Search
  • Follow NativePlanet
Share
» »ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ടയിടം!പക്ഷേ സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗം, സമയം മുതല്‍ നിയമം വരെ വേറെ!!

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ടയിടം!പക്ഷേ സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗം, സമയം മുതല്‍ നിയമം വരെ വേറെ!!

അമേരിക്കക്കാര്‍ ഏറ്റവുമധികം പോകുവാന്‍ ആഗ്രഹിക്കുന്നതും വീണ്ടും വീണ്ടും പോകുന്നതുമായ ഇടമാണ് ഹവായി. ഇതാ ഹവായിയെക്കുറിച്ച് കാര്യങ്ങള്‍ അറിയാം...

വര്‍ഷം മുഴുവന്‍ ഒരേ തരത്തിലുള്ള കാലാവസ്ഥ... എത്ര പോയാലും മടുപ്പിക്കാത്ത അന്തരീക്ഷം..അമേരിക്കയില്‍ ശാന്തസമുദ്രത്തിലെ ഹവായ് ദ്വീപസമൂഹം സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാകുന്നതിനു ഇനിയും കാരണങ്ങളുണ്ട്. അവധി കിട്ടിയാല്‍ ലോകം മുഴുവനും എത്തിച്ചേരുന്ന ഹവായ് സഞ്ചാരികള്‍ക്കു നല്കുന്നത് ഒരിക്കലും മറക്കുവാനാകാത്ത വെക്കേഷന്‍ അനുഭവങ്ങളാണ്. ഇവിടുത്തെ അവിസ്മണീയ അനുഭവങ്ങള്‍ക്കായി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഹവായ് ദ്വീപുകളിലെത്തുന്നു.
അമേരിക്കക്കാര്‍ ഏറ്റവുമധികം പോകുവാന്‍ ആഗ്രഹിക്കുന്നതും വീണ്ടും വീണ്ടും പോകുന്നതുമായ ഇടമാണ് ഹവായി.യാത്രാനുഭവങ്ങളിലെ വ്യത്യസ്ത ആണോ അതോ ഇവിടുത്തെ കാലാസ്ഥയാണോ വീണ്ടും ഇവിടേക്ക് വരുവാൻ പ്രേരിപ്പിക്കുന്നതെന്നു ചോദിച്ചാൽ ഒരൊറ്റ കാരണമായി കണ്ടെത്തുവാന്‌ സാധിക്കില്ല. ഇതാ ഹവായിയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ അറിയാം...

ഓരോ വര്‍ഷവും 42 ഏക്കര്‍

ഓരോ വര്‍ഷവും 42 ഏക്കര്‍

ഹവായിയിലെ കിലാവിയ അഗ്നിപർവ്വതത്തിന്റെ സാന്നിധ്യം കാരണം ഓരോ വർഷവും 42 ഏക്കറിലധികം ഹവായ് ദ്വീപ് വളരുന്നു. ഹവായിലെ ബിഗ് ഐലന്‍ഡാണ് ഇത്തരത്തില്‍ വളരുന്നത്. ഈ അഗ്നിപർവ്വതം കഴിഞ്ഞ 30 വർഷമായി ചെറിയ രീതിയില്‍ പൊട്ടിത്തെറിക്കാറുണ്ട്.

