Search
  • Follow NativePlanet
Share
» »ഹൈദരാബാദി ഹിന്ദി മുതല്‍ രാഷ്ട്രപതി നിലയം വരെ..ഹൈദരാബാദിനു പ്രത്യേകതകളേറെ

ഹൈദരാബാദി ഹിന്ദി മുതല്‍ രാഷ്ട്രപതി നിലയം വരെ..ഹൈദരാബാദിനു പ്രത്യേകതകളേറെ

ഇതാ നിസാമിന്റെയും മുത്തിന്‍റെയും നഗരമായ ഹൈദഹാബാദിന്റെ അറിയപ്പെടാത്ത വിശേഷങ്ങളിലേക്ക്!!

എത്ര ശ്രമിച്ചാലും കണ്ടുതീര്‍ക്കുവാന്‍ കഴിയാത്ത കാഴ്ചകളുടെ കൂടാരമാണ് ഹൈദരാബാദ്. കണ്ടു തീര്‍ത്തതിലുമധികം ഇനിയും കാണുവാന്‍ ബാക്കിയായ കാഴ്ചകളാണ് ഈ നഗരത്തെ എന്നും നിലനിര്‍ത്തുന്നത്. ഓരോരോ കാരണങ്ങളാല്‍ വീണ്ടും വീണ്ടും സഞ്ചാരികളെ മടക്കി വിളിച്ച്, പിന്നെയും കാഴ്ചകള്‍ ബാക്കിയാക്കുന്ന നഗരത്തെ എങ്ങനെയാണ് ഇഷ്ടപ്പെടാണ്ടിരിക്കുക. ഹൈദരാബാദെന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്ന ഹൈദരാബാദ് ബിരിയാണി മുതല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോയായ റാമോജി ഫിലിം സിറ്റി വരെ നീണ്ടു നിവര്‍ന്നു കിടക്കുകയാണ് ഹൈദരാബാദ് വിശേഷങ്ങള്‍. ഇതാ നിസാമിന്റെയും മുത്തിന്‍റെയും നഗരമായ ഹൈദഹാബാദിന്റെ അറിയപ്പെടാത്ത വിശേഷങ്ങളിലേക്ക്!!

ചാര്‍മിനാറിന്‍റെ നഗരം

ചാര്‍മിനാറിന്‍റെ നഗരം

ഹൈദരാബാദ് എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലെത്തുന്ന ഇടങ്ങളിലൊന്നാണ് ചാര്‍മിനാര്‍. ഹൈദരാബാദിന്‍റെ ചരിത്രത്തെ ഇത്രയേറെ മാറ്റിമറിച്ച മറ്റൊരു നിര്‍മ്മിതി ഇവിടെയില്ല. ഹൈദരാബാദിനെക്കുറിച്ച് പറയുവാന്‍ തുടങ്ങിയാല്‍ അതില്‍ തീര്‍ച്ചയായും ഒരു ഭാഗം ചാര്‍മിനാറിന് അകാശപ്പെട്ടതാണ്. ഹൈദരാബാദ് നഗരത്തിൽ നിന്നും പ്ലേഗ് നിർമ്മാർജ്ജനം ചെയ്തതിന്റം സ്മാരകമായാണത്രെ ഇത് നിർമ്മിക്കുന്നത്. കുതുബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ 1591 ലാണ് ഇത് നിർമ്മിച്ചത്. നാലു മിനാരങ്ങളുള്ള ദേവാലയം എന്നാണ് ചാർ മിനാർ എന്ന വാക്കിന്റെ അർഥം. ഇസ്ലാം മത്തിൽ നാലു ഖലീഫകളെയാണ് ഈ നാലു മിനാരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്വാതന്ത്ര്യം നേടിയിട്ടും ഇന്ത്യയുടെ ഭാഗമല്ലാതിരുന്ന ഇടം

