Search
  • Follow NativePlanet
Share
» »സ്വര്‍ണ്ണം തേടിയെത്തിയ നാട്ടിലെ നരഭോജികള്‍, 900 ദ്വീപും കടലിലെ അഗ്നിപര്‍വ്വതവും..സോളമന്‍ ദ്വീപിന്‍റെ കഥയിത്

സ്വര്‍ണ്ണം തേടിയെത്തിയ നാട്ടിലെ നരഭോജികള്‍, 900 ദ്വീപും കടലിലെ അഗ്നിപര്‍വ്വതവും..സോളമന്‍ ദ്വീപിന്‍റെ കഥയിത്

നീണ്ടു പരന്നു കി‌ടക്കുന്ന തെക്കന്‍ പസഫിക് സമുദ്രത്തില്‍ പൊട്ടുപോലെ കാണപ്പെ‌ടുന്ന നൂറുകണക്കിന് ദ്വീപുകള്‍. കൃത്യമായി എണ്ണിയെടുത്താല്‍ ചെറുതും വലുതുമായി 992 എണ്ണം. ഇതു കൂടാതെ പ്രധാനപ്പെട്ട ആറു വേറെയും ദ്വീപുകള്‍. കേള്‍ക്കുമ്പോള്‍ ആഹാ കൊള്ളാമല്ലോ എന്നൊക്കെ തോന്നുമെങ്കിലും ഇവി‌‌ടെ എത്തുവാനും സഞ്ചരിക്കുവാനുമെല്ലാം കുറച്ചധികം കഷ്ടപ്പെടേണ്ടിവരും. ഇത് സോളമന്‍ ദ്വീപ് വളരെ കുറച്ചു മാത്രം സഞ്ചാരികള്‍ എത്തിച്ചേരുന്ന, എന്നാല്‍ ഒരിക്കലെത്തിയാല്‍ തിരിച്ചു പോകുവാന്‍ തോന്നിപ്പിക്കാത്തത്രയും കാഴ്ചകളും അനുഭവങ്ങളും നിറഞ്ഞ ട്രോപ്പിക്കല്‍ ദ്വീപ്. സോളമന്‍ ദ്വീപിനെക്കുറിച്ചും അവിടുത്തെ വിശേഷങ്ങളെക്കുറിച്ചും വായിക്കാം...

സോളമന്‍ ദ്വീപ്

സോളമന്‍ ദ്വീപ്

സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ട്രോപ്പിക്കല്‍ ദ്വീപുകളുട‌െ ഗണത്തിലാണ് സോളമന്‍ ദ്വീപുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും അവിടെയൊന്നും കണ്ടെത്തുവാന്‍ സാധിക്കാത്ത ഭംഗിയാണ് സോളമന്‍ ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത. വന്യതയിലാണ് ഈ ദ്വീപിന്‍റെ ഭംഗി കുടികൊള്ളുന്നതെന്നാണ് സഞ്ചാരികള്‍ പറയുന്നത്.

സ്വര്‍ണ്ണം തേടിയെത്തിയ സഞ്ചാരി

സ്വര്‍ണ്ണം തേടിയെത്തിയ സഞ്ചാരി

വളരെ അവിചാരിതമായാണ് ആള്‍വാരോ ഡി മെന്‍ഡാന എന്ന യൂറോപ്യന്‍ സഞ്ചാരി പതിനാറാം നൂറ്റാണ്ടില്‍ ഇവി‌ടെ എത്തുന്നത്. സ്പെയിനില്‍ നിന്നും ഇവി‌ടെ സ്വര്‍ണ്ണ നിക്ഷേപമുണ്ട് എന്ന കേ‌ട്ടറിഞ്ഞായിരുന്നു അദ്ദേഹമെത്തിയത്. 11,000
ചതുരശ്ര മൈൽ വിസ്തൃതിയില്‍ തെക്കന്‍ പസഫിക് സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന ദ്വീപിന് സോളമന്‍ രാജാവിന്റെ പേരു നല്കിയതും ഇദ്ദേഹം തന്നെയായിരുന്നു.
അക്കാലത്ത് ഇവിടം നരഭോജികളായ ആളുകള്‍ക്ക് ഏറെ കുപ്രസിദ്ധമായിരുന്നു. പിന്നീട് 19-ാം നൂറ്റാണ്ടില്‍ യൂറോപ്യന്മാരു‌ടെ വരവോടെയും അവരുടെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെയും നിരന്തര ഫലമായാണ് ഇവര്‍ പ്രകൃത രീതികള്‍ വെടിഞ്ഞ് ഇന്നത്തെ മനുഷ്യരിലേക്കെത്തിയത്.

