ദേവി ക്ഷേത്രം വിശ്വാസികളുടെ ഇടയില്‍ ഏറെ പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലൊന്നാണ്. വിശ്വാസികള്‍ ഭക്തിയോ‌ടെ ചോറ്റാനിക്കരയമ്മയെന്ന് വിളിക്കുന്ന ദേവി ഭക്തരുടെ കൂടെ എന്നുമുണ്ടാകുമെന്നു വിശ്വസിക്കപ്പെടുന്ന ദേവിയാണ്.

അഞ്ചു ഭാവങ്ങള്‍‌

അഞ്ചു ഭാവങ്ങള്‍‌


അഞ്ച് ഭാവങ്ങളിലായാണ് ദേവിയെ ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. സാധാരണയായി വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാഭഗവതിയായ സരസ്വതിയായി (മൂകാംബിക) പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. ഇത് കൂടാതെ മഹാലക്ഷ്മിയായും പാര്‍വ്വതിയായും ദേവിയെ ഇവിടെ ആരാധിക്കുന്നു. ഇങ്ങനെ അഞ്ച് ഭാവങ്ങളുള്ള ദേവിയെ രാജപാജേശ്വരി എന്നാണ് വിശ്വാസപൂര്‍വ്വം വിളിക്കുന്നത്.

ഭഗവതിയും വിഷ്ണുവും ഒരുമിച്ച്

ഭഗവതിയും വിഷ്ണുവും ഒരുമിച്ച്

ഭഗവതിയേയും മഹാവിഷ്ണുവിനേയും തുല്യ പ്രാധാന്യത്തോടെ ആരാധിക്കുന്ന ക്ഷേത്രം കൂടിയാണിത്. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന വിശ്വാസികള്‍ 'അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ' എന്നീ മന്ത്രങ്ങളാണ് ജപിയ്ക്കുന്നത്. ഭഗവതിയേയും മഹാവിഷ്ണുവിനേയും ഒരേ സമയം ആരാധിക്കുന്നതിനാണിത്.

മാനസീക രോഗങ്ങള്‍ മാറുവാന്‍

മാനസീക രോഗങ്ങള്‍ മാറുവാന്‍

ക്ഷേത്രത്തിലെത്തി വിശ്വാസത്തോടെ പ്രാര്‍ഥിച്ചാല്‍ മാനസീക രോഗങ്ങളും ബാധയും സ്വഭാവ ദൂഷ്യങ്ങളുമെല്ലാം മാറുമെന്നാണ് വിശ്വാസം. എത്രവലിയ ഒഴിയാബാധയാണെങ്കിലും ഇവിടെ ഭഗവതിയുടെ മുന്നിലെത്തിയാല്‍ ഒഴിഞ്ഞുപോകും. വെറും ഒഴിഞ്ഞു പോകലല്ല, പകരം ഉറഞ്ഞു തുള്ളി സത്യം ചെയ്ത് ഒഴിഞ്ഞു പോവും എന്നാണ് വിശ്വാസം.

എല്ലാ വെള്ളിയാഴ്ചയും

എല്ലാ വെള്ളിയാഴ്ചയും

സാധാരണയായി എല്ലാ വെള്ളിയാഴ്ചയുമാണ് ഇവിടെ ബാധ ഒഴിപ്പിക്കല്‍ ചടങ്ങുകള്‍ നടത്തുന്നത്. ഇതിന്‍റെ ബാക്കി പത്രമാണ് ക്ഷേത്രത്തിലെ കീഴ്ക്കാവിലെ പാലമരത്തില്‍ തറച്ചിരിക്കുന്ന ആണികള്‍.

