Search
  • Follow NativePlanet
Share
» »700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!

700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!

വലുപ്പത്തിന്‍റെ കാര്യത്തില്‍ ബ്രീട്ടീഷുകാരുടെ സ്വകാര്യ അഹങ്കാരമായ ബക്കിങ്ഹാം കൊട്ടാരത്തെ വരെ കടത്തിവെട്ടുന്ന ഒരു കൊട്ടാരം... കൊട്ടാരമല്ല, യഥാര്‍ത്ഥത്തില്‍ ഒരു വലിയ വസതി എന്നു പറയാം..

വലുപ്പത്തിന്‍റെ കാര്യത്തില്‍ ബ്രീട്ടീഷുകാരുടെ സ്വകാര്യ അഹങ്കാരമായ ബക്കിങ്ഹാം കൊട്ടാരത്തെ വരെ കടത്തിവെട്ടുന്ന ഒരു കൊട്ടാരം... കൊട്ടാരമല്ല, യഥാര്‍ത്ഥത്തില്‍ ഒരു വലിയ വസതി എന്നു പറയാം... പറഞ്ഞുവരുന്നത് ഗുജറാത്തിലെ ലക്ഷ്മി വിലാസ് പാലസിനെക്കുറിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി എന്നറിയപ്പെടുന്ന ലക്ഷ്മി വിലാസ് പാലസ് തന്നെ. ബക്കിങ്ഹാം പാലസിന്‍റെ നാലിരട്ടി വലുപ്പത്തില്‍ നീണ്ടു കിടക്കുന്ന ലക്ഷ്മി വിലാസ് പാലസിന്‍റെ വിശേഷങ്ങളിലേക്ക്

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി എന്ന വിശേഷണമാണ് ലക്ഷ്മി വിലാസ് പാലസിനുള്ളത്. പേരില്‍ പാലസ് എന്നാണെങ്കിലും ഇതിനെ ഭവനമായാണ് കണക്കാക്കുന്നത്. പഴയ ബറോഡയിലെ പ്രമുഖ മറാത്ത കുടുംബത്തിന്റെയാണ് ഈ കൊട്ടാരം അക്കാലത്ത് രാജകൊട്ടാരം പോലുള്ള വീടുകള്‍ താമസത്തിനായി പണിയുവാന്‍ ആരംഭിച്ചവരാണ് ഗെയ്ക്വാദ് കുടുംബം. സായാജിറാവു ഗെയ്ക്വാദ് മൂന്നാമന്‍ എന്ന വ്യക്തിയാണ് 1890 ല്‍ ലക്ഷ്മി വിലാസ് കൊട്ടാരം നിര്‍മിച്ചത്. ഗുജറാത്തിന്റെ മിക്കയിടങ്ങളിലും ഈ കുടുംബക്കാരും പിന്‍ഗാമികളും നിര്‍മ്മിച്ച അതിമനോഹരമായ രമ്യഹര്‍മ്മങ്ങള്‍ കാണാം. തലമുറകള്‍ കൈമാറി വന്ന ഈ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവകാശി സ്മാര്‍ജിത്ത് സിങ് ഗെയ്ക്വാദ് ആണ്. അദ്ദേഹവും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.

രണ്ട് പേര്‍ക്ക് 170 മുറികള്‍

രണ്ട് പേര്‍ക്ക് 170 മുറികള്‍


170 മുറികളാണ് ഈ കൊട്ടാരത്തിന് ആകെയുള്ളത്
കൊട്ടാരം നിര്‍മ്മിച്ച സമയത്ത് മഹാരാജാവും ഭാര്യയുമായിരുന്നു ഇവിടുത്തെ താമസക്കാര്‍. 1878 ല്‍ തുടങ്ങിയ കൊട്ടാര നിര്‍മ്മാണം നീണ്ട 12 വര്‍ഷങ്ങളെടുത്തു പൂര്‍ത്തിയാകുവാന്‍. അക്കാലത്തെ ഏറ്റവും ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നീണ്ട 130 വര്‍ഷങ്ങളായി കൊട്ടാരം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.

