Search
  • Follow NativePlanet
Share
» »"ഹിന്ദുസ്ഥാന്‍റെ ഹൃദയത്തിലേക്ക് നോക്കൂ..." കാത്തിരിക്കുന്നു മധ്യപ്രദേശ്...പോകാം..കാണാം!

"ഹിന്ദുസ്ഥാന്‍റെ ഹൃദയത്തിലേക്ക് നോക്കൂ..." കാത്തിരിക്കുന്നു മധ്യപ്രദേശ്...പോകാം..കാണാം!

വിനോദ സഞ്ചാര രംഗത്ത് ഇന്ത്യയു‌ടെ ഹൃദയത്തെ വ്യത്യസ്തമാക്കുന്ന കാഴ്ചകളിലേക്ക്!!

"ഹിന്ദുസ്ഥാന്‍റെ ഹൃദയത്തിലേക്ക് നോക്കൂ..." ഒരു കാലത്ത് ഇന്ത്യന്‍ വിനോദ സ‍ഞ്ചാരത്തിലേക്ക് നിരവധി ആളുകളെ ആകര്‍ഷിച്ച് വാക്യങ്ങളായിരുന്നു ഇവ. ഇന്ത്യയു‌‌ടെ ഹൃദയമെന്നറിയപ്പെ‌ടുന്ന നാ‌ട്ടില്‍ എന്താണ് കാണുവാനുള്ളതെന്നും തങ്ങള്‍ എങ്ങനെയാണ് സഞ്ചാരികളെ സ്വീകരിക്കുന്നതെന്നും പറയാതെ പറയുകയായിരുന്നു ഇതു വഴി മധ്യ പ്രദേശ്. ഇന്ത്യയു‌ടെ മഹത്തായ ചരിത്രവും പാരമ്പര്യവും എന്നും സൂക്ഷിക്കുന്ന മധ്യ പ്രദേശ് സഞ്ചാരികള്‍ക്ക് കാഴ്ചകളു‌ടെ വിരുന്നാണ് സമ്മാനിക്കുന്നത്. മധ്യ പ്രദേശിനു മാത്രം നല്കുവാന്‍ കഴിയുന്ന ചില യാത്രാനുഭവങ്ങളും കാഴ്ചകളുമുണ്ട്. വിനോദ സഞ്ചാര രംഗത്ത് ഇന്ത്യയു‌ടെ ഹൃദയത്തെ വ്യത്യസ്തമാക്കുന്ന കാഴ്ചകളിലേക്ക്!!

രാജസ്ഥാന്‍ കഴിഞ്ഞാല്‍

രാജസ്ഥാന്‍ കഴിഞ്ഞാല്‍

വലുപ്പത്തിന്റെ കാര്യത്തില്‍ ഒന്നാമത് രാജസ്ഥാന്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം മധ്യ പ്രദേശിലാണ്. 2000 വരെ വലുപ്പത്തില്‍ ഒന്നാമത് ആയിരുന്നുവെങ്കിലും ഛത്തീസ്ഗഡിനെ മറ്റൊരു സംസ്ഥാനമാക്കി മാറ്റിയതോ‌ടെയാണ് ആ സ്ഥാനം രാജസ്ഥാനു ലഭിച്ചത്. ജനസംഖ്യയു‌ടെ കാര്യത്തില്‍ അ‍ഞ്ചാം സ്ഥാനമുണ്ട് മധ്യ പ്രദേശിന്.

 ആദ്യം നാഗ്പൂര്‍

ആദ്യം നാഗ്പൂര്‍

സ്വാതന്ത്ര്യത്തിനു ശേഷം മധ്യ പ്രദേശ് എന്നത് ഇന്നത്തെ മധ്യ പ്രദേശിന്റെ തെക്കു ഭാഗവും മഹാരാഷ്ട്രയു‌ടെ വടക്കു കിഴക്കന്‍ ഭാഗവും ചേര്‍ന്നതായിരുന്നുയ അക്കാലത്ത് നാഗ്പൂര്‍ ആയിരുന്നു മധ്യ പ്രദേശിന്റെ തലസ്ഥാനം.

