Search
  • Follow NativePlanet
Share
» »കുറച്ചു ജോലിയും കൂടുതല്‍ വിശ്രമവും!! സന്തോഷിക്കാന്‍ ഇനിയെന്തു വേണം? ഡെന്മാര്‍ക്ക് ഇങ്ങനെയാണ്!

കുറച്ചു ജോലിയും കൂടുതല്‍ വിശ്രമവും!! സന്തോഷിക്കാന്‍ ഇനിയെന്തു വേണം? ഡെന്മാര്‍ക്ക് ഇങ്ങനെയാണ്!

സന്തോഷത്തോ‌ടെ ജീവിക്കുന്നതിന് ഏറ്റവും പ്രാധാന്യം നല്കുന്ന ആളുകളുള്ള ഡെന്മാര്‍ക്ക് വടക്കെ യൂറോപ്പിൽ സ്കാന്റിനേവിയൻ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.

ഏറ്റവും നന്നായി ജീവിക്കുവാന്‍... ഏറ്റവും മികച്ച അന്താരാഷ്ട്ര പഠനത്തിന്... ഏറ്റവും സന്തോഷമായി കഴിയുവാന്‍ എന്നിങ്ങനെ മിക്കവരും ജീവിതത്തില്‍ തേടുന്ന കുറേയേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഡെന്മാര്‍ക്ക്. സന്തോഷത്തോ‌ടെ ജീവിക്കുന്നതിന് ഏറ്റവും പ്രാധാന്യം നല്കുന്ന ആളുകളുള്ള ഡെന്മാര്‍ക്ക് വടക്കെ യൂറോപ്പിൽ സ്കാന്റിനേവിയൻ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.
കടല്‍ത്തീരങ്ങളും പാടങ്ങളും തടാകങ്ങളും മുഖ്യകാഴ്ചയായ ഡെന്മാര്‍ക്ക് നാ‌ടിന്‍റെ പ്രത്യേകത കൊണ്ട് സഞ്ചാരികളെ അത്ഭുതപ്പെടുന്നുന്ന രാജ്യമാണ്. ഡെന്മാര്‍ക്കിനെക്കുറിച്ചുള്ള രസകരമായ വസ്തുതകളും വിവരങ്ങളും വായിക്കാം...

ലോകത്തിലെ ഏറ്റവും പഴയ പതാകയുള്ള രാജ്യം

ലോകത്തിലെ ഏറ്റവും പഴയ പതാകയുള്ള രാജ്യം

ചുവന്ന പശ്ചാത്തലത്തില്‍ വെളുത്ത കുരിശിന്‍റെ രൂപമുള്ള ഡെന്മാര്‍ക്കിന്‍റെ പതാക ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പതാകയായയാണ് കണക്കാക്കുന്നത്. ഡാനെബ്രോഗ് അല്ലെങ്കിൽ 'ഡാനിഷ് തുണി' അടങ്ങുന്ന ചുവന്ന പശ്ചാത്തലമാണിത്. 1219 ലെ ലിൻഡാനിസെ യുദ്ധത്തിൽ ആണത്രെ ആദ്യമായി പതാക വരുന്നത്. ഇത് ഡെയ്നുകളെ യുദ്ധത്തില്‍ വിജയിക്കുവാന്‍ സഹായിച്ചു. പതിനാലാം നൂറ്റാണ്ടിലാണ് പതാകയെക്കുറിച്ചുള്ള ഈ ഐതിഹ്യം പ്രചാരത്തിലാവുന്നത്. നിലവിലുണ്ടായിരുന്നതിൽ വച്ച് ഏറ്റവും പഴയ പതാകയല്ലെങ്കിലും, തുടർച്ചയായി ഉപയോഗിക്കുന്ന ഏറ്റവും പഴയ ദേശീയ പതാകയെന്ന് ഗിന്നസ് റെക്കോർഡ് ഡെന്മാര്‍ക്ക് ദേശീയ പതാകയ്ക്കുണ്ട്.

