Search
  • Follow NativePlanet
Share
» » ഭൂമിയില്‍ നിന്നു കാണാം ലഡാക്കിലെ ചന്ദ്രനുദിക്കുന്ന ദിക്ക്!!

ഭൂമിയില്‍ നിന്നു കാണാം ലഡാക്കിലെ ചന്ദ്രനുദിക്കുന്ന ദിക്ക്!!

നല്ല നീലനിറത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന ആകാശം.. ആകാശത്തെ മുട്ടിനില്‍ക്കുന്നതായി തോന്നിക്കുന്ന വലിയ മണ്‍കൂനകള്‍....

നല്ല നീലനിറത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന ആകാശം.. ആകാശത്തെ മുട്ടിനില്‍ക്കുന്നതായി തോന്നിക്കുന്ന വലിയ മണ്‍കൂനകള്‍....പറഞ്ഞു വരുന്നത് ലഡാക്കിലെ ഒരു പ്രത്യേക ഇടത്തെക്കുറിച്ചാണ്. കാലാവസ്ഥയിലും സ്വഭാവത്തിലും ഭൂപ്രകൃതിയിലും ഒന്നും ഒരുതരത്തിലും ലഡാക്കിനോട് ചേര്‍ത്തു നിര്‍ത്തുവാന്‍ സാധിക്കാത്ത ഈ ഇടം. ലമയാരു...വരണ്ടു കിടക്കുന്ന ലഡാക്കിന്റെ കാഴ്ചകളില്‍ പച്ചപ്പ് തേടിപ്പോകുവാന്‍ സാധിക്കുന്ന നാട്. അധികം സഞ്ചാരികളൊന്നും തേടിച്ചെന്നിട്ടില്ലെങ്കിലും സഞ്ചാരികള്‍ക്കെന്നും ഇവിടം പ്രിയപ്പെട്ടതാണ്. ലാമയാരുവിന്റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും...

 ലഡാക്കില്‍ നിന്നുമാറി

ലഡാക്കില്‍ നിന്നുമാറി

സ്ഥിരം സഞ്ചാരികളുടെ സ്ഥിരം ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ലഡാക്ക്. എത്ര പോയാലും കണ്ടുതീര്‍ക്കുവാന്‍ സാധിക്കാത്ത അതിമനോഹരമായ കാഴ്ചകള്‍ സൂക്ഷിക്കുന്ന നാട്. എന്നാല്‍ ഇവിടെ നിന്നും വീണ്ടും മുന്നോട്ട് പോയാല്‍ എത്തിച്ചേരുന്ന സ്വര്‍ഗ്ഗമാണ് ലാമയാരു. പേരിലെ വ്യത്യസ്തത ഇവിടുത്തെ കാഴ്ചകളില്‍ കാണാം.

PC:Hamon jp

ലാമയാരു

ലാമയാരു

പേരില്‍ തന്നെ അല്പം വ്യത്യസ്തത കാത്തു സൂക്ഷിക്കുന്ന നാടാണ് ലാമയാരു. ലഡാക്കിലെ വരണ്ടുണങ്ങിയ ഭൂപ്രകൃതിയില്‍ നിന്നും മാറി അല്പം പച്ചപ്പും മനോഹാരിതയും ഒക്കെ സൂക്ഷിക്കുന്ന അതിമനോഹരമായ പ്രദേശമാണിത്. സ‍ഞ്ചാരികള്‍ക്ക് ധൈര്യമായി അവരുടെ സ്വര്‍ഗ്ഗമെന്ന് വിശേഷിപ്പിക്കുവാന്‍ കഴിയുന്ന നാട്.

