Search
  • Follow NativePlanet
Share
» »മാന്ത്രികക്കരകളും ഒഴുകി നടക്കുന്ന ദേശീയോദ്യാനവും! മണിപ്പൂര്‍ അത്ഭുതം തന്നെയാണ്!!

മാന്ത്രികക്കരകളും ഒഴുകി നടക്കുന്ന ദേശീയോദ്യാനവും! മണിപ്പൂര്‍ അത്ഭുതം തന്നെയാണ്!!

സപ്തസഹോദരിമാരില്‍ ഏറ്റവും മിടുക്കിയായ സംസ്ഥാനമേതെന്ന് ചോദിച്ചാല്‍ ഉത്തരം കണ്ടുപിടിക്കുവാന്‍ പ്രയാസമാണെങ്കിലും മണിപ്പൂരിന് പ്രത്യേക സ്ഥാനം തന്നെ സഞ്ചാരികളുടെ മനസ്സിലുണ്ട്. മേളകളും ആഘോഷങ്ങളും പാരമ്പര്യങ്ങളെ മുറുകെ പിടിച്ച ജീവിത രീതികളും മാത്രമല്ല, കണ്ണുനിറയെ കാണുവാനായി ഇഷ്ടംപോലെ കാഴ്ചകളും മണിപ്പൂരിലുണ്ട്. പാട്ടും നൃത്തവും കൊണ്ട് ജീവിതത്തെ ആഘോഷമാക്കുമ്പോഴും ഓരോ ദിവസവും തള്ളിനീക്കുവാന്‍ പാടുപെടുന്നവരെയും ഇവിടെ കാണാം....

അധികം സഞ്ചാരികളൊന്നും മണിപ്പൂര്‍ കറങ്ങിത്തീര്‍ത്തിട്ടില്ലെങ്കിലും കണ്ടവര്‍ക്കത്രയും ജീവിതത്തിലെന്നും ഓര്‍ത്തിരിക്കുവാനുള്ള കാഴ്ചകളാണ് മണിപ്പൂര്‍ നല്കിയിരിക്കുന്നത്.

ഇതാ മണിപ്പൂരിന്‍റെ അതിശയിപ്പിക്കുന്ന കുറേ വിശേഷങ്ങള്‍ വായിക്കാം...

കാടിനുള്ളില്‍ പോകാം താമസിക്കാം..ആറ് അടിപൊളി ഇടങ്ങള്‍ കാത്തിരിക്കുന്നു

വൈവിധ്യങ്ങളു‌ടെ നാട്

വൈവിധ്യങ്ങളു‌ടെ നാട്

ഓരോ കോണിലും വൈവിധ്യങ്ങളുടെ നാ‌ടാണ് മണിപ്പൂര്‍. കാഴ്ചകളും ജീവിത രീതികളും സംസ്കാരത്തിലുമെല്ലാം ഈ വൈവിധ്യം കാണുവാന്‍ സാധിക്കും. ഇവിടെ ജീവിക്കുന്ന ആളുകളുടെ കാര്യത്തിലും ഈ മാറ്റങ്ങളുണ്ട്. തസ്ഥാനമായ ഇംഫാലിന്റെ താഴ്‌വരകളിലും സമതലങ്ങളിലും മയ്ത്തീസ് എന്നു വിളിക്കുന്ന മണിപ്പൂരികള്‍ താമസിക്കുമ്പോള്‍ പര്‍വതമേഖലകളില്‍ നാഗാ,കുക്കി എന്നീ ദോത്ര വിഭാഗങ്ങളാണ് താമസിക്കുന്നത്.

ഹിന്ദുയിസത്തിനും മുന്‍പ് സനമാഹി

ഹിന്ദുയിസത്തിനും മുന്‍പ് സനമാഹി

ഹിന്ദു വിശ്വാസത്തിനാണ് ഇവിടം ഇപ്പോള്‍ കൂടുതല്‍ വേരോട്ടമുള്ളതെങ്കിലും നേരത്തെ അങ്ങനെയായിരുന്നില്ല. സനമാഹി എന്ന പ്രത്യേക മതവിഭാഗമായിരുന്നു ഇവിടെ വസിച്ചിരുന്നത്.

