Search
  • Follow NativePlanet
Share
» »ലോകത്തെ അതിപുരാതനമായ പൂജ്യം അ‌ടയാളപ്പെടുത്തിയ, കീഴടക്കുവാന്‍ സാധിക്കാത്ത കോട്ട

ലോകത്തെ അതിപുരാതനമായ പൂജ്യം അ‌ടയാളപ്പെടുത്തിയ, കീഴടക്കുവാന്‍ സാധിക്കാത്ത കോട്ട

കഴിഞ്ഞുപോയ കാലത്തിലേക്ക് തിരികെ ചെല്ലണമെങ്കില്‍ അതിനുള്ള വാതിലുകള്‍ തുറക്കുന്നയിടങ്ങളാണ് കോട്ടകള്‍. കീഴടക്കിയും ഭരിച്ചും നിര്‍മ്മാണം നടത്തിയും ഒരു പ്രദേശത്തിന്റെയും കാലഘട്ടത്തിന്റെയും അടയാളങ്ങളായി നിലകൊണ്ട കോട്ടകളെ വിസ്മരിച്ചുകൊണ്ട് ചരിത്രത്തിലേക്ക് ഒരിക്കലും മടങ്ങിച്ചെല്ലുവാന്‍ സാധിക്കില്ല. അത്തരത്തില്‍ കലാപരമായും സാംസ്കാരികമായും എല്ലാം വളരെ മുന്നി‌ട്ടു നിന്ന കാലഘട്ടത്തിന്‍റെ അടയാളമാണ് മധ്യ പ്രദേശിലെ ഗ്വാളിയാര്‍ കോട്ട. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന കോട്ടകളിലൊന്നായി അറിയപ്പെടുന്ന ഗ്വാളിയാര്‍ കോട്ടയ്ക്ക് പ്രത്യേകതകള്‍ ഒരുപാടുണ്ട്. ഗ്വാളിയാര്‍ കോട്ടയുടെ വിശേഷങ്ങളിലൂടെ!!

ഗ്വാളിയാര്‍ കോട്ട

ഗ്വാളിയാര്‍ കോട്ട

ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഗ്വാളിയാര്‍ കോട്ട ഇന്ത്യയിലെ ഏറ്റവും പുരാതനമായ കോട്ടകളിലൊന്നാണ്. ഭാരതീയ ചരിത്രത്തിലെ തന്നെ ശക്തരായ ഭരണാധികാരികള്‍ പലരും ഭരിച്ച് കടന്നുപോയ കോട്ടയെ പരാമര്‍ശിക്കാതെ നമ്മുടെ രാജ്യത്തിന്റെ ചരിത്രം പൂര്‍ത്തിയാകില്ല. കോട്ടയ്ക്കുള്ളിലെ പല നിര്‍മ്മാണങ്ങളും അടയാളങ്ങളും അനുസരിച്ച് ആറാം നൂറ്റാണ്ടിലാണ് കോട്ട നിര്‍മ്മിക്കപ്പെട്ടത് എന്നാണ്. പത്താം നൂറ്റാണ്ടിന് ശേഷം കോട്ട ഇന്നും നിലനിൽക്കുന്നു.

PC:Shaweez

ലോകത്തിലെ അതിപുരാതനമായ പൂജ്യം!

ലോകത്തിലെ അതിപുരാതനമായ പൂജ്യം!

ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ പൂജ്യം രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടെത്തിയിരിക്കുന്നത് ഗ്വാളിയോര്‍ കോട്ടയ്ക്കുള്ളില്‍ നിന്നുമാണ്. സീറോ ടെമ്പിള്‍ എന്നാണ് ഇതു കണ്ടെത്തിയ ഇടം അറിയപ്പെടുന്നത്. ലോകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ല പൂജ്യങ്ങളില്‍ രണ്ടാമത്തെ പൂജ്യമായാണ് ഇതിനെ കണക്കാക്കുന്നത്. കോട്ടയിലേക്കുള്ള വഴിയിലാണ് സീറോ ടെമ്പിള്‍ സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ ഒരു കല്ലിലാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്.
PC:YashiWong

