Search
  • Follow NativePlanet
Share
» »പോണ്ടിച്ചേരിയെന്ന തെക്കിന്‍റെ ഫ്രാന്‍സ്! അറിയാം വിശേഷങ്ങള്‍

പോണ്ടിച്ചേരിയെന്ന തെക്കിന്‍റെ ഫ്രാന്‍സ്! അറിയാം വിശേഷങ്ങള്‍

ഫ്രാന്‍സ് എന്ന നാടുമായി ഇഴുകി ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ് ഇപ്പോഴും പോണ്ടിച്ചേരി. ആധിപത്യമൊക്കെ അവസാനിച്ചെങ്കിലും ഇന്നും ഇവിടം അറിയപ്പെടുന്നത് ലിറ്റില്‍ ഫ്രാന്‍സ് എന്നാണ്.

പാതയുടെ ഇരുവശലുമുള്ള മരങ്ങള്‍, ഇളം മഞ്ഞ നിറത്തില്‍ കൊളോണിയല്‍ വാസ്തു വിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍, പിന്നെ കടലും തീരവും...ഇത്രയുമായാല്‍ പോണ്ടിച്ചേരിയായി. അതിരുകളില്ലാത്ത ആഹ്ലാദം വന്നെത്തുന്ന ഓരോരുത്തര്‍ക്കും നല്കുന്ന നാട്. ഒരു കാലത്ത് ഫ്രഞ്ച് ഭരണത്തിനു കീഴിലായിരുന്ന ഇവിടെ ഇന്നും അതിന്റെ അടയാളങ്ങള്‍ കാണാം. നഗരത്തിന്‍റെ ചില കോണുകള്‍ക്ക് ഫ്രാന്‍സിലെ തെരുവീഥികളുടെ അതേ ഛായ തോന്നുന്നതു പോലും തികച്ചും സ്വാഭാവീകം മാത്രമാണ്. അത്രയധികം ഫ്രാന്‍സ് എന്ന നാടുമായി ഇഴുകി ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ് ഇപ്പോഴും പോണ്ടിച്ചേരി. ആധിപത്യമൊക്കെ അവസാനിച്ചെങ്കിലും ഇന്നും ഇവിടം അറിയപ്പെടുന്നത് ലിറ്റില്‍ ഫ്രാന്‍സ് എന്നാണ്.
കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്ന ഒരുപാട് കാര്യങ്ങള്‍ പോണ്ടിച്ചേരിയ്ക്കുണ്ട്.

പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 16ന്

പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 16ന്

ഇന്ത്യ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ പോണ്ടിച്ചേരിയെന്ന കേന്ദ്ര ഭരണ പ്രദേശം സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ഓഗസ്റ്റ് 16-ാം തിയ്യതിയാണ്. ഫ്രഞ്ച് ഭരണത്തില്‍ നിന്നും 1962 ല്‍ ആണ് പോണ്ടിച്ചേരി ഇന്ത്യയുടെ ഭരണത്തിന്‍ കീഴില്‍ വരുന്നത്. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഭരണം അവസാനിപ്പിക്കുന്നതിനായി 1954 നവംബർ 1 ന് ഫ്രഞ്ച് സർക്കാർ ഇവിടുത്തെ കീഴൂര്‍ റഫറണ്ടം നടത്തി. എങ്കിലും, പോണ്ടിച്ചേരി ഔപചാരികമായി ഇന്ത്യൻ യൂണിയനുമായി ലയിപ്പിക്കാൻ വീണ്ടും 9 വർഷങ്ങളെടുത്തു. ഓഗസ്റ്റ് 16 ന് പോണ്ടിച്ചേരി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ കാരണം ഇതാണ്, ഫ്രഞ്ച് ഭരണത്തിൽ നിന്ന് അവർക്ക് സ്വാതന്ത്ര്യം ലഭിച്ച തീയതിയാണിത്.