കംഗ്ലയിലെ ആദ്യത്തെ രാജാവായ പഖാങ്‌ബ ശക്തനായ ഒരു ദൈവമായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശരീരത്തെ ഏതു രൂപത്തിലേക്കും മാറ്റുമാവുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബിസി 1445 മുതൽ 1405 വരെ അദ്ദേഹം കംഗ്ലയുടെ ഭരണാധികാരിയായിരുന്നു.സനമാഹിഎന്ന വിശ്വാസിത്തിനു കീഴില്‍ മണിപ്പൂരികള്‍ കാലങ്ങളോളം അദ്ദേഹത്തെ ആരാധിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. കാംഗ്ലാ കോട്ടയ്ക്കുള്ളില്‍ ഇവരുടെ പ്രത്യേക ഒരു ക്ഷേത്രവും കാണാം. ഈ വിഭാഗത്തിന്‍റെ നിലനില്‍ക്കുന്ന ഏക ക്ഷേത്രവും ഇത് തന്നെയാണ്.

എല്ലാ ഗ്രാമത്തിനും കുളവും കമ്മ്യൂണിറ്റി ഹാളും

എല്ലാ ഗ്രാമത്തിനും കുളവും കമ്മ്യൂണിറ്റി ഹാളും

മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്താല്‍ ഗ്രാമീണതയുടെ മനോഹരമായ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കും. അതിലൊന്നാണ് ഇവിടുത്തെ മനോഹരങ്ങളായ ഗ്രാമങ്ങളുടേത്. മനോഹരമായി സംരക്ഷിക്കുന്നവയാണ് ഓരോ ഗ്രാമവും. എല്ലാ ഗ്രാമത്തിനും ഓരോ പൊതു കുളവും കമ്മ്യൂണിറ്റി ഹാളും കാണുവാന്‍ സാധിക്കും.

ലോക്താക് തടാകം

ലോക്താക് തടാകം

മണിപ്പൂരിലെ ഏറ്റവും വലിയ അതിശയമാണ് ലോക്താക് തടാകം. വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്താക്ക് സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ കാഴ്ചയാണ് നല്കുന്നത്. തടാകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ ഒഴുകി നടക്കുന്ന തീരങ്ങളാണ്. മാന്ത്രികക്കരകൾ എന്നാണ് ഇതിനെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്. പേരുകേട്ടിട്ട് അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല. കാഴ്ചയിൽ ദ്വീപുകൾ എന്നു തോന്നിപ്പിക്കുമെങ്കിലും യഥാർഥത്തിൽ അങ്ങനെയല്ല. ഫുംഡിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വ്യത്യസ്ത തരത്തിലുള്ള ജൈവാവശിഷ്ടങ്ങളും മണ്ണും അവശിഷ്ടങ്ങളും ഒക്കെ ചേർന്ന് രൂപപ്പെടുന്ന ചെറു കരകളാണ് ഇതുവഴി ഒഴുകി നടക്കുന്നത്. ഈ ജൈവാവശിഷ്ടങ്ങൾ ഒവുരിനടന്ന് തടാകത്തിനകത്തെ ചെടികളുടെ വേരുകളാൽ ചുറ്റപ്പെട്ടാണ് ഇത്തരം കരകളായി തീരുന്നത്

PC:Kishalaya Namaram

ഒഴുകിനടക്കുന്ന ദേശീയോദ്യാനം

ഒഴുകിനടക്കുന്ന ദേശീയോദ്യാനം

ലോകത്തിലെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും മണിപ്പൂരിലാണ്, തടാകത്തിനകത്ത് സ്ഥിതി ചെയ്യുന്ന കെയ്ബുൾ ലംജാവോ സാൻഗായിപാർക്കാണ് ദേശീയോദ്യാനമായി അറിയപ്പെടുന്നത്. 1977 ൽ നിലവിൽ വന്ന ഇതിന് 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. ഇംഫാലിൽ നിന്നും 53 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചതുപ്പു പ്രദേശമായ ഇവിടം വംശനാശ ഭീഷണി നേരിടുന്ന സാംഗായ് മാനുകളുടെ ഏക സ്വാഭാവീക വാസസ്ഥലം കൂടിയാണ്.