ഇന്തോ-സാര്‍സെനിക് രീതി

ഇന്തോ-സാര്‍സെനിക് രീതി

ഇന്തോ-സാര്‍സെനിക് വാസ്തുവിദ്യയനുസരിച്ചാണ് ഈ പാലസ് നിര്‍മ്മിച്ചിരിക്കുന്നത്. മേജര്‍ ചാള്‍സ് മാന്‍റ് ആയിരുന്നു ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ പ്രധാന ആര്‍കിടെക്റ്റ്. അദ്ദേഹത്തിന്റെ മരണ ശേഷം റോബര്‍ട്ട് ഫെലോസ് കിസോളം എന്ന ആര്‍കിടെക്റ്റ് നിര്‍മ്മാണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയായിരുന്നു. തന്‍റെ പ്രവര്‍ത്തികളുടെ കാര്യത്തില്‍ ഒരു പെര്‍ഫക്ഷനിസ്റ്റ് ആയിരുന്ന മേജര്‍ ചാള്‍സ് മാന്‍റ് കൊട്ടാരത്തിന്റെ കാര്യത്തില്‍ തങ്ങളുടെ കണക്കുകൂട്ടലുകള്‍ എവിടെയോ തെറ്റിയെന്നു സംശയിക്കുകയും അധികകാലം ഈ കൊട്ടാരം നിലനില്‍ക്കില്ല എന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തു. അങ്ങനെ അദ്ദേഹം കൊട്ടാരത്തിനുള്ളില്‍ തന്നെ ജീവനൊടുക്കി. എന്നാല്‍ അദ്ദേഹത്തിന്‍റെ കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ച് 130 വര്‍ഷമായിട്ടും പഴയ അതേ കരുത്തില്‍ കൊട്ടാരം നിലനില്‍ക്കുന്നു.

700 ഏക്കറില്‍

700 ഏക്കറില്‍

ആകെ 700 ഏക്കര്‍ സ്ഥലത്തായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ലക്ഷ്മി വിലാസ് കൊട്ടാരത്തെ കൂടാതെ വേറെയും രണ്ട് കൊട്ടാരങ്ങള്‍ ഇവിടെയുണ്ട്. മോട്ടിരാജാ പാലസും മഹാരാജാ ഫത്തേസിംഗ് മ്യൂസിയവുമാണവ. ഇതില്‍ മ്യൂസിയം ആദ്യ കാലത്ത് മഹാരാജാവിന്റെ കുട്ടികളുടെ സ്കൂളായിരുന്നുവത്രെ. ഇപ്പോഴിവിടെ അതിവിശിഷ്ടങ്ങളായ പെയിന്‍റിംഗുകളും മറ്റുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മോട്ടിബാദ് പാലസ് അന്നത്തെ ബ്രിട്ടീഷ് ആര്‍കിടെക്റ്റിന്‍റെ ഗസ്റ്റ് ഹൗസായിരുന്നു.ഇപ്പോഴിവിടം ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ രൂപത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ആഗ്രയിലെ കല്ലും ഇറ്റലിയിലെ മാര്‍ബിളും

ആഗ്രയിലെ കല്ലും ഇറ്റലിയിലെ മാര്‍ബിളും

അക്കാലത്ത് ലഭ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗിച്ചായിരുന്നു ഇത് നിര്‍മ്മിച്ചത്. ഓരോ ഇടങ്ങളില്‍ നിന്നുമാണ് നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങള്‍ കൊണ്ടുവന്നത്. വെട്ടുകല്ല് കൊണ്ടുവന്നത് ആഗ്രയില്‍ നിന്നും ട്രാപ് സ്റ്റോണ്‍ ക‍ൊണ്ടുവന്നത് പൂനയില്‍ നിന്നുമാണ്. മാര്‍ബിള്‍ ഇറ്റലിയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഇവിടേക്ക് കൊണ്ടുവരുകയായിരുന്നു.

