Search
  • Follow NativePlanet
Share
» »മാലയിലെ മുത്തുകള്‍ പോലെ ദ്വീപുകള്‍...സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്നയിടം, മാലദ്വീപിന്‍റെ പ്രത്യേകതകളിലൂടെ

മാലയിലെ മുത്തുകള്‍ പോലെ ദ്വീപുകള്‍...സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്നയിടം, മാലദ്വീപിന്‍റെ പ്രത്യേകതകളിലൂടെ

മാലിദ്വീപെന്നാല്‍ സഞ്ചാരികള്‍ക്ക് എന്നും സ്വര്‍ഗ്ഗം തന്നെയാണ്. കണ്ണെത്താ ദൂരത്തില്‍ പരന്നു കിടക്കുന്ന നീലനിറത്തിലുള്ള തെളിഞ്ഞ കടലും അതിനോട് ചേര്‍ന്ന്, പ്രകൃതിയോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളും ആഢംബര സൗകര്യങ്ങളും എല്ലാം തികഞ്ഞു നില്‍ക്കുന്ന ഒരു കൊച്ചു സ്വര്‍ഗ്ഗം. അതുകൊണ്ടുതന്നെ ഒരു രാജ്യന്താര വിനോദ യാത്ര എന്ന ആശയം വരുമ്പോള്‍ തന്നെ മിക്കവരും തിരഞ്ഞെടുക്കുന്നതും മാലദ്വീപാണ്. ചില സമയങ്ങളില്‍ ചിലവ് പരിധി കടക്കുമെങ്കിലും ഈ പവിഴപ്പുറ്റുകളുടെ ദ്വീപ് നമുക്ക് തരുന്ന കാഴ്ചകളോര്‍ത്താല്‍ യാത്രാ പ്ലാനില്‍ നിന്നും ഒരടി പിന്നോട്ട് മാറുവാനും തോന്നില്ല. മാത്രമല്ല, വിനോദ സഞ്ചാരത്തെ പൂര്‍ണ്ണമായും തന്നെ ആശ്രയിക്കുന്ന നഗരമായതിനാല്‍ സഞ്ചാരികള്‍ക്കായി ദ്വീപ് കിടിലന്‍ പാക്കേജുകളും പുറത്തിറക്കാറുണ്ട്.

കൊതിപ്പിക്കുന്ന കടല്‍ക്കാഴ്ചകള്‍ക്കുമപ്പുറം, സമ്പന്നമായ ചരിത്രവും അതിലും മികച്ച സംസ്കാരവുമുള്ള നാടാണ് മാലദ്വീപ്. 99 ശതമാനം കടലും വെറും 1 ശതമാനം മാത്രം ഭൂമിയുള്ള മാലദ്വീപിനെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍ പരിചയപ്പെ‌ടാം...

വെറും 50 വര്‍ഷം മാത്രം!

വെറും 50 വര്‍ഷം മാത്രം!

ആയിരക്കണക്കിന് വര്‍ഷങ്ങളായി മാലദ്വീപ് എന്ന ഭൂപ്രദേശം നിലനില്‍ക്കുന്നുണ്ടെങ്കിലും വിനോദ സഞ്ചാരരംഗത്ത് താരതമ്യേന പുതുതാണ് ഇവിടം. കൃത്യമായി പറഞ്ഞാല്‍ 1970 ല്‍ ആണ് ഇവിടെ ആദ്യത്തെ റിസോര്‍ട്ട് ഉയരുന്നത്. അതിനു മുന്‍പാകട്ടെ, സാഹസിക സ്കൂബാ ഡൈവേഴ്സിനിടയില്‍ മാത്രമായിരുന്നു ഇവിടം അറിയപ്പെ‌ട്ടിരുന്നത്.

ഇവിടുത്തെ മുന്‍ പ്രസിഡന്‍റ് മൗമൂൻ അബ്ദുൽ ഗയൂമിന്‍റെ കാലത്താണ് മാലദ്വീപിനെ ഒരു രാജ്യാന്തര വിനോദ സഞ്ചാരകേന്ദ്രമായി ഉയര്‍ത്തുവാനുള്ള ന‌ടപ‌ടികള്‍ ആരംഭിച്ചത്.

