ഓരോ മുക്കിലും മൂലയിലും ഓരോ തരത്തിലുള്ള അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഇടമാണ് ഡല്‍ഹി. ഈ അതിശയങ്ങള്‍ കണ്ടുതീര്‍ക്കുക എന്നത് അത്ര എളുപ്പമല്ലെങ്കിലും ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. അതില്‍ കാഴ്ചക്കാരെല്ലാവരെയും അത്ഭുതത്തിന്റെ അങ്ങേയറ്റത്ത് എത്തിക്കുന്ന ഒരൊറ്റ നിര്മ്മിതിയേയുള്ളൂ, അത് ലോട്ടസ് ടെംപിളാണ്.
ഇരുപതാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്ന വിശേഷണമുള്ള ഈ ബഹായി ആരാധനാലയം ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ ഇടമാണ്. ലോട്ടസ് ടെംപിളിന്റെ പ്രത്യേകതകളിലേക്ക്

ബഹായി ആരാധനാലയം
ഡല്‍ഹിയിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണ് ബഹായി ആരാധനാലയം. താമരപ്പൂവിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ആരാധനാലയം മഹായി മതവിശ്വാസികളുടെ കേന്ദ്രമാണ്.

താമര രൂപത്തില്‍
ഇറാനിയന്‍ ആര്‍കിടെക്റ്റ് ഫാരിബോര്‍സ് സാബയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ആരാധനാലയം താമരയുടെ ആകൃതിയിലാണുള്ളത്. ഹിന്ദു, ബുദ്ധമതം അടക്കം വിവിധ മതങ്ങള്‍ക്ക് താമര പുണ്യപുഷ്പമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒൻപതുവശങ്ങൾ, വെണ്ണക്കല്ലിൽ പൊതിയപ്പെട്ട് മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളുള്ള ഡിസൈനിന് അദ്ദേഹത്തെ തേടി അന്താരാഷ്ട്ര തലത്തിലടക്കമുള്ള അംഗീകാരങ്ങള്‍ തേടിവന്നിട്ടുണ്ട്.

ലോകത്തില്‍ ഏറ്റവുമധികം ആളുകളെത്തുന്ന ഇടം
കണക്കുകള്‍ അനുസരിച്ച് ലോകത്തില്‍ തന്നെ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണിത്. ഒരു ആരാധനാലയം എന്നതിലുപരിയായി ഒരു വിനോദ സഞ്ചാരകേന്ദ്രം എന്ന നിലയിലാണ് അറിയപ്പെടുന്നത്

രൂപം ഇങ്ങനെ
ഒന്‍പത് വശങ്ങളിലായി 27 താമരയിതളുകള്‍ ചേര്‍ന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഒന്‍പത് വാതിലുകളും അകത്ത പ്രധാന പ്രാര്‍ഥനാ മുറിയിലേക്കാണ് നയിക്കുന്നത്. സെന്‍ട്രല്‍ പ്രയര്‍ ഹാളിന് ഒരേ സമയം 2500 പേരെയാണ് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുക. 40 മീറ്റര്‍ നീളമാണ് ഇതിനുള്ളത്. സമാധാനം, പ്രൗഢി, പ്രൗഢി എന്നിവയെ സൂചിപ്പിക്കുന്ന വിധത്തിലാണ് പകുതി തുറന്ന താമരയുടെ രൂപത്തില്‍ ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ഏഴിടങ്ങളിലൊന്ന്
ബഹായ് ആരാധനാ രീതികള്‍ പിന്തുടരുന്ന ലോകത്തിലെ വലിയ ഏഴ് കേന്ദ്രങ്ങളിലൊന്നാണ് ഡല്‍ഹിയിലെ ലോട്ടസ് ടെംപിള്‍. സിഡ്നി, പനാമ സിറ്റി, അപിയ, കംപാല,ഫ്രാന്ക്ഫുര്ട്ട്, വില്ഡമെറ്റെ എന്നിവിടങ്ങളിലാണ് മറ്റു സെന്ററുകള്‍ സ്ഥിതി ചെയ്യുന്നത്.

മാര്‍ബിള്‍
ആരാധനാലയത്തിന്റെ നിര്‍മ്മണ രീതികാരണം പതിനായിരത്തിലധികം വ്യത്യസ്ത വലുപ്പത്തിലുള്ള മാര്‍ബിളുകള്‍ ഉപയോഗിച്ചു എന്നാണ് കരുതുന്നത്.

പ്രാര്‍ഥനയുമില്ല പ്രതിഷ്ഠയുമില്ല
പ്രത്യേകിച്ച് ഒരു ബിംബത്തിലോ പ്രതിഷ്ഠയിലോ ആരാധനയിലോ വിശ്വസിക്കാത്തതിനാല്‍ ലോട്ടസ് ടെംപിളിനുള്ളില് അങ്ങനെയൊന്ന് കണ്ടെത്തുവാനാവില്ല. പ്രാര്‍ഥനകളോ പ്രത്യേക വായനകളോ സംഗീതമോ ഒന്നും ഇവിടെയില്ല.
PC: Dinudey Baidya
ഇനി വായിച്ച് യാത്ര ചെയ്യാം...നാടു ചുറ്റാനിറങ്ങുന്നതിനു മുന്നേ ഇവ വായിക്കാം!!
സ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്റെ രഹസ്യങ്ങളിങ്ങനെ