Search
  • Follow NativePlanet
Share
» »ഏഷ്യയും യൂറോപ്പും സംഗമിക്കുന്ന ഇസ്താംബൂള്‍! പൂച്ചകളുടെ നഗരം, സര്‍ഗാത്മകതയുടെ കേന്ദ്രം

ഏഷ്യയും യൂറോപ്പും സംഗമിക്കുന്ന ഇസ്താംബൂള്‍! പൂച്ചകളുടെ നഗരം, സര്‍ഗാത്മകതയുടെ കേന്ദ്രം

എത്ര തിരക്കിലും നമ്മുടേതായ ഒരിടം കണ്ടെത്തുവാന്‍ സഹായിക്കുന്ന ഇസ്താംബൂളെന്ന ചരിത്രനഗരത്തെക്കുറിച്ചുള്ള രസകരമായ വിവരങ്ങളിലേക്ക്!!

ലോകത്തിലെ എക്കാലത്തെയും മികച്ച നഗരങ്ങളിലൊന്നായ ഇസ്താംബൂളിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. വിശ്രമിക്കാത്ത മനുഷ്യരും തിരക്കു കൂട്ടുന്ന സഞ്ചാരികളും എല്ലാ ചേരുന്ന സ്വപ്നസദൃശ്യമായ ഒരു പൗരാണിക നഗരം. ഇവിടുത്തെ ചരിത്രത്തിനും സംസ്കാരത്തിനു നിര്‍മ്മിതികള്‍ക്കും രൂപങ്ങള്‍ക്കും വരെ ഓരോ സവിശേഷതകളുണ്ട്. ഇസ്താംബൂളിന്‍റെ കഥകള്‍ മിക്കപ്പോഴും ചരിത്രകാരന്മാര്‍ക്കും സഞ്ചാരികള്‍ക്കും പരിചിതമായിരിക്കുമെങ്കിലും വീണ്ടും വീണ്ടും അതിശയിപ്പിക്കുന്ന വേറെയും കാര്യങ്ങള്‍ ഇവിടെയുണ്ട്. എത്ര തിരക്കിലും നമ്മുടേതായ ഒരിടം കണ്ടെത്തുവാന്‍ സഹായിക്കുന്ന ഇസ്താംബൂളെന്ന ചരിത്രനഗരത്തെക്കുറിച്ചുള്ള രസകരമായ വിവരങ്ങളിലേക്ക്!!

ഏഷ്യയും യൂറോപ്പും സംഗമിക്കുന്നിടം

ഏഷ്യയും യൂറോപ്പും സംഗമിക്കുന്നിടം

രണ്ടു വന്‍കരകളുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏക നഗരമാണ് ഇസ്താംബൂള്‍, പാന്‍ കോണ്ടിനെന്‍റല്‍ സിറ്റി എന്നാണ് ഇസ്താംബൂളിനെ വിശേഷിപ്പിക്കുന്നത്, ഏഷ്യയുടെയും യൂറോപ്പിന്‍റെയും സംഗമ ഭൂമിയാണ് ഇസ്താംബൂള്‍. അതുകൊണ്ടു തന്നെ ഈ രണ്ടു സംസ്കാരങ്ങളും ഒറ്റ യാത്രയില്‍ ഇസ്താംബൂളില്‍ അനുഭവിക്കുവാനും സാധിക്കും. സംസ്കാരങ്ങളുടെ ഈ സങ്കലനം ഇവിടുത്തെ എല്ലാ കാഴ്ചകളിലും കാണുവാന്‍ സാധിക്കും.