ഏറ്റവും ഒറ്റപ്പെട്ടയിടം

ഏറ്റവും ഒറ്റപ്പെട്ടയിടം

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട ജനസംഖ്യാകേന്ദ്രമായാണ് ഹവായിയെ കണക്കാക്കുന്നത്. മെയിൻ‌ലാന്റ് യു‌എസിൽ നിന്ന് 2,400 മൈൽ അകലെയാണ് ഇവി‌ടം സ്ഥിതി ചെയ്യുന്നത്. ഇത്രയും വ്യത്യാസമുള്ളതിനാല്‍ ഹവായിക്ക അവരുടേതായ സമയം ഉണ്ട്. . ഹവായ് സ്റ്റാൻഡേർഡ് സമയം എന്നാണിത് അറിയപ്പെടുന്നത്.
മാർച്ചിലെ രണ്ടാമത്തെ ഞായറാഴ്ച മുതൽ, ഹവായ് പസഫിക് സമയ മേഖലയ്ക്ക് മൂന്ന് മണിക്കൂർ പിന്നിലാണ് (അതായത്, യുഎസിന്റെ വെസ്റ്റ് കോസ്റ്റ്). ഇത് നവംബറിലെ ആദ്യ ഞായറാഴ്ച മുതൽ രണ്ട് മണിക്കൂർ പിന്നിലാവും.

ഒബാമ മുതല്‍ ജേസണ്‍ മോമോ വരെ

ഒബാമ മുതല്‍ ജേസണ്‍ മോമോ വരെ

അമേരിക്കിലെ പ്രശസ്തരായ പല വ്യക്തികളും ഹവായ് ദ്വീപില്‍ നിന്നുള്ളവരാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമ, എഒഎല്‍ സഹ സ്ഥാപകന്‍ സ്റ്റീവ് കേസ്, കൊറിയോഗ്രാഫര്‍ കാരീ ആന്‍ ഇനാബാ, ഹോളിവുഡ് താരം ജേസണ്‍ മോമ, തിമോത്തി ഒളിംപന്റ്, അഭിനേത്രികളായ നിക്കോള്‍ കിഡ്മാന്‍, മാഗ്ഗീ ക്യൂ, കെല്ലി പ്രെസ്റ്റണ്‍, ലോറന് ഗ്രഹം തുടങ്ങിയവരെല്ലാം ഹവായില്‍ നിന്നുള്ളവരാണ്.

സിനിമയില്‍

സിനിമയില്‍

ഹവായ്ടെ സൗന്ദര്യം അതേപിട ഒപ്പിയെടുത്ത ചില ചിത്രങ്ങളുണ്ട്.
അക്കാദമി അവാർഡ് നേടിയ സിനിമകള്‍ ഉൾപ്പെടെ ഡസൻ കണക്കിന് സിനിമകൾ ഹവായിയിൽ ചിത്രീകരിച്ചു: ഫ്രം ഹിയർ ടു എറ്റേണിറ്റി (1953), സൗത്ത് പസഫിക് (1958), ടോറ! ടോറ! ടോറ! (1970), റൈഡേഴ്സ് ഓഫ് ദി ലോസ്റ്റ് ആർക്ക് (1981), ജുറാസിക് പാർക്ക് (1993), അവതാർ (2009), ദി ഡിസെന്റന്റ്സ് (2011) തുടങ്ങിയവ അതിൽ ചിലതാണ്. ഹോളിവുഡിലെ പല സെലബ്രിറ്റികൾക്കും ഇവിടെ സ്വന്തമായി ഭൂമിയുമുണ്ട്,

ഓപ്ര വിൻഫ്രി, റോസന്നെ ബാർ, മാർക്ക് സക്കർബർഗ്, മിക്ക് ഫ്ലീറ്റ്‌വുഡ്, പിയേഴ്‌സ് ബ്രോസ്‌നൻ, ബെൻ സ്റ്റില്ലർ, വുഡി ഹാരെൽസൺ, വില്ലി നെൽ‌സൺ, ക്രിസ് ക്രിസ്റ്റോഫേഴ്സൺ, അലക്സ് ഓ ലൗലിൻ, ചാൾസ് ഷ്വാബ് എന്നിവര്‍ക്കെല്ലാം ഇവിടെ ഭൂമിയുണ്ട്.

