Search
  • Follow NativePlanet
Share
» » ഓം നാദം മുഴക്കുന്ന മണി, പാതിയുള്ള ഗണേശന്‍, തേന്‍നിറമുളള ശിവരൂപം,കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രം

ഓം നാദം മുഴക്കുന്ന മണി, പാതിയുള്ള ഗണേശന്‍, തേന്‍നിറമുളള ശിവരൂപം,കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രം

ബനവാസിയിലെ മറ്റൊരു ആകര്‍ഷണം ഇവിടുത്തെ മധുകേശ്വര ക്ഷേത്രം. ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ചരിത്രപരമായും നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍ കൊണ്ടുമെല്ലാം ഏറെ അറിയപ്പെടുന്നു.

എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുള്ള നാടാണ് കര്‍ണ്ണാടക, ഇവിടുത്തെ നാടിന്റെ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട് ഇവിടുത്തെ ക്ഷേത്രങ്ങള്‍ക്കും. പുരാണങ്ങളോട് ചേര്‍ന്ന്, ഐതിഹ്യങ്ങളില്‍ സ്വന്തമായ സ്ഥാനം നേടിയ ഇവിടുത്തെ ക്ഷേത്രങ്ങള്‍ എന്നും വിശ്വാസികളെ ആകര്‍ഷിക്കുന്നവയാണ്. അത്തരത്തിലൊന്നാണ് ഉത്തര കര്‍ണ്ണാടകയിലെ ബനവാസിയിലെ മധുകേശ്വര ക്ഷേത്രം. കര്‍ണ്ണാ‌‌ടകയുടെ ചരിത്രത്തില്‍ പ്രത്യേക സ്ഥാനം അലങ്കരിക്കുന്ന ബനവാസിയ്ക്ക് ഏറ്റവും ബന്ധമുള്ളത് കാദംബ വംശവുമായാണ്. കാദംബരുടെ ഏറ്റവും പഴയ തലസ്ഥാന നഗരമായിരുന്ന ബനവാസി അതുകൊണ്ടു തന്നെ ഏറെ പ്രത്യേകതകളുള്ള ഇടം കൂടിയാണ്. രണ്ട് നൂറ്റാണ്ടോളം ദക്ഷിണേന്ത്യ ഭരിച്ച ഇവരുടെ ചരിത്രം ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ടതാണ്.
ബനവാസിയിലെ മറ്റൊരു ആകര്‍ഷണം ഇവിടുത്തെ മധുകേശ്വര ക്ഷേത്രം. ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ചരിത്രപരമായും നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍ കൊണ്ടുമെല്ലാം ഏറെ അറിയപ്പെടുന്നു.

കര്‍ണ്ണാടകയിലെ ഏറ്റവും പുരാതന ക്ഷേത്രം

കര്‍ണ്ണാടകയിലെ ഏറ്റവും പുരാതന ക്ഷേത്രം

ഒന്‍പതാം നൂറ്റാണ്ടിലെ നിര്‍മ്മാണ വൈവിധ്യമായ മധുകേശ്വര ക്ഷേത്രം കര്‍ണ്ണാടകയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നായാണ് കരുതപ്പെടുന്നത്. ചില രേഖകളില്‍ ഇന്ത്യയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. ബനവാസി എന്ന ക്ഷേത്രനഗരത്തിലാണ് മധുകേശ്വര ക്ഷേത്രമുള്ളത്.
എഡി 375 ലാണ് ഈ നഗരം നിര്‍മ്മിക്കപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:wikipedia

അതിര്‍ത്തിയില്‍

അതിര്‍ത്തിയില്‍

ദക്ഷിണ കന്നഡ ജില്ലയ്ക്കും ഷിമോഗയ്ക്കും അതിര്‍ത്തിയിലായി സിര്‍സിയില്‍ ബനവാസിയിലാണ് ക്ഷേത്രമുള്ളത്. കാദംബ രാജജവംശത്തിലെ മയൂര ശര്‍മ്മനാണ് തങ്ങളുടെ ഭരണകാലത്ത് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. അക്കാലത്ത് കാദംബ വംശത്തിന്‍റെ കീഴിലായിരുന്നു കര്‍ണ്ണാടകയടക്കമുള്ള ദക്ഷിണേന്ത്യ മുഴുവനും.
കാടുകളാലും ഗ്രാമങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ബനവാസിയെ ചുറ്റി വരദ നദിയും ഒഴുകുന്നുണ്ട്.