ഭോപ്പാല്‍ വരുന്നു

ഭോപ്പാല്‍ വരുന്നു

1956 ല്‍ മധ്യ ഭാരത്, വിന്ദ്യാ പ്രദേശ്, ഭോപ്പാല്‍ എന്നിവ ചേര്‍ന്ന് ഇന്നത്തെ മധ്യ പ്രദേശ് രൂപീകരിച്ചു. ഒപ്പം മറാത്തി സംസാരിക്കുന്ന വിദര്‍ഭയെ ഒഴിവാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ഭോപ്പാല്‍ തലസ്ഥാനമായി മാറുന്നത്.

 ചന്ദേരി പട്ട്

ചന്ദേരി പട്ട്


വസ്ത്രങ്ങളെ ഇഷ്‌ടപ്പെ‌ടുന്നവര്‍ക്കിടയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ല പേരാണ് ചന്ദേരി പട്ട്. ചന്ദേരി യഥാര്‍ത്ഥത്തില്‍ മധ്യ പ്രദേശിലെ ഒരു ചരിത്ര ഗ്രാമമാണ്. സ്വര്‍ണകരയുള്ള അരികോടുകൂടിയ കൈകൊണ്ട് നെയ്തെടുത്ത പട്ടു സാരികളാണ് ചന്ദേരി സില്‍ക്കില്‍ ഉള്ളത്. മധ്യപ്രദേശിലെ അശോക് നഗര്‍ ജില്ലയിലാണ് ചന്ദേരി സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഗുഹകള്‍

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഗുഹകള്‍

ഇന്ത്യയില്‍ മനുഷ്യ വാസത്തിന്റെ ഏറ്റവും പഴയ അടയാളങ്ങള്‍ കാണിക്കുന്ന ഗുഹകളാണ് ഭീംബട്ക ശിലാഗൃഹങ്ങള്‍. മഹാരാഷ്ട്രയിലെ ശിലായുഗത്തിലെ ഗുഹാചിത്രങ്ങള്‍ക്ക് ഒന്‍പതിനായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത് . മധ്യ പ്രദേശിലെ റൈസൺ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആദിമ മനുഷ്യരുടെ ജീവിതത്തോ‌ട് ചേര്‍ന്നു നില്‍ക്കുന്ന കലാ സൃഷ്‌ടികളും ചുവര്‍ ചിത്രങ്ങളുമെല്ലാം ഇവിടെ കാണാം. അവരു‌ടെ ജീവിതത്തെ കല്ലില്‍ അടയാളപ്പെടുത്തിയതിന്റെ ശേഷിപ്പുകളാണിവ.

ഏകദേശം 10 കിലോമീറ്ററോളം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ ശിലാഗൃഹങ്ങള്‍ ലോക പൈതൃക ഇടങ്ങളു‌ടെ പട്ടികയിലും ഉള്‍പ്പെ‌ട്ടിട്ടുണ്ട്. ഭോപ്പാലിൽ നിന്നും 45 കിലോമീറ്റർ അകലെയാണ് ഇവി‌ടമുള്ളത്.
PC: Vijay Tiwari09