ജമാലിയും കമാലിയും...ഡെല്‍ഹിയിലെ അറിയപ്പെടാത്ത ചരിത്രത്തിലേക്ക്ജമാലിയും കമാലിയും...ഡെല്‍ഹിയിലെ അറിയപ്പെടാത്ത ചരിത്രത്തിലേക്ക്

സ്വന്തമായി നിയമ സംവിധാനവും തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും

സ്വന്തമായി നിയമ സംവിധാനവും തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും

മറ്റു കേന്ദ്രഭരണ പ്രദശങ്ങളില്‍ നിന്നും വ്യത്യസ്തമായി പോണ്ടിച്ചേരിക്ക് പ്രത്യേകതകള്‍ ഒരുപാടുണ്ട്. ഡല്‍ഹി കേന്ദ്ര ഭരണ പ്രദേശം പോലെ തന്നെ ഇവിടെയും സ്വന്തമായി നിയമ സംവിധാനവും തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും ഉണ്ട്. മറ്റുള്ള കേന്ദ്ര ഭരണപ്രദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഭരണത്തിനു കീഴിലാണ്. പോണ്ടിച്ചേരിയുടെ ഈ പ്രത്യേക പദവിക്ക് കാരണം 1956 ലെ സെഷൻ ഉടമ്പടിയാണ്. കൂടാതെ, ഇന്ത്യൻ ഭരണഘടനയുടെ 377, 377 എ ആർട്ടിക്കിളുകൾ ഈ പ്രത്യേക അധികാരത്തെ സംരക്ഷിക്കുന്നു.

രാഷ്ട്രപിതാവിന്‍റെ പേരിലുള്ള ബീച്ച്

രാഷ്ട്രപിതാവിന്‍റെ പേരിലുള്ള ബീച്ച്

പോണ്ടിച്ചേരിയുടെ ഏറ്റവും പ്രധാന ആകര്‍ഷണം ഇവിടുത്തെ ബീച്ചുകളാണ്. നഗരത്തില്‍ അങ്ങോളമിങ്ങോളമായി നിരവധി ബീച്ചുകള്‍ കാണാം. അതിലേറ്റവും പ്രസിദ്ധമായതും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നതുമായ ബീച്ചാണ് രാഷ്ട്രപിതാവിന്‍റെ പേരിലുള്ള മഹാത്മാ ഗാന്ധി ബീച്ച്. മനോഹരമായ തുറമുഖം, പ്രതിമകള്‍, പാറക്കൂട്ടങ്ങള്‍, കഫേകള്‍ തുടങ്ങി നിരവധി അനവധി ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്. എട്ടു വലിയ കരിങ്കല്ലുകള്‍ക്കു നടുവിലായി നിര്‍മ്മിച്ചിരിക്കുന്ന ഗാന്ധിജിയുടെ പ്രതിമയാണ് ഈ ബീച്ചിനു മഹാത്മാ ഗാന്ധി ബീച്ച് എന്ന പേരു നല്കിയത്.

ഗണപതിയുടെ 70 ക്ഷേത്രങ്ങള്‍

ഗണപതിയുടെ 70 ക്ഷേത്രങ്ങള്‍

ഒരു കാലത്ത് ഫ്രഞ്ച് കോളനിയായിരുന്നുവെങ്കിലും ഭാരത സംസ്കാരവും അതേ സമയം ഇവിടെ സജീവമായിരുന്നു. അതിന്‍റെ അടയാളങ്ങളാണ് ഇവിടുത്തെ ഗണപതി ക്ഷേത്രങ്ങള്‍. നഗരത്തിനു ചുറ്റുമായി വിവിധ ദേവന്മാര്‍ക്കു സമര്‍പ്പിച്ചിരിക്കുന്ന 350 ല്‍ അധികം ക്ഷേത്രങ്ങളുണ്ട്. അതില്‍ എഴുപതോളം ക്ഷേത്രങ്ങള്‍ ഗണപതിക്കു വേണ്ടി മാത്രമുള്ളവയാണ്.
PC:Jonas Buchholz

പുതുച്ചേരിയായി മാറിയ പോണ്ടിച്ചേരി

പുതുച്ചേരിയായി മാറിയ പോണ്ടിച്ചേരി

ആദ്യ കാലത്ത് പോണ്ടിച്ചേരിയായിരുന്ന ഇവിടം പിന്നീട് പുതുച്ചേരിയായി മാറി. ഫ്രഞ്ചുകാരുടെ വരവിന് മുന്‍പ് ഇവിടും പുതുസേരി എന്നായിരുന്നു. തമിഴില്‍ പുതു എന്നാല്‍ പുതിയത് എന്നും സേരി എന്നാല്‍ ഗ്രാമം എന്നുമാണ്. ഫ്രഞ്ചുകാരുടെ വരവോടെ അവരുടെ സൗകര്യത്തിനായി ഇവിടം പോണ്ടിച്ചേരിയായി. പിന്നീട് 2006 ല്‍ പുതുച്ചേരിയിലേക്ക് തിരികെ വന്നു. പോണ്ടി എന്നും ഇവിടം അറിയപ്പെടാറുണ്ട്.
PC:Richard Mortel