സ്വാതന്ത്ര്യം നേടിയിട്ടും ഇന്ത്യയുടെ ഭാഗമല്ലാതിരുന്ന ഇടം

ചരിത്രത്തെത്തന്നെ അമ്പരപ്പിക്കുന്ന നിരവധി പ്രത്യേകതകള്‍ ഹൈദരാബാദിനുണ്ട്.1947 ൽ രാജ്യം മുഴുവൻ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. അപ്പോഴും ഹൈദരാബാദ് നിസാമുകളുടെ ഭരണത്തിൻ കീഴിലായിരുന്നു ഇത്. പിന്നീട് ഏതാനും മാസങ്ങൾക്കുശേഷം ഇന്ത്യൻ സൈന്യം ആക്രമിക്കുന്നതുവരെ ഇത് ഒരു നാട്ടുരാജ്യമായി കണക്കാക്കപ്പെട്ടിരുന്നു.

ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ

ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ

ഹൈദരാബാദ് ഒരുക്കിയിരിക്കുന്ന മറ്റൊരു വിസമയം ഇവിടുത്തെ രാമോജി റാവു ഫിലിം സിറ്റിയാണ്. വാര്‍ണര്‍ ബ്രദേഴ്സിനെയും പാമാമൗണ്ട് പിക്ചേഴ്സിനെയും ഒക്കെ കടത്തിവെട്ടിയ രാമോജി റാവു ഫിലിം സിറ്റി ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോകളിലൊന്നാണിത്. തെലുഗു സിനിമാ നിര്‍മ്മാതാവായ രാമോഡി റാവു എന്നയാളാണ് ഇന്ത്യന്‍ സിനിമയുടെ തന്നെ നിര്‍ണ്ണായക സാന്നിധ്യമായി മാറിയ ഫിലിംസിറ്റി 1996 ല്‍ നിര്‍മ്മിക്കുന്നത്.
1666 ഏക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ ഫിലിം സിറ്റി വിസ്മയങ്ങളുടെ ഒരു വലിയ ലോകം തന്നെയാണ് സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ഹില്‍ സ്റ്റേഷനും ഷോപ്പിങ് കോംപ്ലക്സും തിയേറ്ററും എല്ലാം ഇവിടെയുണ്ട്.

PC:Shillika

ഹൈദരാബാദ് യാത്രയിൽ മനസ്സിൽ മറക്കാതെ സൂക്ഷിക്കേണ്ട കാര്യങ്ങൾഹൈദരാബാദ് യാത്രയിൽ മനസ്സിൽ മറക്കാതെ സൂക്ഷിക്കേണ്ട കാര്യങ്ങൾ

ഏറ്റവും വലിയ ബുദ്ധ പ്രതിമ

ഏറ്റവും വലിയ ബുദ്ധ പ്രതിമ

എത്ര പറ‍ഞ്ഞാലും തീരാത്ത അത്ഭുതങ്ങളുള്ള ഹൈദരാബാദിലെ മറ്റൊരു ആകര്‍ഷണമാണ് ഇവിടുത്തെ ബുദ്ധ പ്രതിമ. ഹുസൈന്‍ സാഗര്‍ തടാകത്തിന്‍റെ അടുത്തുള്ള ലുംബിനി പാര്‍ക്കിലാണ് ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമയുള്ളത്. തടാകത്തിനു നടുവിലായാണ് ഇവിടേക്ക് ബോട്ടിലൂടെ മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കൂ. 1992 ലാണിത് നിര്‍മ്മിച്ചത്. 18 മീറ്റര്‍ ഉയരം ഈ പ്രതിമയ്ക്കുണ്ട്.