 ഖജുരാഹോ ക്ഷേത്രങ്ങള്‍

ഖജുരാഹോ ക്ഷേത്രങ്ങള്‍

മധ്യ പ്രദേശിന്റെ ഏറ്റവും വലിയ വിസ്മയങ്ങളില്‍ ഒന്നാണ് കല്ലില്‍ സ്നേഹം കൊത്തിയിരിക്കുന്ന ഖജുരാഹോ. പ്രണയത്തിന്റെ കല്ലില്‍ കൊത്തിയ പ്രതിമകളും ശില്പങ്ങളുമാണ് ഇവിടുത്തെ ആകര്‍ഷണം.
ചന്ദേല വംശത്തിൽപെട്ട . ചന്ദ്രവർമ്മനാണ് സിഇ 950 നും 1050 നും ഇടയില്‍ ഖജുരാഹോയിലെ ക്ഷേത്രങ്ങൾ നിർമ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. ലോക പൈതൃക സ്മാരകങ്ങളു‌ടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഖജുരാഹോ ഇരുപത് ചതുരശ്ര കിലോമീറ്റർ സ്ഥലത്തിനുള്ളിലായി 85 ക്ഷേത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കാലപ്പഴക്കം കൊണ്ടും കൃത്യമായി സംരക്ഷിക്കപ്പെടാനില്ലാത്തതിനാലും ഇവയിൽ 20 ക്ഷേത്രങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു.
ഹിന്ദു, ബുദ്ധ ജൈന മതവിഭാഗങ്ങൾ ഒരേപോലെ പരിശുദ്ധമായി കാണപ്പെടുന്ന ഇടമാണ് ഖജുരാഹോ
PC:Hiroki Ogawa

 ബാന്ധവ്ഗഡ്

ബാന്ധവ്ഗഡ്

കടുവകളുടെ നാടാണ് ബാന്ധവ്ഗഡ്. ലോകത്തില്‍ ഏറ്റവുമധികം ബംഗാള്‍ കടുവകള്‍ കാണപ്പെടുന്ന സ്ഥലവും ഇത് തന്നെയാണ്. 450 ചതുരശ്ര കിലോമീറ്റര്‍ ബാന്ധവ്ഗഡ് ദേശീയോദ്യാനം അതിമനോഹരവും സമ്പന്നവുമായ ജൈവ വൈവിധ്യ ആവാസ വ്യവസ്ഥ കൂടിയാണ്. ഇത് ഇന്ത്യയുടെ മറ്റൊരു ഭാഗത്തും കാണുവാന്‍ സാധിക്കുകയില്ല.

 മഹാന്മാരു‌ടെ ജന്മനാട്

മഹാന്മാരു‌ടെ ജന്മനാട്

ഭാരരത്തിലെ തന്നെ എണ്ണപ്പെ‌ട്ട നിരവധി മഹാരഥന്മാര്‍ക്ക് ജന്മം നല്കിയ ഭൂമി കൂടിയാണ് മധ്യ പ്രദേശ്. സ്വാതന്ത്ര്യ സമര സേനാനി ചന്ദ്ര ശേഖര്‍ ആസാദ്, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, ഗായിക ലതാ മങ്കേഷ്കര്‍, നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി, ബോളിവുഡ് അഭിനേത്ര ജയാ ബച്ചന്‍, കിഷോര്‍ കുമാര്‍, മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി നിരവധി പേരുടെ ജന്മനാ‌ട് കൂ‌ടിയാണ് മധ്യ പ്രദേശ്.

 ജംഗിള്‍ ബുക്കിന് പ്രചോദനമായ നാട്

ജംഗിള്‍ ബുക്കിന് പ്രചോദനമായ നാട്

ലോക ബാലസാഹിത്യത്തില്‍ ജംഗിള്‍ ബുക്കിന് എന്നും ആരാധകരുണ്ട്. റുഡ്യാഡ് കിപ്ലിങ്ങിന്റെ ആ അനശ്വര കൃതി ഇന്നും പുസ്കമായും ചിത്രമായും ചലചിത്രമായുമെല്ലാം എല്ലാവരുടെയും മനസ്സില്‍ കാണാം. എന്നാല്‍ ഈ കഥ രചിക്കുവാന്‍ അദ്ദേഹത്തിന് പ്രേരണ നല്കിയത് മധ്യ പ്രദേശിലെ ഒരു ദേശീയോദ്യാനമാണെന്ന് അറിയുമോ? സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രസിദ്ധമായ കന്‍ഹാ ദേശീയോദ്യാനമാണ് കിപ്ലിങ്ങിന് ജംഗിള്‍ ബുക്ക് രചിക്കുവാന്‍ പ്രേരണയും പ്രചോദനവുമായത്. മധ്യപ്രദേശിലെ മണ്ട്ല, ബാലഘട്ട് ജില്ലകളിലായാണ് ദേശീയോദ്യാനവും കടുവ സംരക്ഷണ കേന്ദ്രവുമായ ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

