Search
  • Follow NativePlanet
Share
» »92 വര്‍ഷം പഴക്കമുള്ള പാര്‍ലമെന്‍റ് മന്ദിരം..ലോകത്തിലെ ഏറ്റവും മികച്ച നിര്‍മ്മിതികളിലൊന്ന്

92 വര്‍ഷം പഴക്കമുള്ള പാര്‍ലമെന്‍റ് മന്ദിരം..ലോകത്തിലെ ഏറ്റവും മികച്ച നിര്‍മ്മിതികളിലൊന്ന്

ഇന്ദ്രപ്രസ്ഥത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് സൻസദ് ഭവൻ എന്ന പാർലമെന്‍റ് മന്ദിരമാണ്. കേന്ദ്ര നിയമ നിര്‍മ്മാണസഭയെന്ന കാര്യം മാറ്റി നിര്‍ത്തിയാല്‍ ഇതിന്‍റെ ആകര്‍ഷണം രൂപവും കാഴ്ചയും തന്നെയാണ്. 92 വര്‍ഷം പഴക്കമുള്ള ഈ പാര്‍ലമെന്‍റ് മന്ദിരം ഉയര്‍ന്നു നില്‍ക്കുന്നത് രാജ്യത്തിന്റെ അടയാളമായിട്ടാണ്. പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പ്രത്യേകതകളെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും വായിക്കാം...

1921 ല്‍

1921 ല്‍

ഡെല്‍ഹിയുടെ മുഖഛായ തന്നെ മാറ്റിമറിച്ച പാര്‍ലമെന്‍റ് മന്ദിരം ബ്രിട്ടീഷുകാരുടെ കാലത്താണ് നിര്‍മ്മിക്കുന്നത്. ഡല്‍ഹിയുടെ വാസ്തു ശില്പി എന്നറിയപ്പെടുന്ന സർ എഡ്വിൻ‌ ല്യുട്ടെൻസ്, സർ‌ ഹെബേർട്ട് ബേക്കർ എന്നിവര്‍ ചേര്‍ന്നാണ് പാര്‍ലമെന്‍റ് രൂപകല്പന ചെയ്യുന്നത്. 1912-1913 കാലഘട്ടമായിരുന്നു ഇത്. 1921 ഫെബ്രുവരി 12ന് തറക്കല്ലിട്ട മന്ദിരത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് ആറു വര്‍ഷമെടുത്ത് 1927 ജനുവരിയിലായിരുന്നു. 1927 ജനുവരി 18ന് അന്നത്തെ ഗവർണർ ജനറലായിരുന്ന ഇർവിൻ പ്രഭു കെട്ടിടം ഉദ്ഘാടനം ചെയ്തു.ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിര്‍മ്മിതികളിലൊന്നായാണ് ഇന്ത്യന്‍ പാര്‍ലമെന്‍റ് മന്ദിരത്തെ വിശേഷിപ്പിക്കുന്നത്.

PC:Ministry of Culture

ആറ് ഏക്കറിലായി

ആറ് ഏക്കറിലായി

ആറ് ഏക്കര്‍ സ്ഥലം അഥവാ 2.43 ഹെക്ടര്‍ സ്ഥലത്തായാണ് പാര്‍ലമെന്‍റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയില്‍ 560 അടി വ്യാസത്തിലാണ് ഇതുള്ളത്. വരാന്തയ്ക്കു ചുറ്റുമായി 144 തൂണുകളും കാണാം. ഈ തൂണുകള്‍ ഓരോന്നിനും 270 അടി വീതം ഉയരമുണ്ട്. ഇത് കൂടാതെ 12 കവാടങ്ങളും പാര്‍ലമെന്‍റ് മന്ദിരത്തിനുണ്ട്. അന്ന് 83 ലക്ഷം രൂപ ചിലവഴിച്ചാണ് പാര്‍ലമെന്‍റ് മന്ദിരം നിര്‍മ്മിച്ചത്. സന്‍സദ് ഭവന്‍ എന്നും ഭാരതീയ സന്‍സദ് എന്നും പാര്‍ലമെന്‍റിനു പേരുണ്ട്. വൃത്താകൃതിയില്‍ നിര്‍മ്മിച്ചതിനാല്‍ സര്‍ക്കുലാര്‍ ഹൗസ് എന്ന് ആദ്യ കാലങ്ങളില്‍ പാര്‍ലമെന്‍റിനെ വിളിക്കുമായിരുന്നു.
PC:Ministry of Defence

മൊറേന യോഗിനി ക്ഷേത്രം

മൊറേന യോഗിനി ക്ഷേത്രം

ജബല്‍പൂരിലെ ചൗസാത് യോഗിനി ക്ഷേത്രത്തിന്‍റെ മാതൃകയാണ് പാര്‍ലമെന്‍റിന്റെ രൂപകല്പനയ്ക്കായി ഉപയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്. ദീര്‍ഘവൃത്താകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം മധ്യപ്രദേശിലെ മൊറേനയിലാണ് സ്ഥിതി ചെയ്യുന്നത്. AD 1055-1075 കാലഘട്ടത്തിൽ ഈ പ്രദേശം ഭരിച്ചിരുന്ന ദേവപാലൻ എന്ന രാജാവാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്.
PC: PankajSaksena