ഭരണഘടനാനുസൃത രാജവാഴ്ച

ഭരണഘടനാനുസൃത രാജവാഴ്ച

പതാകയേക്കാൾ പഴയത് ഡാനിഷ് രാജവാഴ്ചയാണ്. ഗോ ദി ഓൾഡ് 935-ൽ കാര്യങ്ങൾ ആരംഭിച്ചതുമുതൽ, രാജവാഴ്ച ഇന്നും തുടരുന്നു. യഥാർത്ഥത്തിൽ ഒരു തെരഞ്ഞെടുക്കപ്പെട്ട രാജവാഴ്ചയായിരുന്ന ഇത് , ഇത് പതിനേഴാം നൂറ്റാണ്ടു മുതല്‍ പാരമ്പര്യമായിത്തീർന്നു, പിന്നീട് 19 ആം നൂറ്റാണ്ടിൽ ഇത് ഭരണഘടനാപരമായ രാജവാഴ്ചയായി പരിവർത്തനം ചെയ്യപ്പെട്ടു. 1412-ൽ കൽമാർ യൂണിയൻ കാലഘട്ടത്തിൽ മാർഗരേത്ത് ഒന്നാമൻ മരിച്ചതിനുശേഷം വന്ന ആദ്യത്തെ രാജ്ഞിയാണ് മഗ്രെത്ത് രണ്ടാമൻ രാജ്ഞി.

 പഠിക്കുവാന്‍ പണം ഇങ്ങോ‌ട്ട് നല്കും

പഠിക്കുവാന്‍ പണം ഇങ്ങോ‌ട്ട് നല്കും

സ്വതന്ത്ര വിദ്യാഭ്യാസത്തിന് ഏറ്റവുമധികം പ്രാധാന്യം നല്കുന്ന രാജ്യങ്ങളിലൊന്നാണ് ഡെന്മാര്‍ക്ക്.ഇത്തരം ആശയങ്ങൾക്കു തുടക്കമിട്ടതും ഡെൻമാർക്ക് ആണ്. 18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ആറു വർഷത്തെ സൗജന്യ പഠനത്തിന് രാജ്യത്ത് അർഹതയുണ്ട്. മാതാപിതാക്കളോടൊപ്പം താമസിക്കാത്തവർക്ക് ഒരു മാസത്തിൽ 5,839 ഡാനിഷ് ക്രോണുകൾ (ഏകദേശം 693 യൂറോ) ഗ്രാന്റായി ലഭിക്കും. അവർക്ക് ഈ തുക തിരികെ നൽകേണ്ടതില്ല.

ലോകത്തിലെ സന്തോഷമുള്ള ആളുകള്‍

ലോകത്തിലെ സന്തോഷമുള്ള ആളുകള്‍

ലോകത്തിലെ ഏറ്റവും അധികം സന്തോഷിക്കുന്ന ജനങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഡെന്മാര്‍ക്ക്. യുഎൻ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് അനുസരിച്ച് രണ്ട് വർഷമായി ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ആളുകളായി തിരഞ്ഞെടുക്കപ്പെട്ടത് ഡന്മാര്‍ക്കിലെ ആളുകളാണ്. വരുമാനം, ആരോഗ്യകരമായ ആയുർദൈർഘ്യം, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസം, ഔദാര്യം തുടങ്ങിയ പല ഘടകങ്ങളും പരിഗണിച്ചാണ് രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നത്.

ആളുകളേക്കാള്‍ കൂടുതല്‍ സൈക്കിള്‍ ഉള്ള രാജ്യം

ആളുകളേക്കാള്‍ കൂടുതല്‍ സൈക്കിള്‍ ഉള്ള രാജ്യം

സൈക്കിളിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഡെന്മാര്‍ക്കുകാര്‍. ഇവിടെ ജനസംഖ്യയേക്കാള്‍ അധികം സൈക്കിളുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. താരതമ്യേന പരന്ന ഇടമായതിനാല്‍ സൈക്കിളുകള്‍ തന്നെയാണ് കൂടുതല്‍ ഉപകാരപ്രദം. ഇവി‌ടുത്തെ ഏറ്റവും ഉയരമുള്ള കുന്നിനു പോലും 170 മീറ്റര്‍ മാത്രമാണ് ഉയരം. മൊല്ലെഹോജ് എന്നാണ് ഇതിന്റെ പേര്. മാത്രമല്ല, കാറുകള്‍ക്ക് കനത്ത നികുതി ഇവിടെ അ‌ടയ്ക്കേണ്ടി വരുന്നതും ആളുകളെ സൈക്കിളകളിലേക്ക് ആകര്‍ഷിക്കുന്നു.

