Search
  • Follow NativePlanet
Share
» »1444 തൂണുകള്‍, 50 വര്‍ഷം, പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുന്ന ഈ ക്ഷേത്രം വിസ്മയമാണ്

1444 തൂണുകള്‍, 50 വര്‍ഷം, പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുന്ന ഈ ക്ഷേത്രം വിസ്മയമാണ്

15-ാം നൂറ്റാണ്ടില്‍ നിര്‍മ്മാണം ആരംഭിച്ച ക്ഷേത്രത്തിന് പ്രത്യേകതകള്‍ വേറെയുമുണ്ട്. 1444 തൂണുകള്‍, 50 വര്‍ഷം, പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുന്ന ഈ ക്ഷേത്രം വിസ്മയമാണ്

ഭാരതത്തിലെ ഏറ്റവും മനോഹരമായ ജൈന ക്ഷേത്രം ഏതാണെന്നു ചോദിച്ചാല്‍ മിക്കവരും എത്തി നില്‍ക്കുന്ന ഉത്തരം രണക്പൂര്‍ ജൈന ക്ഷേത്രമായിരിക്കും. ജൈനമത വിശ്വാസികള്‍ ഏറ്റവും പ്രാധാന്യത്തോടെ ഏറ്റവും വിശുദ്ധമായി കണക്കാക്കുന്ന ഈ ക്ഷേത്രം രാജസ്ഥാന്‍റെ മാത്രമല്ല, ഭാരതത്തിന്റെ മൊത്തം അഭിമാനമാണ്. പകരം വയ്ക്കുവാനില്ലാത്ത നിര്‍മ്മാണ രീതികളും ചരിത്രവും എല്ലാം ഈ ക്ഷേത്രത്തെ ഏറെ വ്യത്യസ്തമാക്കുന്നു. തീര്‍ത്ഥങ്കരനായ ഋഷഭനാഥന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ആദ്യ തീര്‍ത്ഥങ്കരനായ ആദിനാഥനും പ്രത്യേക സ്ഥാനം നല്കുന്നു. 15-ാം നൂറ്റാണ്ടില്‍ നിര്‍മ്മാണം ആരംഭിച്ച ക്ഷേത്രത്തിന് പ്രത്യേകതകള്‍ വേറെയുമുണ്ട്.

സ്വപ്ന ദര്‍ശനത്തില്‍

സ്വപ്ന ദര്‍ശനത്തില്‍

ജൈന്‍ വ്യവസായിയായിരുന്ന രധര്‍നാ സാഹ് എന്നയാളാണ് 15-ാം നൂറ്റാണ്ടില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്. അതിനുള്ള പ്രചോദനം അദ്ദേഹത്തിനു ലഭിച്ച ഒരു സ്വപ്ന ദര്‍ശനമായിരുന്നു. സ്വപ്നത്തിലൂടെ ക്ഷേത്ര നിര്‍മ്മാണം എന്ന ആശയം ലഭിച്ച അദ്ദേഹം പിന്നീടുള്ള തന്റെ ജീവിതം ഇതിനായി ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥങ്കരനായ ആദിനാഥിന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്ര നിര്‍മ്മാണത്തിന് അക്കാലത്തെ ഉദയ്പൂര്‍ ഭരണാധാകാരിയായിരുന്ന റാണാ കുംഭായില്‍ നിന്നും ധനസഹായവും ലഭിക്കുകയുണ്ടായി.
PC:Rohitraj17

പേരിനു പകരം പണം

പേരിനു പകരം പണം

തനിക്ക് ക്ഷേത്രം നിര്‍മ്മിക്കുവാനാവശ്യമായ പണം നല്കിയ റാണാ കുംഭയ്ക്ക് പകരമായി രധര്‍നാ സാഹ് ക്ഷേത്രത്തിന് അദ്ദേഹത്തിന്റെ പേരു നല്കുകയായിരുന്നു. അങ്ങനെയാണ് ഈ ക്ഷേത്രം രണക്പൂര്‍ ജൈന ക്ഷേത്രം എന്നറിയപ്പെടുവാന്‍ തുടങ്ങിയത്. രാജസ്ഥാനിലെ പാലി ജില്ലയില്‍ സാദ്രി എന്ന ഗ്രാമത്തില്‍ ആര്യവല്ലി മലനിരകളുടെ താഴ്വാരത്തില്‍ മഘായ് നദിയുടെ തീരത്തായാണ് രണക്പൂര്‍ ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
PC:Nagarjun Kandukuru

50 വര്‍ഷം നീണ്ടു നിന്ന നിര്‍മ്മാണം

50 വര്‍ഷം നീണ്ടു നിന്ന നിര്‍മ്മാണം

48,000 ചതുരശ്ര അടിയിലുള്ള ഈ ക്ഷേത്രം എക്കാലത്തെയും മികച്ച ഒരു നിര്‍മ്മിതി തന്നെയാണ്. ഇത്രയും മനോഹരമായി ക്ഷേത്രം പൂര്‍ത്തിയാക്കുവാനെടുത്ത സമയം 50 വര്‍ഷമാണ്. നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത് ദ്വേവ എന്നയാളാണ്. 2785 ആളുകളാണ് ഈ കാലയളവില്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായത്. രാജസ്ഥാന്റെ നിര്‍മ്മാണ രീതിയിലുള്ള ആഢംബരവും പ്രൗഢിയും ഈ ക്ഷേത്രത്തിലും കാണാം. അക്കാലത്ത് 15 കോടിയോളം രൂപയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി അദ്ദേഹം ചിലവഴിച്ചത്.