1200 ല്‍

1200 ല്‍

26 പവിഴദ്വീപസമൂഹങ്ങള്‍ ചേര്‍ന്നാണ് മാലദ്വീപ് രൂപപ്പെട്ടിരിക്കുന്നത്. അറ്റോള്‍ എന്നാണ് ഈ ദ്വീപസമൂഹങ്ങള്‍ അറിയപ്പെടുന്നത്. ഇതിലോരോന്നിലുമാണ് നിരവഝി ദ്വീപുകളുള്ളത്. അങ്ഭനെ ആകെ 1200 ഓളം പവിഴപ്പുറ്റു ദ്വീപുകള്‍ മലദ്വീപില്‍ കാണാം. വളരെ ചെറുതാണ് ഇവിടുത്തെ ഓരോ ദ്വീപും. ഇത്രയും എണ്ണത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ജവനാസമുള്ളത്. അതായത് മാസദ്വീപിലെ ദ്വീപുകളില്‍ വെറും 200 ദ്വീപുകളില്‍ മാത്രമേ ജനവാസം കണ്ടെത്തുവാന്‍ സാധിത്തൂ. 1984 ല്‍ നിലവിൽ വന്ന നിരോധനം മൂലം 2009 വരെ ജനവാസമുള്ള ദ്വീപുകൾ സന്ദർശിക്കുന്നത് അസാധ്യമായിരുന്നു. പിന്നീട് ഇത് എടുത്തുകളഞ്ഞതിനാൽ സന്ദർശകർക്ക് റിസോർട്ടുകൾക്കും ആഡംബര കാബിനുകൾക്കുമപ്പുറം ദ്വീപുകളുടെ സാംസ്കാരിക വശം കൂടി കാണുവാനും അനുഭവിക്കുവാനും സാധിക്കും.

കടലിലെ ഭീമനൊപ്പം നീന്താം

കടലിലെ ഭീമനൊപ്പം നീന്താം

കടല്‍ക്കാഴ്ചകളുടെ കൗതുകമുള്ള ലോകമാണ് മാലദ്വീപ് തുറന്നുവയ്ക്കുന്നത്. എല്ലാത്തരം വൈവിധ്യമാർന്ന സമുദ്രജീവികളുടെയും കേന്ദ്രമാണ് മാലിദ്വീപ്, എന്നാൽ ഏറ്റവും ശ്രദ്ധേയമായത് തിമിംഗല സ്രാവാണ്, സമുദ്രത്തിലെ ഏറ്റവും വലിയ മത്സ്യമാണിത്. 20 അടി വരെ നീളത്തിൽ വളരാൻ കഴിയുന്നവയാണിത്. ഇത്രയും വലിയ മത്സ്യമായി‌ട്ടും അവ മനുഷ്യര്‍ക്ക് അപകടകാരിയല്ല എന്നതാണ് എടുത്തു പറയേണ്ടത്. പ്ലാങ്ക്ടൺ ആണിവയു‌ടെ പ്രധാനാഹാരം. മാലിദ്വീപിൽ, പ്രത്യേകിച്ച് സൺ ഐലൻഡിന്റെ റീഫിന്റെ തെക്ക് ഭാഗത്ത്, തിമിംഗല സ്രാവുകളെ കാണാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് സൗത്ത് അരി അറ്റോൾ. അലിഫ് ധാൽ അറ്റോളിലെ രംഗലി ദ്വീപും ബാ അറ്റോളിലെ ജനവാസമില്ലാത്ത ഹനിഫരു ബേയും മികച്ച തിമിംഗല സ്രാവുകളെ കണ്ടെത്തുന്ന സ്ഥലങ്ങളാണ്.

സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്ന നാട്

സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്ന നാട്

സമുദ്രത്തോട് വളരെ താഴ്ന്നു കിടക്കുന്നവയാണ് ഇവിടുത്തെ ഓരോ ദ്വീപുകളും. ശരാശരി ഓരോ ദ്വീപുകളും സമുദ്രനിരപ്പിൽ നിന്ന് ശരാശരി ഏഴ് അടി ഉയരത്തിലാണ് ഉള്ളത്. പ്രകൃതിദത്തമായ ഏറ്റവും ഉയർന്ന സ്ഥലത്ത് പോലും മാലിദ്വീപുകൾ സമുദ്രനിരപ്പിൽ നിന്ന് എട്ട് അടി മാത്രം ഉയരത്തിലാണ്, ഇത് ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെക്കാളും താഴ്ന്നതാണ്. പ്രകൃതിദത്തമായ പവിഴപ്പുറ്റുകളാണ് മുങ്ങിപ്പോകാതെ ഈ നാടിനെ സംരക്ഷിക്കുന്നത്.

