Search
  • Follow NativePlanet
Share
» »സൂര്യന്‍ നേരിട്ടെത്തുന്ന ക്ഷേത്രം, 52 ആഴ്ചകള്‍ക്കായി 52 തൂണുകള്‍! ഈ ക്ഷേത്രം ഒരു വിസ്മയമാണ്

സൂര്യന്‍ നേരിട്ടെത്തുന്ന ക്ഷേത്രം, 52 ആഴ്ചകള്‍ക്കായി 52 തൂണുകള്‍! ഈ ക്ഷേത്രം ഒരു വിസ്മയമാണ്

ചാലൂക്യ വംശം നിര്‍മ്മിച്ച മൊദേര സൂര്യ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്ക്

ഭാരതീയ സംസ്കാരത്തിന്‍റെ അതിശയകരമായ ഇന്നലകളിലേക്ക് കൊണ്ടുപോകുന്നവയാണ് ഇവിടുത്തെ പുരാതനമായ ക്ഷേത്രങ്ങള്‍. നിര്‍മ്മിതിയും പ്രാര്‍ത്ഥനകളും ചരിത്രവും മിത്തുകളുമെല്ലാം ചേര്‍ന്ന് വിശ്വാസികളെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഇവ ഓരോ നാടിന്‍റെയും അടയാളങ്ങള്‍ കൂടിയാണ്. അത്തരത്തിലൊരിടമാണ് ഗുജറാത്ത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മാത്രമല്ല, വ്യത്യസ്തങ്ങളായ സംസ്കാരവും പ്രകൃതി സൗന്ദര്യവുമെല്ലാം ഈ നാടിന്‍റെ പ്രത്യേകതയാണ്. അതിനൊപ്പം തന്നെ എടുത്തുപറയേണ്ടവയാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. അതിലൊന്നാണ് മൊദേര സൂര്യ ക്ഷേത്രം. സൂര്യദേവനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഗുജറാത്തിലെ ഏറ്റവും വലിയ പ്രത്യേകത കൂടിയാണ്. ചാലൂക്യ വംശം നിര്‍മ്മിച്ച മൊദേര സൂര്യ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്ക്

മൊദേര സൂര്യക്ഷേത്രം

മൊദേര സൂര്യക്ഷേത്രം

ഗുജറാത്തില‌െ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് മൊദേര സൂര്യക്ഷേത്രം. പുഷ്പാവതി നദിയുടെ തീരത്ത് ബിസി 1026-27 നും ഇടയിലായി ചാലൂക്യ രാജാക്കന്മാര്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം മഹത്തായ സംസ്കാരത്തിന്‍റെയും നിര്‍മ്മിതിയുടെയും അടയാളം കൂടിയാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രം സൂര്യ ദേവന് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ്. ഇന്ന് യുനസ്കോയുടെ ലോകപൈതൃക സ്മാരകം കൂ‌ടിയാണിത്.

PC:Musafir kanya

പ്രതിരോധത്തിന്‍റെ അടയാളം‌

പ്രതിരോധത്തിന്‍റെ അടയാളം‌

ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച് ബിസി 1024 നും 25നും ഇടയിലായി ഗസ്നിയിലെ മഹ്മുദ് ഭീമയുടെ സാമ്രാജ്യം അക്രമിച്ചിരുന്നു. ഏകദേശം 20,000 ഓളം സൈനികര്‍ വന്നിട്ടും അവര്‍ക്ക് കാര്യമായി മുന്നേറുവാനായില്ല. ചരിത്രകാരനായിരുന്ന എ കെ മജുംദാര്‍ പറയുന്നതനുസരിച്ച് ഈ വിജയത്തിന്‍റെ ഓര്‍മ്മയ്ക്കായാണത്രെ ഈ സൂര്യ ക്ഷേത്രം നിര്‍മ്മിച്ചത്.

