Search
  • Follow NativePlanet
Share
» »കടലില്‍ മുങ്ങിയ ദ്വാരക, ദര്‍ശിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പ്

കടലില്‍ മുങ്ങിയ ദ്വാരക, ദര്‍ശിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പ്

ദ്വാരക...വിശ്വാസികളെ മാത്രമല്ല, ചരിത്രകാരന്മാരേയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന പുരാതന നഗരങ്ങളിലൊന്ന്. ആധുനികതയും പൗരാണികതയും സമ്മേളിക്കുന്ന അപൂര്‍വ്വ ഇടമായ ദ്വാരകയ്ക്ക് മുഖവുര ഒട്ടുമേ ആവശ്യമില്ല, കൃഷ്ണന്‍റെ നഗരമെന്നും സപ്തപുരികളിലൊന്നുമായി കണക്കാക്കപ്പെടുന്ന ദ്വാരക ഹൈന്ദവ വിശ്വാസികള്‍ക്കു മാത്രമല്ല, ജൈനര്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കുമെല്ലാം പുണ്യനഗരമാണ്.

ദ്വാരകയിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഇവിടുത്തെ ദ്വാരകാധീശ് ക്ഷേത്രം. ധ്വാരകാധീശനായി ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്.

ദ്വാരക

ദ്വാരക

ശ്രീകൃഷ്ണന്‍ രാജാവായി ഭരിച്ചിരുന്ന രാജ്യമായാണ് ദ്വാരക അറിയപ്പെടുന്നത്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഏറെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ദ്വാരകയ്ക്ക് ചരിത്രത്തിലേക്കും പുരാണത്തിലേക്കും ഒരേ സമയം ആളുകളെ നയിക്കുവാന്‍ സാധിക്കും. യുഗങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും കണ്ട് ഇന്നും ശാന്തമായി ഒഴുകുന്ന ഗോമതി നദിയുടെ തീരത്താണ് ഈ പുണ്യനഗരം സ്ഥിതി ചെയ്യുന്നത്. മധുര വിട്ട് ഇവിടെയെത്തിയ കൃഷ്ണനു വേണ്ടി വിശ്വകര്‍മ്മാവ് സൃഷ്‌ടിച്ചതാണ് ദ്വാരകയെന്നാണ് പുരാണങ്ങള്‍ പറയുന്നത്.

ദ്വാപര യുഗത്തിലാണ് കൃഷ്ണന്‍ ഇവി‌ടെ ഭരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ഇപ്പോഴും ഇവിടെയുണ്ടെന്നും അദ്ദേഹത്തിന്റം സാന്നിധ്യം അറിയുവാന്‍ സാധിക്കും എന്ന തരത്തിലാണ് വിശ്വാസികള്‍ ഇവിടെ എത്തുന്നത്. ദ്വാരകാധീശ് എന്നാണ് കൃഷ്ണനെ ഇവിടെ വിശേഷിപ്പിക്കുന്നതു തന്നെ. അയ്യായിരത്തോളം വര്‍ഷം പഴക്കം ഈ നഗരത്തിനുണ്ടെന്നാണ് വിശ്വാസവും കഥകളും പറയുന്നത്. സമുദ്ര നിരപ്പിനോട് ചേര്‍ന്നാണ് ദ്വാരക സ്ഥിതി ചെയ്യുന്നത്.