ശാസ്ത്രീയ സംഗീതത്തിന്‍റെ നാ‌ട്

ശാസ്ത്രീയ സംഗീതത്തിന്‍റെ നാ‌ട്

നൂറ്റാണ്ടുകളായി ശാസ്ത്രീയ സംഗീത രംഗത്ത് വ്യക്തമായ മുന്‍തൂക്കവും പാരമ്പര്യവും നിലനിര്‍ത്തി പോരുന്ന നാടാണ് മധ്യ പ്രദേശ്. ശാസ്ത്രീയ സംഗീതത്തിനു മാത്രമല്ല, നാടന്‍ പാട്ടുകള്‍ക്കും മധ്യ പ്രദേശ് പ്രസിദ്ധമാണ്. ടാന്‍സെന്‍, ഭായ്ജു ഭാവ്ര തുടങ്ങിയ സംഗീതജ്ഞരെല്ലാം മധ്യ പ്രദേശില്‍ നിന്നുള്ളവരായിരുന്നു.

ശ്രീകൃഷ്ണന്റെ ഗുരുകുലമായ സാന്ദീപനി ആശ്രമം

ശ്രീകൃഷ്ണന്റെ ഗുരുകുലമായ സാന്ദീപനി ആശ്രമം

പുരാണങ്ങളനുസരിച്ച് ശ്രീ കൃഷ്ണനും സഹോദരന്‍ ബലരാമനും മറ്റു സുഹൃത്തുക്കളും അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഉജ്ജയിനിയിലെ സാന്ദീപനി ആശ്രമത്തില്‍ നിന്നാണെന്നാണ്. ഉജ്ജയിനി മധ്യ പ്രദേശിന്റെ ചരിത്രവും സംസ്കാരവും അടയാളപ്പെ‌ടുത്തിയിരിക്കുന്ന നാടാണ്.

ഏറ്റവുമധികം ഗോത്രവിഭാഗങ്ങള്‍

ഏറ്റവുമധികം ഗോത്രവിഭാഗങ്ങള്‍

ഇന്ത്യയില്‍ ഏറ്റവുമധികം ഗോത്രവിഭാഗങ്ങള്
ജീവിക്കുന്ന സംസ്ഥാനവും മധ്യ പ്രദേശാണ്. ആകെ ജനസംഖ്യയുടെ 21 ശതമാനവും ഇവിടെ ഗോത്രവര്‍ഗ്ഗക്കാരാണ് ഉള്ളത്. ഗോണ്ട്, ഭീല്‍, ബാഗിയ, കൊര്‍കു, ഭാണ്ഡിയ, മാള്‍ട്ടോ, കൗല്‍സ ദാര്‍ തുടങ്ങിയ വ്യത്യസ്ത സംസ്കാരത്തിലുള്ള നിരവധി ഗോത്രങ്ങളെ ഇവിടെ കാണാം.