PC:Vijay B. Barot

ഗുജറാത്തിന്‍റെ പ്രൗഢി

ഗുജറാത്തിന്‍റെ പ്രൗഢി

ഗുജറാത്തിന്‍റെ പ്രൗഢി ഉയര്‍ത്തുന്ന നിര്‍മ്മിതികളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. അത്രയും മനോഹരമായ നിര്‍മ്മാണ രീതിയാണ് ഇതിന് അവലംബിച്ചിരിക്കുന്നത്. ദേവന്മാര്‍, പക്ഷികള്‍, മൃഗങ്ങള്‍ പൂക്കള്‍ തുടങ്ങിയവയെല്ലാം വളരെ മനോഹരമായാണ് ഇവിടെ ചുവരുകളിലും തൂണുകളിലും കൊത്തിവെച്ചിരിക്കുന്നത്. സൂര്യ കുണ്ഡ്, സഭാ മണ്ഡപ്, ഗുഢാ മണ്ഡപ് എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ക്ഷേത്രത്തിനുള്ളത്.

PC: Mathangi Phadke

സൂര്യകിരണങ്ങള്‍ ആദ്യമെത്തുന്ന ശ്രീകോവില്‍

സൂര്യകിരണങ്ങള്‍ ആദ്യമെത്തുന്ന ശ്രീകോവില്‍

ശ്രീകോവിലിനുള്ളില്‍ സൂര്യന്‍റെ പ്രഭാത കിരണങ്ങള്‍ ഏറ്റവുമാദ്യം എത്തുന്ന വിധത്തിലുള്ള പ്രത്യേക തരത്തിലുള്ള നിര്‍മ്മാണമാണ് ഇവിടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പകലും രാത്രിയും തുല്യമായ വരുന്ന ദിവസങ്ങളിലാണ് ഇവി‌ടെ ഇത് നടക്കുന്നത്. അന്നേ ദിവസം സുവര്‍ണ്ണ നിറത്തില്‍ സൂര്യകിരണങ്ങള്‍ പതിക്കുന്ന അതിമനോഹരമായ കാഴ്ച ഇവിടെ കാണാം.
PC: Unmesh Dinda

ഗുഢാ മണ്ഡപ്

ഗുഢാ മണ്ഡപ്

അതിമനോഹരമായി കൊത്തുപണികളാലും മറ്റും നിര്‍മ്മിച്ചിരിക്കുന്നതാണ് ക്ഷേത്രത്തിന്റെ ഏറ്റവും പുറംഭാഗമായ ഗുഢാ മണ്ഡപ്. അന്ന് നിര്‍മ്മിച്ചിരിക്കുന്നതിന്റെ അതേ ഭംഗി ഇന്നും ഇവിടെ കാണാം. വ്യത്യസ്ത തരത്തിലുള്ള കൊത്തുപണികള്‍ ഇവിടെ ചുവരുകളില്‍ ധാരാളമുണ്ട്.

PC:Chintanm912

സഭാമണ്ഡപ്

സഭാമണ്ഡപ്

52 തൂണുകളില്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന പ്രത്യേക മണ്ഡപമാണ് സഭാമണ്ഡപ്. പ്രാര്‍ത്ഥനകളും മറ്റ് വിശ്വാസപരമായ കാര്യങ്ങളും നടത്തുക എന്ന ലക്ഷ്യത്തിലായിരുന്നു ഇത് നിര്‍മ്മിച്ചത്.നാലുവശങ്ങളിലേക്കും തുറക്കുന്ന രീതിയിലാണ് ഇതുള്ളത്. മനോഹരമായ കനത്ത കൊത്തുപണികളാണ് ഇവിടെ ഇതിനുള്ളത്. വിടര്‍ന്നിരിക്കുന്ന താമരയുടെ രൂപവും ഇതിനു കാണാം, തൂണുകളും കമാനങ്ങളും കടന്ന് വേണം ഇതിനുള്ളിലെത്തുവാന്‍. ചുവരുകളില്‍ ശ്രീകൃഷ്ണന്‍റെ ജീവിതം, രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലെ പ്രധാന സംഭവങ്ങള്‍ പലതും കൊത്തുപണി ചെയ്ത് വച്ചിട്ടുമുണ്ട്. അക്കാലത്തെ സമ്പന്നമായ നിര്‍മ്മാണ രീതികള്‍ ഇവിടെ കാണാം.
PC:Hariom Raval