യാദവര്‍ക്കു വേണ്ടി‌

യാദവര്‍ക്കു വേണ്ടി‌

തന്റെ ആളുകളായ യാദവര്‍ക്കു വേണ്ടി ദേവശില്പിയായ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച നഗരമാണിത്. അതിനു പിന്നിലും ഒരു കഥയുണ്ട്. ശ്രീകൃഷ്ണന്‍ തന്‍റെ അമ്മാവനായ കംസനെ കൊന്നതുമുതലാണ് ഇതിന് തുടക്കം. കംസനെ കൊന്നതിനു ശേഷം കൃഷ്ണന്‍ മുത്തച്ഛനായ ഉഗ്ര സേനനെ മഥുരയിലെ രാജാവാക്കി. അതോടെ കംസന്റെ ഭാര്യാ പിതാവായ ജരാസന്ധരന് യാദവരോട് അടക്കാനാവാത്ത കോപം ഉണ്ടാവുകയും ജരാസന്ധരന്‍ തക്കം കിട്ടുമ്പോഴൊക്കെ അവരെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുകയും ചെയ്തുവന്നു, ഇത് തുടര്‍ന്നുകൊണ്ടുപോകുവാന്‍ കഴിയാതെ വന്നപ്പോള്‍ കൃഷ്ണന്‍ യാദവരേയും കൂട്ടി ഉത്തര-പശ്ചിമ തീരത്തുള്ള ഓഖാ മണ്ഡലത്തിന്റെ കടലോരത്ത് ചെല്ലുകയും, അവിടെ ഒരു പുതിയ യാദവ സാമ്രാജ്യം സ്ഥാപിക്കാൻ പന്ത്രണ്ടു യോജന സ്ഥലം കടൽ ദേവനായ വരുണനോട് ആവശ്യ പെടുകയും ചെയ്തു. അതനുസരിച്ച് പന്ത്രണ്ടു യോജനയിൽ അധികം സമുദ്രം പിൻമാറി കൊടുക്കുകയും ഈ സ്ഥലത്ത് ദേവ ശിൽപ്പിയായ വിശ്വകർമ്മാവ് ഒരു രാജ്യവും "സുവർണ്ണ ദാരക" എന്ന യാദവ തലസ്ഥാനവും നിര്‍മ്മിച്ചുവെന്നാണ് ഐതിഹ്യം.

ദ്വാരകാധീശ് ക്ഷേത്രം

ദ്വാരകാധീശ് ക്ഷേത്രം

ദ്വാരകയില്‍ കൃഷ്ണനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രമാണ് ദ്വാരകാധീശ് ക്ഷേത്രം. ശ്രീകൃഷ്ണനായി അദ്ദേഹത്തിന്‍റെ പ്രൗത്രനായ വജ്രനാഭൻ ആണ് ഇന്നിവി‌ടെ കാണുന്ന ക്ഷേത്രം പണികഴിപ്പിച്ചത്. മധുരയില്‍ നിന്നും ഇവിടെ എത്തിയ കൃഷ്ണന്‍ തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ഇവിടെയാണ് ചിലവഴിച്ചത്. ജഗത് മന്ദിര്‍ എന്നും ക്ഷേത്രത്തിനു പേരുണ്ട്.

ചാര്‍ ദാം ക്ഷേത്രങ്ങളിലൊന്ന്

ചാര്‍ ദാം ക്ഷേത്രങ്ങളിലൊന്ന്

ഹൈന്ദവ തീര്‍ത്ഥാ‌ടനത്തിലെ ഏറ്റവും വിശുദ്ധമായ സ്ഥാനങ്ങളിലൊന്നായാണ് ചാര്‍ ദാമുകള്‍ അറിയപ്പെടുന്നത്. എട്ടാം നൂറ്റാണ്ടില്‍ ആദിശങ്കരാചാര്യര്‍ എത്തിച്ചേര്‍ന്ന നാലു സ്ഥാനങ്ങളിലൊന്നാണിത്. പുരി, രാമേശ്വരം. ബദ്രിനാഥ് എന്നിവയാണ് ബാക്കിയുള്ളവ. വിശ്വാസമനുലരിച്ച് ഈ നാലു ക്ഷേത്രങ്ങളും സന്ദര്‍ശിക്കുന്നത് പുണ്യകരമാണത്രെ.

കടലില്‍ നിന്നുയര്‍ത്തിയ ഇടത്തിനു സമീപം

കടലില്‍ നിന്നുയര്‍ത്തിയ ഇടത്തിനു സമീപം

കൃഷ്ണന്‍റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ പൗത്രനാണ് ഇന്നത്തെ ദ്വാരകാധീശ് ക്ഷേത്രത്തിന്‍റെ ആദ്യ രൂപം നിര്‍മ്മിച്ചത്. തന്‍റെ ജനങ്ങള്‍ക്കായി കടലില്‍ നിന്നും ഉയര്‍ത്തിയെടുത്ത പ്രദേശത്തിന്റെ അവശേഷിക്കുന്ന ഭാഗത്തിനു സമീപമാണ് ക്ഷേത്രമുള്ളത്. ഹരിഗൃഹ എന്നാണിത് അറിയപ്പെടുന്നത്.