PC:R Singh

 ക്ഷേത്രങ്ങളു‌ടെ നഗരമായ ഉജ്ജയിന്‍

ക്ഷേത്രങ്ങളു‌ടെ നഗരമായ ഉജ്ജയിന്‍

മാന്ത്രിക നഗരമായും ജ്യോതിശാസ്ത്ര നഗരമായും ചരിത്രത്തില്‍ അടയാളപ്പെ‌ടുത്തിയിരിക്കുന്ന ഉജ്ജയിന്‍ ക്ഷേത്രങ്ങളു‌ടെ നഗരം കൂടിയാണ്. ഒരു കാലത്ത് നളന്ദയോടും തക്ഷശിലയോടും ഒപ്പം വളർന്നിരുന്ന വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു ഇവിടമെന്നാണ് പല ചരിത്രങ്ങളും സാക്ഷ്യപ്പെ‌ടുത്തുന്നത്. കുഭമേള നടക്കുന്ന നാലു പുണ്യ ദേശങ്ങളിലൊന്നായ ഉജ്ജയിനിലാണ് ഇന്ത്യയിലെ പ്രധാനപ്പെ‌ട്ട പല ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. ചിന്താമൻ ഗണേശ ക്ഷേത്രം,കാളിയദേവ് മന്ദിർ, കാലഭൈരവ് ക്ഷേത്രം,ശ്രീ മഹാകാലേശ്വർ മന്ദിർ തുടങ്ങിയവയാണ് ഇവിടുത്തെ പുരാതനമായ ക്ഷേത്രങ്ങള്‍
PC- Prabhavsharma8

ഗ്വാളിയാര്‍

ഗ്വാളിയാര്‍

മധ്യ പ്രദേശിലെ ഏറ്റവും വലിയ ചരിത്രഭൂമികളിലൊന്നാണ് ഗ്വാളിയാര്‍. മധ്യ പ്രദേശിന്റെ വിനോദ സഞ്ചാര തലസ്ഥാനമെന്നും ഇവിടം അറിയപ്പെ‌ടുന്നു.

പൈതൃക നഗരമായ ഇവിടം കോട്ടകളാലും കൊട്ടാരങ്ങളാലും സമ്പന്നമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കുലപതിയായ താന്‍സന്റെ നഗരമായ ഗ്വാളിയാറില്‍ കാഴ്ചകള്‍ നിരവധിയുണ്ട്. ഗ്വാളിയാര്‍ ഫോര്‍ട്ട്‌, ഫൂല്‍ ബാഗ്‌ ,സൂരജ് കുണ്ട് ,ഹാഥി പൂല്‍ ,മന്‍ മന്ദിര്‍ പാലസ് ,ജയ് വിലാസ് മഹല്‍ എന്നിവ അവയില്‍ ചിലതു മാത്രമാണ്. പഴമയും പുതുമയും ഇഴചേരുന്ന അപൂര്‍വ്വ നഗരം കൂടിയാണിത്.

ഒരിക്കലും കടലിലിറങ്ങാത്ത കപ്പലിന്റെ നാട്, മാണ്ഡു

ഒരിക്കലും കടലിലിറങ്ങാത്ത കപ്പലിന്റെ നാട്, മാണ്ഡു

മധ്യ പ്രദേശിലെ മറ്റൊരു ചരിത്ര നഗരമാണ് മാണ്ഡു. മധ്യപ്രദേശിൽ ധാർ ജില്ലയിലാണ് മാണ്ടു സ്ഥിതി ചെയ്യുന്നത്. തടാകങ്ങൾ, അവിശ്വസനീയമായ തരത്തിൽ നിർമ്മിച്ചിരിക്കുന്ന സ്മാരകങ്ങൾ തു‌ടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങള്‍. പത്താം നൂറ്റാണ്ടിൽ രാജാ ബോജയാണ് മാണ്ടു എന്ന നഗരം നിർമ്മിച്ചത്. പിന്നീട് 1304 ൽ ഡൽഹിയിലെ മുസ്ലീം സുൽത്താന്മാർ ഇവിടെ കീഴടക്കുകയും ചെയ്തു. ഈ സമയത്താണ് ഇവിടെ മുസ്ലീം ദേവാലയങ്ങളും മറ്റു നിർമ്മിതികളും വരുന്നത്. അതിനു ശേഷ ഇവിടം കാലങ്ങളോളം അഫ്ഗാൻ രാജാക്കന്മാരുടെ കീഴിലായിരുന്നു. മാൽവയുടെ ഗവർണറായിരുന്ന അഫ്ഗാൻ ദിലാവർ ഖാനാണ് ഇതിനെ ഇന്നു കാണുന്ന രീതിയിൽ മനോഹരമാക്കിയത്.
PC:Theaaminkhan