തെക്കിന്‍റെ പാരീസ്

തെക്കിന്‍റെ പാരീസ്

ഫ്രഞ്ചുകാരുടെ സ്വാധീനത്താല്‍ ഒരു യൂറോപ്പ് ഛായ പുതുച്ചേരിക്ക് എല്ലായ്പ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ തെക്കിന്‍റെ പാരീസ് എന്നും ലിറ്റില്‍ ഫ്രാന്‍സ് എന്നും ഇന്ത്യയുടെ യൂറോപ്പ് എന്നുമെല്ലാം പോണ്ടിച്ചേരിക്ക് വിളിപ്പേരുകളുണ്ട്.
ഫ്രഞ്ച് സ്വാധീനം കാണുവാന്‍ സാധിക്കുന്ന നിര്‍മ്മിതികളും ഇതിനു കാരണമായിട്ടുണ്ട്.

PC:Sandip Dey

കാപ്പിയുടെ നാട്

കാപ്പിയുടെ നാട്

കാപ്പി പ്രേമികളായ സഞ്ചാരികളോടും ഭക്ഷണ പ്രിയരോടും കാപ്പിയുട‍െ രുചി ചോദിച്ചാല്‍ അവര്‍ ആദ്യം പറയുന്ന ഇടം പോണ്ടിച്ചേരി തന്നെയായിരിക്കും. ഫ്രഞ്ച് സ്വാധീനം ഇവിടുത്തെ കാപ്പിയുടെ രുചിയിലും കാണാം. കാപ്പി ഉള്‍പ്പെടെയുള്ള രുചികരമായ വിഭവങ്ങള്‍ വിളമ്പുന്ന കഫേകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കാപ്പൂച്ചീനോ, അമേരികാനോ, എക്സ്പ്രസോ തുടങ്ങി വ്യത്യസ്ത കാപ്പി രുചികള്‍ ലഭിക്കുന്ന ഒരുപാട് ഇടങ്ങള്‍ ഇവിടെയുണ്ട്. കടുപ്പത്തിനോടൊപ്പം ആവശ്യത്തിനു മധുരവും നിറച്ച ഇവിടുത്തെ ഫില്‍ട്ടര്‍ കോഫിക്കും നിവവധി ആരാധകരുണ്ട്.

നീന്തുവാന്‍ അനുമതിയില്ലാത്ത ബീച്ച്

നീന്തുവാന്‍ അനുമതിയില്ലാത്ത ബീച്ച്

ബീച്ചുകളുടെ നാടാണ് പോണ്ടിച്ചേരി. കടലിലെ നീന്തലാണ് ഇവിടെ എത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യവും. എന്നാല്‍ ഇവിടെ നീന്തുവാന്‍ അനുമതിയില്ലാത്ത ബീച്ചുണ്ട് എന്നു കേട്ടിട്ടുണ്ടോ? പുതുച്ചേരിയിലെ റോക്ക് ബീച്ചിലാണ് സഞ്ചാരികള്‍ക്ക് നീന്തുവാനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. ശക്തിയേറിയതും അപകടകാരികളുമായ തിരമാലകളാണ് ഇതിനു കാരണം. എന്നാല്‍ ബോധി ബീച്ച്, പാരഡൈസ് ബീച്ച് എന്നിവിടങ്ങളില്‍ സഞ്ചാരികള്‍ക്ക് നീന്തുവാന്‍ അനുമതിയുണ്ട്.

