Search
  • Follow NativePlanet
Share
» »മനുഷ്യരേക്കാളധികം പാവകള്‍, മരിച്ചവര്‍ പാവകളായി വീണ്ടും ജനിക്കുന്ന ഗ്രാമം

മനുഷ്യരേക്കാളധികം പാവകള്‍, മരിച്ചവര്‍ പാവകളായി വീണ്ടും ജനിക്കുന്ന ഗ്രാമം

സ്കൂളില്‍ പുസ്തകങ്ങള്‍ക്കു മുന്നില്‍ വിദ്യാര്‍ത്ഥിയുടെ രൂപത്തില്‍ പാവകള്‍, ബസ് കയറുന്നിടത്ത് ചെറുപ്പകാരന്റെ രൂപത്തില്‍ പാവകള്‍, തൊപ്പിവെച്ച് മീന്‍പി‌ടിക്കുവാന്‍ പോകുന്ന ആളുടെ രൂപമുള്ള പാവ, പണിയെ‌ടുക്കുന്ന സ്ത്രീയു‌ടെ രൂപത്തിലുള്ള പാവ...അങ്ങനെ എവി‌ടെയൊക്കെ നോക്കിയാലും ഈ ഗ്രാമത്തില്‍ നിറയെ പാവകളാണ്. ഒരു പക്ഷേ മനുഷ്യരേക്കാള്‍ അധികം പാവകളുള്ള ഈ നാട് ജപ്പാനിലാണ്. മരണത്തോടെ അല്ലെങ്കില്‍ നാടു വിട്ടു പോകുന്ന മനുഷ്യരെല്ലാവരും ഇവിടെ പാവകളായി ജീവിക്കുന്നു എന്നാണ് വിശ്വാസം.

നഗോരോ എന്ന പാവകളുടെ താഴ്വര‌

നഗോരോ എന്ന പാവകളുടെ താഴ്വര‌

ജപ്പാനിലെ ഏറ്റവും പ്രസിദ്ധമായ നാല് ദ്വീപുകലിലൊന്നായ ഷികോകു ദ്വീപിന്‍റെ ഭാഗമാണ് നഗോരോ എന്ന ഗ്രാമം. മനുഷ്യന്റെ രൂപത്തിലും വലുപ്പത്തിലും ഗ്രാമത്തിലെങ്ങും കാണുന്ന പാവകളാണ് ഇവിടുത്തെ ആകര്‍ഷണം. ഇന്ന് ഈ ഗ്രാമത്തിന്റെ മുഖമുദ്ര തന്നെ ഈ പാവകളാണ്.

ത്‍സുകിമി അയാനോ

ത്‍സുകിമി അയാനോ

നഗോരോ ഗ്രാമത്തെക്കുറിച്ചും പാവകളെക്കുറിച്ചും പറയുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത ഒരാളാണ് ത്‍സുകിമി അയാനോ.അദ്ദേഹത്തിന്‍ഫെ മാത്രം കഴിവും ചിന്തയും കൊണ്ടാണ് ഇന്ന് നഗോരോയെ ലോകം അറിയുന്നതും ഇവിടം പാവകളുടെ താഴ്വര‌യായി മാറിയതും.

കഥ തുടങ്ങുന്നതിങ്ങനെ

കഥ തുടങ്ങുന്നതിങ്ങനെ

ത്‍സുകിമി അയാനോ തന്റെ ചെറുപ്പ കാലത്തു തന്നെ നഗോരോയിൽ നിന്നു ഒസാകാ പ‌ട്ടണത്തിലേക്കു പോയവരാണ്. തന്റെ യൗവ്വനം പട്ടണത്തില്‍ ചിലവഴിച്ച അദ്ദേഹം നഗോരോയിലേക്ക് തിരികെ വരുന്നത് അന്‍പതാമത്തെ വയസ്സിലാണ്. താന്‍ പോയസമയത്തുള്ള ഒരു നാടിനെയും നാട്ടുകാരെയും പ്രതീക്ഷിച്ചെത്തിയ ത്‍സുകിമി അയാനോയെ ഞെ‌ട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു ഇവിടെ കാത്തിരുന്നത്. തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും മൂലമുള്ള പലവിധ കാരണങ്ങളാല്‍ ഇവിടുത്തെ ആളുകളില്‍ ഏറിയ പങ്കും നാടുവി‌‌ട്ട് പോയിരുന്നു. കുറേയധികം പേര്‍ മരണത്തിനു കീഴ‌ടങ്ങി. അദ്ദേഹം തിരികെ എത്തിയ സമയത്ത് ബാക്കിയായിത് വെറും 35 പേര്‍ മാത്രമായിരുന്നു. യുവാക്കള്‍ വലിയ നഗരങ്ങളിലേക്ക് ചേക്കേറുന്ന സമയം കൂടിയായിരുന്നു ഇത്.

