Search
  • Follow NativePlanet
Share
» »ബ്രഹ്മപുത്രയുടെ മകള്‍, നദിയില്‍ അപ്രത്യക്ഷമാകുവാന്‍ ഇനി പത്തു വര്‍ഷം മാത്രം

ബ്രഹ്മപുത്രയുടെ മകള്‍, നദിയില്‍ അപ്രത്യക്ഷമാകുവാന്‍ ഇനി പത്തു വര്‍ഷം മാത്രം

മജൗലി...പേരില്‍ വെറും മൂന്ന് അക്ഷരങ്ങള്‍ മാത്രമേയുള്ളുവെങ്കിലും അതിനുപിന്നിലൊളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിവരിക്കുവാന്‍ ആയിരം വാക്കുകളും പോരാതെ വരും. വടക്കു കിഴക്കന്‍ ഇന്ത്യയുടെ സൗന്ദര്യം മുഴുവനായും ഒപ്പിയെടുത്തിരിക്കുന്ന അസാമിലെ മജുലി ദ്വീപ് മാത്രമായി ഒതുക്കി നിര്‍ത്തുവാനാവില്ല. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മജൂലിയ്ക്ക് അസാമിന്‍റെ വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രഥമ സ്ഥാനമാണുള്ളത്. മജുലിയുടെ വിശേഷങ്ങളിലേക്ക്...

മജുലി എന്നാല്‍

മജുലി എന്നാല്‍

മജുലി എന്നാല്‍ രണ്ട് സമാന്തര നദികൾക്കിടയിലുള്ള ഭൂമി എന്നാണര്‍ത്ഥം. ഈ പേരിനോളം തന്നം ശരിയാണ് അതിനു പിന്നിലുള്ള കഥയും. ബ്രഹ്മപുത്ര നദിയും അതിന്‍റെ ശാഖാ നദികളുടെയും ഒഴുക്കാണ് ഇത്തരത്തിലൊരു ദ്വീരിന്റെ ജനനത്തിനു കാരണമായത്. ഏകദേശം 300 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു വലിയ ഭൂമി കുലുക്കമാണ് ഇതിനു പിന്നില്‍. ഈ ഭൂമികുലുക്കത്തിന്റെ ഫലമായി ബ്രഹ്മപുത്ര നദിയില്‍ വലിയ വെള്ളപ്പൊക്കമുണ്ടാവുകയും അത് നദിയുടെ ഗതി തെക്കോട്ടേയ്ക്ക് മാറ്റുകയും ചെയ്തു. അങ്ങനെ ഒഴുകിയെത്തിയ അവശിഷ്ടങ്ങളും മണ്ണുമൊക്കെ ചേര്‍ന്നാണ് മജുലി ദ്വീപ് ഉണ്ടാകുന്നത്.

PC:Udit Kapoor

 ജനവാസമുള്ള ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്

ജനവാസമുള്ള ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്

ജനവാസമുള്ള ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് എന്ന വിശേഷണം മാത്രം മതി മജൗലിയെ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാക്കുവാന്‍. സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകളും ജീവിത രീതികളുമ‍ൊക്കെ ഇവിടെയുണ്ട്. ബ്രഹ്മപുത്ര നദിയില്‍ 421.65 കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ഈ ദ്വീപ് വ്യാപിച്ചു കിടക്കുന്നത്.

PC:Suraj Kumar Das

ആസാമിന്‍റെ സാംസ്കാരിക തലസ്ഥാനം

ആസാമിന്‍റെ സാംസ്കാരിക തലസ്ഥാനം

മലയാളികള്‍ക്ക് തൃശൂര്‍ എന്നു പറയുന്നതു പോലെയാണ് ആസാമുകാര്‍ക്ക് മജൗലി. ആസാമിന്‍റെ സാംസ്കാരിക തലസ്ഥാനമാണിത്. വ്യത്യസ്തരായ നിരവധി ഗോത്ര വിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാര്‍. പ്രദേശത്തിന്‍റെ സമ്പന്നമായ സംസ്കാരമാണ് ഇതിനു കാരണം.

PC:Kartikeya Agarwal

ദ്വീപിനുള്ളിലെ ച‌െറു ദ്വീപുകള്‍

ദ്വീപിനുള്ളിലെ ച‌െറു ദ്വീപുകള്‍

ദ്വീപിനുള്ളിലെ ചെറിയ ദ്വീപുകള്‍ കൂടി ചേര്‍ന്നതാണ് മജുലി. ചപോരി എന്നാണ് ഈ ചെറിയ ദ്വീപുകള്‍ അറിയപ്പെടുന്നത്. നദിയുടെ തുടർച്ചയായ ബ്രെയിഡിംഗ് സംവിധാനത്തിന്റെ ഫലമായി അവ മനോഹരമായ ഒരു ചെറിയ ദ്വീപായി മാറുന്നു. നിലവിൽ 22 ചെറിയ ദ്വീപുകൾ മജുലി ദ്വീപിനുള്ളിലുണ്ട്.

