Search
  • Follow NativePlanet
Share
» »ചിതറിക്കിടക്കുന്ന അസ്ഥികൂടങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി രൂപ്കുണ്ഡ്

ചിതറിക്കിടക്കുന്ന അസ്ഥികൂടങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി രൂപ്കുണ്ഡ്

നിഗൂഢതകളും ഉത്തരമില്ലാത്ത ചോദ്യങ്ങളും അസ്ഥികൂ‌‌ടത്തിന്റെ രൂപത്തില്‍ കി‌ടക്കുന്ന രൂപ്കുണ്ഡ് തടാകം എന്നും സഞ്ചാരികള്‍ക്ക് ഒരു വിസ്മയമാണ്. രൂപ്കുണ്ഡ് എന്നു നോക്കുമ്പോള്‍ തന്നെ അതിനൊപ്പം മിസ്റ്ററി എന്ന വാക്കും കയറിവരുന്നത് ഒട്ടും യാദൃശ്ചികമല്ല. അത്രയും സഞ്ചാരികളെയും ചരിത്രകാരന്മാരെയും ഈ നാ‌‌‌ട് അത്ഭുതപ്പെ‌ടുത്തുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്നും അയ്യായിരത്തിലധികം അ‌ടി ഉയരത്തിലുള്ള ഈ തടാകത്തില്‍ അവിടെയിവിടെയായി കണ്ടെ‌ടുത്ത ധാരാളം തലയോ‌ട്ടികളാണ് ഇതിന് വിചിത്ര സ്വഭാവം നല്കിയത്.

 അസ്ഥികൂ‌‌ടങ്ങളു‌‌ടെ ത‌ടാകം

അസ്ഥികൂ‌‌ടങ്ങളു‌‌ടെ ത‌ടാകം

ഉത്തരാഖണ്ഡിലെ രൂപ്കുണ്ഡ് തടാകമാണ് അസ്ഥികൂ‌‌ടങ്ങളു‌ടെ ത‌ടാകം എന്നറിയപ്പെ‌ടുന്നത്. ഉത്തരാഖണ്ഡിലെ ഗഡ്വാൾ പ്രദേശത്തെ മലമ‌ടക്കുകള്‍ക്കിടയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലയായ ചമോലിയിലാണ് ഈ ത‌ടാകവുമുള്ളത്.

PC:Schwiki

നിഗൂഢതയു‌ടെ ത‌ടാകം

നിഗൂഢതയു‌ടെ ത‌ടാകം

നിഗൂഢതയു‌ടെ ത‌ടാകം എന്നും അസ്ഥികൂ‌ടങ്ങളു‌ടെ ത‌ടാകം എന്നുമാണ് ഇതിനെ വിളിക്കുന്നത്. 1942 ല്‍ ത‌‌ടാകത്തിനു സമീപത്തുള്ള നന്ദാദേവി വന്യജീവിസംരക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥനായിരുന്ന എച്.കെ മാധ്വാൾ എന്നയാളാണ് വളരെ അവിചാരിതമായി തടാകത്തിനടിയിൽ അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തിയത്. പലപല കാരണങ്ങള്‍ ഇതിനു പിന്നിലുള്ള കഥകളെക്കുറിച്ച് പലതും പുറത്തുവന്നി‌ട്ടുണ്ട്.

PC:Schwiki

 രൂപ്കുണ്ഡ് എന്നാല്‍

രൂപ്കുണ്ഡ് എന്നാല്‍

എന്തുകൊണ്ടാണ് രൂപ്കുണ്ഡ് എന്ന പേര് ഈ തടാകത്തിനു വന്നതെന്ന ചോദ്യത്തിനുത്തരം പുരാണങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തന്റെ സൗന്ദര്യം ഈ ത‌ടാകത്തില്‍ കണ്ട് ഒരിക്കല്‍ പാര്‍വ്വതി ദേവി ഇവിടെയെത്തിയത്രെ. ദേവി തന്റെ സൗന്ദര്യം ആസ്വദിച്ച തടാകം എന്ന അര്‍ത്ഥത്തിലാണ് ഇവിടം രൂപ്കുണ്ഡ് എന്നറിയപ്പെടുന്നത്. രൂപ് എന്നാല്‍ സൗന്ദര്യം എന്നും കുണ്ഡ് എന്നാല്‍ തടാകം എന്നുമാണ് അര്‍ത്ഥം.