ഏറ്റവും വിലയ നഗരങ്ങളിലൊന്ന്

ഏറ്റവും വിലയ നഗരങ്ങളിലൊന്ന്


ചരിത്രവും സംസ്കാരവും നിറഞ്ഞു നില്‍ക്കുന്ന ഇസ്താംബൂള്‍ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ്. 15 മില്യണ്‍ ആണ് ഈ നഗരത്തിലെ മാത്രം ജനസംഖ്യ, ലോകത്തിലെ മറ്റു 177 രാജ്യങ്ങളേക്കാള്‍ അധികം ജനസംഖ്യയാണിത്. തുര്‍ക്കിയുടെ സാംസ്കാരിക തലസ്ഥാനമാ ഇസ്താംബൂളിന് ലോക ചരിത്രത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ നഗര സംയോജനങ്ങളിൽ ഒന്നായ ഇസ്താംബൂള്‍ നഗരപരിധിക്കുള്ളിൽ ജനസംഖ്യയിൽ ലോകത്തിലെ രണ്ടാമത്തെ വലിയ നഗരം കൂ‌ടിയാണ്. 1502 ല്‍ ലോകത്തിലെ ഏറ്റവും തിരക്കുള്ള നഗരമായിരുന്നുവത്രെ ഇത്.

ചരിത്രം തുടങ്ങുന്നതിങ്ങനെ

ചരിത്രം തുടങ്ങുന്നതിങ്ങനെ

ചരിത്രത്തില്‍ ബൈസാന്റിയം എന്നും പിന്നീട് കോൺസ്റ്റാന്റിനോപ്പിൾ എന്നും അറിയപ്പെട്ടിരുന്ന ഇസംതാംബൂളിന്‍റെ ചരിത്രം തുടങ്ങുന്നത് ബിസി 660 ല്‍ ആണ്. ബയസ് രാജാവ് സ്ഥാപിച്ച ബൈസാന്റിയത്തില്‍ നിന്നുമാണ് തുടക്കം. അധികാരപോരാ‌ട്ടത്തില്‍ പലപ്പോഴായി ഗ്രീക്ക് പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ കീഴിലായ കഥകളും ഈ നഗരത്തിനുണ്ട്. ക്രിസ്തുവര്‍ഷം 73 ല്‍ ഇവിടം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി.കോൺസ്റ്റാന്റൈൻ ചക്രവർത്തി ബൈസെന്റിയത്തെ തന്റെ തലസ്ഥാന നഗരിയായി ഉയര്‍ത്തിയതോടെ പ്രദേശത്തിന്‍റെ പ്രാധാന്യം വര്‍ധിച്ചു. പൗരസ്ത്യ റോമാ സാമ്രാജ്യത്തിന് രൂപം നല്കിയ കോൺസ്റ്റാന്റൈൻ ചക്രവര്‍ത്തിയുടെ സ്വാധീനം നഗരത്തില്‍ നിലനിന്നിരുന്നു. പിന്നീട് 1453-ൽ ഓട്ടോമാൻ സുൽത്താൻ മഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഇവിടം ഇസ്താംബൂള്‍ എന്ന പേരിനാല്‍ പ്രസിദ്ധമായി.

സ്വന്തമായി രാജ്യവും റിസര്‍വ്വ് ബാങ്കും വരെയുണ്ട്!! റിപ്പബ്ലിക് ഓഫ് കൈലാസയു‌ടെ വിശേഷങ്ങള്‍സ്വന്തമായി രാജ്യവും റിസര്‍വ്വ് ബാങ്കും വരെയുണ്ട്!! റിപ്പബ്ലിക് ഓഫ് കൈലാസയു‌ടെ വിശേഷങ്ങള്‍