കീഴടക്കുവാന്‍ സാധിക്കില്ല

കീഴടക്കുവാന്‍ സാധിക്കില്ല

ഗ്വാളിയാര്‍ കോട്ട അതിക്രമിച്ചു കീഴ‌‌ടക്കുകയെന്നത് തീര്‍ത്തും അപ്രസക്തമാക്കുന്ന തരത്തിലാണ് ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. അഭേദ്യമായ കോട്ട എന്നാണ് ഈ കോട്ടയെ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്
PC:Yasirarafatbhat

കോട്ടയ്ക്കുള്ളിലെ കൊട്ടാരം

കോട്ടയ്ക്കുള്ളിലെ കൊട്ടാരം

കോട്ടയ്ക്കുള്ളില്‍ പ്രധാനമായും രണ്ട് കൊട്ടാരങ്ങളാണുള്ളത്. ഗുജാരി മഹല്‍ പാലസ്, ഗുജാരി മഹല്‍ പാലസ് എന്നിവയാണവ. രാജാ മന്‍ സിങ് പ്രിയ പത്‌നി മൃഗനയനിക്കുവേണ്ടി പണികഴിപ്പിച്ച കൊട്ടാരമാണ് ഗുജരി മഹല്‍.
ഗുജറാത്തില്‍ നിന്നുള്ള രാജകുമാരിയായിരുന്നു അവര്‍. റായ് നദിയുടെ സമീപത്ത് എപ്പോഴും വെള്ളം ലഭിക്കുന്ന തരത്തില്‍ ഒരു കൊട്ടാരം വേണമെന്ന് റാണി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കൊ‌ട്ടാരം അദ്ദേഹം നിര്‍മ്മിച്ചത്.

PC:Sumit Roy

കോട്ടയ്ക്കുള്ളിലെ മ്യൂസിയം

കോട്ടയ്ക്കുള്ളിലെ മ്യൂസിയം

കോട്ടയ്ക്കുള്ളിലെ മ്യൂസിയമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഗുജാരി മഹല്‍ പാലസ് ആണ് ഇന്ന് മ്യൂസിയമായി മാറിയിരിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെയും രണ്ടാം നൂറ്റാണ്ടിലെയും ഹിന്ദു, ജൈന്‍ ശിലാലിഖിതങ്ങളും മറ്റും ഇവിടെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
PC:Yeeshu78

സാസ് ബാഹു ക്ഷേത്രം

സാസ് ബാഹു ക്ഷേത്രം

1092-ല്‍ മഹിപാല രാജാവ് പണികഴിപ്പിച്ചതാണ് കോട്ടയ്ക്കുള്ളിലെ സാസ് ബാഹു ക്ഷേത്രം. ഗ്വാളിയാര്‍ കോ‌ട്ടയുടെ കിഴക്ക് ഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷ്ണുവിനും ശിവനും ഒരുപോലെ പ്രാധാന്യം നല്കി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ഒരു കാലത്ത് അതായത് ഒന്‍പതാം നൂറ്റാണ്ടില്‍ ഇവിടുത്തെ രാജകുമാരിയും അവരുടെ അമ്മായിഅമ്മയും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. വിഷ്ണുവിനെയാണോ അതോ ശിവനെയാണോ ആരാധിക്കേണ്ടത് എന്നു ചോദിച്ചായിരുന്നു ആ തര്‍ക്കം. ഒടുവില്‍ അതു പരിഹരിക്കുവാനായാണ് രണ്ടു ദൈവങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്കുന്ന സാസ് ബാഹു ക്ഷേത്രം കോട്ടയ്ക്കുള്ളില്‍ നിര്‍മ്മിക്കുന്നത്.
PC:Bhosleantra