സെന്‍ട്രല്‍ ഹാള്‍

സെന്‍ട്രല്‍ ഹാള്‍

പാര്‍ലമെന്‍റിനു ഏറ്റവും നടുവില്‍ ആണ് സെന്‍ട്രല്‍ ഹാള്‍ സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയിലാണ് ഇതുള്ളത്. ഈ ഹാളില്‍ മൂന്നു ചേംബറുകള്‍ കാണാം. മൂന്നും ഒരേ തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലോക്സഭ, രാജ്യസഭ, ലൈബ്രറി എന്നിവയാണവ.
രാജ്യ ചരിത്രത്തിന്റെ നിര്‍ണ്ണായകമായ പല സംഭവങ്ങള്‍ക്കും സാക്ഷിയായ ഇടവും കൂടിയാണിത്. 1947 ആഗസ്റ്റ് 15ന് അധികാരക്കമാറ്റം നടന്നത് ഇവിടെ വെച്ചായിരുന്നു. ലോകസഭയുടെയും രാജ്യസഭയുടെയും സം‌യുക്തസമ്മേനം നടക്കുന്നതും ഇവിടെ വെച്ചാണ്. സഭാ സമ്മേളനത്തിനിടെ അനൗദ്യോഗിക ചർച്ചകൾക്ക് എംപിമാർ സാധാരണ സെൻട്രേൽ ഹാളിലാണ് ഒത്തുചേരാറുള്ളത്. എന്നിരുന്നാൽ കൂടിയും അവ കൂടുതൽ ഔദ്യോഗികമായിരിക്കും. സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ ഇവിടെ വെച്ചാകും എംപിമാരുമായി ചർച്ച നടത്തുക.പൊതു തിരഞ്ഞെടുപ്പിനുശേഷം ആദ്യ സമ്മേളനത്തിൽ പാർലമെന്റ് അംഗങ്ങളെ ഇവിടെവെച്ച് തന്നെയാണ് പ്രസിഡന്‍റ് അഭിസംബോധന ചെയ്യുക. സ്വാതന്ത്ര്യത്തിനു ശേഷം പുതിയ സുപ്രീം കോടതി കെട്ടിടം നിലവില്‍ വരുന്നതുവരെ സെന്‍ട്രല്‍ ഹാളിലായിരുന്നു സൂപ്രീം കോടതി പ്രവര്‍ത്തിച്ചിരുന്നത്.
PC::Deepak
https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B2%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Parliament_of_India.JPG

ലോക്സഭ

ലോക്സഭ

ഇന്ത്യൻ പാർലമെന്റിന്റെ അധോ മണ്ഡലമാണ് ലോക്‌സഭ. രാജ്യത്തെ ലോക്‌സഭാ നിയോജക മണ്ഡലങ്ങളിൽ നിന്നു നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഇതിലെ അംഗങ്ങൾ. അർധവൃത്താകൃതിയിൽ 4800 ചതുരശ്രഅടി വിസ്തീർണമുണ്ട് ഇതിന്. സ്പീക്കറുടെ ഇരിപ്പിടത്തിന് വലതുവശം ഭരണപക്ഷവും ഇടതുവശത്ത് പ്രതിപക്ഷവും എന്ന രീതിയിലാണ് സീറ്റ് സംവിധാനങ്ങള്‍.
ലോക്സഭാ പരവതാനിയുടെ നിറം പച്ചയാണ്, ഇത് ഇന്ത്യ ഒരു കാർഷിക രാജ്യമാണെന്നും ഇവിടത്തെ ജനങ്ങളെ താഴെത്തട്ടിൽ നിന്ന് പച്ച നിറത്തിൽ തിരഞ്ഞെടുക്കുന്നുവെന്നും സൂചിപ്പിക്കുന്നു,

രാജ്യസഭ

രാജ്യസഭ

പാർലമെന്റിന്റെ ഉപരിസഭയാണ്‌ രാജ്യസഭ അഥവാ ഉപരിമണ്ഡലം.അർധവൃത്താകൃതിയിൽ ക്രമീകരിച്ചിട്ടുള്ള രാജ്യസഭാശാലയിൽ 250 ഇരിപ്പിടങ്ങളുണ്ട്.
രാജ്യസഭ പരവതാനിയുടെ നിറം ചുവപ്പ് നിറമാണ്, അത് റോയൽറ്റിയെ പ്രതിഫലിപ്പിക്കുന്നു, ഒപ്പം നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ നടത്തിയ പോരാട്ടത്തിന്റെ നിരന്തരമായ സ്മരണയും കൂടിയാണ് ചുവപ്പ് നിറം പ്രതിനിധാനം ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവുംവലിയ രണ്ടാമത്തെ ലൈബ്രറി

ഇന്ത്യയിലെ ഏറ്റവുംവലിയ രണ്ടാമത്തെ ലൈബ്രറി

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലൈബ്രറി പാര്‍ലമെന്‍റ് മന്ദിരത്തിലെ ലൈബ്രറിയാണ്. കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറിയാണ് രാജ്യത്തെ ഏറ്റവും വലിയ ലൈബ്രറി.

