Search
  • Follow NativePlanet
Share
» »ജെരുസോപ്പ ജോഗ് വെള്ളച്ചാട്ടമായി മാറിയ കഥ!!

ജെരുസോപ്പ ജോഗ് വെള്ളച്ചാട്ടമായി മാറിയ കഥ!!

ഓരോ മഴക്കാലവും സഞ്ചാരികളുടെ മനസ്സിലേക്ക് കൊണ്ടുവരുന്ന ചില കാഴ്ചകളുണ്ട്. ആര്‍ത്തലച്ചു പെയ്യുന്ന മഴയോട് ചേര്‍ത്തു നിര്‍ത്തുവാന്‍ പറ്റിയ ഇടങ്ങളുടെ കാഴ്ചകള്‍. കാലത്തിനു കേടുവരുത്തുവാന്‍ സാധിക്കാത്ത സൗന്ദര്യവുമായി നില്‍ക്കുന്ന ജോഗ് വെള്ളച്ചാട്ടമാണ് അതിലൊന്ന്. എത്ര തവണ കണ്ടാലും ഓരോ നോക്കിലും പുത്തന്‍ ഭാവങ്ങളും കാഴ്ചകളും പകരുന്ന ജോഗ് വെള്ളച്ചാട്ടം ഒരിക്കല്‍ മനസ്സില്‍ കയറിയാല്‍ പിന്നീടൊരിക്കലും ഇറങ്ങിപ്പോകില്ല.

കോടമഞ്ഞിലലിഞ്ഞു നില്‍ക്കുന്ന സഹ്യനില്‍ നിന്നും ഒഴുകിയിറങ്ങുന് കാഴ്ച മാത്രം മതി ജോഗ് എന്താണെന്ന് മനസ്സിലാക്കുവാന്‍. കാട്ടുപാതകള്‍ താണ്ടിയെത്തിച്ചേരുന്ന വ്യൂ പോയിന്‍റും സാഹിസിക സഞ്ചാരികളെ പോലും അതിശയിപ്പിക്കും. ജോഗ് വെള്ളച്ചാട്ടത്തിന്‍റെ വിശേഷങ്ങളിലേക്ക്

ജോഗ് അല്ല, ജെരുസോപ്പ

ജോഗ് അല്ല, ജെരുസോപ്പ

മറ്റേത് പ്രശസ്തമായ ഇടങ്ങളെയും പോലെ ജോഗ് വെള്ളച്ചാട്ടത്തിനുമുണ്ട് വ്യത്യസ്തങ്ങളായ പേരുകള്‍. യഥാര്‍ഥത്തില്‍ ജോഗ് എന്നത് ജോഗണ്ടി ഗുണ്ടി എന്ന പേരിനെ പേരിനെ ഇംഗ്ലീഷ് വത്ക്കരിച്ചാണ് ജോഗ് ഫാള്‍സ് ആയി മാറുന്നത്. ഇത് കൂടാതെ പ്രദേശത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജെരുസോപ്പ വെള്ളച്ചാട്ടം എന്നും ജെര്‍സോപ്പ എന്നും അറിയപ്പെടുന്നു.

PC:Arkadeep Meta

നാലു ജലപാതങ്ങള്‍

നാലു ജലപാതങ്ങള്‍

രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നീ നാലു ജലപാതങ്ങള്‍ ചേര്‍ന്നാണ് ജോഗ് വെള്ളച്ചാട്ടം ഉണ്ടായിരിക്കുന്നത്.

രാജയാണ് ഏറ്റവും ഉയരത്തില്‍ നിന്നും വരുന്നത്. താഴേക്ക് പതിക്കുന്നതിനിടില്‍ റോററുമായി ഇത് കൂടിച്ചേരും. അലറിവിളിച്ച് താഴേക്ക് പതിക്കുന്നതിനാലാണ് ഇതിന് റോറര്‍ എന്ന പേരു വന്നതെന്നാണ് പറയുന്നത്. റാണി വളരെ ശാന്തമായാണ് താഴേക്ക് പതിക്കുന്നത്. റോക്കറ്റാവട്ടെ, ,ഒരു ജെറ്റ് പോലെ താഴേക്ക് പതിക്കുന്നു.

ശതാവരി നദിയില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്.

നാല് എണ്ണവും നാല് ഭാഗത്തായതിനാല്‍ കാണുവാന്‍ ചുറ്റിയുള്ള ഒരു യാത്ര തന്നെ വേണ്ടി വരും.

PC:Abhay kulkarni wiki

ഒരിടത്തും തട്ടാതെ‌

ഒരിടത്തും തട്ടാതെ‌

ജോഗ് വെള്ളച്ചാട്ടത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഒരിടത്തും തട്ടാതെയാണ് ഇത് താഴേക്ക് പതിക്കുന്നത് എന്നാണ്. മുകളില്‍ നിന്നും താഴേക്ക് 830 അടി ദൂരമാണുള്ളത്. ഈ പതനത്തില്‍ പേരിനു പോലും വെള്ളച്ചാട്ടം ഒരിടത്തും തട്ടിനില്‍ക്കുന്നില്ല.