ഗ്രാന്‍ഡ് ബസാര്‍

ഗ്രാന്‍ഡ് ബസാര്‍

ലോകത്തിലെ ഏറ്റവും പ്രസിദ്ധവും പഴയതുമായ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇസ്താംബൂളിലെ ഗ്രാന്‍ഡജ് മാര്‍ക്കറ്റ്. എന്തും എത്ര വേണമെങ്കിലും ലഭിക്കുന്ന ഇവി‌‌ടെ ഈ മാര്‍ക്കറ്റിന്‍റെ ഭാഗമായി ആയിരക്കണക്കിന് കടകളുണ്ട്. ശരാശരി അരലക്ഷത്തിലധികം ആളുകളാണ് ഓരോ ദിവസവും ഇവിടെ കച്ചവ‌ടത്തിനായും യാത്രയുടെ ഭാഗമായുമെല്ലാം എത്തുന്നത്. 1461 ലാണ് ഗ്രാന്‍ഡ് ബസാര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. 61 തെരുവുകളാണ് ഈ ബസാറിന്റെ ഭാഗമായുള്ളത്.

ശൗചാലയങ്ങളുടെ നഗരം

ശൗചാലയങ്ങളുടെ നഗരം

‌ചരിത്രത്തില്‍ ഇസ്താംബൂളിനെ അടയാളപ്പെടുത്തിയിരിക്കുന്ന മറ്റൊരു പേര് ശൗചാലയങ്ങളുടെ നഗരം‌ എന്നാണ്. മധ്യകാലഘട്ടത്തിൽ, , യൂറോപ്പിലെ രാജകൊട്ടാരങ്ങളിൽ പോലുംശൗചാലയങ്ങൾ കുറവായിരുന്നപ്പോൾ ഓട്ടോമൻ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായിരുന്ന ഇവി‌െ 1,400 ശൗചാലയങ്ങള്‍ ഉണ്ടായിരുന്നുവത്രെ.

 തുര്‍ക്കിയുടെ തലസ്ഥാനം അല്ല

തുര്‍ക്കിയുടെ തലസ്ഥാനം അല്ല

തുര്‍ക്കി‌യു‌ടെ തലസ്ഥാനം ഏതാണെന്ന് ചോദിക്കുമ്പോള്‍ പലരുടെയും ഉത്തരം ഇസ്താംബൂള്‍ എന്നായിരിക്കുമെങ്കിലും അത് തെറ്റാണ്. ഇസ്താംബൂളിനെക്കുറിച്ചുള്ള ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു വസ്തുത അത് തുർക്കിയുടെ തലസ്ഥാനമല്ല എന്നതാണ്. 1923-ൽ, ലോസൈൻ ഉടമ്പടി പ്രകാരം തുര്‍ക്കി റിപ്പബ്ലിക്ക് ആയപ്പോള്‍ തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് അങ്കാറയാണ്. എന്നാല്‍ റോമൻ, ബൈസാന്റിയൻ, ഓട്ടോമൻ എന്നീ മൂ്നു വലിയ സാമ്രാജ്യങ്ങളുടെ തലസ്ഥാനമായി ഇസ്താംബൂള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ട്യൂലിപ്പിന്റെ നഗരം

ട്യൂലിപ്പിന്റെ നഗരം

ട്യൂലിപ്പിന്റെ പേരില്‍ ഏറെ പ്രസിദ്ധമായിരിക്കുന്ന ഇടം നെതര്‍ലന്‍ഡാണ് എന്നാല്‍ ട്യൂലിപ്പിന്റെ ജന്മനാട് എന്നു പറയുന്നത് ഇസ്താംബൂളാണ്. ആദ്യത്തെ തുലിപ് ബൾബ് 1554 ൽ ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് വിയന്നയിലേക്ക് അയയ്ക്കുകയും പിന്നീട് നെതർലാൻഡിലേക്ക് പുനർവിതരണം ചെയ്യുകയും ചെയ്തു. ഡച്ചുകാർ അതിനെ വളരെയധികം സ്നേഹിച്ചു, അവർ എല്ലായിടത്തും തുലിപ്സ് വളർത്താൻ തുടങ്ങി. അങ്ങനെയാണ് നെതര്‍ലാന്‍ഡ് ട്യൂലിപ്പിന്റെ നാടായി മാറിയത്.
ഹാഗിയ സോഫിയയ്ക്കും ബ്ലൂ മോസ്കിനും (സുൽത്താൻ അഹമ്മദ് മോസ്ക്) തമ്മിലുള്ള ജലധാരയ്ക്ക് ചുറ്റും ഇസ്താംബൂളിലെ മികച്ച ടുലിപ്സ് കാണാം .