PC:Fulvio Spada f

ബ്രേക്ക് എടുക്കുവാന്‍ പറ്റിയ ഇടം

ബ്രേക്ക് എടുക്കുവാന്‍ പറ്റിയ ഇടം

ശ്രീനഗര്‍- ലേ ഹൈവേയില്‍ ചെയ്യുന്ന ലാമയാരു കാര്‍ഗിലില്‍ നിന്നും ലേയിലേക്കുള്ള യാത്രയില്‍ ഒരു ബ്രേക്ക് എടുക്കുവാന്‍ പറ്റിയ സ്ഥലമാണ്. കാര്‍ഗിലില്‍ നിന്നും ലേയിലേക്കുള്ള നാഷണല്‍ ഹൈവേ-ഒന്ന് ഡിയിലാണ് ലാമയാരു സ്ഥിതി ചെയ്യുന്നത്. ലേ-ശ്രീനഗര്‍ ഹൈവേയിലെ ഏറ്റവും ഉയരമുള്ള മലയിടുക്കായ ഫോട്ടു ലാ പാസിനു സമീപമാണിത്.
ഒരു ബ്രേക്ക് എടുക്കുവാന്‍ പറ്റിയ മൂഡിലല്ല യാത്രയെങ്കില്‍ പോലും ഈ പ്രദേശത്തെത്തിയാല്‍ വണ്ടി അറിയാതെ നിര്‍ത്തി ആരുമൊന്നു കുറച്ചുനേരം നിന്നു പോകും. അത്രയും വശീകരിക്കുന്ന സൗന്ദര്യമാണ് ഈ പ്രദേശത്തിന്.

PC:Anilsh59

ലഡാക്കിലെ ചന്ദ്രനുദിക്കുന്ന ദിക്ക്!!

ലഡാക്കിലെ ചന്ദ്രനുദിക്കുന്ന ദിക്ക്!!

ഭൂമിയിലാണ് ലാമയാരു സ്ഥിതി ചെയ്യുന്നതെങ്കിലും ചന്ദ്രന്‍റെ സൗന്ദര്യമാണ് പ്രദേശത്തിന്. ഭൂമിയുടെ രൂപത്തേക്കാളും ചന്ദ്രന്‍റെ ഉപരിതല കാഴ്ചകളോടാണ് ഈ പ്രദേശത്തിന് കൂടുതല്‍ സാമ്യം. ലഡാക്കിലെ മൂണ്‍ ലാന്‍ഡ് എന്നും മൂണ്‍സ്കേപ്പ് എന്നുമൊക്കെയാണ് ഈ പ്രദേശത്തെ സഞ്ചാരികള്‍ വിളിക്കുന്നത്. ഇവിടുത്തെ മണ്ണും മലയും ചേര്‍ന്ന ഭൂപ്രകൃതി ഓര്‍മ്മിപ്പിക്കുന്നത് ചന്ദ്രന്റൈ ഉപരിതലത്തിനെയാണത്രെ. അപൂര്‍വ്വമായ ഈ ദൃശ്യം കാണാനാണ് യാത്രക്കാര്‍ ഈ സ്ഥലം കൂടുതലും തിരഞ്ഞെടുക്കുന്നത്. വളരെ വിചിത്രമെന്നു തോന്നിക്കുന്ന രൂപപ്പെടലാണ് ഈ പ്രദേശത്ത് ഭൂമിക്കുള്ളത്.

PC:Fulvio Spada

പൗര്‍ണ്ണമിയില്‍

പൗര്‍ണ്ണമിയില്‍

ചന്ദ്രന്റെ നാട് പൗര്‍ണ്ണമിയില്‍ തന്നെ കാണണം. ഈ പ്രദേശത്തിന്റെ മുഴുവന്‍ സൗന്ദര്യവും ഒറ്റക്കാഴ്ചയില്‍ ഒപ്പിയെടുക്കുവാന്‍ സാധിക്കില്ലെങ്കിലും പൗര്‍ണ്ണമി നാളിലാണ് വരവെങ്കില്‍ ലാമയാരുവിനെ മറ്റൊരു രൂപത്തില്‍ തന്നെ കാണാം. ആകാശത്തിന്റെ ഇളം വെളിച്ചത്തില്‍ ഭൂമിയില്‍ കാല്‍കുത്തി നിന്ന് ചന്ദ്രനെ കാണുന്ന പ്രതീതിയാണ് ലമയരു സഞ്ചാരികള്‍ക്ക് നല്കുന്നത്. ആ പൗര്‍ണ്ണമി അവിടെ അവസാനിക്കല്ലേ എന്നായിരിക്കും ആ കാഴ്ച കാണുന്നവരുടെ മനസ്സിലെ ഏക ചിന്ത.