ലോകത്തിലെ 14 കാലാവസ്ഥാ മേഖലകളിൽ 10 എണ്ണവും

ലോകത്തിലെ 14 കാലാവസ്ഥാ മേഖലകളിൽ 10 എണ്ണവും

ലോകത്തില്‍ തരംതിരിക്കപ്പെട്ട 14 കാലാവസ്ഥാ മേഖലകളില്‍ 10 എണ്ണവും നിങ്ങള്‍ക്ക് ഹവായിയില്‍ കണ്ടെത്തുവാന്‍ സാധിക്കും. അവിശ്വസനീയമായ വൈവിധ്യമാർന്ന കാലാവസ്ഥാ മേഖലകള്‍ ഇവിടെ അനുഭവിച്ചറിയാം. ഈ വ്യത്യസ്ത സോണുകളിൽ പലതും ഒരു ദിവസം കൊണ്ട് പര്യവേക്ഷണം ചെയ്യാനാകും. ലോകത്തിലെ ഏറ്റവും മനോഹരമായ വെളുത്ത മണൽ ബീച്ചുകളിൽ ചിലത് ഹവായിലാണ്. മരുഭൂമി മുതല്‍ മഞ്ഞുവരെ ഇവി‌ടെ ഒറ്റദിവസത്തില്‍ അറിയാം.

12 അക്ഷരങ്ങളുള്ള ഹവായിയന്‍ അക്ഷരമാല

12 അക്ഷരങ്ങളുള്ള ഹവായിയന്‍ അക്ഷരമാല

ഹവായിലെത്തി ഇവിടുത്തെ ഭാഷ പഠിക്കണെമന്നു വിചാരിച്ചാല്‍ അതൊരു വലിയ വെല്ലുവിളി തന്നെയായിരിക്കും. സഞ്ചാരികള്‍ക്ക് ഇവിടെ വെല്ലുവിളി ഏറ്റെടുക്കുവാന്‍ പറ്റിയ കാര്യം ഇവിടുത്തെ ഭാഷ പഠിക്കല്‍ തന്നെയാണ്. വെറും 12 അക്ഷരങ്ങളാണ് ഹവായിയന്‍ അക്ഷരമാലയിലുള്ളത്. അതിനാല്‍ . ഹവായിയൻ പേരുകൾ സഞ്ചാരികള്‍ക്ക് ഒരു വെല്ലുവിളിയാകും. ഒരേ ലാറ്റിൻ അക്ഷരങ്ങളുള്ള പദങ്ങൾക്ക് വളരെ വ്യത്യസ്തമായ അർത്ഥങ്ങൾ ഉണ്ടാകുന്നതിനായി Theokina ഉം kahakō ഉം വാക്കുകളുടെ ശബ്‌ദം മാറ്റുന്നു. വളരെ കുറച്ച് വ്യഞ്ജനാക്ഷരങ്ങൾ മാത്രമേ ഈ ഭാഷയിലുള്ളൂ.

പരസ്യബോര്‍ഡുകള്‍ ഇല്ലേയില്ല!

പരസ്യബോര്‍ഡുകള്‍ ഇല്ലേയില്ല!


അമേരിക്കയില്‍ പരസ്യബോർഡുകൾ നിരോധിച്ച നാല് സംസ്ഥാനങ്ങളിൽ ആദ്യത്തേത് ആണ് ഹവായി. അലാസ്ക, മെയ്ൻ, വെർമോണ്ട് എന്നിവയാണ് മറ്റു മൂന്നു സംസ്ഥാനങ്ങശ്‍. പരസ്യബോർഡുകളില്ലാല്ലതിനാല്‍ അതിമനോഹരമായ കാഴ്ചകള്‍ പലയിടത്തു നിന്നും കാണാം. കൂടാതെ വഴിയില്‍ ശ്രദ്ധ മാറാതെ ഡ്രൈവ് ചെയ്യുവാനും സാധിക്കും.

