Search
  • Follow NativePlanet
Share
» »ലക്ഷദ്വീപ്: ജയിലില്ല, കുറ്റകൃത്യങ്ങളില്ല, ഏറ്റവും സംതൃപ്തരായ ജനതയു‌ടെ നാട്

ലക്ഷദ്വീപ്: ജയിലില്ല, കുറ്റകൃത്യങ്ങളില്ല, ഏറ്റവും സംതൃപ്തരായ ജനതയു‌ടെ നാട്

ഏറ്റവും സംതൃപ്തരായ ആളുകളു‌ടെ നാട് എന്നറിയപ്പെടുന്ന ലക്ഷദ്വീപിനെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും ഒപ്പം സന്തോഷത്തിന്‍റെയും നാട്! പരസ്പര ബഹുമാനവും മര്യാദയും ഓരോ നോട്ടത്തിലും നിലനിര്‍ത്തുന്ന സ്നേഹ സമ്പന്നരായ ആളുകള്‍ വസിക്കുന്നിടം... വീടുകള്‍ക്കു മതിലുകളില്ലാതെ, ഒരുമയോ‌ടെ ജീവിക്കുന്ന ദ്വീപ് നിവാസികള്‍ എന്നും ആതിഥ്യ മര്യാദയുടെയും നന്മയുടെയും പേരില്‍ പ്രസിദ്ധരാണ്. ഏറ്റവും സംതൃപ്തരായ ആളുകളു‌ടെ നാട് എന്നറിയപ്പെടുന്ന ലക്ഷദ്വീപിനെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

കടലിന്‍റെ സൗന്ദര്യം

കടലിന്‍റെ സൗന്ദര്യം

കടലിന്ററ ഏറ്റവും മനോഹരമായ കാഴ്ചകളും പവിഴപ്പുറ്റുകളുമായി സഞ്ചാരികളെ അതിശയിപ്പിക്കുന്ന നാടാണ് ലക്ഷദ്വീപ്. ദ്വീപുകളുടെ ഭംഗിയും അവിടുത്തെ പ്രകൃതി സൗന്ദര്യവും കടലിനോട് ചേര്‍ന്നുള്ള ജീവിതങ്ങളും എല്ലാം അടുത്തു കാണുവാനും കടല്‍ ജീവിതം ആസ്വദിക്കുവാനുമെല്ലാം മലയാളികള്‍ക്ക് ഏറ്റവും അടുത്തുള്ള നാടാണ് ലക്ഷദ്വീപ്.

36 തുരുത്തുകള്‍

36 തുരുത്തുകള്‍

പേരില്‍ ലക്ഷങ്ങള്‍ ഉണ്ടെങ്കിലും ലക്ഷദ്വീപെന്നാല്‍ യഥാര്‍ത്ഥത്തില്‍ 36 ദ്വീപുകള്‍ ചേര്‍ന്നതാണ്. അതില്‍ തന്നെ 11 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശവും കൂടിയാണിത്.

ജീവപര്യന്തം വേണ്ടെങ്കില്‍

ജീവപര്യന്തം വേണ്ടെങ്കില്‍

മറ്റു പല വിനോദ സഞ്ചാര കേന്ദ്രങ്ങളെയും അപേക്ഷിച്ച് പല പ്രത്യേകതകളും ലക്ഷദ്വീപിനുണ്ട്. ഇവിടുത്തെ ഏറ്റവും രസകരമായ കാഴ്ചകളിലൊന്ന് പവിഴപ്പുറ്റുകളാണ്. ക‌ടലിനട‌ിയില്‍ വ്യത്യസ്ത ആവാവ വ്യവസ്ഥയുടെ മറ്റൊരു ലോകം തീര്‍ക്കുന്ന പവിഴപ്പുറ്റുകള്‍ പക്ഷേ, കാണുവാന്‍ മാത്രമേ അനുമതിയുള്ളൂ. അതില്‍ തൊടുന്നതോ എടുക്കുന്നതോ ഇവിടെ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പവിഴപ്പുറ്റുകളു‌ടെ സംരക്ഷണത്തിനായി പ്രത്യേക നിയമം തന്നെ കേന്ദ്ര സർക്കാർ പാസാക്കിയിട്ടുണ്ട്. പവിഴപ്പുറ്റുകൾ നശിപ്പിക്കാൻ ശ്രമിച്ചാൽ ജീവപര്യന്തം വരെ തടവു കിട്ടാവുന്ന ശിക്ഷകൾ വരെ ഇവിടെയുണ്ട്.

നീന്തുവാനായി ഇറങ്ങിയാല്‍

നീന്തുവാനായി ഇറങ്ങിയാല്‍

വെള്ളത്താല്‍ ചുറ്റപ്പെ‌ട്ടു കി‌ടക്കുന്ന ലക്ഷദ്വീപില്‍ പക്ഷേ, നീന്തുന്നതിനും സൂര്യസ്നാനത്തിനും പോകുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. വസ്ത്രങ്ങളില്ലാതെ നഗ്നനായി കടലിലിറങ്ങുന്നതിന് ഇവി‌ടെ വിലക്കുണ്ട്. പകരം മാന്യമായ വസ്ത്രം ധരിച്ച് കടലിലിറങ്ങാം.

