Search
  • Follow NativePlanet
Share
» »കാറു മുതലാളിമാരുടെ രാജ്യം!ഫ്രാന്‍സിലേക്ക് കാറോടിച്ച് പോയി ജോലി ചെയ്യുന്ന സമ്പന്നരുടെ നാട്!!

കാറു മുതലാളിമാരുടെ രാജ്യം!ഫ്രാന്‍സിലേക്ക് കാറോടിച്ച് പോയി ജോലി ചെയ്യുന്ന സമ്പന്നരുടെ നാട്!!

ഇതാ ലക്സംബര്‍ഗിനെക്കുറിച്ച് രസകരമായ വിവരങ്ങള്‍ വായിക്കാം.

ബെല്‍ജിയത്തിനും ജര്‍മ്മനിക്കും ഫ്രാന്‍സിനും ഇടയില്‍ തിങ്ങിഞ്ഞെരുങ്ങി കിടക്കുന്ന ഒരു കൊച്ചു രാജ്യമാണ് ലക്സംബര്‍ഗ്. ലോകഭൂപടത്തില്‍ പെട്ടന്നു vനോക്കുമ്പോൾ ഒന്നു കണ്ണില്‍പെ‌ടുവാന്‍ പോലും പറ്റാത്ത രീതില്‍ കിടക്കുന്ന ലക്സംബര്‍ഗിന് പക്ഷേ, ലോകത്തെ മുഴുവന്‍ അതിശയിപ്പിക്കുന്ന തരത്തില്‍ ഏറെ പ്രത്യേകതകളുമുണ്ട്. കണ്ണില്‍പെടുന്ന കാഴ്ചതകള്‍ മാത്രമല്ല, അതിലും മികച്ച പല കാര്യങ്ങളും അനുഭവങ്ങളും ഈ രാജ്യം സഞ്ചാരികള്‍ക്കായി നല്കുന്നു. ഇതാ ലക്സംബര്‍ഗിനെക്കുറിച്ച് രസകരമായ വിവരങ്ങള്‍ വായിക്കാം.

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം

രൂപത്തില്‍ ഇത്തിരിക്കുഞ്ഞനാണെങ്കില്‍ കൂടിയും ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാമനാണ് ലക്സംബര്‍ഗ്. 2014 ൽ പ്രതിശീർഷ ജിഡിപി ഒരു ലക്ഷം ഡോളര്‍ ആയി രാജ്യം ലോകത്ത് ഒന്നാമതെത്തിയിരുന്നു. കൊറോണയ്ക്ക് പോലും ലക്സംബര്‍ഗിന്റെ സാമ്പത്തികാടിത്തറയെ തകര്‍ക്കുവാന്‍ സാധിച്ചിട്ടില്ല.

 ഔദ്യോഗിക ഭാഷകള്‍ മൂന്ന്!

ഔദ്യോഗിക ഭാഷകള്‍ മൂന്ന്!

ത്രിഭാഷാ രാജ്യമായ ലക്സംബര്‍ഗില്‍ രാജ്യം അതിര്‍ത്തി പങ്കിടുന്ന മൂന്നു രാജ്യങ്ങളുടെയും ഭാഷാ സ്വാധീനം കാണുവാന്‍ സാധിക്കും. ജർമൻ, ഫ്രഞ്ച്, ലക്സംബർഗ് അല്ലെങ്കിൽ ലറ്റ്സെബുർഗെഷ് എന്നീ മൂന്ന് ഭാഷകളാണ് ഇവിടെ പ്രചാരത്തില്‍ ഉള്ളത്. ജർമ്മൻ ഭാഷയ്ക്ക് സമാനമായ വാക്യഘടനയും വ്യാകരണവുമുണ്ട് ലറ്റ്സെബുർഗെഷ് ഭാഷയില്‍ കാണാം. ലക്സംബർഗിലെ വിദ്യാർത്ഥികളെ സ്കൂളിൽ മൂന്ന് ഭാഷകളും പഠിപ്പിക്കുന്നു. ആദ്യം ലക്സംബർഗിലും പിന്നീട് പ്രൈമറി ക്ലാസുകളില്‍ ജർമ്മൻ ഭാഷയും സെക്കൻഡറി സ്കൂളില്‍ ഫ്രഞ്ച് ഭാഷയും പഠിപ്പിക്കുന്ന വിധത്തിലാണ് വിദ്യാഭ്യാസ രീതിയുള്ളത്. പഠിപ്പിക്കുന്നു. ജർമ്മൻ, ഫ്രഞ്ച് എന്നിവ പലപ്പോഴും ഭരണപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും ലക്സംബർഗ് ആണ് സാധാരണയായി സംഭാഷണങ്ങളിൽ ഉപയോഗിക്കുന്നത്.

