Search
  • Follow NativePlanet
Share
» »നഗരമധ്യത്തിലെ ദ്വീപ്, സഞ്ചാരികളുടെ സ്വപ്നം! ഭാഗ്യമുണ്ടെങ്കില്‍ മാത്രം പോകാം

നഗരമധ്യത്തിലെ ദ്വീപ്, സഞ്ചാരികളുടെ സ്വപ്നം! ഭാഗ്യമുണ്ടെങ്കില്‍ മാത്രം പോകാം

നോര്‍ത്ത് ബ്രദര്‍ ദ്വീപിനെക്കുറിച്ചും അതിന്‍റെ ചരിത്രം, പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം...

കാടും പടലവും പിടിച്ച് മൂടിക്കിടക്കുകയാണെങ്കിലും യുഎസിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് നോര്‍ത്ത് ബ്രദര്‍ ഐലന്‍ഡ്. സംഭവബഹുലമായ ചരിത്രവും ദ്വീപുമായി ബന്ധപ്പെച്ചു കിടക്കുന്ന കുറേയധികം രഹസ്യങ്ങളും കഥകളുമെല്ലാം ചേര്‍ന്നാണ് ഈ സ്ഥലത്തെ എന്നും കൗതുകത്തില്‍ നിര്‍ത്തുന്നത്. എന്നാല്‍ മറന്നുപോയ അല്ലെങ്കില്‍ വിലക്കപ്പെട്ട ഇടങ്ങളുടെ പട്ടികയിലാണ് ഇന്നും ഈ ദ്വീപിന് സ്ഥാനമുള്ളത്. നോര്‍ത്ത് ബ്രദര്‍ ദ്വീപിനെക്കുറിച്ചും അതിന്‍റെ ചരിത്രം, പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം...

 നോര്‍ത്ത് ബ്രദര്‍ ഐലന്‍ഡും സൗത്ത് ബ്രദര്‍ ഐലന്‍ഡും

നോര്‍ത്ത് ബ്രദര്‍ ഐലന്‍ഡും സൗത്ത് ബ്രദര്‍ ഐലന്‍ഡും

ഇരട്ട ദ്വീപുകള്‍ എന്ന് അമേരിക്കന്‍ ചരിത്രത്തില്‍ അറിയപ്പെടുന്നവയാണ് നോര്‍ത്ത് ബ്രദര്‍ ഐലന്‍ഡും സൗത്ത് ബ്രദര്‍ ഐലന്‍ഡും. ബ്രോങ്ക്സിനും റൈക്കേഴ്സ് ദ്വീപിനും ഇടയിൽ സ്ഥിതിചെയ്യുന്ന കിഴക്കൻ നദിയിലെ നോര്‍ത്ത് ബ്രദര്‍ ഐലന്‍ഡാണ് കൂട്ടത്തില്‍ കുറച്ചുകൂടി പ്രസിദ്ധമായിരിക്കുന്നത്. ലോകത്തിലെ ഉപേക്ഷിക്കപ്പെട്ട ഇടങ്ങളിലാണ് നോര്‍ത്ത് ബ്രദര്‍ ഐലന്‍ഡ് ഉള്ളത്. സമൃദ്ധമായ മരങ്ങളും നിറയ വളര്‍ന്ന പുല്‍ച്ചെടികളും എല്ലാമായി ആകെ കാടുപിടിച്ചു കിടക്കുകയാണ് ഇവിടമിന്ന്.

 വിനോദത്തിനുള്ള ഒരു വീട്

വിനോദത്തിനുള്ള ഒരു വീട്


1791 -ൽ, രണ്ട് ഇര‌‌‌‌ട്ട ദ്വീപുകൾ മർച്ചന്റ്സ് കോഫി ഹൗസിൽ ഒരു ലേലത്തിൽ വിറ്റതായി ചരിത്രം പറയുന്നു. മർച്ചന്റ്സ് കോഫി ഹൗസ് ആയിരുന്നു അക്കാലത്തെ ഒരു പ്രധാന ചര്‍ച്ചാ കേന്ദ്രം. കോളനിയുടെ ആദ്യകാലങ്ങളിൽ എല്ലാ ബിസിനസ്സും രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതും തീരുമാനങ്ങള്‍ എ‌ടുത്തിരുന്നതും ഇവിടെ വെച്ചായിരുന്നു. വിനോദത്തിനുള്ള ഒരു വീട് എന്ന പരസ്യ വാഗ്ദാനത്തിലൂടെയാണ് ഇവിടം വിറ്റത്.