വെള്ളിപൂശിയ ചുവരുകള്‍

വെള്ളിപൂശിയ ചുവരുകള്‍

ക‍ൊട്ടാരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പല ആഢംബരങ്ങളും കാണാം. അതിലൊന്ന് ഇവിടുത്തെ വെള്ളി പൂശിയ ചുവരുകളാണ്. ഇവിടുത്തെ ഒരു മുറിയുടെ ചുവരുകള്‍ മുഴുവനായും വെള്ളി പൂശിയിരിക്കുകയാണ്. സില്‍വര്‍ റൂം എന്നാണ് ഈ മുറിയ അറിയപ്പെടുന്നത്.

മുഖപ്പ് നിര്‍മ്മാണം

മുഖപ്പ് നിര്‍മ്മാണം

വളരെയേറെ പ്രത്യേകതകളുള്ളതാണ് ലക്ഷ്മി വിലാസ് പാലസിന്റെ മുഖപ്പ് നിര്‍മ്മാണം. മുഗള്‍, ജയ്ന്‍, രജ്പുത്, മറാഠി, ഗുജറാത്തി വാസ്തുവിദ്യകള്‍ കൂടാതെ ഗോഥിക് ശൈലികള്‍ കൂടി കടമെടുത്താണ് ക‍ൊട്ടാരത്തിന്‍റെ മുഖപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

80,000 ബ്രിട്ടീഷ് പൗണ്ട്

80,000 ബ്രിട്ടീഷ് പൗണ്ട്

1890 ല്‍ കൊട്ടാരത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോഴേക്കും ഏകദേശം 180,000 ബ്രിട്ടീഷ് പൗണ്ട് ആണ് നിര്‍മ്മാണത്തിനായിചിലവഴിച്ചത്. 27,00,000 രൂപയാണ് അന്നത്തെ മൂല്യത്തിലുള്ള ഇന്ത്യന്‍ തുക.

യൂറോപ്യന്‍ ഭവനം പോലെ

യൂറോപ്യന്‍ ഭവനം പോലെ


അന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ അക്കാലത്ത് ഒരു ആധുനിക ബ്രിട്ടീഷ് ഭവനത്തിനു വേണ്ടതെല്ലാം ഇവിടെയും ഉണ്ടായിരുന്നു. വൈദ്യുതി, ലിഫ്റ്റ്, ടെലഫോണ്‍ എക്സ്ചേഞ്ച് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിരുന്നു.

വിളക്കുമാടവും മണിഗോപുരവും

വിളക്കുമാടവും മണിഗോപുരവും

കൊട്ടാരത്തിലെങ്ങും കാണുവാന്‍ കഴിയുന്ന മറ്റൊരു കാഴ്ചയാണ് ഇവിടുത്തെ വിളക്കു മാടങ്ങള്‍. കാരിരുമ്പിലാണ് ഇതിന്റെ നിര്‍മ്മാണം. അടുത്തത് ഇവിടുത്തെ ക്ലോക്ക് ടവറാണ്. 300 അടി ഉയരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ താനസ്കകാര്‍ക്കു ശല്യമാണെന്നു കരുതി ഇതിലെ മണി ഇതുവരെയും മുഴക്കിയിട്ടില്ല. മഹാരാജാവ് കൊട്ടാരത്തിലുണ്ടെങ്കില്‍ ഗോപുരത്തില്‍ ചുവന്ന ലൈറ്റ് കാണാം. പണ്ടുമുതലേയുള്ള പതിവ് ഇന്നുമിവിടെ പിന്തുടരുന്നു.

ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്

ഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാംഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാം

തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്, ഭൂമിയിലെ ക്ഷേത്രങ്ങളുടെ സ്വര്‍ഗ്ഗം!!തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്, ഭൂമിയിലെ ക്ഷേത്രങ്ങളുടെ സ്വര്‍ഗ്ഗം!!

മൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗംമൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം

Read more about: palace history gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X