പതിനഞ്ചാം നൂറ്റാണ്ടില്‍ ഗുജറാത്തിന്‍റെ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ബെഗാഡ ഇവിടം പതിനഞ്ചാം നൂറ്റാണ്ടോടെ നശിപ്പിച്ചു. എന്നാല്‍ പിന്നീട് പെട്ടന്നു തന്നെ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഇന്ന് ഇവിടെ കാണുന്ന ക്ഷേത്രത്തിന്‍റെ പ്രധാന ഭാഗത്തിന് 2500 വര്‍ഷത്തിലധികം പഴക്കമുണ്ടത്രെ. എന്നാല്‍ പുനര്‍നിര്‍മ്മിച്ച ക്ഷേത്രത്തിന് 600 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. അക്കാലത്ത ലഭ്യമായതില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള കല്ലുകളുപയോഗിച്ച് ചാലൂക്യ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അഞ്ചു നിലകളില്‍

അഞ്ചു നിലകളില്‍

അഞ്ചു നിലകളിലായാണ് ദ്വാരകാധീശ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 72 തൂണുകള്‍ ചേര്‍ന്നാണ് ക്ഷേത്രത്തെ താങ്ങിനിര്‍ത്തുന്നത്. ദ്വാരകാധാശനായി വിഷ്ണുവിന്‍റെ ത്രിവിക്രമ രൂപത്തിലാണ് കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കൃഷ്ണന്റെ സഹോദരനായ ബലരാമനെയും തൊട്ടടുത്തു തന്നെ പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രധാന ക്ഷേത്രത്തോട് ചേര്‍ന്ന് വേറെയും ഒരുപാട് ക്ഷേത്രങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും,

മോക്ഷ ദ്വാരവും സ്വര്‍ഗ്ഗ ദ്വാരവും

മോക്ഷ ദ്വാരവും സ്വര്‍ഗ്ഗ ദ്വാരവും

സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പല കാര്യങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും. അതിലൊന്നാണ് ഇവിടുത്തെ മോക്ഷ ദ്വാരവും സ്വര്‍ഗ്ഗ ദ്വാരവും. സാധാരണ ക്ഷേത്രങ്ങില്‍ കയറുവാനും ഇറങ്ങുവാനും ഒരേ കവാടമാണുള്ളത്. എന്നാല്‍ ഇവിടെ രണ്ടിനും പ്രത്യേകം കവാടങ്ങളാണുള്ളത്. സ്വർഗ ദ്വാർ (സ്വർഗ്ഗത്തിലേക്കുള്ള കവാടം), മോക്ഷം ദ്വാർ (വിമോചനത്തിലേക്കുള്ള കവാടം) എന്നിങ്ങനെ രണ്ട് കവാടങ്ങളുണ്ട്. ഭക്തർ 56 പടികൾ കയറി സ്വർഗ് ദ്വാരത്തിലൂടെ പ്രവേശിച്ച് മോക്ഷ ദ്വാരത്തിലൂടെ പുറത്തുകടക്കണം.

അഞ്ചുതവണ ഉയര്‍ത്തുന്ന പതാക‌

അഞ്ചുതവണ ഉയര്‍ത്തുന്ന പതാക‌

ദ്വാരകാദീശ് ക്ഷേത്രത്തിൽ കണ്ടിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് ദിവസവും അഞ്ച് തവണ നടത്തുന്ന പതാക ഉയർത്തൽ. ഈ ക്ഷേത്രത്തിൽ ദിവസത്തിൽ അഞ്ച് തവണയാണ് പതാക ഉയർത്തുന്നത് കേസരി വർണ്ണമാണ് പതാകയുടേത്.

കടലില്‍ മുങ്ങി നഗരം‌

കടലില്‍ മുങ്ങി നഗരം‌

ശ്രീകൃഷ്ണന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം ഈ ദ്വാരക കടലില്‍ മുങ്ങിപ്പോയെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏഴു തവണ കടലിൽ മുങ്ങിപ്പോയെന്നും ഏഴാമത്തെ തവണ പുനർ നിർമ്മിച്ചതാണ് ഇപ്പോള്‍ കാണപ്പെടുന്നത് എന്നുമാണ് കരുതുന്നത്. വിശ്വാസങ്ങളനുസരിച്ച് ദ്വാരകയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പാണത്രെ.

ചിത്രങ്ങള്‍ക്കു കടപ്പാട്- വിക്കിപീഡിയ

മനസ്സ് നിറയ്ക്കുന്നതിനോടൊപ്പം വയറും നിറച്ചു വിടുന്ന സുവർണ്ണ ക്ഷേത്രത്തിലെ അടുക്കള

സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽ

പത്മനാഭ സ്വാമി ക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കണം...കാരണം ഇതാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X