രുചികളിലെ ഫ്രഞ്ച്-ജര്‍മ്മന്‍ സ്വാധീനം

രുചികളിലെ ഫ്രഞ്ച്-ജര്‍മ്മന്‍ സ്വാധീനം


ഭാഷയില്‍ മാത്രമല്ല, ഇവിടുത്തെ രുചികളിലും ഫ്രഞ്ച്-ജര്‍മ്മന്‍ സ്വാധീനം കാണാം. ഉരുളക്കിഴങ്ങ് പാൻകേക്കുകൾ (ഗ്രോമ്പർ കീഷെൽച്ചെ), പ്ലം ടാർട്ട് (ക്വെറ്റ്ഷെ ടോർട്ട്), ഉരുളക്കിഴങ്ങ്, ബേക്കൺ, പച്ച ബീൻ സൂപ്പ് എന്നിവയാണ് പ്രാദേശിക വിഭവങ്ങളിൽ ഉൾപ്പെടുന്നത്.

ഏറ്റവുമധികം കാറുകള്‍

ഏറ്റവുമധികം കാറുകള്‍

ലോകത്തിലേറ്റവും കൂടുതല്‍ കാര്‍ ഉടമകളുള്ള രാജ്യം കൂടിയാണ് ലക്സംബര്‍ഗ്. ഇവിടുത്തെ ആയിരം ആളുകളില്‍ 647 പേര്‍ക്കും സ്വന്തമായി കാറുണ്ട്. രാജ്യത്തെ പകുതിയോളം തൊഴിലാളികളും ബെൽജിയം, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലാണ് ദിവസവും പോയി ജോലി ചെയ്യുന്നത് എന്നതും ഇതിനോട് ചേര്‍ത്തു വായിക്കാം.

ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്ന്

ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്ന്

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ലക്സംബർഗ്.
ഏകദേശം 2,586 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇത് , യുകെയിലെ ഡോർസെറ്റ് കൗണ്ടിയുടെ അതേ വലുപ്പവും യുഎസിലെ റോഡ് ഐലൻഡിനേക്കാൾ അല്പം ചെറുതുമാണ്.

പുരസ്കാരങ്ങള്‍ നേടിയെടുത്ത വൈന്‍

പുരസ്കാരങ്ങള്‍ നേടിയെടുത്ത വൈന്‍

മികച്ച നിലവാരം പുലര്‍ത്തുന്ന വൈനുകള്‍ തയ്യാറാക്കുന്ന രാജ്യം എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്. ക്രമാന്റ് ഡി ലക്സംബർഗ് എന്ന പ്രസിദ്ധമായ വാന്‍ 2015 ലെ ക്രൊമാന്റ് അവാർഡിൽ 22 സ്വർണ്ണ മെഡലുകൾ ആണ് നേടിയത്. ത് മൊസെല്ലിലെ വൈൻ മേഖലയിൽ പരമ്പരാഗത രീതിയിലാണ് നിർമ്മിക്കുന്നത്. ഷാംപെയ്നിന് സമാനമാണ് ഇതിന്റെ നിര്‍മ്മാണവവും. രണ്ട് ഘട്ടങ്ങളായുള്ള ഫെര്‍മന്‍റേഷനിലൂടെയാണ് ഇത് കടന്നു പോകുന്നത്. രണ്ടാമത്തെ ഘട്ടത്തില്‍ കുപ്പിയില്‍ ഒന്‍പത് മാസം സൂക്ഷിച്ചാല്‍ മാത്രമേ വൈന്‍ അതിന്റെ പൂര്‍ണ്ണതയിലെത്തൂ.

തിയ്യതി മാറ്റിയ പിറന്നാളും ദേശീയ ദിനവും

തിയ്യതി മാറ്റിയ പിറന്നാളും ദേശീയ ദിനവും

ലക്സംബർഗിന്റെ ദേശീയ ദിനം ജൂൺ 23 ന് ആണ് ആഘോഷിക്കുന്നത്. , ഇത് ഷാർലറ്റിലെ ഗ്രാൻഡ് ഡച്ചസിന്റെ ജന്മദിനം കൂടിയാണ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ ജന്മദിനം ജനുവരി 23 ആയിരുന്നു. എന്നാല്‍ ജനുവരി മാസം കൂടുതല്‍ തണുപ്പ് നിറഞ്ഞതിനാല് അവര് ആ തിയ്യതി വേനല്‍ക്കാലത്തേയ്ക്ക് മാറ്റി. കൂടുതൽ അനുകൂലമായ കാലാവസ്ഥയില്‍ ആഘോഷിക്കുന്നതിനു വേണ്ടി ജൂണ്‍ 23 ലേക്കാണ് ഇത് മാറ്റിയത്.