മുപ്പത് ശതമാനം മാത്രം

മുപ്പത് ശതമാനം മാത്രം

സോളമൻ ദ്വീപുകളിൽ ആറ് പ്രധാന ദ്വീപുകളാണുള്ളത്. സാൻ ക്രിസ്റ്റൊബാൽ (മക്കിറ എന്നും അറിയപ്പെടുന്നു), ചോയിസ്യൂൾ, മലൈറ്റ, ന്യൂ ജോർജിയ, സാന്താ ഇസബെൽ, ഗ്വാഡാൽക്കനാൽ എന്നിവയാണവ. കൂടാതെ ഏകദേശം 900 ല്‍ അധികം വലുതും ചെറുതുമായ അഗ്നിപർവ്വത ദ്വീപുകൾ, പവിഴ അറ്റോളുകൾ, പാറകൾ എന്നിവ ദ്വീപസമൂഹത്തിന്റെ ഭാഗമാണ്. അതിൽ 30 ശതമാനം അതായത് 300 ഓളം ദ്വീപുകളില്‍ മാത്രമാണ് ആള്‍ത്താമസമുള്ളത് . ഹൊനിയാരയാണ് തലസ്ഥാന നഗരം.

ഇംഗ്ലീഷാണെങ്കിലും

ഇംഗ്ലീഷാണെങ്കിലും

ദ്വീപിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണ്. എന്നിരുന്നാലും, ജനസംഖ്യയുടെ 1-2% പേർക്ക് മാത്രമേ ഈ ഭാഷ നന്നായി സംസാരിക്കാൻ കഴിയൂ. 74 പ്രാദേശിക ഭാഷകളാണ് ഇവിടുത്തെ പല ദ്വീപുകളിലായി സംസാരിക്കുന്നത്. ഈ ഭാഷകളിൽ നാലെണ്ണം വംശനാശം സംഭവിച്ചവയാണ്, മറ്റ് 70 ഭാഷകളിലും ഇംഗ്ലീഷിന്‍റെയും ചുറ്റുമുള്ള മറ്റു രാജ്യങ്ങളുടെയും സ്വാധീനം ശ്രദ്ധേയമാണ്.

ക‌ടലിനടിയിലെ അഗ്നി പര്‍വ്വതം

ക‌ടലിനടിയിലെ അഗ്നി പര്‍വ്വതം

കടലിനടയിലെ കാഴ്ചകളാണ് വിനോദ സഞ്ചാരരംഗത്ത് സോളമന്‍ ദ്വീപുകളുടെ തുറുപ്പു ചീട്ട്, ലോകത്തിലെ ഏറ്റവും സജീവമായ കടലിനടിയിലെ അഗ്നി പര്‍വ്വതം ഈ രാജ്യത്തെ കടലിലാണ് സ്ഥിതി ചെയ്യുന്നത്. ന്യൂ ജോർജിയ ഗ്രൂപ്പ് ദ്വീപുവാസികളുടെ കടൽ ദേവന്റെ പേരിലുള്ള കറാച്ചിയെ, വാൻഗുനു ദ്വീപിന്റെ തെക്ക് ഭാഗത്തായി കാണ്ടെത്താം. 1939 ൽ ആണ് ആദ്യമായി ഇത് പൊട്ടിത്തെറിക്കുന്നത് പിന്നീട് പല തവണ ഇത് ആവര്‍ത്തിച്ചു.

വിശക്കുമ്പോള്‍ കഴിക്കാം

വിശക്കുമ്പോള്‍ കഴിക്കാം

ലോകമെമ്പാടും മനുഷ്യരുടെ ആഹാര രീതിയെ പ്രഭാത ഭക്ഷണം എന്നും ഉച്ചഭക്ഷണം അല്ലെങ്കിൽ അത്താഴം എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. എന്നാല്‍ സോളമന്‍ ദ്വീപുകളില്‍ ഇത്തരത്തിലൊരു രീതിയേ അല്ല പിന്തുടരുന്നത്. ചേന, ടാരോസ്, സീ ഷെല്‍, മത്സ്യം, പച്ചിലകൾ, സ്നെയില്‍സ് തുടങ്ങിയവയാണ് ഇവരുടെ പ്രധാനാഹാരങ്ങള്‍.

