Search
  • Follow NativePlanet
Share
» »വിളവെടുപ്പിന്‍റെ ഉത്സവമായ പൊങ്കല്‍, ചേര്‍ത്തു നിര്‍ത്തുന്ന ആഘോഷത്തിന്‍റെ പ്രത്യേകതകള്‍

വിളവെടുപ്പിന്‍റെ ഉത്സവമായ പൊങ്കല്‍, ചേര്‍ത്തു നിര്‍ത്തുന്ന ആഘോഷത്തിന്‍റെ പ്രത്യേകതകള്‍

ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കാര്യത്തില്‍ തമിഴ്നാടിനോളം വൈവിധ്യമുള്ള മറ്റൊരു സംസ്ഥാനമില്ല. എല്ലാ ആഘോഷങ്ങളും ഒന്നിനൊന്നു മുന്നിട്ടു നില്‍ക്കുമെങ്കിലും അവരുടെ ജീവിതത്തെയും ജീവിതരീതികളെയും സംസ്കാരത്തെയും ഒരുമിച്ചു ചേര്‍ക്കുന്ന ആഘോഷം പൊങ്കലാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആഘോഷങ്ങളില്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും പൊങ്കലിന്റെ പകിട്ടിനും ഭംഗിക്കും കുറവൊന്നുമില്ല. പൊങ്കലിനെക്കുറിച്ചും അതിനെക്കുറിച്ചുള്ള രസകരമായ വിവരങ്ങളും വായിക്കാം

പൊങ്കല്‍ എന്നാല്‍

പൊങ്കല്‍ എന്നാല്‍

ദ്രാവിഡ വിഭാഗക്കാരുടെ വിളവെടുപ്പുത്സവമാണ് പൊങ്കല്‍ ആയി കൊണ്ടാടുന്നത്. ജാതിമത ഭേദങ്ങളില്ലാതെ എല്ലാവരും ഒരുമനസ്സോടെയാണ് പൊങ്കല്‍ കൊണ്ടാടുന്നത്. മാര്‍കഴി മാസത്തിലെ അവസാന ദിനത്തില്‍ തുടങ്ങി തൈമാസം മൂന്നു വരെയാണ് പൊങ്കല്‍ ആഘോഷം നീണ്ടു നില്‍ക്കുന്നത്. വിളവെടുപ്പുത്സവമായ ഇതില്‍ തങ്ങള്‍ക്കു ലഭിച്ച വിളവിനും സമൃദ്ധിക്കും കര്‍ഷകര്‍ നന്ദി പറയുന്ന സമയം കൂടിയാണ് പൊങ്കല്‍ ആഘോഷങ്ങള്‍. വൊങ്കല്‍ എന്ന വാക്കിന് വേവിച്ച അരി എന്നാണ് അര്‍ത്ഥം. ആയിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പൊങ്കല്‍ ആഘോഷങ്ങള്‍ ഇവിടെ നടന്നിരുന്നു.

PC:Mahesh Pitani

ബിഹുവും ലോഹ്രിയും

ബിഹുവും ലോഹ്രിയും

ആന്ധ്രാ പ്രദേശില്‍ മകരസംക്രാന്തി എന്നാണ് പൊങ്കല്‍ ആഘോഷങ്ങള്‍ അറിയപ്പെടുന്നത്. ബീഹാറില്‍ ബിഹു എന്നും രാജസ്ഥാനിലും ഗുജറാത്തിലും ഉത്തരായനം എന്നും പഞ്ചാബിലും ഹരിയാനയിലും മാഘി എന്നും ഇതറിയപ്പെടുന്നു.