രാജാവിനെ സുഖപ്പെടുത്തിയതിനു പകരമായി

രാജാവിനെ സുഖപ്പെടുത്തിയതിനു പകരമായി

ഗ്വാളിയാര്‍ കോട്ട നിര്‍മ്മിക്കപ്പെട്ടതിനു പിന്നില്‍ ഒരു കഥയുണ്ട്. മൂന്നാം നൂറ്റാണ്ടില്‍ ഇവിടെ ജീവിച്ചിരുന്ന സുരാജ് സെന്‍ എന്ന രാജകുമാരന് സുഖപ്പെടുത്തുവാനാവാത്ത വിധം കുഷ്ഠരോഗം ബാധിച്ചിരുന്നുവത്രെ. എന്നാല്‍ ഇത് ചികിത്സയിലൂടെ ഗ്വാലിപന്‍ എന്ന സന്യാസി സുഖപ്പെടുത്തിയത്രെ. ഇതിന്റെ നന്ദി സൂചകമായി രാജാവ് ഗ്വാലിപന്‍ സന്യാസിക്കായി നിര്‍മ്മിച്ചതാണ് ഗ്വാളിയോര്‍ കോട്ട എന്നാണ് ചരിത്രം പറയുന്നത്. വിശുദ്ധമായ കുളത്തിലെ വെള്ളം നല്കിയാണത്രെ സന്യാസി രാജകുമാരനെ രക്ഷിച്ചത്. ഇന്നും ആ കുളം കോട്ടയ്ക്കുള്ളില്‍ കാണുവാന്‍ സാധിക്കുമത്രെ.
PC:Vishalkhopkar

 83 പിന്തു‌ര്‍ച്ചക്കാര്‍

83 പിന്തു‌ര്‍ച്ചക്കാര്‍

കോട്ട നിര്‍മ്മിച്ച സുരാജ് സെന്‍ പാല്‍ രാജാവിന് ശേഷം അദ്ദേഹത്തിന്‍റെ പിന്തുടര്‍ച്ചക്കാരായി 83 രാജാക്കന്മാര്‍ കോട്ട ഭരിച്ചിരുന്നു. എന്നാല്‍ 84-ാമതയി ഭരണത്തിലേറിയ തേജ് കരന്‍ എന്ന രാജാവിന് കോട്ട സംരക്ഷിക്കുവാനായില്ല. അതിനു ശേഷം മുഗള്‍ രാജാക്കന്മാരും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമെല്ലാം ഈ കോട്ട ഭരിച്ചിരുന്നു. ഓരോ ഭരണാധികാരികളും വരുന്നതനുസരിച്ച് കോട്ടയു‌ടെ രൂപത്തിനും ഭാവത്തിനും മാറ്റങ്ങള്‍ സംഭവിക്കുയും ചെയ്തുപോന്നു,

PC:Gyanendra_Singh_Chau...

 ഗ്വാളിയാര്‍ കോട്ടയെന്ന ജയില്‍

ഗ്വാളിയാര്‍ കോട്ടയെന്ന ജയില്‍

അക്ബര്‍ ചക്രവര്‍ത്തിയു‌ടെ കാലത്ത് കോട്ട ഒരു തടവറയായും പ്രവര്‍ത്തിച്ചിരുന്നു. 1858 ലാണ് അക്ബര്‍ ചക്രവര്‍ത്തി ഇതിനെ ത‌ടവറയാക്കുന്നത്. അക്കാലത്തെ പല രാജകുടുംബങ്ങളും ഇവിടെ ത‌ടവില്‍ കഴിഞ്ഞി‌ട്ടുണ്ട്. അക്ബര്‍ ചക്രവര്‍ത്തിയുടെസഹോദരങ്ങളും അനന്തരവന്മാരും ഇവി‌ടെ വെച്ച് കൊലചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

PC:Ashish Thapar

താന്‍സെന്‍ നട്ട പുളിമരം

താന്‍സെന്‍ നട്ട പുളിമരം

കോട്ടയ്ക്കുള്ളില്‍ ഒരു പുളിമരം നില്‍പ്പുണ്ട്. മഹാസംഗീതജ്ഞനായിരുന്ന താന്‍സെന്‍ ആണ് ഈ പുളിമരം നട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ മരത്തിന്റെ ഇല കഴിച്ചാല്‍ കഴിക്കുന്നയാളുടെ സ്വരം മധുരതരമായി തീരുമെന്നും ഒരു വിശ്വാസമുണ്ട്.
PC:en.wikipedia.org

ചരിത്രത്തിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഹൊയ്സാല ക്ഷേത്രങ്ങള്‍ചരിത്രത്തിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഹൊയ്സാല ക്ഷേത്രങ്ങള്‍

ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!

വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X