PC:Sudiptorana

ഇമ കെയ്താല്‍

ഇമ കെയ്താല്‍

മണിപ്പൂരിന്‍റെ അഭിമാനമായ മറ്റൊരു കാഴ്ചയാണ് ഇവിടുത്തെ ഇമ കെയ്താല്‍. സ്ത്രീകളാല്‍ നടത്തപ്പെടുത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റ് എന്നതാണ് ഇതിന്റെ പ്രത്യേകത.തലസ്ഥാനമായ ഇംഫാലിലാണ് ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. അമ്മമാരുടെ മാര്‍ക്കെറ്റ് എന്നാണ് ഇമാ കെയ്താല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. പൂര്‍ണാമായും സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഇത്തരത്തില്‍ ഒരു മാര്‍ക്കറ്റ് ഏഷ്യയില്‍ വേറെ ഇല്ല. പതിനാറാം നൂറ്റാണ്ടിലാണ് ഈ മാര്‍ക്കറ്റ് ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. സ്ത്രീകള്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ മാത്ര‌മല്ല ഇവിടെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് എല്ലാത്തരം വസ്തുക്കളും ഇവിടെ വാങ്ങാന്‍ ലഭിക്കും. പക്ഷെ വില്‍ക്കുന്നത് സ്ത്രീകള്‍ മാത്രമായിരിക്കും.

PP Yoonus

പകരംവയ്ക്കുവാനില്ലാത്ത രുചി

പകരംവയ്ക്കുവാനില്ലാത്ത രുചി

രുചിയുടെ കാര്യത്തില്‍ മത്സരിക്കുവാന്‍ കഴിയാത്ത നാടാണ് മണിപ്പൂര്‍. രുചികരമായ വെജിറ്റേറിയന്‍ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. അരിയും മത്സ്യവും പച്ചക്കറികളുമാണ് ഇവിടുത്തെ മുഖ്യാഹാരം. സുഗന്ധവ്യജ്ഞനങ്ങളുടെ ഉപയോഗവും ഇവിടുത്തെ രുചികളില്‍ അറിയുവാനുണ്ട്.

വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍

വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍

മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജീവിതത്തില്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നവരാണ് മണിപ്പൂരുകാര്‍. തങ്ങളു‌ടെ ദുഖങ്ങളെ കുറച്ചു നേരത്തേയ്ക്കെങ്കിലും മറക്കുവാനും ആ സമയം കൂടി ആസ്വദിക്കുവാനുമായി ഇവര്‍ കണ്ടെത്തിയ വഴികളാണ് ഈ ആഘോഷങ്ങള്‍.

PC:en.wikipedia.org

യാത്ര ചെയ്യാം...ഒപ്പം ജോലിയും..റിമോട്ട് വിസയാണ് പുതിയ ട്രെന്‍ഡ്

പോളോയു‌ടെ ജന്മസ്ഥലം

പോളോയു‌ടെ ജന്മസ്ഥലം

ലോകത്തില്‍ ഏറെ പ്രചാരത്തിലുള്ള കളികളിലൊന്നായ പോളോയുടെ ജന്മസ്ഥലം മണിപ്പൂര്‍ ആണെന്നാണ് കരുതപ്പെടുന്നത്. 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് മിലിറ്ററി ഓഫീസര്‍മാരാണ് ഈ കളിക്ക് ഇവി‌ടെ തുടക്കം കുറിക്കുന്നത്. പുലു, സാഗോല്‍ കാങ്ജേയ്, കന്‍ജായ്- ബസീ എന്നിങ്ങനെയുള്ള പേരുകളിലാണ് ആദ്യ കാലങ്ങളില്‍ ഈ കളി ഇവി‌ടെ അറിയപ്പെട്ടിരുന്നത്.

തേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയദുഖങ്ങള്‍ കേട്ട് പരിഹാരമരുളുന്ന ദേവി

അരിപ്പശയില്‍ കൂ‌ട്ടിച്ചേര്‍ത്ത കല്ലുകളുള്ള, 21,196 കിലോ മീറ്റര്‍ നീളത്തിലുള്ള വന്മതില്‍!

പാരീസിനും ദുബായ്ക്കുമൊപ്പം ഡല്‍ഹിയും!! ജീവിക്കുവാന്‍ അടിപൊളി തലസ്ഥാനം തന്നെ!!

ഇനി സൂര്യനെ കാണമെങ്കില്‍ ഈ നാട്ടുകാര്‍ കാത്തിരിക്കണം ജനുവരി വരെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X