കുഞ്ഞുങ്ങളു‌ടെ പേര് സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും!!

കുഞ്ഞുങ്ങളു‌ടെ പേര് സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും!!

കേള്‍ക്കുമ്പോള്‍ വിചിത്രമായും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റുവും ആയൊക്കെ തോന്നിയേക്കാം. ഇവിടെ കുഞ്ഞുങ്ങള്‍ക്ക് പേരിടുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഇഷ്‌ടമുള്ള പേര് ഇടാനാവില്ല. കുഞ്ഞുങ്ങളുടെ പേരുകൾക്കായി മുൻകൂട്ടി അംഗീകാരം ലഭിച്ച 7,000 പേരുകളുടെ ഒരു പട്ടിക സർക്കാർ സൂക്ഷിക്കുന്നു. ഇതില്‍ നിന്നുവേണം കുഞ്ഞുങ്ങളു‌ടെ പേര് തിരഞ്ഞെടുക്കുവാന്‍.
പതാകകള്‍ കത്തിക്കുന്നതിനെക്കുറിച്ചും വിചിത്രമായ ഒരു നിയമം ഇവി‌ടെ നിലനില്‍ക്കുന്നു. വിദേശ പതാകകൾ കത്തിക്കുന്നത് നിയമവിരുദ്ധം മാത്രമാണ് ഇവിടെ.

കൃത്യനിഷ്ഠയുടെ കാര്യം!!

കൃത്യനിഷ്ഠയുടെ കാര്യം!!

ഇവിടുത്തെ ആളുകള്‍ കുറച്ചു കൂടി സ്വതന്ത്ര്യരരും ഔപചാരികതകള്‍ പരിഗണിക്കാത്തവരുമാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സമയനിഷ്ഠയുടെ കാര്യത്തില്‍ ഇവരെ വെല്ലുവാന്‍ ആരുമില്ലത്രെ. കൂടിക്കാഴ്ചകളോ മറ്റോ ഉണ്ടെങ്കില്‍ കൃത്യസമയം പാലിച്ച് എത്തുന്നവരായിരിക്കും ഇവര്‍.

കുറച്ചു പണി, കൂടുതല്‍ വിശ്രമം

കുറച്ചു പണി, കൂടുതല്‍ വിശ്രമം

ആഴ്ചയിൽ 27-28 മണിക്കൂർ ഹ്രസ്വ പ്രവൃത്തി ഴ്ച ആസ്വദിക്കുന്ന നോർഡിക് രാജ്യങ്ങളിലൊന്നാണ് ഡെൻമാർക്ക്. ഡെൻമാർക്ക് മുനിസിപ്പാലിറ്റികളിലൊന്നായ ഓഡ്‌ഷെർഡ് 2019 ൽ ആഴ്ചയില്‍ നാല് ദിവസത്തെ പ്രവൃത്തി നടപ്പിലാക്കുന്ന ഡെൻമാർക്കിലെ ആദ്യത്തെ പ്രാദേശിക അതോറിറ്റിയായി മാറിയിരുന്നു.

സിനിമയിലൂടെ തലവര മാറിയ ഗ്രാമങ്ങള്‍! സ്മര്‍ഫും പോപ്പോയും ഭരിക്കുന്ന ഇടങ്ങള്‍, വിസ്മയിപ്പിക്കുന്ന കാഴ്ചസിനിമയിലൂടെ തലവര മാറിയ ഗ്രാമങ്ങള്‍! സ്മര്‍ഫും പോപ്പോയും ഭരിക്കുന്ന ഇടങ്ങള്‍, വിസ്മയിപ്പിക്കുന്ന കാഴ്ച

അഴിമതി കുറഞ്ഞ രാജ്യം

അഴിമതി കുറഞ്ഞ രാജ്യം

ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ വാർഷിക റാങ്കിംഗിൽ ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളിലൊന്നായി ഡെൻമാർക്ക് സ്ഥാനം നിലനിർത്തുന്നു. ഇടപാ‌ടുകളിലും മറ്റും വളരെ സുതാര്യത കാത്തുസൂക്ഷിക്കുന്നവരാണിവര്‍.

