Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടത്തിലേക്ക്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടത്തിലേക്ക്

തേയിലക്കാടും കോടമഞ്ഞും കടന്ന് ആകാശത്തെ തൊട്ടുതലോടി ഒരു യാത്ര പോയാലോ...മൂന്നാറും സൂര്യനെല്ലിയും കടന്ന് കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ കൊളക്കുമലയയിലേക്ക്...

തേയിലക്കാടും കോടമഞ്ഞും കടന്ന് ആകാശത്തെ തൊട്ടുതലോടി ഒരു യാത്ര പോയാലോ...മൂന്നാറും സൂര്യനെല്ലിയും കടന്ന് കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ കൊളക്കുമലയയിലേക്ക്... അതേ മൂന്നാറിലെ രാത്രികളില്‍ അങ്ങകലെ കാണുന്ന ഒരൊറ്റ വിളക്കു കത്തി നില്‍ക്കുമ്പോള്‍ അത് കൊളക്കുമലയിലേതാണെന്ന് പറയുന്ന അതേ മലയിലേക്കു തന്നെ.
ഓഫ്റോഡിന്‍റെ അങ്ങേയറ്റത്ത് എത്തിച്ച് ഇനി മുന്നോട്ട് പോകുവാന്‍ പറ്റുമോ എന്നുപോലും സംശയം തോന്നിപ്പിക്കുന്ന റോഡുകള്‍ ക‌ടന്ന് എത്തിച്ചേരുന്ന ആ സ്വര്‍ഗ്ഗം തന്നെയാണ് കൊളക്കുമല. മലനിരകളും തേയിലത്തോട്ടങ്ങളും മേഘങ്ങളും എല്ലാം ചേരുന്ന കിടിലന്‍ കാഴ്ചകള്‍ ഇവിടെ ഏതു സീസണിലും സ‍ഞ്ചാരികളെ കാത്തിരിക്കുകയാണ്.

കൊളക്കുമല‌

കൊളക്കുമല‌

ഇടുക്കി യാത്രയില്‍ കണ്ടുമുട്ടുന്ന എല്ലായ‌ിടങ്ങളും ഒന്നിനൊന്ന് മനോഹരമാണെങ്കിലും അതിലേറ്റവും മനോഹരമായ ഇടമാണ് കൊളക്കുമല. സമുദ്ര നിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊളക്കുമല സഞ്ചാരികള്‍ക്ക് എന്നും കൗതുകം പകരുന്ന ഇടമാണ്.

ഇടുക്കിയില്ല, തമിഴ്നാട്ടില്‍

ഇടുക്കിയില്ല, തമിഴ്നാട്ടില്‍

സ്ഥിരം യാത്രികര്‍ക്കു പോലും പറ്റുന്ന അബദ്ധങ്ങളില്‍ ഒന്നാണ് കൊളക്കുമലയുടെ സ്ഥാനം. ഇടുക്കിയിലാണ് കൊളക്കുമലയെന്നാണ് പൊതുവേ പറയുന്നതെങ്കിലും ഇടുക്കി-തമിഴ്നാട് ബോര്‍ഡറിലാണ് കൊളക്കുമലയുള്ളത്. തമിഴ്നാട്ടില്‍ തേനി ജില്ലയില്‍ ബോഡിനായ്‌ക്കനൂർ മുൻസിപ്പാലിറ്റിയിലാണ് കൊളക്കുമലയുടെ യഥാര്‍ഥ സ്ഥാനം.

പ്രവേശനം കേരളത്തില്‍ നിന്നു മാത്രം

പ്രവേശനം കേരളത്തില്‍ നിന്നു മാത്രം

തമിഴ്നാടിന്റെയാണെങ്കിലും ഇവിടേക്ക് പ്രവേശിക്കുവാന്‍ കേരളത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. മറ്റു വഴികളിലൂടെയുള്ള പ്രവേശനം വിലക്കിയിരിക്കുന്നതാണ്.