PC:PKalai Sukanta f

മാസ്ക് എന്ന കല

മാസ്ക് എന്ന കല

ഒരിക്കലെങ്കിലും മജൂലിയില്‍ പോയിട്ടുള്ളവര്‍ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെട്ടിരിക്കുക ഇവിടുത്തെ മുഖംമൂടി നിര്‍മ്മാണത്തിലായിരിക്കും. ഇത് ഒരു കലയായി അഭിമാനത്തോടെ കൊണ്ടുനടക്കുന്നവരാണിവര്‍. ഇന്ത്യന്‍ സംസ്കാരവും ഹൈന്ദവതയും കൂടിച്ചേര്‍ന്നുള്ള തരത്തിലുള്ള മാസ്കുകളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. അസമിലെ പുണ്യ പുരുഷനായി അറിയപ്പെടുന്ന ശ്രീശാന്താ സന്‍കാര്‍ദേവയാണ് മാസ്ക് നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്. പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തിലുപരിയായി ഒരു പുണ്യ പ്രവര്‍ത്തിയായാണ് ആളുകള്‍ ഇതിനെ കാണുന്നത്. മണ്ണ്, ചാണകം, പച്ചക്കറികളില്‍ നിന്നുള്ള നിറം, കോട്ടന്‍ തുണി തുടങ്ങിയവയാണ് മാസ്ക് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്.

PC:Udit Kapoor

ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപ്

ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപ്

ഇന്ത്യയില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപും മജൂലിയാണ്.

2016 ലാണ് മജുലി ഒരു ജില്ലയായി മാറുന്നത്. അസം മുഖ്യമന്ത്രി സർബാനന്ദാ സോനോവാൾ ആണ് മജുലിയെ ജില്ലയായി പ്രഖ്യാപിച്ചത്. ആസാമിലെ ഏറ്റവും ചെറിയ ജില്ല കൂടിയാണിത്.

PC:Phanindraprasad

കമ്പില്‍ കുത്തിനിര്‍ത്തിയ വീടുകള്‍

കമ്പില്‍ കുത്തിനിര്‍ത്തിയ വീടുകള്‍

മഴക്കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ കരകവിയുന്ന ബ്രഹ്മപുത്ര നദിയിലായതിനാല്‍ മജുലിയിലെ വീടുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വെള്ളപ്പൊക്കത്തെ നേരിടുവാനായി മുളയുടെ പ്രത്യേകം കമ്പുകളില്‍ കുത്തിനിര്‍ത്തിയാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. അത് പിന്നീട് മുളകൊണ്ടും പുല്ലുകൊണ്ടും മേയുകയും ചെയ്യും.

PC:Arshadur Rahman

കടത്തുവഴി മാത്രം

കടത്തുവഴി മാത്രം

സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുള്ളതിനാല്‍ നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്. എന്നാല്‍ റോഡ് മാര്‍ഗ്ഗം ഇവിടേക്ക് എത്തുവാനാവില്ല. ഫെറി അഥവാ കടത്ത് മാത്രമാണ് മജുലിയിലേക്ക് എത്തിപ്പെടുവാനുള്ള ഏക മാര്‍ഗ്ഗം. നിരവധി ബോട്ടുകള്‍ ഈ വഴി സര്‍വ്വീസ് നടത്തുന്നുണ്ട്.

PC:Udit Kapoor

ജീവിക്കുവാന്‍ വേണ്ടതെല്ലാം

ജീവിക്കുവാന്‍ വേണ്ടതെല്ലാം

ഒരു നാട്ടില്‍ ജീവിക്കുവാന്‍ വേണ്ട സൗകര്യങ്ങളെല്ലാം മജുലിക്ക് സ്വന്തമായുണ്ട്. ആശുപത്രികളും കടകളും എന്തിനധികം സ്കൂളുകളും കോളേജും വരെ ഈ ദ്വീപിനു സ്വന്തമായുണ്ട്. 248 ഗ്രാമങ്ങളാണ് ഈ ദ്വീപിലുള്ളത്.

PC:Peter Andersen

2030 ആയാല്‍

2030 ആയാല്‍

ബ്രഹ്മപുത്ര നദിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ മണ്ണൊലിപ്പ് ഭീഷണിയാണ് ദ്വീപ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. അതിശക്തമായ ഒഴുക്ക്, വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ ദ്വീപിന്റെ വലുപ്പം ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് 2020 ഓടെ ദ്വീപ് പൂര്‍ണ്ണമായും മുങ്ങുമത്രെ.

ഇന്ത്യയിലുണർന്ന് മ്യാന്മാറിൽ തീകായുന്ന ഒരു നാട്..വിചിത്രം ഈ വിശേഷങ്ങള്‍

സ്കോട്ട്ലന്‍ഡിലേക്ക് പോകാം...വീടും ജോലിയുമായി ദ്വീപ് കാത്തിരിക്കുന്നു

ഹിന്ദിയെ പടിക്കു പുറത്ത് നിർത്തിയ,ഇടിക്കൂട്ടിൽ സ്വർണ്ണം ഇടിച്ചെടുത്ത നാട് അറിയുമോ?

ഒരിക്കലേ ഈ വഴിക്കിറങ്ങൂ..പിന്നെ നോക്കേണ്ട... വടക്കു കിഴക്കൻ ഇന്ത്യയിലെ പേടിപ്പിക്കുന്ന പാതകൾ

Read more about: islands assam river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X