PC:Karthickbala

ടോളമി മുതല്‍ കാളിദാസന്‍ വരെ‌

ടോളമി മുതല്‍ കാളിദാസന്‍ വരെ‌

പല ചരിത്രകാരന്മാരുടെയും പുരാതന സഞ്ചാരികളുടെയും കൃതികളില്‍ ഈ നഗരത്തെക്കുറിച്ച് ധാരാളമായി പറഞ്ഞിട്ടുണ്ട്. ചൈനീസ് സഞ്ചാരിയായിരുന്ന ഹ്യുവാന്‍ സാങ്, ഗ്രീക്ക്-റോമന്‍ ചരിത്രകാരനായിരുന്ന ‌ടോളമി, കാളിദാസന്‍ തുടങ്ങിയവരുടെ കൃതികളില്‍ ഈ പ്രദേശത്തെക്കുറിച്ച് പ്രതിപാദിച്ചി‌‌ട്ടുണ്ട്.
കൊങ്കണപുര, നന്ദനവന,വനവാസിക, തുടങ്ങിയ പ പേരുകളിലും ഈ സ്ഥലം പലകാലത്തായി അറിയപ്പെട്ടിരുന്നു.

PC:Rohitnaiks

കാ‌‌‌ട്ടുതേനിന്‍റെ നിറമുള്ള ശിവലിംഗം‌

കാ‌‌‌ട്ടുതേനിന്‍റെ നിറമുള്ള ശിവലിംഗം‌

മധുകേശ്വരന്‍ എന്നിവിടെ ശിവനെ വിളിക്കുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ക്ഷേത്രത്തിലെ ശിവലിംഗം രൂപകല്പന ചെയ്തതിനു ശേഷം പിന്നീട് ഉരച്ചു മിനുസപ്പെടുത്തയത്രെ. അങ്ങനെ കാട്ടു തേനിന്റെ നിറം ഇവിടുത്തെ ശിവലിംഗത്തിനു കൈ വന്നു. പിന്നീട് ഈ ക്ഷേത്രം ആ കാട്ടു തേനിന്റെ നിറമുള്ള ശിവലിംഗത്തിന്റെ പേരില്‍ അറിയപ്പെടുകയായിരുന്നു. അങ്ങനെയാണ് മധുകേശ്വര ക്ഷേത്രം എന്ന് ഇതിനു പേരു വന്നത്. മധു എന്നു പേരുള്ള ഒരു അസുരന്‍ പൂജിക്കാന്‍ ഉപയോഗിച്ചിരുന്നതാണ് ഈ ശിവലിംഗമെന്നും ഒരു കഥയുണ്ട്.
മയൂര ശര്‍മ്മന്‍ നിര്‍മ്മിച്ചതാണെങ്കിലും പിന്നീട് വന്ന ഭരണാധികാരികള്‍ ഈ ക്ഷേത്രത്തിന് കാര്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. അതെല്ലാം ഈ ക്ഷേത്ര രൂപത്തില്‍ കാണുവാന്‍ കഴിയും.

PC:Dineshkannambadi

ക്ഷേത്രങ്ങളുടെ ആദ്യരൂപം‌, പലവഴിയില്‍ നിര്‍മ്മാണം

ക്ഷേത്രങ്ങളുടെ ആദ്യരൂപം‌, പലവഴിയില്‍ നിര്‍മ്മാണം

വിശേഷണങ്ങളും പ്രത്യേകതകളും പലതുണ്ട് മധുകേശ്വര്‍ ക്ഷേത്രത്തിന്. ക്ഷേത്ര നിര്‍മ്മാണരീതി നോക്കിയാല്‍ ഏറ്റവും ലളിതമായി അലങ്കാരങ്ങള്‍ ഒന്നുമില്ലാത്തതാണ് ഇവിടുത്തേത് എന്നു മനസ്സിലാക്കാം. ക്ഷേത്രം നിര്‍മ്മിച്ചതും ശ്രീകോവിലില്‍ ശിവനെ പ്രതിഷ്ഠിച്ചതും ആദ്യ രാജവംശമായ കാദംബ വംശമാണ്. മയൂര ശര്‍മ്മന്‍ എന്നു പേരായ രാജാവായിരുന്നു ഈ നിര്‍മ്മാണങ്ങള്‍ക്കു പിന്നില്‍. പിന്നീട് വന്ന ചാലൂക്യ വംശജരാണ് ശ്രീ കോവിലിനു മുന്നിലുള്ള സങ്കല്‍പ ണ്ഡപം നിര്‍മ്മിച്ചത്. ഏഴാം നൂറ്റാണ്ടില്‍ ശ്രീ കോവിലിനു മുന്നില്‍ സ്ഥിതി ചെയ്യുനന സങ്കല്‍പ മണ്ഡപം ചാലൂക്യ വംശത്തിന്റെ സംഭാവനയാണ്. നന്ദിയുടെ പ്രതിമയാവട്ടെ ഹലൈബീഡ് ശൈലിയില്‍ ഹൊയ്സാല വംശജര്‍ നിര്‍മ്മിച്ചതാണ്.