യഥാര്‍ത്ഥത്തില്‍ വെസ്റ്റ്ചെസ്റ്ററിന്റെ ഭാഗം

യഥാര്‍ത്ഥത്തില്‍ വെസ്റ്റ്ചെസ്റ്ററിന്റെ ഭാഗം

തുടക്കത്തിൽ, നോർത്ത് ബ്രദർ ദ്വീപ് വെസ്റ്റ്ചെസ്റ്ററിന്റെ ഭാഗമായ ബ്രോങ്ക്സിന്റെ ഭാഗമായിരുന്നു. 1881 ൽ നോർത്ത് ബ്രദർ ഐലന്റ് മാൻഹട്ടൻ മാത്രമായി കണക്കാക്കപ്പെട്ടിരുന്ന സമയത്താണ് ഒരു ബില്ലിലൂടെ ബ്രദർ ഐലന്റിനെ ന്യൂയോർക്കിന്റെ ഭാഗമാക്കി മാറ്റിയത്.. അങ്ങനെ, നോർത്ത് ബ്രദർ ഐലൻഡിൽ നിർമ്മിച്ച മറ്റ് ആദ്യകാല ഹ്രസ്വകാല ഘടനകൾ വെസ്റ്റ്ചെസ്റ്റർ കൗണ്ടി താൽക്കാലിക ആശുപത്രികളായിരുന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ആയിരുന്നു ഇവയുടെ നിര്‍മ്മാണം.

ആദ്യ ലൈറ്റ് ഹൗസിന്‍റെ അവശിഷ്ടങ്ങള്‍

ആദ്യ ലൈറ്റ് ഹൗസിന്‍റെ അവശിഷ്ടങ്ങള്‍


1868 -ൽ, 1829 -ലും 1848 -ലും ഇവിടെ ഒരു വിളക്കുമാടം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ട ശ്രമങ്ങൾക്ക് ശേഷം ഫെഡറൽ സർക്കാർ 1868 -ൽ തെക്കേ അറ്റത്തുള്ള ഒരു സ്ഥലം ഏറ്റെടുത്തു. ഇവിടെ നിർമ്മിച്ച വിളക്കുമാടം ദ്വീപിൽ നിർമ്മിച്ച ആദ്യത്തെ ദീർഘകാല ഘടനയാണ്.

പകര്‍ച്ചവ്യാധി നിയന്ത്രണവും നോര്‍ത്ത് ബ്രദര്‍ ഐലന്‍ഡും

പകര്‍ച്ചവ്യാധി നിയന്ത്രണവും നോര്‍ത്ത് ബ്രദര്‍ ഐലന്‍ഡും

ആശുപത്രികളുടെ പേരിലാണ് അക്കാലം മുതല്‍ തന്നെ നോര്‍ത്ത് ബ്രദര്‍ ഐലന്‍ഡ് പ്രസിദ്ധമായിരുന്നത്. 1881 ആയപ്പോള്ഡ ദ്വീപിൽ ഒരു പകർച്ചവ്യാധി നിയന്ത്രണ ആശുപത്രി സൃഷ്ടിക്കാൻ പദ്ധതികൾ നടന്നു. അക്കാലത്ത് ഇത്തരത്തിലുള്ല പകര്‍ച്ചവ്യാധി ബാധിച്ചവരെ ചികിത്സിച്ചിരുന്നത് ബ്ലാക്ക്‌വെൽസ് ദ്വീപ് അഥവാ ഇപ്പോഴത്തെ റൂസ്വെൽറ്റ് ദ്വീപില്‍ ആയിരുന്നു. ഇത് സാമൂഹികമായി കുറേയേറെ വിവാദങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ആശുപത്രികള്‍ ഇവിടേക്ക് മാറ്റി. അത് നഗരത്തെ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിച്ചു. പകർച്ചവ്യാധികളുടെ ഭീഷണിയും ഭയവും അക്കാലത്ത് വളരെ വലുതായിരുന്നു. അങ്ങനെ നിലവില്‍ വന്നതാണ് റിവര്‍സൈഡ് ആശുപത്രി.