PC:Deepak TL

വൃത്തിയുടെ കാര്യത്തില്‍ ഒന്നാമത്

വൃത്തിയുടെ കാര്യത്തില്‍ ഒന്നാമത്

സ്ഥിരം സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടമാണെങ്കിലും വൃത്തിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത നഗരമാണിത്. അനാവശ്യമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളോ വലിച്ചെറിഞ്ഞ കവറുകളോ ഒന്നും ഇവിടെ കാണുവാന്‍ സാധിക്കില്ല.
PC:Darshika28

രണ്ടായിരം പേരെ ഉള്‍ക്കൊള്ളുന്ന പള്ളി

രണ്ടായിരം പേരെ ഉള്‍ക്കൊള്ളുന്ന പള്ളി


നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് പുതുച്ചേരിയുടെ മറ്റൊരു പ്രത്യേകത. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഒരേ സമയം രണ്ടായിരത്തോളം പേരെ ഉള്‍ക്ക‍ൊള്ളുന്ന വൈറ്റ് ടൗണിലെ സേക്രഡ് ഹാര്‍ട്ട് കാത്തോലിക് ചര്‍ച്ച്. 1902 ല്‍ ആണിത് നിര്‍മ്മിക്കുന്നത്. തമിഴിലും ഇംഗ്ലീഷിലുമാണിവിടെ കുര്‍ബാന നടക്കുന്നത്.
PC:Vijayanandcelluloids
https://en.wikipedia.org/wiki/Basilica_of_the_Sacred_Heart_of_Jesus,_Pondicherry#/media/File:Basilica_of_the_Sacred_Heart_of_Jesus.jpg

 ഓറോവില്‍ എന്ന ആഗോള ഗ്രാമം

ഓറോവില്‍ എന്ന ആഗോള ഗ്രാമം

സഞ്ചാരികളെ പോണ്ടിച്ചേരിയിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന സംഗതിയാണ് ഓറോവില്‍ എന്ന ആഗോള ഗ്രാമം. വിവിധ രാജ്യക്കാരയ, ഏകദേശം അ‌ൻപതിൽ അധികം രാജ്യത്തുള്ള ജനങ്ങൾ ഒരുമയോടെ കഴിയുന്ന ഒരു ആഗോള ഗ്രാമമാണ് ഒറോവിൽ. അരബിന്ദോയുടെ ശിഷ്യയായ മിറ അൽഫാൻസ എന്ന ഫ്രഞ്ച് വനിതയാണ് ഇതിന്‍റെ പിന്നില്‍.

2000 ഏക്കർ സ്ഥലത്താണ് ഓറോവിൽ സ്ഥിതി ചെയ്യുന്നത്. 120 സെറ്റിൽമെന്റുകളിലായി രണ്ടായിരത്തിലധികം ആളുകള്‍ ഇവിടെ വസിക്കുന്നുണ്ട്. പോണ്ടിച്ചേരിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

കോലമിടുവാന്‍ പഠിക്കാം

കോലമിടുവാന്‍ പഠിക്കാം

തമിഴ്നാടിന്‍റെ മനോഹരമായ സംസ്കാരങ്ങളിലൊന്നാണ് കോലമിടല്‍. പോണ്ടിച്ചേരിയില്‍ കോലമിടുവാന്‍ പഠിപ്പിക്കുന്ന ക്സാസുകള്‍ നടത്തുന്ന ഇടമുണ്ട്. പോണ്ടിച്ചേരിയിലെ സീത കൾച്ചറൽ സെന്ററാണ് കോലമിടാൻ പഠിക്കുന്ന പ്ര‌ധാനപ്പെട്ട സ്ഥലം. ഇവിടെ നടത്തപ്പെടുന്ന ഒന്നര മണിക്കൂർ ക്ലാസിൽ പങ്കെടുത്താൽ നിങ്ങൾക്ക് കോലമിടലിൽ വൈദഗ്ധ്യം നേടാം. രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ ഇവിടെ ഈ ക്ലാസ് നടത്തുന്നുണ്ട്.
PC:SKsiddhartthan

വിഗ്രഹമില്ല, പ്രതിഷ്ഠയില്ല..എല്ലാവര്‍ക്കും വരാം..ഇതും ക്ഷേത്രമാണ്!!<br />വിഗ്രഹമില്ല, പ്രതിഷ്ഠയില്ല..എല്ലാവര്‍ക്കും വരാം..ഇതും ക്ഷേത്രമാണ്!!

സ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെസ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെ

കൊവിഡ് കാലത്തെ വിമാനയാത്രയില്‍ ലഗേജ് ബാഗ് ഒഴിവാക്കാംകൊവിഡ് കാലത്തെ വിമാനയാത്രയില്‍ ലഗേജ് ബാഗ് ഒഴിവാക്കാം

Read more about: pondicherry food history beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X