തേങ്ങയെ‌ടുത്താല്‍

തേങ്ങയെ‌ടുത്താല്‍


ലക്ഷദ്വീപിലെ പ്രധാന കൃഷിയും വരുമാനവും തേങ്ങയാണ്. എന്നാല്‍ ഇവിടെ മറ്റൊരാള്‍ തേങ്ങ തെങ്ങില്‍ നിന്നും ഇടുവാനോ നിലത്ത് കിടക്കുന്ന തേങ്ങ എടുക്കുവാനോ നോക്കിയാല്‍ കാര്യത്തിന്റെ ഗൗരവം മാറും. സ്വകാര്യ ഉടമസ്ഥതയിലുള്ള ഇവിടുത്തെ തോ‌ട്ടങ്ങളില്‍ നിന്നും തേങ്ങ എ‌‌ടുക്കുന്നത് ശിക്ഷാര്‍ഹമാണ്.

ചാന്ദിനി ചൗക്കിൽ എന്തുണ്ട് കാണാൻ എന്നാണോ? ദാ ഇതൊക്കെ പോരെചാന്ദിനി ചൗക്കിൽ എന്തുണ്ട് കാണാൻ എന്നാണോ? ദാ ഇതൊക്കെ പോരെ

 തടവുകാരില്ലാത്ത ജയിലുകള്‍

തടവുകാരില്ലാത്ത ജയിലുകള്‍

പരസ്പര വിശ്വസ്തതയിലും സഹകരണത്തിലും വിശ്വസിച്ച് ജീവിക്കുന്നവരാണ് ദ്വീപ് നിവാസികള്‍. അതുകൊണ്ടു തന്നെ ഇവര്‍ക്കിടയില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാറില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള ഇടമാണ് ലക്ഷദ്വീപ്. ജയിലില്‍ കുറ്റവാളികളില്ലാത്തതിനാല്‍ അതും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല!

ആറു ദ്വീപുകളില്‍ മാത്രം!

ആറു ദ്വീപുകളില്‍ മാത്രം!

11 ദ്വീപുകളിലാണ് ഇവിടെ ജനവാസമുള്ളത്. എന്നാല്‍ പുറത്തുനിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടുത്തെ എല്ലാ ദ്വീപുകളിലും സന്ദര്‍ശിക്കുവാന്‍ അനുമതിയില്ല. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, കല്‍പ്പേനി, മിനിക്കോയ് എന്നീ ആറ് ദ്വീപുകളില്‍ സന്ദര്‍ശനം നടത്താം. വിദേശികള്‍ക്ക് അഗത്തി, ബംഗാരം, കടമത്ത്, എന്നീ ദ്വീപുകള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ കഴിയൂ.
PC: Lenish Namath

 കടല്‍ വിനോദങ്ങള്‍

കടല്‍ വിനോദങ്ങള്‍


കടല്‍ വിനോദങ്ങളാണ് ലക്ഷദ്വീപില്‍ പ്രസിദ്ധമായിരിക്കുന്ന മറ്റൊരു കാര്യം. മികച്ച ഗുണനിലവാരത്തില്‍ കടലിനടയിലെ കാഴ്ചകള്‍ കാണുവാന്‍ സാധിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ട്. സ്കൂബാ ഡൈവിങ്ങ്, സ്നോർക്കലിങ്ങ്, കയാക്കിങ്, സെയിലിങ്. ഗ്ലാസ് ബോട്ടം ബോട്ട് റൈഡ്, ഫിഷിങ്ങ്, വാട്ടർ സ്കീയിങ്ങ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കാം.

ഹിമാചലിലെ ഈ ഇടങ്ങള്‍ കണ്ടാല്‍ പിന്നെ മടങ്ങി വരുവാന്‍ തോന്നുകയേയില്ല!!!ഹിമാചലിലെ ഈ ഇടങ്ങള്‍ കണ്ടാല്‍ പിന്നെ മടങ്ങി വരുവാന്‍ തോന്നുകയേയില്ല!!!

ഭൂമി മേടിക്കുവാന്‍

ഭൂമി മേടിക്കുവാന്‍

ഇവിടെ നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ച് പുറമേ നിന്നാര്‍ക്കും ലക്ഷദ്വീപില്‍ ഭൂമി മേടിക്കുവാന്‍ അനുമതിയില്ല. ഇവിടെ ജനിച്ചവര്‍ക്കു മാത്രമാണ് ലക്ഷദ്വീപില്‍ ഭൂമി വ്യവഹാരത്തിനു അനുമതിയുള്ളത്. പുറമേ നിന്നും ഇവിടേക്ക് വിവാഹം കഴിച്ചു വന്നവര്‍ക്കും നിയമപരമായി ഇവിടെ ഭൂമി മേ‌ടിക്കുവാന്‍ സാധിക്കില്ല. ദ്വീപുകളുടെ വാണിജ്യവത്ക്കരണം തടയുന്നതിനാണ് ഈ നിയമം ആവിഷ്‌കരിച്ചിരിക്കുന്നത്.

സിനിമയിലൂടെ തലവര മാറിയ ഗ്രാമങ്ങള്‍! സ്മര്‍ഫും പോപ്പോയും ഭരിക്കുന്ന ഇടങ്ങള്‍, വിസ്മയിപ്പിക്കുന്ന കാഴ്ചസിനിമയിലൂടെ തലവര മാറിയ ഗ്രാമങ്ങള്‍! സ്മര്‍ഫും പോപ്പോയും ഭരിക്കുന്ന ഇടങ്ങള്‍, വിസ്മയിപ്പിക്കുന്ന കാഴ്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X