PC:Debaditya 1

 ബ്രിട്ടീഷ് കപ്പലിനു പേരിട്ട ജോഗ് വെള്ളച്ചാട്ടം

ബ്രിട്ടീഷ് കപ്പലിനു പേരിട്ട ജോഗ് വെള്ളച്ചാട്ടം

ബ്രിട്ടീഷ് കപ്പലിനു വരെ പേരിട്ട ഒരു ചരിത്രം ജോഗ് വെള്ളച്ചാട്ടത്തിനുണ്ട്. എസ് എസ് ഗരിസോപ്പ എന്നായിരുന്നു ആ കപ്പലിന്‍റെ പേര്. ജെരുസോപ്പ വെള്ളച്ചാട്ടം എന്ന പേരില്‍ നിന്നുമാണ് ബ്രിട്ടീഷുകാര്‍ ഇതിന് പേരു നല്കുന്നത്.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന കപ്പലുകളിലൊന്നാണിത്. ഇന്ത്യയില്‍ നിന്നും അയര്‍ലന്‍ഡിലേക്ക് 1941 ല്‍ ടണ്‍ കണക്കിന് വെള്ളിയും മറ്റ് കച്ചവട വസ്തുക്കളുമായി തിരികെ പോകുമ്പോള്‍ കപ്പല്‍ കടലില്‍ മുങ്ങി. അതില്‍ 48 ടണ്‍ വെള്ളി പിന്നീട് വീണ്ടെടുക്കുകയുണ്ടായി.

PC:Wikimedia Commons

ഒരു സെക്കന്‍ഡിന്‍ 3.4 ടണ്‍ വെള്ളം

ഒരു സെക്കന്‍ഡിന്‍ 3.4 ടണ്‍ വെള്ളം

വെള്ളച്ചാട്ടം ശക്തിപ്രാപിക്കുന്ന സമയത്ത് ഒരു സെക്കന്‍ഡില്‍ 3.4 മില്യണ്‍ ടണ്‍ വെള്ളമാണ് താഴേക്ക് പതിക്കുന്നത് എന്നാണ് കണക്കുകകള്‍ പറയുന്നത്.

PC:Bhavanishankar16

വലിയവന്‍

വലിയവന്‍

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് വെള്ളച്ചാട്ടം അറിയപ്പെടുന്നത്. ലോക റാങ്കിങ്ങില്‍ പതിമൂന്നാം സ്ഥാനത്താണ് ജോഗ് വെളളച്ചാട്ടമുള്ളത്. ഉയരത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് ജോഗ് വെള്ളച്ചാട്ടത്തിനുള്ളത്.

PC: channakeshava koffee

1600 പടികള്‍ക്കു താഴെ

1600 പടികള്‍ക്കു താഴെ

ജോഗ് വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചകള്‍ കാണുവാന്‍ സാധിക്കുന്ന നിരവഝി വ്യൂ പോയിന്‍റുകള്‍ ഇവി‍ടെയുണ്ട്. അതിലേറ്റവും പ്രസിദ്ധമായത് വെള്ളച്ചാട്ടത്തിന്‍റെ താഴെവരെ പടികളുള്ള വ്യൂ പോയിന്‍റാണ് . വാട്കിന്‍സ് പ്ലാറ്റ്ഫോം എന്നാണിത് അറിയപ്പെടുന്നത്. അലറിയലച്ച് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ എല്ലാ വന്യതയും ഭംഗിയും ഇവിടെ നിന്നുകാണാം. ഏകദേശം ആയിരത്തിയറുന്നൂറോളം പടികള്‍ ഇറങ്ങിവേണം ഇവിടേക്ക് എത്തുവാന്‍. സാഹസികര്‍ മാത്രമേ ഇത് തിരഞ്ഞെടുക്കാറുള്ളൂ.

PC:Jishnu.sen

അറബിക്കടലിലേക്ക്

അറബിക്കടലിലേക്ക്

ലിംഗനാമക്കി ഡാമില്‍ നിന്നും വെള്ളം ജോഗിലെത്തി വെള്ളച്ചാട്ടമായി അവിടുന്നു ഗെരുസോപ്പയിലേക്കാണ് ശതാവരി ദനി പോകുന്നത്. പിന്നീട് ഇടാഗുഞ്ചിയിലെത്തി ഹൊന്നാവര്‍ കടന്ന് അറബിക്കടലില്‍ നദി പതിക്കുന്നു.

PC:Vmjmalali

മഴക്കാലം

മഴക്കാലം

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാമെങ്കിലും മഴക്കാലം തന്നെയാണ് ഏറ്റവും ബെസ്റ്റ് സമയം. ചുറ്റിലുമുള്ള കാടും വന്യതയും ഒക്കെ അതിന്‍റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാന്‍ പറ്റിയ സമയം മഴക്കാലം തന്നെയാണ്.

PC:Shubhurc

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഷിമോഗ ജില്ലയിലുള്ള സാഗരയാണ് ജോഗ് ഫാള്‍സിന് സമീപത്തുള്ള ടൗണ്‍. സാഗരയില്‍നിന്നും ജോഗ് ഫാള്‍സിലേക്ക് നിരവധി ബസ്സുകള്‍ ലഭ്യമാണ്. ജോഗ് ഫാള്‍സിലേക്ക് കാര്‍വ്വാര്‍ നിന്നും ഹൊന്നേവാര്‍ നിന്നും ബസ്സും ടാക്‌സിയുമടക്കമുള്ള വാഹനങ്ങള്‍ ലഭിക്കും.

അതിരപ്പള്ളിയെ കടത്തിവെട്ടുന്ന വെള്ളച്ചാട്ടങ്ങൾ

കര്‍ണ്ണാടകയുടെ കാശ്മീര്‍ തേടിയൊരു യാത്ര!!!

ഇന്ദിരാഗാന്ധിയും ഒളിച്ചു കടത്തിയ ഏഴ് കാപ്പിക്കുരുവും! ഈ നാടിന്‍റെ ചരിത്രം വിചിത്രമാണ്

കനാലുകളുടെ നാടായ വെനീസിന്‍റെ പത്തിരട്ടിയോളമുള്ള കണ്ടൽക്കാടുകളുടെ ഇടം....

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more