PC:Rajatsh5

 ധരണ്‍വിഹാര്‍

ധരണ്‍വിഹാര്‍

രധര്‍നാ സാഹിനോടുള്ള ആദരസൂചകമായി ധരണ്‍വിഹാര്‍ എന്നും ക്ഷേത്രത്തിനെ വിളിക്കുന്നു. ത്രൈലോക ദീപക് പ്രസാദ് എന്നും ത്രിഭുവന്‍ വിഹാര്‍ എന്നും ക്ഷേത്രത്തിനു പേരുണ്ട്.

PC:McKay Savage

1444 തൂണുകള്‍

1444 തൂണുകള്‍

അതിമനോഹരമായി കൊത്തുപണികളാലും മറ്റും അലങ്കരിച്ചിരിക്കുന്ന 1444 തൂണുകളിലാണ് ക്ഷേത്രം നിലനില്‍ക്കുന്നത്. മൂന്നു നിലകളാണ് ക്ഷേത്രത്തിനുള്ളത്. കലയും നിര്‍മ്മാണ രീതിയും ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. 1444 തൂണുകള്‍ ഒന്നു പോലും മറ്റൊന്നിനു സമമായി ഇല്ലാം. തികച്ചും വ്യത്യസ്തമായ കൊത്തുപണികളും മറ്റുമാണ് ഓരോന്നിലും ഉപയോഗിച്ചിരിക്കുന്നത്. ഇത്രയും തൂണുകളുണ്ടെങ്കിലും ഇവിടുത്തെ പ്രധാന പ്രതിഷ്ഠയെ കാണുന്നതിന് എന്തെങ്കിലും തടസ്സങ്ങളോ കാറ്റിന്റെ ചലനത്തിന് മാറ്റങ്ങളോ ഇവിടെ അനുഭവപ്പെടാറില്ല.
PC:Acred99

നിറംമാറുന്ന തൂണുകള്‍

നിറംമാറുന്ന തൂണുകള്‍

രണക്പൂര്‍ ക്ഷേത്രത്തിന് പല പ്രത്യേകതകളുമുണ്ട്. അതിലൊന്ന് ഇവിടുത്തെ ക്ഷേത്രത്തൂണുകളുടെ നിറംമാറ്റമാണ്. ക്ഷേത്രത്തിനുള്ളിലേക്ക് കടന്നു വരുന്ന സൂര്യപ്രകാശത്തിന്റെ തോത് അനുസരിച്ച് തൂണുകളുടെ നിറത്തില്‍ മാറ്റം വരും. സ്വര്‍ണ്ണ നിറവും വിളറിയ നീല നിറവും ഇതില്‍ കാണാം. വെള്ള മാര്‍ബിളാണന്നു പലപ്പോഴും തെറ്റിദ്ധരിക്കുമെങ്കിലും ആംബര്‍ ഉപയോഗിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
PC:Acred99

4 കവാടങ്ങള്‍

4 കവാടങ്ങള്‍

പ്രധാനമായും 4 ഭാഗങ്ങളാണ് ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുവാനായി ഉള്ളത്. ചതുര്‍മുഖ ക്ഷേത്രം എന്നാണ് ഈ പ്രധാന ക്ഷേത്രം അറിയപ്പെടുന്നത്. 15-ാം നൂറ്റാണ്ടിലെ ഈ ക്ഷേത്രം ആദിനാഥനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ആറ‌‌ടി ഉയരത്തില്‍ വെളുത്ത മാര്‍ബിളില്‍ നാലു ദിശകളിലേക്കും നോക്കി നില്‍ക്കുന്ന വിധത്തിലാണ് ഈ ക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠയുള്ളത്.
PC:Arihant

കല്പ വൃക്ഷത്തിന്റെ ഇലകള്‍

കല്പ വൃക്ഷത്തിന്റെ ഇലകള്‍

എല്ലാ ആഗ്രഹവും സാധിക്കും‌ന്ന ക്ഷേത്രത്തിലെ ഏറ്റവും മികച്ച നിര്‍മ്മാണമായി കണക്കാക്കുന്ന ഒന്നാണ് കല്പ വൃക്ഷത്തിന്റെ ഇലകള്‍ എന്ന കൊത്തുപണി. അതിമനോഹരമായ ഇതില്‍ നോക്കി പ്രാര്‍ത്ഥിച്ചാല്‍ എന്ത് ആഗ്രഹവും സഫലമാകും എന്നാണ് വിശ്വാസം.
PC:Nagarjun Kandukuru