 മൂവായിരത്തിലധികം വര്‍ഷങ്ങള്‍ മാത്രം

മൂവായിരത്തിലധികം വര്‍ഷങ്ങള്‍ മാത്രം

മാലിദ്വീപിലെ ഇസ്‌ലാമിന് മുമ്പുള്ള ചരിത്രത്തിന്റെ രേഖകൾ വിരളമാണെങ്കിലും, ക്രിസ്തുവിന് മുന്‍പ് . 1500 ല്‍ ഒക്കെ ഇവിടെ ആളുകള്‍ വസിച്ചിരുന്നതായി ചില പുരാവസ്തു തെളിവുകൾ ഉണ്ട്.
ക്രി.വ. 1153-ൽ മാലിദ്വീപുകൾ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പായി, ബുദ്ധമതക്കാർ ഇവിടെ ശ്രീലങ്കയിൽ നിന്നും വന്നു എന്നു കരുതപ്പെടുന്നു.
അറബ് വ്യാപാരികൾ വർഷങ്ങളായി ഏഷ്യയിലേക്കുള്ള യാത്രാമധ്യേ ദ്വീപുകൾ ഉപയോഗിച്ചിരുന്നതായും ചരിത്രം പറയുന്നുണ്ട്.

ആഴ്ചാവസാനം ഇങ്ങനെ

ആഴ്ചാവസാനം ഇങ്ങനെ

സാധാരണ നമ്മള്‍ ശനിയും ഞായറും ആഴ്ചാവസാനം ആഘോഷിക്കുമ്പോള്‍ ഇവിടെ അങ്ങനെയല്ല. ഇവിടെ വാരാന്ത്യം വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ്.ഇസ്‌ലാമിക രാജ്യങ്ങളിൽ ഇത് വളരെ സാധാരണമാണ്
അതായത്, പ്രവൃത്തി ആഴ്ച ഞായറാഴ്ചകളിൽ ആരംഭിക്കുന്നു. വെള്ളിയാഴ്ചകളെ ഇവിടെ വിശ്രമ ദിനമായി കണക്കാക്കുന്നു, അതായത് പൊതുഗതാഗതവും സർക്കാർ നടത്തുന്ന മറ്റ് സൗകര്യങ്ങളും ശനിയാഴ്ച വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കും.

നാടുകടത്തപ്പെട്ട ഇന്ത്യന്‍ രാജകുമാരനും മാലിദ്വീപും

നാടുകടത്തപ്പെട്ട ഇന്ത്യന്‍ രാജകുമാരനും മാലിദ്വീപും

എത്രവരെ വിശ്വസിക്കാമെന്ന് അറിയില്ലെങ്കിലും ഈ പ്രദേശത്തെക്കുറിച്ച് നിരവഝി കഥകളും മിത്തുകളും പ്രചാരത്തിലുണ്ട്. അതിലൊന്ന് നാ‌ടുകടത്തപ്പെ‌ട്ട ഒരു ഇന്ത്യന്‍ രാജകുമാരനുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ഇവിടുത്തെ ആദ്യത്തെ യഥാർത്ഥ രാജ്യം സ്ഥാപിച്ചത് ഇന്ത്യയിലെ കലിംഗ ഭരണാധികാരിയുടെ മകനായ സൂരദാസരുണ അദെതിയയാണ്. രാജാവ് തന്റെ മകനിൽ അപ്രീതി തോന്നിയപ്പോള്‍ അവനെ മാലിദ്വീപിലേക്ക് അയച്ചുവത്രെ. രാജകുമാരൻ മാലിദ്വീപിൽ അഡീറ്റ രാജവംശം സ്ഥാപിച്ചുവെന്നാണ് പറയപ്പെടുന്നത്.

മദ്യം റിസോര്‍ട്ടിലും ഹോട്ടലുകളിലും മാത്രം

മദ്യം റിസോര്‍ട്ടിലും ഹോട്ടലുകളിലും മാത്രം


ഇസ്ലാമിക രീതികള്‍ പിന്തുടരുന്ന രാജ്യമായതിനാല്‍ സഞ്ചാരികള്‍ ഇത് പാലിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. മദ്യത്തിന് ഇവിടെ വിലക്കുണ്ട്. എന്നാല്‍ ഹോട്ടലുകളിലും റിസോര്‍‌ട്ടുകളിലും മദ്യം വിളമ്പുന്നതിന് വിലക്കില്ല.