പാഞ്ച്മര്‍ഹി

പാഞ്ച്മര്‍ഹി

സത്പുരയുടെ റാണി എന്നാണ് പാഞ്ച്മര്‍ഹി അറിയപ്പെടുന്നത്. സമുദ്ര നിര്പപില്‍ നിന്നും 1352 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടംഅതിമനോഹരമായ ഹില്‍ സ്റ്റേഷനും മണ്‍സൂണ്‍ ഡെസ്റ്റിനേഷനുമാണ്. മധ്യപ്രദേശിലെ ഏക ഹില്‍സ്റ്റേഷനാണിത്. വെള്ളച്ചാട്ടങ്ങള്‍, പ്രകൃതിദത്തമായ അരുവികള്‍, ഗുഹകള്‍, ക്ഷേത്രങ്ങള്‍, കാടുകള്‍ എന്നിവയാണ് ഇവിടെ കാണുവാനുള്ളത്. ബ്രിട്ടീഷ് ആര്‍മിയുടെ ക്യാപ്റ്റനായിരുന്ന ജെയിംസ് ഫോര്‍സിത് എന്നയാള്‍ 1857 ലാണ് ഇവിടം കണ്ടെത്തുന്നത്. തന്റെ കീഴിലുള്ള സൈന്യവുമായി ഝാന്‍സിയിലേക്ക് പോകുമ്പോളാണ് വളരെ അപ്രതീക്ഷിതമായി അദ്ദേഹം ഇവിടെ എത്തുന്നത്. പിന്നീട് പെട്ടന്നുതന്നെ ഇവിടം ഒരു ഹില്‍ സ്റ്റേഷനായി രൂപപ്പെട്ടു. ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു ഇവിടം.

PC:Manishwiki15

സാഞ്ചിയിലെ സ്തൂപം

സാഞ്ചിയിലെ സ്തൂപം

ബുദ്ധമത വിശ്വാസികളുടെ ഏറ്റവും പ്രധാന ഇടങ്ങളിലൊന്നാണ് സാഞ്ചി. ഗ്രേറ്റ് സ്തൂപ എന്നറിയപ്പെടുന്ന സാഞ്ചിയിലെ സ്തൂപം മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തിയുടെ കാലത്താണ് നിർമ്മിക്കുന്നത്. മുന്നൂറ് അടി ഉയരത്തിലുള്ള ഒരു ചെറിയ കുന്നിന്‍റെ മുകളിൽ സ്ഥിതി ചെയ്യുന്ന സ്തൂപയ്ക്ക് 71 അടിയാണ് ഉയരമുള്ളത്.
ആകെ മൂന്ന് മൂന്ന് സ്തൂപങ്ങള്‍ ഇവിടെയുണ്ട്. അവ മൂന്നും യുനെസ്‌കോയുടെ ലോക പൈത്യക സ്മാരകങ്ങളില്‍പ്പെടുന്നു.
PC:Wikimedia

പിറന്നാള്‍ ആഘോഷിക്കാത്ത, ശവസംസ്കാരം ഗംഭീരമാക്കുന്ന റോഡ് നിയമങ്ങളില്ലാത്ത രാജ്യം!!!പിറന്നാള്‍ ആഘോഷിക്കാത്ത, ശവസംസ്കാരം ഗംഭീരമാക്കുന്ന റോഡ് നിയമങ്ങളില്ലാത്ത രാജ്യം!!!

മീശക്കാരന്‍ മുതല്‍ ‍ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!മീശക്കാരന്‍ മുതല്‍ ‍ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!

സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X