»മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം
മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം
Travel Guide
oi-Elizabeth Joseph
ഹിമാലയം എല്ലാ യാത്രാ പ്രേമികളുടെയും പ്രിയപ്പെട്ട ഇടമാണെങ്കിലും എല്ലാം ഉപേക്ഷിച്ച് അര്‍ഥം തേടിയുള്ള യാത്രയില്‍ ഇവിടെ എത്തിച്ചേരുന്നവര്‍ നന്നേ കുറവായിരിക്കും
ലോകത്തിലെ ഏറ്റവും നിഗൂഢമായ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് ഹിമാലയം. മറ്റിടങ്ങളേക്കാള്‍ വേഗത്തില്‍ സമയം സഞ്ചരിക്കുന്നതും വേഗത്തില്‍ പ്രായമാകുന്നതുമെല്ലാം ഹിമാലയത്തിന്റെ മാത്രം പ്രത്യേകതകളാണ്.
ഹിമാലയം എല്ലാ യാത്രാ പ്രേമികളുടെയും പ്രിയപ്പെട്ട ഇടമാണെങ്കിലും എല്ലാം ഉപേക്ഷിച്ച് അര്‍ഥം തേടിയുള്ള യാത്രയില്‍ ഇവിടെ എത്തിച്ചേരുന്നവര്‍ നന്നേ കുറവായിരിക്കും. കാത്തിരിക്കുന്നവയെയെല്ലാം വിട്ടെറിഞ്ഞ് നിലനില്‍പ്പിന്റെ അര്‍ഥം അന്വേഷിച്ച് യാത്രയില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന നിരവധി ആളുകളെ ഇവിടെ കാണാം. ഇതുവരെ കണ്ടിട്ടില്ലാത്ത നിഗൂഢതകളും അത്ഭുതങ്ങളുമാണ് ഓരോ ഹിമാലയന്‍ യാത്രകളും സമ്മാനിക്കുന്നത്. അതിനോടൊപ്പം ചേര്‍ന്നു നില്ക്കുന്നവയാണ് ഇവിടുത്തെ കഥകളും മിത്തുകളും, അതിലൊന്നാണ് ജ്ഞാന്‍ഗഞ്ച്.