പകുതിയലധികവും പ്രവാസികള്‍

പകുതിയലധികവും പ്രവാസികള്‍

ലക്സംബർഗിലെ മൊത്തം ജനസംഖ്യയിൽ പകുതിയില്‍ അധികം മറ്റു രാജ്യക്കാരാണ്. അതായത് ഇവിടുത്തെ 525,000 നിവാസികളിൽ 43 ശതമാനവും വിദേശികളാണ്. എല്ലാ യൂറോപ്യൻ രാജ്യങ്ങളിലെയും പ്രവാസികളുടെ ഏറ്റവും ഉയർന്ന ശതമാനം ലക്സംബർഗിലുണ്ട്. 170 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ വസിക്കുന്നു. .ഇതില്‍ 15 ശതമാനവും പോര്‍ച്ചുഗലില്‍ നിന്നുള്ളവരാണ്.

നഗരത്തിനടിയിലെ പുരാതന തുരങ്കങ്ങള്‍

നഗരത്തിനടിയിലെ പുരാതന തുരങ്കങ്ങള്‍

പൗരാണിക ചരിത്രത്താല്‍ ഏറെ സമ്പന്നമായ രാജ്യമാണ് ലക്സംബര്‍ഗ്. കവസ്ഥാനമായ ലക്സംബര്‍ഗ് സിറ്റിയുടെ താഴെ 17 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്ക ശൃംഖലയുണ്ട്. തുരങ്കങ്ങൾ പാറ മുഖത്തിനകത്ത് 40 മീറ്റർ വരെ തുളച്ചുകയറുന്നു. തുരങ്കങ്ങളും കോട്ടകളും യഥാർത്ഥത്തിൽ 1644 ൽ നിർമ്മിച്ചതാണ്. രാജ്യത്താകമാനം ഉള്ളത് 1300 പോലീസുകാരും വെറും രണ്ട് ജയിലും മാത്രമാണ്.

ഏറ്റവും സുരക്ഷിതമായ രാജ്യം

ഏറ്റവും സുരക്ഷിതമായ രാജ്യം

അതിശയകരമായ രീതിയില്‍ ഏറ്റവും കുറവ് കുറ്റകൃത്യ നിരക്കാണ് ഇവിടെ രേഖപ്പെടുത്തുന്നത്. യുഎന്‍ നടത്തിയ ഒരു സര്‍വ്വേ അനുസരിച്ച് ലോകത്തില്‍ മറ്റേതു രാജ്യത്തുവെച്ചും വെടിയേല്‍ക്കുന്നതിനേക്കാള്‍ ഏറ്റവും കുറവ് സാധ്യത ലക്സംബര്‍ഗില്‍വെച്ച് അത് സംഭവിക്കുന്നതിനാണ്.

യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനം

യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനം

യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനമായി രണ്ടു തവണയാണ് ലക്സംബര്‍ഗ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. രണ്ടു തവണ ഈ രീതിയില്‍ അംഗീകരിക്കപ്പെട്ട ഏക രാജ്യം കൂടിയാണിത്. 1995 ലും 2007 ലും ആയിരുന്നു ഇത്.

അന്റാർട്ടിക്ക സ്വപ്നം കാണുന്നുണ്ടോ? ബാഗ് പാക്ക് ചെയ്തോളൂ..ചെയ്യേണ്ടത് ഇത് മാത്രം..'ഡബിൾ ധമാക്ക'അന്റാർട്ടിക്ക സ്വപ്നം കാണുന്നുണ്ടോ? ബാഗ് പാക്ക് ചെയ്തോളൂ..ചെയ്യേണ്ടത് ഇത് മാത്രം..'ഡബിൾ ധമാക്ക'

കാണാനാളുകള്‍ എത്താറില്ലെങ്കിലും ഇവിടുത്തെ കാഴ്ചകള്‍ കിടിലം തന്നെ!!കാണാനാളുകള്‍ എത്താറില്ലെങ്കിലും ഇവിടുത്തെ കാഴ്ചകള്‍ കിടിലം തന്നെ!!

അറബ് നാവികര്‍ കണ്ടെത്തിയ മൗറീഷ്യസ്, ഡോഡോ പക്ഷികളു‌ടെ നാട്അറബ് നാവികര്‍ കണ്ടെത്തിയ മൗറീഷ്യസ്, ഡോഡോ പക്ഷികളു‌ടെ നാട്

Read more about: world interesting facts history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X