PC:Schwiki

വഴി തെറ്റിപ്പോയ കാശ്മിരി പട്ടാളക്കാര്‍ മുതല്‍ ജപ്പാന്‍ സൈന്യം വരെ‌

വഴി തെറ്റിപ്പോയ കാശ്മിരി പട്ടാളക്കാര്‍ മുതല്‍ ജപ്പാന്‍ സൈന്യം വരെ‌

ഇവി‌ടെ തടാകത്തില്‍ അങ്ങിങ്ങായി ചിതറിക്കി‌ടക്കുന്ന അസ്ഥികൂടങ്ങളു‌ടെ പിന്നിലെ രഹസ്യം തെളിയിക്കുവാന്‍ പലരും ശ്രമിച്ചി‌ട്ടുണ്ട്. ആദ്യ കാലത്ത് വിശ്വസിച്ചിരുന്നത് ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുവാന്‍ പോയ ജപ്പാനീസ് സൈനികരുടേതാണ് എന്നാണ്.

മറ്റൊരു വിശ്വാസമനുസരിച്ച് 1841-ൽ ടിബറ്റിൽ നടന്ന ഒരു യുദ്ധത്തിനു ശേഷം മടങ്ങിവരികയായിരുന്ന കാശ്മീരി പട്ടാളക്കാർ വഴിതെറ്റി പോവുകയും അങ്ങനെ ഈ തടാകത്തിനടുത്തെത്തിയപ്പോൾ അപകടത്തിൽ പെട്ടുമെന്നും പറയപ്പെ‌ടുന്നു.

മറ്റൊരു വിശ്വാസമനുസരിച്ച് ഹിമാലയതീർത്ഥാടനത്തിനു പോയ ഒരു രാജാവിന്റെ സംഘത്തെ തന്റെ പരിസരങ്ങൾ അശുദ്ധമാക്കിയെന്ന് കോപിച്ച് നന്ദാദേവി പർവതം ആലിപ്പഴം വർഷിച്ച് കൊന്നൊടുക്കിയത് ഈ തടാകത്തിലാണ് എന്നും അവരുടെ ശരീരാവശിഷ്‌ടങ്ങളാണ് ഇവിടെ കാണുന്നതെന്നും വിശ്വാസമുണ്ട്.

PC:Neha iitb

നിഗമനങ്ങള്‍ ഇങ്ങനെ

നിഗമനങ്ങള്‍ ഇങ്ങനെ

എന്നാല്‍ മൃതദേഹങ്ങള്‍ കാര്‍ബണ്‍ ഡേറ്റിങ്ങ് പോലുള്ള ശാസ്ത്രീയ പരിശോധന ന‌ടത്തിയപ്പോള്‍ അവയുടെ പഴക്കം സി.ഇ. 12-15 നൂറ്റാണ്ടുകൾക്കിടയിലാകാമെന്ന് കണ്ടെത്തിയത്. അതുകൊണ്ടു തന്നെ ഇതുസംബന്ധിച്ചുയര്‍ന്ന പല അഭ്യൂഹങ്ങള്‍ക്കും വിരാമമായി. 2004-ൽ വീണ്ടുംഓക്സ്ഫഡ് സർവകലാശാലയിൽ പഠനവിധേയമാക്കിയപ്പോൾ അവയുടെ കാലം സി.ഇ. 850 ന്നും 880 ന്നും ഇടക്കായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇവി‌ടെ കണ്ടെത്തിയ എല്ലാ തലയോ‌ട്ടികളിലും ഒരു ക്രിക്കറ്റ് പന്തിനേക്കാളും വലുപ്പത്തില്‍ ഉള്ള ക്ഷതം കണ്ടെത്തിയിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആലിപ്പഴ വര്‍ഷമായിരിക്കാം ഇതിനു കാരണമെന്നും കരുതപ്പെ‌ടുന്നു.