PC: IoannisDaglis

ലാമയാരു ആശ്രമം

ലാമയാരു ആശ്രമം

ചന്ദ്രന്‍റെ ഉപരിതല കാഴ്ചകള്‍ കഴിഞ്ഞാല്‍ ഇവിടെ കാണുവാനുള്ളത് ലാമയാരു ആശ്രമമാണ്. സമുദ്ര നിരപ്പില്‍ നിന്നും 3510 മീറ്റര്‍ ഉയരത്തില്‍ ശ്രീ നഗര്‍-ലേ ഹൈവേയില്‍ ഫോട്ടുലാ പാസില്‍ നിന്നും 15 കിലോമീറ്റര്‍ മാറിയാണുള്ളത്. 'മഹാസിദ്ധകാര്യ നരോപ' എന്നു പേരായ ഇന്ത്യന്‍ സന്യാസിയാണ് ലാമയാരു ആശ്രമം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. 150 ബുദ്ധ സന്യാസിമാരാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്.
PC:Varun Chaudhri

മെഡിറ്റേഷന്‍ ഹില്‍

മെഡിറ്റേഷന്‍ ഹില്‍

ആശ്രമത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന ചെറിയൊരു കുന്നിന്‍പുറമാണ് മെഡിറ്റേഷന്‍ ഹില്‍. ആശ്രമത്തിലെ സന്യാസിമാര്‍ ധ്യാനിക്കുവാനായി വരുന്ന സ്ഥലമായതിനാലാണ് ഇത് മെഡിറ്റേഷന്‍ ഹില്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അലങ്കാരപ്പണികള്‍ നടത്തിയ സ്തൂപങ്ങളും പ്രാര്‍ത്ഥനകള്‍ കോറിയിട്ട കല്ലുകളും ഇവിടുത്തെ പ്രത്യേകതയാണ്. ഇവിടെ കുന്നിനു മുകളില്‍ കയറിയാല്‍ ലാമയാരു ഗ്രാമത്തിന്റെ അതിമനോഹരമായ കാഴ്ച ഇവിടെ നിന്നും കാണാം.

PC:Dmitry A. Mottl

ശാന്തം മനോഹരം

ശാന്തം മനോഹരം

സാധാരണ ലഡാക്കിന്റെയോ ലേയുടെയോ ബഹളങ്ങളൊന്നുമില്ലാതെ വളരെ സമാധാനത്തില്‍ പോയിവരുവാന്‍ സാധിക്കുന്ന ഇടമാണിത്. താതമ്യേന ബഹളവും ആള്‍ത്തിരക്കും കുറഞ്ഞ ഈ സ്ഥലം ശാന്തമായി കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാന്‍ ഏറെ യോജിച്ചതാണ്. ശാന്തമായ അന്തരീക്ഷവും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളുമാണ് ഇവിടെയുള്ളത്.

PC:2Backpackers

പാക്കിസ്ഥാന്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന താഴ്വരയിലെ ശാരദാദേവി ക്ഷേത്രംപാക്കിസ്ഥാന്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന താഴ്വരയിലെ ശാരദാദേവി ക്ഷേത്രം

കേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ലകേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ല

ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍

സപ്തസഹോദരിമാര്‍ കാത്തുവെച്ച രഹസ്യങ്ങള്‍, കാഴ്ചകള്‍ തേടി പോകാംസപ്തസഹോദരിമാര്‍ കാത്തുവെച്ച രഹസ്യങ്ങള്‍, കാഴ്ചകള്‍ തേടി പോകാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X