Search
  • Follow NativePlanet
Share
» »തെക്കേ ഇന്ത്യക്കാരുടെ ഗംഗയെക്കുറിച്ച് കേട്ടിട്ടുണ്ടോ!

തെക്കേ ഇന്ത്യക്കാരുടെ ഗംഗയെക്കുറിച്ച് കേട്ടിട്ടുണ്ടോ!

തെക്കേ ഇന്ത്യക്കാരുടെ ഗംഗാ നദി എന്നറിയപ്പെടുന്ന കാവേരിയുടെ വിശേഷങ്ങള്‍

കാവേരി നദി...തെക്കേ ഇന്ത്യയെ നനയിച്ച ഫലഭൂയിഷ്ഠമാക്കുന്ന കാവേരി നദി ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ്. മനുഷ്യജീവിതം കെട്ടിപ്പടുക്കുന്നതിലും ഒരു സംസ്കാരം വളര്‍ത്തിയെടുക്കുന്നതിലും കാവേരി വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. തലക്കാവേരിയിൽ തുടങ്ങി കുടകിറങ്ങി ഒടുവിൽ കാരക്കലിനടുത്ത് കടലിൽ പതിക്കുമ്പോഴേക്കും കാവേരി ഏറെ വളര്‍ന്നിട്ടുണ്ടാവും. തെക്കേ ഇന്ത്യക്കാരുടെ ഗംഗാ നദി എന്നറിയപ്പെടുന്ന കാവേരിയുടെ വിശേഷങ്ങള്‍

കുടകില്‍ തുടങ്ങി

കുടകില്‍ തുടങ്ങി

കുടകില്‍ നിന്നുത്ഭവിക്കുന്ന കാവേരി നദി കര്‍ണ്ണാടകക്കാര്‍ക്ക് ഏറെ പ്രാധാന്യമായ ഇടങ്ങളിലൊന്നാണ്.തലക്കാവേരിയിലെ ബ്രഹ്മഗിരി കുന്നുകളില്‍ നിന്നും അരുവിയായ് ഉത്ഭവിച്ച് ഒഴുകിയിറങ്ങുന്ന കാവേരിയെ വിശുദ്ധ നദികളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാവേരി നദി ഉത്ഭവിക്കുന്ന ഇടം ഇവിടെ കാണാം.

Pranchiyettan

രണ്ടു സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും

രണ്ടു സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും

തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ് കാവേരി. കര്‍ണ്ണാടകയില്‍ നിന്നും തുടങ്ങി തമിഴ്നാട്ടിലൂടെ കടന്ന് പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശത്തുകൂടി പോയാണ് നദി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്.

കഥകള്‍ ഇങ്ങനെ

കഥകള്‍ ഇങ്ങനെ

കാവേരി നദിയെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. അതിലേറ്റവും പ്രചാരത്തിലുള്ളത് രണ്ടുകഥകളാണ്.
1. ലോപമുദ്ര
ബ്രഹ്മാവിന് വിഷ്ണുമeയ എന്ന ഒരു മകളുണ്ടായിരുന്നു, അവൾ ലോകത്തെ സേവിക്കാൻ ആഗ്രഹിച്ചിരുന്നു. അതേസമയത്താണ് ഒരു അസുരനെ വധിക്കുവാന്‍ വിഷ്ണുവിന് മോഹിനിയു‌െ രൂപം സ്വീകരിക്കേണ്ടി വന്നു, അങ്ങനെ , മോഹിനിയെ സഹായിക്കാൻ വിഷ്ണുമായയെ ലോപമുദ്രയായി അയയ്ക്കാൻ ബ്രഹ്മാവ് തീരുമാനിക്കുന്നു.
കുറച്ച് നാളുകള്‍ കഴിഞ്ഞ് കാവേര എന്ന പേരായ ഒരു മഹര്‍ഷി ബ്രഹ്മാവിനടുത്തെത്തി തനിക്ക് ഒരു സന്തതിയെ വേണം എന്നു പ്രാര്‍ഥിച്ചു. അതില്‍ മനസ്സലിഞ്ഞ ബ്രഹ്മാവ് ലോപമുദ്രയെ മഹര്‍ഷിക്ക് നല്കുവാന്‍ തീരുമാനിക്കുന്നു. അങ്ങനെ കാവേര കാവേരിയായി മാറുകയായിരുന്നു.

2.അഗസ്ത്യമുനി
ഒരിക്കല്‍ ബ്രഹ്മഗിരി കുന്നുകളില്‍ ധ്യാനിക്കുകയായിരുന്ന കാവേരിയുടെ സൗന്ദര്യത്തില്‍ അഗസ്ത്യമുനി ആകൃഷ്‌നായി കാവേരിയോടം വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടു. ഒരൊറ്റ നിബന്ധനയില്‍ കാവേരി വിവാഹ്തിന് സമ്മതിച്ചു. എപ്പോഴെങ്കിലും കാവേരിയെ ഏറെ നേരം തനിച്ചാക്കി പോയാല്‍ താന്‍ തിരികെ പോകുമെന്നായിരുന്നു അത്. ഒരിക്കല്‍ ഒരു താത്വിക ചര്‍ച്ചയില്‍ മുഴുകിയ അഗസ്ത്യമുനി കാവേരിയുടെ കാര്യം പാടേ മറന്നു. ഇതറിഞ്ഞ കാവേരി ഒരു നദിയായി മാറി ആളുകളെ സേവിക്കുവാനായി ഒഴുകുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