ഭൂഗര്‍ഭ അറകള്‍

ഭൂഗര്‍ഭ അറകള്‍

29 ഹാളുകള്‍ മൂന്നു നിലകളിലായുള്ള ക്ഷേത്രത്തിന് 29 മണ്ഡപങ്ങളാണുള്ളത്. 80 താഴികക്കുടങ്ങളും ഇവിടെ കാണാം. ഇത് കൂടാതെ എടുത്തു പറയേണ്ടത് ഇവിടുത്തെ ഭൂഗര്‍ഭ അറകളാണ്. ക്ഷേത്രത്തിലെ വിഗ്രഹങ്ങളെയും മറ്റും മുഗള്‍ അക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഇവിടെ ഭൂഗര്‍ഭ അറകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള 9 അറകള്‍ ഉണ്ടെന്നാണ് കരുതപ്പെ‌ടുന്നത്. ഇതില്‍ ഇനിയും അതിശയിപ്പിക്കുന്ന ഒട്ടേറെ രൂപങ്ങളും കൊത്തുപണികളും കാണുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
ജൈനമത വിശ്വാസപ്രകാരം ഇരുപത്തിമൂന്നാമത്തെ തീർഥങ്കരനാണ് പാർശ്വനാഥൻറെ അതിമനോഹരമായ ഒറ്റമാര്‍ബിളില്‍ കൊത്തിയെടുത്ത ഒരു രൂപവും കാണാം. 10008 നാഗങ്ങളുടെ തലകളാണ് ഇതില്‍ കൊത്തിയിരിക്കുന്നത്. കൂടാതെ പാതി മനുഷ്യനും പാതി നാദവുമായുള്ള യക്ഷന്‍റെയും യക്ഷിയുടെയും രൂപങ്ങളും ഇതില്‍ കാണാം.
PC:Antoine Taveneaux

200 വര്‍ഷം മാത്രം

200 വര്‍ഷം മാത്രം

രധര്‍നാ സാഹ് തന്റെ സ്വപ്ന സാഫല്യത്തിനായി നിര്‍മ്മിച്ച ഈ ക്ഷേത്രം 200 വര്‍ഷം മാത്രമേ അതിന്റെ എല്ലാ പ്രൗഢിയിലും നിലനിന്നുള്ളൂ. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് ഇവിടം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തതായിചരിത്രം പറയുന്നു. പിന്നീട് നാളുകളോളം മറവിയിലേക്ക് ആണ്ടുപോയ ക്ഷേത്രം പുനരുദ്ധരിക്കുന്നത് സേഠ് ആനന്ദ്ജി കല്യാണ്‍ജി ട്രസ്റ്റിലെ പ്രമുഖനായ കസ്തൂര്‍ഭായ് ലാല്‍ഭായ് ആണ്. ഏകദേശം 200 പണിക്കാര്‍ ചേര്‍ന്നാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ ക്ഷേത്രത്തെ ഇന്നു കാണുന്ന മഹത്തായ നിര്‍മ്മിതിയിലേക്ക് മാറ്റിയത്.
PC:Arian Zwegers

പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്ന്

പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്ന്

ജൈന വിശ്വാസികളുടെ ഏറ്റവും വിശുദ്ധമായ അഞ്ച് ക്ഷേത്രങ്ങളിലൊന്നായാണ് രണക്പൂര്‍ ജൈന ക്ഷേത്രം അറിയപ്പെടുന്നത്. ജീവിതത്തിലൊരിക്കലെങ്കിലും ഈ ക്ഷേത്രം സന്ദര്‍ഷിക്കണമെന്നതാണ് ഓരോ ജൈന വിശ്വാസിയുടെയും ആഗ്രഹം.
PC:Antoine Taveneaux

ശില വളർന്ന് ക്ഷേത്ര ഗോപുരത്തിന്റെ ഉയരത്തിൽ എത്തിയാൽ ലോകം അവസാനിക്കുമെന്നാണ് വിശ്വാസം.ശില വളർന്ന് ക്ഷേത്ര ഗോപുരത്തിന്റെ ഉയരത്തിൽ എത്തിയാൽ ലോകം അവസാനിക്കുമെന്നാണ് വിശ്വാസം.

കയറിയാല്‍ ഇറങ്ങുവാന്‍ കഴിഞ്ഞെന്നു വരില്ല! അത്രയധികം ഭീകരമാണ് ഈ തുരങ്കങ്ങള്‍കയറിയാല്‍ ഇറങ്ങുവാന്‍ കഴിഞ്ഞെന്നു വരില്ല! അത്രയധികം ഭീകരമാണ് ഈ തുരങ്കങ്ങള്‍

ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനംഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X