ഒറ്റപ്പെടലില്‍ നിന്നും രക്ഷപെ‌ടുവാന്‍

ഒറ്റപ്പെടലില്‍ നിന്നും രക്ഷപെ‌ടുവാന്‍

ഗ്രാമത്തില്‍ ആകെ ജീവിക്കുന്ന 35 പേരും ഏറ്റവും കൂടുതല്‍ അനുഭവിച്ചുകൊണ്ടിരുന്നത് ഏകാന്തകയായിരുന്നു. ഇതില്‍ നിന്നും രക്ഷപെ‌‌‌ടുക എന്ന ഉദ്ദേശത്തിലാണ് ത്‍സുകിമി അയാനോ പാവ നിര്‍മ്മാണം ആരംഭിച്ചത്. സമയം ചിലവഴിക്കുക എന്ന ഉദ്ദേശവും ഇതിനു പിന്നിലുണ്ടായിരുന്നു. മരിച്ചു പോയ തന്റെ പിതാവിന്റെ രൂപത്തിലുള്ള പാവയാണ് ത്‍സുകിമി അയാനോ ആദ്യം നിര്‍മ്മിച്ചത്. പിതാവിന്റെ അതേ രൂപത്തിലും വലുപ്പത്തിലും പഞ്ഞിയും വൈക്കോലും ഉപയോഗിച്ചാണ് പാവ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് വീ‌ട്ടുകാരു‌ടെയും സുഹൃത്തുക്കളു‌ടെയും എല്ലാം രൂപം പാവകളിലൂടെ നിര്‍മ്മിച്ചു കൊണ്ടിരുന്നു.

കടന്നു പോയവര്‍ പാവകളായി

കടന്നു പോയവര്‍ പാവകളായി

മരിച്ചു പോയവരും നാടു വിട്ടുപോയവരുമെല്ലാം പിന്നീ‌ട് ഇവിടെ പാവകളായി രൂപപ്പെട്ടു. അവരുടെ രൂപത്തിലും ഭാവത്തിലും വലുപ്പത്തിലുമെല്ലാം ഗ്രാമത്തിലെല്ലായിടക്കും പാവകള്‍ നിറഞ്ഞു. ഇന്നും ഇതേ സംസ്കാരം ഇവിടെ പിന്തുടരുന്നു. ഇന്നും ഈ ഗ്രാമത്തെ സഞ്ചാരികള്‍ക്കു പ്രിയങ്കരമാക്കുന്നത് ഇവിടുത്തെ പാവകള്‍ തന്നെയാണ്.

മനുഷ്യരേക്കാള്‍ കൂടുതല്‍ പാവകള്‍

മനുഷ്യരേക്കാള്‍ കൂടുതല്‍ പാവകള്‍

ഇന്ന് ഇവിടെ മനുഷ്യരേക്കാള്‍ കൂടുതല്‍ പാവകളാണുള്ളത്. 2019 ല്‍ പുറത്തു വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ഇവിടെ 350 ഓളം പാവകള്‍ കാണാം. ഒരു മനുഷ്യന് പത്ത് പാവകള്‍ എന്ന നിരക്കിലാണ് ഇവിടെ പാവകളുള്ളത്.

കു‌ട്ടികളില്ലാത്ത താഴ്വര

കു‌ട്ടികളില്ലാത്ത താഴ്വര

ഇന്ന് ഇവിടെ ഈ താഴ്വരയില്‍ കു‌ട്ടികളേയില്ല. അതുകാരണം ഇവി‌‌ടുത്തെ സ്കുളുകളും പൂ‌ട്ടിയിരിക്കുകയാണ്. അയാനോയുടെ പാവകളാണ് ഇന്ന് ഇവി‌ടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുവാനായുള്ളത്.

വര്‍ക് ഫ്രം ഹോം എടുക്കാം ഈ സ്ഥലങ്ങളില്‍വര്‍ക് ഫ്രം ഹോം എടുക്കാം ഈ സ്ഥലങ്ങളില്‍

ടൈറ്റാനിക്കിനെ കാണാന്‍ കടലിനടിയിലേക്കൊരു പോകാം, യാത്ര മിഷന്‍ സ്പെഷ്യലിസ്റ്റായിടൈറ്റാനിക്കിനെ കാണാന്‍ കടലിനടിയിലേക്കൊരു പോകാം, യാത്ര മിഷന്‍ സ്പെഷ്യലിസ്റ്റായി

മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍

സ്റ്റോണ്‍ഹെഞ്ച് മുതല്‍ അന്യഗ്രഹ ജീവികളെ കാണുന്ന ടവര്‍ വരെ...ശാസ്ത്രത്തിനു വിശദീകരണമില്ലാത്ത ഇടങ്ങള്‍സ്റ്റോണ്‍ഹെഞ്ച് മുതല്‍ അന്യഗ്രഹ ജീവികളെ കാണുന്ന ടവര്‍ വരെ...ശാസ്ത്രത്തിനു വിശദീകരണമില്ലാത്ത ഇടങ്ങള്‍

Read more about: village travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X