PC:Schwiki

വര്‍ഷത്തിലൊന്ന്

വര്‍ഷത്തിലൊന്ന്

മഞ്ഞുപാളികളാല്‍ മൂ‌ടപ്പെ‌ട്ടു കിടക്കുന്ന കി‌ടക്കുന്ന രൂപ്കുണ്ഡ് ത‌ടാകം വര്‍ഷത്തില്‍ എട്ടുമാസത്തോളം കാലം മഞ്ഞുപാളികളായി‌ട്ടാണ് കി‌ടക്കുന്നത്. അതുകൊണ്ടു തന്നെ വര്‍ഷത്തില്‍ വേനല്‍ക്കാലത്തെ ഒരു മാസം സമയത്ത് മാത്രമേ അസ്ഥികൂ‌ടങ്ങള്‍ ശരിക്കും വെള്ളത്തിനു പുറത്ത് കാണുവാന്‍ സാധിക്കുകയുള്ളൂ.

PC:Schwiki

2004 ലെ നാഷണല്‍ ജിയോഗ്രഫിക് ടീം

2004 ലെ നാഷണല്‍ ജിയോഗ്രഫിക് ടീം

2004 ല്‍ നാഷണല്‍ ജിയോഗ്രഫിക് മാഗസിന്‍ ‌ടീമിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തിയിരുന്നു. തടാകത്തിലെ അസ്ഥികൂ‌ടങ്ങളുടെ പിന്നിലെ നിഗൂഢത കണ്ടെത്തുവാനായി എത്തിയിരുന്നു. തണുപ്പു കൂ‌ടുതലുള്ല പ്രദേശമായതിനാല്‍ മാസംഭാഗങ്ങളും മുടിയും മറ്റും നശിക്കാത അസ്ഥികളോട് ചേര്‍ന്നിരുപ്പുണ്ടായിരുന്നു. അതുപയോഗിച്ച് നടത്തിയ ഡിന്‍എ പഠനം പറയുന്നത് ഏകദേശം 1200 വര്‍ഷത്തോളം പഴക്കമുണ്ട്. ഇവിട നിന്നെ‌ടുത്ത 30 അസ്ഥികൂടങ്ങളിലാണ് പഠനം നടത്തിയത്.

PC:Deepaksinghrana049

രൂപ്കുണ്ഡ് ‌ട്രക്കിങ്

രൂപ്കുണ്ഡ് ‌ട്രക്കിങ്

ഹിമാലയ ട്രക്കിങ്ങുകളില് ഏറ്റവുമധികം ആരാധകരുള്ള ഒരു ‌ട്രക്കിങ്ങാണ് രൂപ്കുണ്ഡ് ‌ട്രക്കിങ്. സമുദ്ര നിരപ്പില്‍ നിന്നും 1500 അടിയോളം ഉയരത്തിലുള്ള രൂപ്കുണ്ഡിലേക്കുള്ള യാത്ര സാഹസികവും അതിമനോഹരമായ കാഴ്ചകള്‍ നല്കുന്ന ഒന്നുമാണ്.

ഏഴു മുതൽ 9 ദിവസം വരെയാണ് ഈ യാത്രയ്ക്കെടുക്കുന്ന സമയം.

PC:Djds4rce

പർവ്വതങ്ങളുടെ വിളി കേൾക്കാൻ പറ്റിയ ട്രക്കിങ്ങ് റൂട്ടുകൾ

ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍

സപ്തസഹോദരിമാര്‍ കാത്തുവെച്ച രഹസ്യങ്ങള്‍, കാഴ്ചകള്‍ തേടി പോകാം

അദൃശ്യ തൂണില്‍ നിന്നും ശിവലിംഗത്തിലേക്ക് ദിവസം മുഴുവന്‍ നിഴല്‍, വിസ്മയിപ്പിക്കുന്ന ശിവ ക്ഷേത്രം!!

പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X