ഉയരത്തിലെ തേയിലത്തോട്ടം

ഉയരത്തിലെ തേയിലത്തോട്ടം

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ് കൊളക്കുമല. ഉയരം കൂടും തോറും ചായയുടെ രുചിയും കൂടുമെന്നത് വെറുതേ പറയുന്നതല്ലെന്ന് ഇവിടെയെത്തുമ്പോള്‍ മനസ്സിലാവും.അത്ര രുചിയേറിയ ചായയായിരിക്കും ഇവിടുത്തേത്. അല്ലെങ്കിലും എട്ടായിരം അടി ഉയരത്തിലെ ചായ വെറുതേയാവില്ലല്ലോ.

ഓര്‍ഗാനിക് തേയിലത്തോട്ടം

ഓര്‍ഗാനിക് തേയിലത്തോട്ടം

കണ്ണെത്താ ദൂരത്തോളം മലകളിലും കുന്നുകളിലുമായി പരന്നു കിടക്കുന്ന ഇവിടുത്തെ തേയിലത്തോട്ടങ്ങള്‍ ഓര്‍ഗാനിക് തേയിലത്തോട്ടം കൂടിയാണ്. തികച്ചും ജൈവികമായ രീതിയില്‍ രാസവളങ്ങളുടെയൊന്നും സഹായമില്ലാതെ വളര്‍ത്തുന്ന തേയിലച്ചെടികളാണ് ഇവിടുത്തേത്. ലോകത്തിലെ ഏറ്റവും ഉയരത്തിലെ തേയിലത്തോട്ടം എന്ന പ്രത്യേകതയും കൊളക്കുമലയിലെ തേയിലത്തോട്ടത്തിനുണ്ട്.

പകലിലും മനോഹരമായ രാവുകള്‍

പകലിലും മനോഹരമായ രാവുകള്‍

പകല്‍ വെളിച്ചത്തില്‍ കാണുന്ന കൊളക്കുമലയേക്കാള്‍ ഭംഗി ഇവിടുത്തെ രാവുകള്‍ക്കാണ്. സൂര്യാസ്തമയം കഴിഞ്ഞെത്തുന്ന കോടമഞ്ഞും അരിച്ചെത്തുന്ന തണുപ്പും മാത്രം മതി പിന്നെയും പിന്നെയും ഇവിടേക്ക് വരുവാന്‍ തോന്നിപ്പിക്കുവാന്‍.

തേയില ഫാക്ടറി

തേയില ഫാക്ടറി

എഴുപത്തഞ്ച് എണ്‍പത് വര്‍ഷം പഴക്കമുള്ള ടീ ഫാക്ടറിയാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ ഫാക്ടറിയുടെ നിലവിലെ ഉടമസ്ഥര്‍.

ജീപ്പില്‍ മാത്രം

ജീപ്പില്‍ മാത്രം

മൂന്നാറില്‍ നിന്നും 32 കിലോമീറ്റര്‍ അകലൊണ് കൊളക്കുമല സ്ഥിതി ചെയ്യുന്നത്. 17 കിലോമീറ്ററോളം ദൂരം ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പില്‍ മാത്രമേ പോകുവാന്‍ സാധിക്കൂ. അതില്‍ തന്നെ അവസാന പത്തു കിലോമീറ്ററാണ് ഏറ്റവും ദുര്‍ഘടം പിടിച്ച പാത. കല്ലും ചരലും നിറ‍ഞ്ഞ് പേരിനു മാത്രം കോണ്‍ക്രീറ്റ് ചെയ്ത പാതയാണ് ഇവിടുത്തേത്. സാഹസികരായ ഡ്രൈവര്‍ക്കു മാത്രമേ ഇവിടെക്ക് എത്തിക്കുവാന്‍ സാധിക്കൂ. ബുള്ളറ്റില്‍ ഇവിടേക്ക് വരുന്നവരും ഉണ്ട്.

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസസ്ഥലം ഇതാ ഇവിടെയാണ്ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസസ്ഥലം ഇതാ ഇവിടെയാണ്

ഒരു കോടിയിലധികം ശിവലിംഗങ്ങള്‍! വിശ്വസിച്ച് പ്രാര്‍ഥിച്ചാല്‍ മാത്രം മതി!ഒരു കോടിയിലധികം ശിവലിംഗങ്ങള്‍! വിശ്വസിച്ച് പ്രാര്‍ഥിച്ചാല്‍ മാത്രം മതി!

സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്

Read more about: munnar idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X