ഉയര്‍ന്ന സാക്ഷരതാ നിരക്ക്

ഉയര്‍ന്ന സാക്ഷരതാ നിരക്ക്

മാലദ്വീപിലെ സാക്ഷരതാ നിരക്ക് വളരെ ഉയർന്നതാണ്
2018 ജനുവരിയില്‍ മാലിദ്വീപിലെ സാക്ഷരതാ നിരക്ക് 99 ശതമാനത്തിലധികമാണ്. ഏകദേശം 392,709 ജനസംഖ്യയുള്ള ഇവിടെ 99.8% പുരുഷന്മാരും 15 വയസ്സിനു മുകളിലുള്ള 98.8% സ്ത്രീകളും വായിക്കാനും എഴുതാനും കഴിയും.

ദേശീയ വൃക്ഷം തെങ്ങ്

ദേശീയ വൃക്ഷം തെങ്ങ്

മാലിദ്വീപിന്‍റെ ദേശീയവൃക്ഷം തെങ്ങ് ആണ്. മാലദ്വീപ് ചിഹ്നത്തിൽ കാണിച്ചിരിക്കുന്ന തെങ്ങിൻ മരങ്ങൾ ദ്വീപുകളില്‍ പ്രകൃതിദത്ത തണല്‍ നൽകുന്നു. മാലിദ്വീപിലെ പതാകയിലെ പച്ച സമാധാനത്തെയും തെങ്ങിൻ‌മരത്തെയും പ്രതിനിധീകരിക്കുന്നു.

ലോകത്തിലെ ഏറ്റവും ചെറിയ മുസ്ലീം രാജ്യം

ലോകത്തിലെ ഏറ്റവും ചെറിയ മുസ്ലീം രാജ്യം

ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം മാത്രമല്ല, മതപരമായ സഹിഷ്ണുതയ്ക്ക് പേരുകേട്ട ലോകത്തിലെ ഏറ്റവും ചെറിയ മുസ്‌ലിം രാജ്യവും മാലിദ്വീപാണ്. 1997-ൽ എഴുതിയ മാലദ്വീപ് ഭരണഘടന അതിന്റെ പൗരന്മാർ മുസ്‌ലിംകളായിരിക്കണമെന്ന് പ്രസ്താവിക്കുന്നു, പ്രത്യേകിച്ചും മറ്റേതെങ്കിലും മതം പിന്തുടരുന്നത് ഇവി‌ടെ വിലക്കുന്നു.

സുരക്ഷിതമായ വിനോദ സഞ്ചാര കേന്ദ്രം

സുരക്ഷിതമായ വിനോദ സഞ്ചാര കേന്ദ്രം


ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അവധിക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്ന് ആണ് ഇന്ന് മീലദ്വീപ്.
ഒറ്റപ്പെട്ട റിസോർട്ടുകൾ പോലും അങ്ങേയറ്റം സുരക്ഷിതമാണ് ഇവിടെയെന്ന് ഉറപ്പിച്ച് പറയാം.

പോളണ്ടില്‍ ചെന്ന് ഒരക്ഷരം മിണ്ടണമെങ്കില്‍ പാടുപെടും!! കൊട്ടാരങ്ങളുടെ നാട്ടില്‍ വയലില്‍ ജീവിക്കുന്നവരുടെ ഇടംപോളണ്ടില്‍ ചെന്ന് ഒരക്ഷരം മിണ്ടണമെങ്കില്‍ പാടുപെടും!! കൊട്ടാരങ്ങളുടെ നാട്ടില്‍ വയലില്‍ ജീവിക്കുന്നവരുടെ ഇടം

സ്വര്‍ണ്ണം തേടിയെത്തിയ നാട്ടിലെ നരഭോജികള്‍, 900 ദ്വീപും കടലിലെ അഗ്നിപര്‍വ്വതവും..സോളമന്‍ ദ്വീപിന്‍റെ കഥയിത്സ്വര്‍ണ്ണം തേടിയെത്തിയ നാട്ടിലെ നരഭോജികള്‍, 900 ദ്വീപും കടലിലെ അഗ്നിപര്‍വ്വതവും..സോളമന്‍ ദ്വീപിന്‍റെ കഥയിത്

Read more about: world interesting facts islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X