ജ്യോതിയാനയിച്ചകര ചോറ്റാനിക്കരയായി മാറിയ കഥ

ജ്യോതിയാനയിച്ചകര ചോറ്റാനിക്കരയായി മാറിയ കഥ

വിശ്വാസങ്ങളോളം തന്നെ പഴക്കമുണ്ട് ചോറ്റാനിക്കര ക്ഷേത്രത്തിനും. കേരളത്തിലൊരു സരസ്വതി ദേവി ക്ഷേത്രം വേണമെന്ന ശങ്കരാചാര്യയുടെ ആഗ്രഹത്തിന്റെ ഫലമായി കുടജാദ്രിയിലെ സരസ്വതി അദ്ദേഹത്തിനൊപ്പം നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ യാത്രയില്‍ എന്തു സംഭവിച്ചാലും തിരിഞ്ഞു നോക്കാതെ മുന്നില്‍ നടക്കണമെന്ന് ദേവി കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ശങ്കരാചാര്യര്‍ മുന്‍പിലും ദേവി പിന്നാലെയും നടക്കുവാന്‍ തുടങ്ങി, കുറേക്കഴിഞ്ഞപ്പോള്‍ ദേവിയുടെ ചിലമ്പിന്റെ ശബ്ദം കേള്‍ക്കാതെ വന്നപ്പോള്‍ ശങ്കരാചാര്യര്‍ തിരിഞ്ഞു നോക്കി. വാക്കു പാലിക്കാത്തതിനാല്‍ താന്‍ മുന്നോട്ട് വരില്ല എന്നു ദേവി കട്ടായം പറഞ്ഞു. എന്നാല്‍ ആഗ്രഹം അത്രയും കഠിനമായിരുന്ന ശങ്കരാചാര്യര്‍ ദേവിയോ‌‌ട് വീണ്ടും വീണ്ടും അപേക്ഷിച്ചതിന്‍റെ ഫലമായി തനിക്കിനി മുന്നോട്ട് വരുവാന്‍ സാധിക്കില്ല എന്നും നിര്‍ബന്ധമാണങ്കില്‍ ശങ്കരാചാര്യര്‍ ആഗ്രഹിക്കുന്ന ഇടത്ത് താന്‍ കു‌‌ടികൊള്ളാമെന്നും പറഞ്ഞു. അങ്ങനെയാണ് ദേവി ഇവിടെ കുടിയിരിക്കുന്നതെന്നാണ് വിശ്വാസം.

ചോറ്റാനിക്കരയില്‍ നടതുറന്ന് കഴിഞ്ഞ്

ചോറ്റാനിക്കരയില്‍ നടതുറന്ന് കഴിഞ്ഞ്

ദേവിയോട് ചോറ്റാനിക്കരയില്‍ കുടിയിരിക്കണം എന്നു പറഞ്ഞതിനൊപ്പം തന്നെ മറ്റു ചില കാര്യങ്ങളും ആവശ്യപ്പെട്ടിരുന്നു.
ചോറ്റാനിക്കര ക്ഷേത്രത്തിൽ രാവിലെ നടതുറക്കുമ്പോൾ കുടികൊള്ളണമെന്നും അവിടെ നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞേ കൊല്ലൂരിലെത്താൻ പാടൂവെന്നുമാണ് ദേവിയോട് പറഞ്ഞത്. അതനുസരിച്ച് ഇന്നും ചോറ്റാനിക്കരയിൽ നാലുമണിയ്ക്ക് നട തുറന്ന് നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞാണ് മൂകാംബികയില്‍ രാവിലെ അഞ്ചുമണിയ്ക്കാണ് നട തുറക്കുന്നത്. ശങ്കരാചാര്യർ മൂകാംബികാദേവിയുടെ ജ്യോതി ആനയിച്ചുകൊണ്ടുവന്ന സ്ഥലം എന്ന അർത്ഥത്തിൽ ജ്യോതിയാനയിച്ചകര എന്ന് സ്ഥലത്തിന് പേരുവന്നു. പിന്നീട് അത് ലോപിച്ചാണ് ചോറ്റാനിക്കരയായത് എന്നാണ് വിശ്വാസം.

മേല്‍ക്കാവും കീഴ്ക്കാവും

മേല്‍ക്കാവും കീഴ്ക്കാവും

സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രണ്ടു ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. മേല്‍ക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെയാണവ അറിയപ്പെടുന്നത്. ഇതില്‍ മേല്‍ക്കാവാണ് പ്രധാന ക്ഷേത്രം. ഇതിനു താഴെയാണ് കീഴ്ക്കാവ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ഗുരുതി പൂജ നടക്കുന്ന ഇടമാണ് കീഴ്ക്കാവ്. ഭദ്രകാളിയേയാണ് ഇവിടെ കീഴ്ക്കാവിലമ്മയായി ആരാധിക്കുന്നത്. മേല്‍ക്കാവിലാണ് ഭഗവതിയെയും വിഷ്ണുവിനെയും പ്രതിഷ്ഠിച്ചിരിക്കുന്നത്.