നിര്‍ബന്ധിത അവധി

നിര്‍ബന്ധിത അവധി

ഡെൻമാർക്കിലെ എല്ലാ ജീവനക്കാർക്കും അവധിക്കാല നിയമം നിലവിലുണ്ട്. ഈ നിയമപ്രകാരം, അവധിക്കാല അലവൻസ് സ്വീകരിക്കാൻ അവർക്ക് തിരഞ്ഞെടുക്കാനാകും, അതിലൂടെ അവർക്ക് ഒരു അവധിക്കാലം പോകാൻ കഴിയും.

കാലാവസ്ഥ പറയാം

കാലാവസ്ഥ പറയാം

ഡെന്മാര്‍ക്കിലുള്ളവരുമായി സംസാരിക്കുമ്പോള്‍ വിഷയദാരിദ്രം ഒരിക്കലും വരില്ല. അങ്ങനെ സംഭവിച്ചാല്‍ തന്നെ കാലാവസ്ഥ സംസാരിച്ച് ആ പ്രശ്നം പരിഹരിക്കാം. കാലാവസ്ഥയെക്കുറിച്ച് സംസാരിക്കുവാന്‍ താല്പര്യമില്ലാത്ത ഒരു ഡെയ്നും ഉണ്ടാവില്ല. മിക്ക ഡെയ്‌നുകാർക്കും കാലാവസ്ഥ ഒരു വലിയ ആശങ്കയാണ്. കാലാവസ്ഥാ പ്രവചനം എല്ലാ ദിവസവും നിരവധി തവണ അവര്‍ പരിശോധിക്കുന്നു.

സ്പിതിയില്‍ നിന്നും വീണ്ടും മുകളിലേക്ക്.. കാത്തിരിക്കുന്നത് നിറംമാറുന്ന തടാകം..മലമുകളിലേക്കുള്ള ട്രക്കിങ്സ്പിതിയില്‍ നിന്നും വീണ്ടും മുകളിലേക്ക്.. കാത്തിരിക്കുന്നത് നിറംമാറുന്ന തടാകം..മലമുകളിലേക്കുള്ള ട്രക്കിങ്

443 ദ്വീപുകള്‍

443 ദ്വീപുകള്‍

മൊത്തത്തിൽ, ഡെൻമാർക്കിൽ 443 ദ്വീപുകളുണ്ട്, അതിൽ 70 എണ്ണം ജനവാസമുള്ളവയാണ്. ആ ദ്വീപുകളിലൊന്നാണ് ഗ്രീൻലാൻഡ്, ഭൂമിയിലെ ഏറ്റവും വലിയ ഭൂഖണ്ഡേതര ദ്വീപ് കൂടിയാണിത്. ഡെൻമാർക്കിലെ സ്വയംഭരണ പ്രദേശമാണ് ഗ്രീൻലാൻഡ്. വിദേശകാര്യങ്ങളുടെയും പ്രതിരോധത്തിന്റെയും കാര്യങ്ങള്‍ ഇവി‌ടെ നോക്കി ന‌ടത്തുന്നത് ഡെന്മാര്‍ക്ക് ആണെങ്കിലും മറ്റ് തീരുമാനങ്ങളെല്ലാം നടപ്പിലാക്കുന്നത് ഗ്രീന്‍ലാന്‍ഡിക് സര്‍ക്കാരാണ്. കഴിഞ്ഞ വർഷം ഡെൻമാർക്കിൽ നിന്ന് "ദ്വീപ് വാങ്ങാനുള്ള" സാധ്യതയെക്കുറിച്ച് ഡൊണാൾഡ് ട്രംപ് അന്വേഷിച്ചപ്പോൾ ദ്വീപ് ലോക പ്രശസ്തിയിലേക്ക് കുതിച്ചയര്‍ന്നത്.

വേണ്ടിവന്നാല്‍ മരണത്തെയും വിലക്കും!! മരിക്കുന്നതിന് നിയമം വഴി നിരോധനമേര്‍പ്പെടുത്തിയ നഗരങ്ങള്‍വേണ്ടിവന്നാല്‍ മരണത്തെയും വിലക്കും!! മരിക്കുന്നതിന് നിയമം വഴി നിരോധനമേര്‍പ്പെടുത്തിയ നഗരങ്ങള്‍

Read more about: world interesting facts islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X