 52 തൂണുകള്‍

52 തൂണുകള്‍

വര്‍ഷത്തിലെ 52 ആഴ്ചകളെ കുറിക്കുന്ന 52 തൂണുകള്‍ സഭാമണ്ഡപത്തില്‍ കാണാം. സഭാമണ്ഡപത്തെ താങ്ങി നിര്‍ത്തുന്നതും ഈ തൂണുകളാണ്, പഞ്ചഭൂതങ്ങളുടെ ഒപുമ കാണിക്കുന്ന നിരവധി കൊത്തുപണികള്‍ ഇവിടെ കാണാം,
PC: AnupGandhe

കുണ്ഡ്

കുണ്ഡ്

മൊദേര സൂര്യ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഇവിടുത്തെ കുണ്ഡ്. രാമകുണ്ഡ് എന്നും സൂര്യകുണ്ഡ് എന്നും ഇതിനു പേരുണ്ട്. ക്ഷേത്രത്തിനു മുന്‍വശത്തുള്ള ഈ കുളം തന്നെയാണ് മൊദേര ക്ഷേത്രത്തിന്‍റെ ആകര്‍ഷണവും. പണ്ട് കാലത്ത് ജലസംഭരണിയായാണ് ഇത് ഉപയോഗിച്ചിരുന്നത്. ചുറ്റോടു ചുറ്റും കല്ലുപാകി നിര്‍മ്മിച്ചിരിക്കുന്ന ഇതിലേക്ക് പടികളിറങ്ങി താഴെ വരെ എത്താം.
108പ പടികളാണ് കുളത്തിനു താഴെ വരെഎത്തുവാനായി ഇറങ്ങുവാന്‍ വേണ്ടത്. ഈ പടികള്‍ ഗണപതി,ശിവന്‍, ശീതള മാ എന്നിവര്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

PC:AnupGandhe

മൊദേര ഡാന്‍സ് ഫെസ്റ്റിവല്‍

മൊദേര ഡാന്‍സ് ഫെസ്റ്റിവല്‍

എല്ലാ വര്‍ഷവും മൂന്നു ദിവസം വീതം നടത്തപ്പെടുന്ന മൊദേര ഡാന്‍സ് ഫെസ്റ്റിവല്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ഉത്തരാര്‍ത്ഥ മഹോത്സവ് എന്നാണിത് അറിയപ്പെടുന്നത്. ജനുവരിയിലെ മൂന്നാം ആഴ്ചയില്‍ ഉത്തരായന മഹോത്സവത്തിന്റെ തുടര്‍ച്ചയായാണിത് ആഘോഷിക്കുന്നത്. ശാസ്ത്രീയ നൃത്ത രൂപങ്ങളാണ് ഇവിടെ നടക്കുന്നത്. പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രവും സംസ്കാരവും നിലനിര്‍ത്തുവാന്‍ വേണ്ടിയാണ് മൊദേര ഡാന്‍സ് ഫെസ്റ്റിവല്‍ നടത്തുന്നത്.

PC:Sumita Roy Dutta

ആരാധനയില്ല‌

ആരാധനയില്ല‌

നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ ദേശീയ പ്രാധാന്യത്തോടെയാണ് ഈ ക്ഷേത്രത്തെ സംരക്ഷിച്ച് പോരുന്നത്. അതുകൊണ്ടു തന്നെ ഇവി‌ടെ പ്രത്യേകം ആരാധനകളും പ്രാര്‍ത്ഥനകളും ഒന്നും നടത്താറില്ല.

PC:Chintanm912

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊദേര ഗ്രാമത്തിലാണ് സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മെഹ്സാനയില്‍ നിന്നും 25 കിലോമീറ്ററും അഹ്മദാബാദില്‍ നിന്നും 106 കിലോമീറ്ററും ഇവിടേക്കുണ്ട്.
25 കിലോമീറ്റര്‍ അകലത്തായി മെഹ്‌സാന റയില്‍വെ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നു.
PC:Krishan 1

സഞ്ചാരികള്‍ക്ക് സമ്മാനമായി 8000 രൂപ! ഇനി ധൈര്യമായി യാത്ര പോകാംസഞ്ചാരികള്‍ക്ക് സമ്മാനമായി 8000 രൂപ! ഇനി ധൈര്യമായി യാത്ര പോകാം

70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X