കഥകളിങ്ങനെ‌

കഥകളിങ്ങനെ‌

കാടുപിടിച്ചുകിടന്ന ഇവിടെ പുല്ലരിയുവാനായി വന്ന ഒരു സ്ത്രീ അരിവാളിന് മൂര്‍ച്ച കൂട്ടുവാനായി കല്ലില്‍ ഉരച്ചുവത്രെ. അപ്പോള്‍ അതില്‍ നിന്നും രക്തം ഒഴുകി. പിന്നീടിത് സ്ത്രീ എല്ലാവരെയും അറിയിക്കുകയും പിന്നീട് സ്ഥലമുടമ അത് ദേവീചൈതന്യമുള്ള ശിലയാണെന്ന് തിരിച്ചറിഞ്ഞ് വീട്ടില്‍ നിന്നും മലരെടുത്ത് ചിരട്ടയില്‍ നേദിച്ചു. ഇന്ന് ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിലാണ് ആദ്യം ശില ഉണ്ടായിരുന്നതെന്നാണ് വിശ്വാസം. പിന്നീടിതാണ് മേല്‍ക്കാവ് ക്ഷേത്രമായി മാറിയത്.
കീഴ്ക്കാവില്‍ ഭദ്രകാളിയെ രൗദ്രഭാവത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വില്വാമംഗലം സ്വാമിയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നട‌ത്തിയത്.

ബാധ ഒഴിപ്പിക്കല്‍

ബാധ ഒഴിപ്പിക്കല്‍

മുന്‍പ് പറഞ്ഞതുപോലെ ബാധ ഒഴിപ്പിക്കല്‍ ആണ് ഇവിടുത്തെ പ്രധാന ചടങ്ങുകളിലൊന്ന്. ശാസ്താവാണ് ഇവിടെ ക്ഷേത്രപാലകനായി കാണപ്പെടുന്നത്. ബാധയുടെ ഉപദ്രവത്താല്‍ വലഞ്ഞ് ഇവി‌ടെ എത്തുന്നവരെ മേല്‍ക്കാവിലമ്മ ആദ്യം ശാസ്താവിനടുത്തേയ്ക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. ശാസ്താവിനടുത്തെത്തുമ്പോള്‍ തന്നെ മിക്ക ബാധകളും സാധാരണ ഗതിയില്‍ ഒഴിഞ്ഞുപോകും. തനിക്ക് സാധിക്കാത്തൃതാണെങ്കില്‍ ശാസ്താവ് നേരെ കീഴ്ക്കാവിലമ്മയുടെ അടുത്തേയ്ക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്ന‍ത്. ഇവി‌ടെവെച്ച് ഒഴിപ്പിക്കുന്ന ബാധകളെയെല്ലാം കീഴ്ക്കാവ് ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുള്ള പാലമരത്തിൽ ആണികൊണ്ട് തളച്ചിടും.

 ഗുരുതി

ഗുരുതി

ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടുകളിലൊന്നാണ് ഗുരുതി. മേല്‍ക്കാവിലെ അത്താഴപൂജയ്ക്ക് ശേഷം കീഴ്ക്കാവില്‍ ന‌ടത്തിവരുന്ന വിശേഷല്‍ വഴിപാടാണിത്. കീഴ്ക്കാവിലമ്മയെ പ്രീതിപ്പെടുത്തുത എന്ന ഉദ്ദേശത്തിലാണ് ഇത് നടത്തുന്നത്.

സാമ്പത്തിക ബാധ്യതകള്‍ മാറുവാന്‍

സാമ്പത്തിക ബാധ്യതകള്‍ മാറുവാന്‍

ക്ഷേത്രത്തില്‍ ദേവി ചൈതന്യം ആദ്യം കണ്ട പവിഴമല്ലിത്തറയില്‍ പോയി പ്രാര്‍ഥിച്ചാല്‍ സാമ്പത്തിക ബാധ്യതകളെല്ലാം മാറും എന്നാണ് വിശ്വാസം,

വിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌

വിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌

ഓരോ നേരവും ഇവിടെ ദര്‍ശനം നടത്തിയാല്‍ ഓരോ തരത്തിലുള്ള ഫലമാണ് ലഭിക്കുക. രാവിലത്തെ ദര്‍ശനത്തിന്റെ ഫലം വിദ്യാ വിജയവും ഉച്ചയ്ക്ക് ഭദ്രകാളിയെ ആരാധിക്കുമ്പോള്‍ ശത്രുനാശവും വൈകിട്ട് ദുര്‍ഗ്ഗയെ ആരാധിക്കുമ്പോള്‍ മാംഗല്യഭാഗ്യവുമാണ് ഫലം.

മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടംമരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

സ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെസ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെ

പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കുംപാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കും

ചിത്രങ്ങള്‍ക്കു കടപ്പാട്- വിക്കിവീഡിയ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X