PC:Rohitnaiks

വിചിത്രം നന്ദി‌

വിചിത്രം നന്ദി‌

ക്ഷേത്രത്തിലെ മറ്റെല്ലാത്തിനുമൊപ്പം എടുത്തു പറയേണ്ടതാണ് ഇവിടുത്തെ നന്ദി. ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൂറ്റന്‍ നന്ദി ഒരു കണ്ണു കൊണ്ട് ശിവനെയും മറു കണ്ണുകൊണ്ട് പാര്‍വ്വതിയെയും നോക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏഴടി ഉയരമാണ് ഈ നന്ദിക്കുള്ളത്.
PC:Dineshkannambadi

വിരൂപാക്ഷ ക്ഷേത്രം പോലെ

വിരൂപാക്ഷ ക്ഷേത്രം പോലെ


ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തോ‌‌ട് ഏറെ സാമ്യം ഈ ക്ഷേത്രത്തിനു കണ്ടെത്തുവാന്‍ സാധിക്കും. തടിയില്‍ കൊത്തിയതു പോലെ കരിങ്കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന ഇത് അതിശയിപ്പിക്കുന്ന ഒരു നിര്‍മ്മിതിയാണ്. ത്രിലോക മണ്ഡപയാണ് എടുത്തു പറയേണ്ടത്. പാതാള ലോകം, ശേഷ ലോകം, കൈലാസ ശിക്കാര തുടങ്ങിയവയെല്ലാം ഇവി‌ടെ കൊത്തിയിട്ടുണ്ട്. മണ്ഡപത്തിനു നടുവിലായി ശിവനും പാര്‍വ്വതിയും കിരീടത്തിനു മുകളിലിരിക്കുന്ന ഒരു കൊത്തുപണിയും കാണാം.
PC:Deepti deshpande

 ഓം നാദം മുഴക്കുന്ന മണി

ഓം നാദം മുഴക്കുന്ന മണി


ക്ഷേത്രത്തിന്റ മറ്റൊരു പ്രത്യേകത ഇവിടുത്തെ പ‍ഞ്ചലോഹ മണിയാണ്. അ‍ഞ്ചാം നൂറ്റാണ്ടില്‍ മഹാരാഷ്ട്രയിലെ റാണി സംഭാവന ചെയ്ത ഈ മണി മുഴക്കുമ്പോള്‍ ഓം ശബ്ദമാണ് പുറത്തു വരുന്നത്. ഒരു മിനിട്ടില്‍ താഴെ സമയം ഇത് കേള്‍ക്കുവാനും സാധിക്കുമത്രെ.
PC:Dineshkannambadi

പകുതിയുള്ള ഗണേശന്‍

പകുതിയുള്ള ഗണേശന്‍

ഇവിടുത്തെ മറ്റൊരു പ്രത്യേകത ലംബമായി അരിഞ്ഞ ഗണപതി വിഗ്രഹമാണ്. കല്ലില്‍ സൃഷ്ടിച്ചിരിക്കുന്ന ഇതിന്റെ മറുപാതി വാരണാസിയിലാണെന്ന് വിശ്വസിക്കപ്പെടുന്നു.
PC:Ajaya.n.g
വിജയദശമിയിൽ മാത്രമല്ല, വര്‍ഷത്തിലെന്നും ഇവിടെ വിദ്യാരംഭം നടത്താം!

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ബെംഗളുരുവില്‍ നിന്നും 374 കിലോ മീറ്റര്‍ അകലെയാണ് ഈ പുരാതന ക്ഷേത്ര നഗരം സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള വിമാനത്താവളം 100 കിലോ മീറ്റര്‍ അകലെയുള്ള ഹൂബ്ലി വിമാനത്താവളമാണ്. ഗോവയില്‍ നിന്നും ഇവിടേക്ക് വരുന്നവര്‍ക്ക് ഡബോലിം വിമാനത്താവളത്തെ ആശ്രയിക്കാം. ഇത് 245 കിലോമീറ്റര്‍ അകലെയാണ്. ഹവേരി(70 കിമീ), കുംതാ (80 കിമീ),, ഷിമോഗ(112കിമീ) തു‌‌ടങ്ങിയവയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍. ബസിനു വരുന്നവര്‍ക്ക് തൊട്ടടുത്തുള്ള സിര്‍സിയാണ് വലിയ പട്ടണം. മധുകേശ്വരറില്‍ നിന്നും 22 കിലോമീറ്റര്‍ സിര്‍സിയിലേക്കും ബനവാസിയില്‍ നിന്നും 23 കിലോമീറ്ററുമാണ് ദൂരം.

രാഹു കേതു ദോഷം മാറാന്‍ പോകാം ഈ ക്ഷേത്രങ്ങളിലേക്ക്രാഹു കേതു ദോഷം മാറാന്‍ പോകാം ഈ ക്ഷേത്രങ്ങളിലേക്ക്

കടലില്‍ മുങ്ങിയ ദ്വാരക, ദര്‍ശിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പ്കടലില്‍ മുങ്ങിയ ദ്വാരക, ദര്‍ശിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പ്

നക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാ<br />നക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാ

Read more about: temple karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X