 ബോഗി‌

ബോഗി‌

പൊങ്കല്‍ ആഘോഷങ്ങളുടെ ഒന്നാമത്തെ ദിവസം ബോഗി എന്നാണ് അറിയപ്പെടുന്നത്. മാര്‍ഗ്ഗഴിയുടെ അവസാന ദിനമാണ് ബോഗി ആഘോഷം നടക്കുന്നത്. നന്ദി പറയലാണ് ഈ ദിവസത്തെ പ്രത്യേകത. നല്ല വിളവ് നല്കിയ സൂര്യദേവനെയാണ് പ്രധാനമായും ഈ ദിവസം ആരാധിക്കുന്നത്. അടുത്ത വര്‍ഷത്തെ നല്ല വിളവിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയും ആഘോഷങ്ങളുടെ ഭാഗമാണ്. പഴയ സാധനങ്ങള്‍ തീയിലിട്ട് കത്തിക്കുന്നതും ഈ ദിവസത്തെ ചടങ്ങാണ്.

തൈപ്പൊങ്കല്‍

തൈപ്പൊങ്കല്‍

പ്രത്യേക പൂജകളുടെയും കോലം വരയ്ക്കലിന്‍റെയുമെല്ലാം സമയമാണ് തൈപ്പൊങ്കല്‍. വീടിനു പുറത്ത് അടുപ്പുകൂട്ടി അരി പാലില്‍ വേവിക്കുന്ന ചടങ്ങും രണ്ടാം ദിവസത്തെ തൈപ്പൊങ്കലിന്‍റെ ഭാഗമാണ്. . അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കുക, പാത്രത്തില്‍ മഞ്ഞള്‍ച്ചെ‌ടി കെട്ടിവയ്ക്കുക തുടങ്ങിയവയെല്ലാം തൈപ്പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമാണ്.

PC:Selvasivagurunathan m

മാ‌ട്ടുപ്പൊങ്കല്‍

മാ‌ട്ടുപ്പൊങ്കല്‍

കര്‍ഷകരുടെ ആഘോഷമാണ് മാട്ടുപ്പൊങ്കല്‍. കൃഷികളില്‍ തങ്ങളെ സഹായിക്കുന്ന കന്നുകാലികള്‍ക്കു വേണ്ടിയാണ് മാട്ടുപ്പൊങ്കല്‍ ആഘോഷങ്ങള്‍. കര്‍ഷകര്‍ കന്നുകാലികളെ കുളിപ്പിച്ച് ഒരുക്കി അവയ്ക്കായി പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നു. കന്നുകാലകള്‍ക്കായുള്ള പ്രാര്‍ത്ഥനയോടൊപ്പം നല്ല വിളവിനു വേണ്ടിയും ഈ ദിവസം പ്രാര്‍ത്ഥിക്കാറുണ്ട്. ശിവനുെ അദ്ദേഹത്തിന്റെ വാഹനമായ നന്ദിയുമായി ബന്ധപ്പെട്ടതാണ് മാ‌ട്ടുപ്പൊങ്കലിന്‍റെ കഥ. നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ പശുക്കളോടും മറ്റു കന്നുകാലികളോടും നന്ദി അറിയിക്കേണ്ടത് ആവശ്യകതയാണ് ഇതിലൂടെ പങ്കുവയ്ക്കുന്നത്.

കാണുംപൊങ്കല്‍

കാണുംപൊങ്കല്‍

പൊങ്കലിന്റെ നാലാമത്തെയും അവസാനത്തെയും ദിവസമാണ് കാണുംപൊങ്കല്‍. ഒത്തുകൂടലിന്‍റെ ദിവസം കൂടിയാണിത്. പരസ്പരം സമ്മാനങ്ങള്‍ നല്കുന്നതും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.

PC:Nithi Anand

ചുവരിലെ പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണനും മൂന്നു ശ്രീകോവിലുകളും!! ഹൊയ്സാലയുടെ മഹത്വം പറയുന്ന ക്ഷേത്രം

ഭൂമിക്കടിയിലെ ക്ഷേത്രം, വഴികാട്ടുവാന്‍ പിച്ചളവിളക്ക്, നാഗപഞ്ചമിദിനത്തിലെദര്‍ശനം! അതിശയം ഈ ക്ഷേത്രം

മകരവിളക്ക് 14ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല

ഇവിടുത്തെ പുഷ്പാജ്ഞലിയില്‍ ശമിക്കാത്ത രോഗവും ദുരിതവുമില്ല, വിശ്വാസം മാത്രം മതി!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X