Sonamj28

മൂന്നു ദ്വീപുകള്‍

മൂന്നു ദ്വീപുകള്‍

കര്‍ണ്ണാടകയില്‍ രണ്ടും തമിഴ്ന‌ാട്ടില്‍ ഒന്നുമാണ് കാവേരി നദി സ‍ൃഷ്ടിച്ചിരിക്കുന്ന ദ്വീപുകള്‍. കര്‍ണ്ണാടകയിലെ ശിവനസമുദ്രയില്‍ ഗഗന ചുക്കിയെന്നും ബാരാ ചുക്കിയെന്നും പേരായ രണ്ടു വെള്ളച്ചാട്ടങ്ങളായി കാവേരി മാറുന്നുണ്ട്.മൈസൂരിനടുത്തുള്ള ശ്രീരംഗപ‌‌ട്ടണയിലാണ് അടുത്ത ദ്വീപുള്ളത്. തമിഴ്നാട്ടില്‍ ശ്രീരംഗമാണ് കാവേരി നദി രൂപീകരിച്ചിരിക്കുന്ന ദ്വീപ്.

Philanthropist 1

 ജീവിതത്തില്‍

ജീവിതത്തില്‍

കര്‍ണ്ണാടകയിലെയും തമിഴ്നാട്ടിലെയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവജലം നല്കുന്നതാണ് കാവേരി നദി. പശ്ചിമഘട്ടത്തില്‍ നിന്നും തുടങ്ങി അറബിക്കടലില്‍ എത്തിച്ചേരുന്നതുവരെ ആയിരക്കണക്കിന് ജനങ്ങളാണ് കാവേരി നദിയെ പലകാര്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. വൈദ്യുതി, ജലസേചനം തുടങ്ങിയ കാര്യങ്ങള്‍ക്കും കാവേരിയിലെ ജലം ഉപയോഗപ്പെടുത്തുന്നു.

Vinodnellackal

പോഷകനദികള്‍

പോഷകനദികള്‍


നാടുകള്‍ കയറിയിറങ്ങിയുള്ള യാത്രയില്‍ പല നദികളോടും കാവേരി നദി ചേരുന്നുണ്ട്. ഷിംഷാ, ഹേമാവതിസ കബനി, അര്‍ക്കാവതി, ഹൊന്നുഹോളെ, ഭവാനി, ലോകപവനി, അമരാവതി, നോയില്‍ തുടങ്ങിയവയാണ് കാവേരി നദിയുടെ പ്രധാന പോഷക നദികള്‍.

ബംഗളുരുവിന്റെ കുടിവെള്ള സ്രോതസ്സ്

ബംഗളുരുവിന്റെ കുടിവെള്ള സ്രോതസ്സ്

ഐടി നഗരമായ ബാംഗ്ലൂരിന് കുടിവെള്ളം എത്തുന്നതും കാവേരിയില്‍ നിന്നാണ്. തൊറക്കേണ്ടനഹള്ളി എന്നയി‌ടത്താണ് ബാംഗ്ലൂരിലേക്ക് വേണ്ട വെള്ളം പംപ് ചെയ്ത് സൂക്ഷിക്കുന്നത്. ഇവിടെ നിന്നും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യും.

ആദിരംഗ, മധ്യരംഗ, അന്ത്യരംഗ

ആദിരംഗ, മധ്യരംഗ, അന്ത്യരംഗ

മൂന്നു ഭാഗങ്ങളായാണ് കാവേരി നദിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. ശ്രീരംഗപട്ടണമാണ് ആദി രംഗാ എന്നറിയപ്പെടുന്നത്. രംഗനാഥ സ്വാമി ക്ഷേത്രമാണ് ഇവിടെ പ്രധാനപ്പെട്ട ഒരു കാഴ്ച. ശിവനസമുദ്രയാണ് മധ്യരംഗ എന്നറിയപ്പെടുന്നത്. ശ്രീരംഗത്ത് എത്തുമ്പോഴേയ്ക്കും കാവേരി അന്ത്യരംഗയായി മാറും. ഇവിടെ വെച്ചാണ് നദി സമുദ്രവുമായി കൂടിച്ചേരുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍

ബംഗാള്‍ ഉള്‍ക്കടലില്‍

വിവിധ ഇടങ്ങളിലൂടെ ഒഴുകി ഒടുവില്‍ കാവേരി നദി അറബിക്കടലില്‍ പതിക്കുകയാണ് ചെയ്യുന്നത്. തമിഴ്നാട്ടിവെ പൂംപുഹാര്‍ എന്ന സ്ഥലത്തുനിന്നാണ് കാവേരി അറബിക്ക‌ടലില്‍ ചേരുന്നത്.
Guptarohit994

കാവേരി ഒഴുകുന്ന വഴിയേ ഒരു യാത്ര!!<br />കാവേരി ഒഴുകുന്ന വഴിയേ ഒരു യാത്ര!!

ദൈവങ്ങള്‍ ജീവിക്കുന്ന, ദേവഭാഷ സംസാരിക്കുന്ന ജനങ്ങളുടെ നാട്ദൈവങ്ങള്‍ ജീവിക്കുന്ന, ദേവഭാഷ സംസാരിക്കുന്ന ജനങ്ങളുടെ നാട്

വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കൂര്‍ഗ്... കാരണം ഇങ്ങനെയാണ്!വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കൂര്‍ഗ്... കാരണം ഇങ്ങനെയാണ്!

വാട്ടര്‍ഫാള്‍ റാപ്പല്ലിങ്!! സഞ്ചാരികള്‍ക്കിടയിലെ പുത്തന്‍ ട്രെന്‍ഡ്!!വാട്ടര്‍ഫാള്‍ റാപ്പല്ലിങ്!! സഞ്ചാരികള്‍ക്കിടയിലെ പുത്തന്‍ ട്രെന്‍ഡ്!!

Read more about: river kaveri karnataka tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X