അമേരിക്കയിലെ ഏറ്റവും വൈവിധ്യമാർന്ന സംസ്ഥാനം

അമേരിക്കയിലെ ഏറ്റവും വൈവിധ്യമാർന്ന സംസ്ഥാനം

അമേരിക്കയിലെ ഏറ്റവും വംശവൈവിധ്യമാര്‍ന്ന സംസ്ഥാനമാണ് ഹവായ്. ഹവായിയൻ, ഫിലിപ്പിനോ, ജാപ്പനീസ്, ചൈനീസ്, കൊറിയൻ, പോർച്ചുഗീസ്, ആഫ്രിക്കക്കാര്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ആളുകള്‍ ഇവിടെ അധിവസിക്കുന്നു. ഒരു വിഭാഗത്തിനും ഇവിടെ കൃത്യമായ ആധിപത്യവുമില്ല.

കാപ്പി വളര്‍ത്തുവാന്‍

കാപ്പി വളര്‍ത്തുവാന്‍

അമേരിക്കയില്‍ ഹവായി സംസ്ഥാനത്തിനു മാത്രമാണ് ഔദ്യോഗികമായി കാപ്പി വളര്‍ത്തുവാന്‍ അനുമതിയുള്ളത്. യു‌എസിൽ കാപ്പി, വാനില ബീൻസ്, കൊക്കോ എന്നിവ വാണിജ്യപരമായി വളർത്തുന്ന ഒരേയൊരു സംസ്ഥാനമാണിത്.

എല്ലാ ബീച്ചുകളും പൊതുവാണ്

എല്ലാ ബീച്ചുകളും പൊതുവാണ്

ഇവിടുത്തെ മറ്റൊരു പ്രത്യേകത എന്നത് ഹവായിയലെ എല്ലാ ബീച്ചുകളും പൊതു ബീച്ചുകളാണ്. അതായത് സുരക്ഷാ കാരണങ്ങളും മറ്റും പരിഗണിച്ചു മാറ്റി നിര്‍ത്തിയിരിക്കുന്ന ബീച്ചുകള്‍ ഒഴികെ എല്ലീ ബീച്ചിലും പൊതു പ്രവേശനമാണ് ഉള്ളത്. ബീച്ചുകളിലേക്കുള്ള പൊതു പ്രവേശനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന താമസക്കാരോ ബിസിനസുകാരോ ആരായാലും കനത്ത പിഴ ഈടാക്കും,

 തേങ്ങയിലും സന്ദേശമയക്കാം

തേങ്ങയിലും സന്ദേശമയക്കാം

ലോകത്തിലെ വിചിത്രമായ പോസ്റ്റ് ഓഫീസുകളിലൊന്ന് സ്ഥിതി ചെയ്യുന്നത് ഹവായിലാണ്. ഇവിടെ നിന്നും മറ്റൊന്നുമല്ല, തേങ്ങയാണ് നിങ്ങള്‍ക്ക് തപാല്‍ വഴി അയക്കുവാന്‍ സാധിക്കുന്നത്. പാക്ക് ചെയ്തിട്ടില്ലെങ്കിലും സ്റ്റാംപ് ചെയ്താണ് ഇവി‌ടെനിന്നും തേങ്ങ അയക്കുന്നത്. പല വിരുതന്മാരും ഹവായ് സന്ദർശിച്ചതിന്റെ സ്മരണയ്ക്കായി ഇങ്ങനെ തേങ്ങയിൽ സന്ദേശം അയക്കാറുണ്ടത്രെ.

കാലത്തിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ട നിഗൂഢ ക്ഷേത്രങ്ങള്‍കാലത്തിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ട നിഗൂഢ ക്ഷേത്രങ്ങള്‍

വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!

ഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാംഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാം

സന്തോഷമാണ് ഇവരു‌ടെ മെയിന്‍!!! ലോകത്തിലെ ഏറ്റവും സത്യസന്ധരുടെ നാട്!!സന്തോഷമാണ് ഇവരു‌ടെ മെയിന്‍!!! ലോകത്തിലെ ഏറ്റവും സത്യസന്ധരുടെ നാട്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X