PC: Nikhilb239

കോഹിന്നൂര്‍ രത്നം

കോഹിന്നൂര്‍ രത്നം

വിലമതിക്കാനാവാത്ത കോഹിന്നൂര്‍ രത്നത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതിന്‍റെ ചരിത്രവും ഉത്ഭവവും അറിയുന്നവര്‍ കുറവായിരിക്കും. , ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനടുത്തുള്ള കൊല്ലൂർ ഖനിയിൽ നിന്നാണ് ഈ വജ്രക്കല്ല് ഖനനം ചെയ്തെടുത്തത്. ഗോല്‍കോണ്ടയിലെ കാകതീയ രാജാക്കന്മാരില്‍ നിന്നുമാണ് തുഗ്ലക് വംശവും ജല്‍ഹി സുല്‍ത്താനും മുഗള്‍ വംശവും ഒക്കെ കടന്ന് ഈ രത്നം ബ്രിട്ടീഷുകാരില്‍ എത്തിപ്പെടുന്നത്. 1849 ല്‍ ആയിരുന്നു ഇത്. 1852-ൽ ആംസ്റ്റർഡാമിൽ വച്ച് വിക്റ്റോറിയ രാജ്ഞിയുടെ ഭർത്താവ് ആൽബർട്ട് രാജകുമാരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്[6] ഈ രത്നം ചെത്തിമിനുക്കിയത്. 1877-ൽ വിക്റ്റോറിയ ചക്രവർത്തിനിയായി ഇന്ത്യയിൽ അധികാരത്തിലേറിയതോടെ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി.
PC- Chris 73

ഹൈദരാബാദ് ബിരിയാണി

ഹൈദരാബാദ് ബിരിയാണി

ഭക്ഷണ പ്രിയര്‍ക്ക് ഹൈദരാബാദ് എന്നാല്‍ ഇവിടുത്തെ ബിരിയാണിയാണ്. ലോകമെങ്ങും ആരാധകരുള്ള അപൂര്‍വ്വം രുചികളിലൊന്നാണിത്. 18-ാം നൂറ്റാണ്ടില്‍ നിസാമിന്‍റെ ഭരണകാലത്താണ് മുഗൾ, തെലുങ്കാന വിഭവങ്ങളുടെ ഒരു മിശ്രിത രൂപമായി ഹൈദരാബാദ് ബിരിയാണി രംഗപ്രവേശം ചെയ്യുന്നത്. ബാസ്മതി അരി, ഇറച്ചി, തൈര്, സവാള, സുഗന്ധവ്യഞ്ജനങ്ങൾ, നാരങ്ങ, കുങ്കുമം, മല്ലി എന്നിവയാണ്.

ലോകത്തിലെ ഏറ്റവും വലിയ ധനികന്‍റെ നാട്

ലോകത്തിലെ ഏറ്റവും വലിയ ധനികന്‍റെ നാട്

ഒരുകാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നനായിരുന്ന വ്യക്തിയായിരുന്നു മിര്‍ ഒസ്മാന്‍ അലി ഖാന്‍ ബഹാദൂര്‍.ഹൈദരാബാദിലെ അവസാന നിസാം ആയിരുന്ന ഇദ്ദേഹം അളവില്ലാത്ത സ്വത്തുക്കളുടെ ഉടമ കൂടിയായിരുന്നു. ലോകത്ത് ജീവിച്ചിരുന്ന എക്കാലത്തെയും ആദ് പത്ത് ധനികരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. മ്പന്നതയുടെയും ധാരാളിത്വത്തിന്റെയും കാര്യത്തില്‍ ഏറെ അറിയപ്പെടുന്ന ഒരാളായിരുന്നു അദ്ദേഹം. 184.79 കാരറ്റ് തൂക്കമുള്ള ലോകപ്രശസ്തമായ ജേക്കബ് ഡയമണ്ട് ആയിരുന്നുവത്രെ അദ്ദേഹം പേപ്പര്‍വെയ്റ്റ് ആയി ഉപയോഗിച്ചിരുന്നത്. തന്റെ ജീവിതകാലം മുഴുവന്‍ അദ്ദേഹം ചിലവഴിച്ച കോത്തി പാലസ് ഏറെ പ്രശസ്തമാണ്.
PC: S N Barid

തടാകങ്ങളുടെ നാട്

തടാകങ്ങളുടെ നാട്

ഏതൊരു സഞ്ചാരിയേയും അതിശയിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്. അതിലൊന്നാണ് ഇവിടുത്തെ തടാകങ്ങള്‍. നഗരത്തില്‍ മാത്രമായി 20 തടാകങ്ങള്‍ കാണാം. ഹുസൈന്‍ സാഗര്‍, ഒസ്മാന്‍ സാഗര്‍, ഷമിര്‍പേട്ട് തടാകം, ഹിമയത് സാഗര്‍ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനപ്പെട്ടത്.
PC: Shrichandray