PC:Raj Rewal Associates

ഭരണഘടനയുടെ കയ്യെഴുത്തു പ്രതികള്‍

ഭരണഘടനയുടെ കയ്യെഴുത്തു പ്രതികള്‍

ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ പകർപ്പുകൾ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്, പ്രത്യേക ഹീലിയം നിറഞ്ഞ കേസുകളിൽ ഇന്ത്യൻ പാർലമെന്റിന്റെ ലൈബ്രറിയിൽ ആണിത് സൂക്ഷിച്ചിരിക്കുന്നു. പ്രേം ബിഹാരി നാരായൺ റൈസാദ എന്ന കലാകാരന്‍റെ കയ്യക്ഷരമാണ് കയ്യെഴുത്തുപ്രതിയിലുള്ളത്. ഇറ്റാലിക് ശൈലിയിലുള്ള ഇംഗ്ലീഷ് അക്ഷരത്തിലാണ് എഴുത്ത്.
ഇന്ത്യൻ ഭരണഘടനയുടെ ഇംഗ്ലീഷ് പതിപ്പിൽ ആകെ 117,369 വാക്കുകളുണ്ട്, അതിൽ 22 ഭാഗങ്ങളിലായി 444 ലേഖനങ്ങളും 12 ഷെഡ്യൂളുകളും 115 ഭേദഗതികളും അടങ്ങിയിരിക്കുന്നു.

പുതിയ പാര്‍ലമെന്‍റ് മന്ദിരം

പുതിയ പാര്‍ലമെന്‍റ് മന്ദിരം

നിലവിലെ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ അസൗകര്യങ്ങള്‍ കാരണം പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് രാജ്യതലസ്ഥാനത്തെ പുതിയ പാര്‍ലമെന്‍റ് മന്ദിരം. ത്രികോണാകൃതിയിലുള്ള പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനൊപ്പം പ്രധാനമന്ത്രിക്കും വൈസ് പ്രസിഡന്‍റിനുമായി പുതിയ വസതി, ശാസ്ത്രി ഭവൻ, നിർമ്മൻ ഭവൻ, ഉദ്യോഗ് ഭവൻ, കൃഷി ഭവനൻ, വായു ഭവൻ എന്നിവയുൾപ്പെടെ 10 പുതിയ കെട്ടിട നിർമാണ ബ്ലോക്കുകൾ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി.

888 സീറ്റുള്ള ലോക്സഭ ലോക്സഭ ഹാൾ

888 സീറ്റുള്ള ലോക്സഭ ലോക്സഭ ഹാൾ

വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് അതിനനുസരിച്ചുള്ള നിര്‍മ്മാണമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റേത്. നിലവിലുള്ള കെട്ടിടത്തിന് സമീപം 9.5 ഏക്കർ സ്ഥലത്താണ് പുതിയ പാർലമെന്റ് മന്ദിരം കെട്ടിടം നിർമ്മിക്കുക. 888 സീറ്റുള്ള ലോക്സഭ ലോക്സഭ ഹാൾ, 384 സീറ്റുള്ള രാജ്യസഭ, ഇപ്പോഴുള്ള ഹാളിന് സമാനമായി ഒരു കോമണ്‍ ലോഞ്ച് എന്നിവയും എല്ലാ എംപിമാരുടെ ഓഫീസും ഇതിൽ ഉൾപ്പെടുന്നു.കൂടാതെ എല്ലാ എംപി മാർക്കും വെവ്വേറ ഓഫീസുകൾ,വിശാലമായ ഭരണഘടന ഹാൾ, ലൈബ്രറി ഹാൾ എന്നിവയും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. നിലവിലെ മന്ദിരത്തിനേക്കാള്‍ 17,000 ചതുരശ്രമീറ്റര്‍ വലുതായിരിക്കും ഇത്. ആറു കവാടവും നാല് നിലകളുമാണ് പുതിയ മന്ദിരത്തിന് ഉണ്ടായിരിക്കുക. 971 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ ചിലവ്.

PC:Twitter

മുഖ്യമന്ത്രിമാരെ വാഴിക്കാത്ത വിധാൻ സൗധയുടെ വിശേഷങ്ങൾമുഖ്യമന്ത്രിമാരെ വാഴിക്കാത്ത വിധാൻ സൗധയുടെ വിശേഷങ്ങൾ

പതിറ്റാണ്ടിലെ രണ്ടാമത്തേതും 2020ലെ അവസാനത്തെയും സൂര്യഗ്രഹണം...പ്രത്യേകതകളും സമയവും ഇങ്ങനെപതിറ്റാണ്ടിലെ രണ്ടാമത്തേതും 2020ലെ അവസാനത്തെയും സൂര്യഗ്രഹണം...പ്രത്യേകതകളും സമയവും ഇങ്ങനെ

വളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ലവളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ല

Read more about: delhi history monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X