ആമസോണ്‍ മുതല്‍ സുന്ദര്‍ബന്‍ വരെ... മഴക്കാടും കൊടുംകാടും... ലോകത്തിലെ ഏറ്റവും മനോഹരമായ വനങ്ങളിലൂടെആമസോണ്‍ മുതല്‍ സുന്ദര്‍ബന്‍ വരെ... മഴക്കാടും കൊടുംകാടും... ലോകത്തിലെ ഏറ്റവും മനോഹരമായ വനങ്ങളിലൂടെ

പൂച്ചകളുടെ നഗരം

പൂച്ചകളുടെ നഗരം


സിറ്റി ഓഫ് ക്യാറ്റ്സ് എന്ന് അവകാശപ്പെടാൻ കഴിയുന്ന ധാരാളം നഗരങ്ങളുണ്ട്, പക്ഷേ ഇസ്താംബുൾ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. എന്നാല്‍ ഇവി‌ടെ പൂച്ചകൾക്ക് റോമിൽ ഉള്ളതുപോലെ പ്രത്യേക അവകാശങ്ങളില്ല, പക്ഷേ അവ ഇപ്പോഴും എല്ലായിടത്തും ഉണ്ട്. മാത്രമല്ല, നാട്ടുകാർ അവരെ ആരാധിക്കുന്നു.

ഹാഗിയാ സോഫിയ

ഹാഗിയാ സോഫിയ

ഇസ്താംബൂളിലെ ഏറ്റവും പ്രശസ്തമായ ആകർഷണവും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചരിത്ര കാഴ്ചകളില്‍ ഒന്നുമാണ് ഹാഗിയ സോഫിയ. എ.ഡി 360-ൽ പൂർത്തിയായ ഹാഗിയ സോഫിയ 1204 വരെ റോമൻ കത്തോലിക്കാ കത്തീഡ്രലായി മാറിയ ബൈസന്റൈൻ ക്രിസ്ത്യൻ കത്തീഡ്രലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കത്തിഡ്രലുകളിലൊന്നായിരുന്ന ഇത് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നത്തെ രൂപത്തില്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഓട്ടോമന്‍ ആധിപത്യത്തിന്റെ കാലത്ത് 1453-ൽ ഇതൊരു മുസ്ലിം പള്ളിയായും പിന്നീട് 1935-ൽ ഒരു മ്യൂസിയമായും ഇത് രൂപാന്തരപ്പെട്ടു. എന്നാല്‍ 2020 ജൂലായ്‌ 11ന് ഉർദുഗാന്റെ നേതൃത്വത്തിലുള്ള തുർക്കി ഗവണ്മെന്റ് ഇതിനെ മുസ്ലീം ആരാധനാലയമായി തുറന്നുകൊടുത്തു. യു.എന്നിന്റെ ലോക പൈതൃക പട്ടികയിൽ ഹാഗിയ സോഫിയ ഇ‌ടം നേടിയിട്ടുണ്ട്.

അഗ്നിപര്‍വ്വതത്തിനു മുകളിലെ ക്ഷേത്രം മുതല്‍ കുങ്ഫു പാണ്ട വരെ!! ലോകത്തിലെ ഏറ്റവും മനോഹരമായ ബുദ്ധ ക്ഷേത്രങ്ങള്‍അഗ്നിപര്‍വ്വതത്തിനു മുകളിലെ ക്ഷേത്രം മുതല്‍ കുങ്ഫു പാണ്ട വരെ!! ലോകത്തിലെ ഏറ്റവും മനോഹരമായ ബുദ്ധ ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X