ടൈഫോയിഡ് മേരിയും നോര്‍ത്ത് ബ്രദര്‍ ഐലന്‍ഡും

ടൈഫോയിഡ് മേരിയും നോര്‍ത്ത് ബ്രദര്‍ ഐലന്‍ഡും

ന്യൂയോർക്ക് നഗരത്തിലെ പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ പ്രാരംഭ വിജയത്തിന് ശേഷം ദ്വീപ് ധാർമ്മിക വിട്ടുവീഴ്ചയുടെയും അലസതയുടെയും കുടിയേറ്റ വിരുദ്ധ വിവേചനത്തിന്റെയും ഇടമായി എന്ന് ചരിത്രം പറഞ്ഞുവയ്ക്കുന്നു. ന്യൂയോര്‍ക്കില്‍ പാചകക്കാരിയായി ജോലി ചെയ്തിരുന്ന മേരി എന്ന സ്ത്രീയില്‍ നിന്നു ഇരുപതിലധികം ആളുകള്‍ക്ക് ടൈഫോയിഡ് ബാധിച്ചിരുന്നു. 1907 മുതൽ 1910 വരെ നോർത്ത് ബ്രദർ ദ്വീപിലേക്ക് അയച്ചു. പിന്നീട് ഇനി പാചകക്കാരിയായി ജോലി ചെയ്യില്ല എന്ന വ്യവസ്ഥയില്‍ അവരെ പറഞ്ഞയച്ചുവെങ്കിലും മറ്റൊരു പേരില്‍ അവര്‍ ന്യൂ യോര്‍ക്കില്‍ ജോലി തുടര്‍ന്നു. 1915 മുതൽ 1938 ൽ മരിക്കുന്നതുവരെ അവരെ നോർത്ത് ബ്രദർ ഐലൻഡിലേക്ക് തിരികെ അയച്ചു. അവര്‍ക്കു വേണ്ടി മാത്രം നിർമ്മിച്ച ഒരു ചെറിയ വീട്ടിലാണ് മരണം വരെ അവര്‍ താമസിച്ചിരുന്നത്.

വിടുതല്‍ ചികിത്സാ കേന്ദ്രം

വിടുതല്‍ ചികിത്സാ കേന്ദ്രം

ആരോഗ്യത്തിന്‍റെയും പ്രതിരോധത്തിന്റെയും കാര്യത്തില്‍ ന്യൂ യോര്‍ക്ക് മുന്നിലെത്തിയതോടെ പഴയപോലുല്ള പ്രാധാന്യം ഈ ദ്വീപിന് പിന്നീട് നഷ്‌ടമായി. രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാട്ടത്തിനു പോയി തിരികെ വന്നവരുടെ ഒരു കേന്ദ്രമായി ഇത് മാറി. പിന്നീട് 1950 കളിലും 60 കളിലും മയക്കുമരുന്ന് ഉപയോഗം ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയപ്പോള്‍ 952 -ൽ, ക്ഷയരോഗ പവലിയനും മറ്റ് കെട്ടിടങ്ങളും മയക്കുമരുന്ന് ചികിത്സാ സൗകര്യങ്ങളായി ഇവിടെ പുനർനിർമ്മിച്ചു, കെട്ടിടങ്ങളുടെ ചുമരുകളിൽ ഇന്നും കാണാവുന്ന ഗ്രാഫിറ്റി ഈ സമയത്ത് ദ്വീപിലെ രോഗികളുടെ ബുദ്ധിമുട്ട് കാണിക്കുന്നു.

 ഭാഗ്യമുണ്ടെങ്കില്‍ പോകാം

ഭാഗ്യമുണ്ടെങ്കില്‍ പോകാം

ഇന്ന് സഞ്ചാരികളുടെ ഒരു സ്വപ്നമാണ് നോര്‍ത്ത് ബ്രദര്‍ ഐലന്‍ഡിലേക്കുള്ള യാത്ര. കുറേക്കാലത്തോളം ഇവിടം ഒരു പക്ഷി സങ്കേതമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂയോർക്ക് സിറ്റി പാർക്ക്സ് ആൻഡ് റിക്രിയേഷൻ ഡിപ്പാർട്ട്‌മെന്റാണ് ഈ ദ്വീപുകൾ നിയന്ത്രിക്കുന്നത്.പാർക്ക് ഡിപ്പാർട്ട്‌മെന്റിലൂടെ നേരിട്ട് ഗവേഷണത്തിനോ മറ്റ് കാരണങ്ങൾക്കോ ​​ആക്‌സസ് നേടിയ ആളുകള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് ഇവിടേക്കുള്ള പ്രവേശനം ഏറെക്കുറെ അസാധ്യമാണ്.

PC:North Brother Island Wiki Pedia

ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍

Read more about: world islands interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X