ബുദ്ധനഗരം

ബുദ്ധനഗരം


മുഗള്‍ ചരിത്രവും ഇസ്ലാമിക് സ്മാരകങ്ങളുമാണ് ഹൈദരാബാദിന്റെ മുഖമുദ്രയെങ്കിലും ഇവിടെ യഥാര്‍ത്ഥത്തില്‍ ബുദ്ധമതത്തിന്റെ കേന്ദ്രങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. അതിന്‍റെ അടയാളമാണ് ഹുസൈന്‍ സാഗര്‍ തടാകത്തിനു നടുവിലെ ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമ.

ഹൈദരാബാദി ഹിന്ദി

ഹൈദരാബാദി ഹിന്ദി

ഹൈദരാബാദില്‍ ഹിന്ദി സംസാരിക്കുന്നവരെ ധാരാളം കണ്ടുമുട്ടാമെങ്കിലും അവര്‍ക്ക് പ്രത്യേകതകള്‍ ഒരുപാടുണ്ട്. ഹൈദരാബാദ് ഹിന്ദി എന്നാണിത് അറിയപ്പെടുന്നത്. ഉര്‍ദുവിലെയും തെലുങ്കിലെയും വാക്കുകള്‍ കൂടി ചേര്‍ന്നതാണ് ഈ ഹിന്ദി. അതുകൊണ്ടുതന്നെ നന്നായി ഹിന്ദി അറിയുന്നവര്‍ക്കു പോലും ഇവിടെ എത്തിയാല്‍ ഹിന്ദിയില്‍ തിളങ്ങുവാന്
കഴിയണമെന്നില്ല.

തെക്കേ ഇന്ത്യയുടെ രാഷ്ട്രപതി നിലയം

തെക്കേ ഇന്ത്യയുടെ രാഷ്ട്രപതി നിലയം

തെക്കേ ഇന്ത്യയുടെ രാഷ്ട്രപതി നിലയം എന്നാണ് ഹൈദരാബാദ് അറിയപ്പെടുന്നത്. ഡല്‍ഹിയില്‍ തണുപ്പു കാലമാകുമ്പോള്‍ അവിടെ നിന്നും രാഷ്ട്രപതി ഇവിടുത്തെ രാഷ്ട്രപതി നിലയത്തില്‍ തണുപ്പുകാലം ചിലവഴിക്കുവാനായി എത്തിച്ചേരും.
PC- Bernard Gagnon

 ജീവിക്കുവാനും ജോലി ചെയ്യുവാനും പറ്റിയ ഇടം

ജീവിക്കുവാനും ജോലി ചെയ്യുവാനും പറ്റിയ ഇടം

ഇന്ത്യയില്‍ ഏറ്റവും സൗകര്യപ്രദമായി ജീവിക്കുവാനും ജോലി ചെയ്യുവാനും പറ്റിയ ഇടങ്ങളിലൊന്നായാണ് ഹൈദരാബാദ് അറിയപ്പെടുന്നത്. മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളെയെല്ലാം അപേക്ഷിച്ച് ഏറ്റവും സുഖകരമായ നഗരം ഇതാണത്രെ. തെക്കേ ഇന്ത്യയുടെ ന്യൂ യോര്‍ക്ക് എന്നും ഹൈദരാബാദിന് വിളിപ്പേരുണ്ട്.

മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!

ഭൂമിക്കടിയില്‍ 250 അടി താഴ്ചയിലെ അത്ഭുത നഗരം, താമസക്കാര്‍ ഇരുപതിനായിരം!ഭൂമിക്കടിയില്‍ 250 അടി താഴ്ചയിലെ അത്ഭുത നഗരം, താമസക്കാര്‍ ഇരുപതിനായിരം!

ഭൂമിക്കടിയില്‍ 250 അടി താഴ്ചയിലെ അത്ഭുത നഗരം, താമസക്കാര്‍ ഇരുപതിനായിരം!ഭൂമിക്കടിയില്‍ 250 അടി താഴ്ചയിലെ അത്ഭുത നഗരം, താമസക്കാര്‍ ഇരുപതിനായിരം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X