പ്രായമല്ല, കഴിവും ഉത്തരവാദിത്വവും

പ്രായമല്ല, കഴിവും ഉത്തരവാദിത്വവും

ഇവിടുത്തെ ആളുകളുടെ പക്വതയുടെയും പ്രായപൂർത്തിയുടെയും മാനദണ്ഡങ്ങൾ പ്രായത്തെ അടിസ്ഥാനമാക്കിയല്ല നിര്‍ണ്ണയിക്കുന്നത്. പ്രായം കണക്കിലെടുക്കാതെ, ഒരു ആൺകുട്ടിക്ക് ഒരു വീട് ) പണിയാനും ഒരു പൂന്തോട്ടമുണ്ടാക്കാനും കഴിയുമെങ്കിൽ മുതിർന്ന ഒരാളായിട്ടാണ് അവനെ കാണുന്നത്. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം, അവരുടെ കുടുംബാംഗങ്ങളെ പരിപാലിക്കാനും വെള്ളം കൊണ്ടുവരാനും വ്യത്യസ്ത പച്ചക്കറികളുടെയും പഴങ്ങളുടെയും ഒരു പൂന്തോട്ടം വളർത്തുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കഴിയുമെങ്കിൽ അവരെ മുതിർന്നവരായി കാണുന്നു.

കടലിലെ ഭ്രമിപ്പിക്കുന്ന കാഴ്ചകള്‍

കടലിലെ ഭ്രമിപ്പിക്കുന്ന കാഴ്ചകള്‍

കടല്‍ കാഴ്ചകളുടെ അത്ഭുത ലോകമാണ് ഈ നാട് തുറക്കുന്നത്. കടല്‍ത്തീരങ്ങളും ട്രോപ്പിക്കല്‍ കാലാവസ്ഥയും വന്യതയും പവിഴപ്പുറ്റുകളുമെല്ലാം ചേരുമ്പോള്‍ ഇവിടം അതിമനോഹരമായി മാറും. തീരത്തു നിന്നും ഉള്ളിലേക്ക് കടന്നാല്‍ കാടുകളും പച്ചപ്പുമാണ്. അങ്ങനെ ഏതു തരത്തിലുള്ള സഞ്ചാരികളു‌ടെ മനസ്സും ഇവിടം കീഴടക്കും,

സഞ്ചാരികളില്ല

സഞ്ചാരികളില്ല

എത്തിച്ചേരുവാന്‍ വളരെ ബുദ്ധിമുള്ള ഇവി‌ടെ വരുന്ന സഞ്ചാരികളും എണ്ണത്തില്‍ വളരെ കുറവാണ്. ഓരോ വര്‍ഷവും അന്‍പതിനായിരത്തില്‍ താഴെ മാത്രം ആളുകളാണ് ഇവി‌ടെ എത്തുന്നത്. വിനോദ സഞ്ചാരം വളര്‍ത്തുവാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവിടെ സജീവമാണിപ്പോള്‍.

ക‌ടലിലെ ആഹ്ലാദങ്ങള്‍ക്ക്

ക‌ടലിലെ ആഹ്ലാദങ്ങള്‍ക്ക്

കടലിലിറങ്ങിയുള്ല സാഹസികമായ ജലവിനോദങ്ങള്‍ക്ക് ഏറ്റവും പേരുകേട്ട നാടാണിത്. കടലിനടിയിലെ ജൈവവൈവിധ്യവും കാഴ്ചകളും അതിശയിപ്പിക്കുന്നതാണ്. ഡൈവിങ്, സ്കൂബ ഡൈവിങ്, സ്നോര്‍ക്കലിങ് തുടങ്ങിയ ജലവിനോദങ്ങളെല്ലാം ഇവിടെ ആസ്വദിക്കാം.

റെന്നൽ ദ്വീപ്

റെന്നൽ ദ്വീപ്

സോളമന്‍ ദ്വീപുകളിലെ കാഴ്ചകളില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഇടമാണ് റെന്നൽ ദ്വീപ്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പവിഴ അറ്റോളാണ് ഈ സ്ഥലം, അതിനാൽ അപൂർവമായ ചില സസ്യജന്തുജാലങ്ങളെ നിങ്ങൾക്ക് കാണും. ദ്വീപിന്റെ ഭൂരിഭാഗവും നിബിഡ വനത്താൽ മൂടപ്പെട്ടിരിക്കുന്നു. ടാഗാനോ തടാകത്തിലെ സൂര്യാസ്തമയവും കഗബ ബേയിലെ ഡൈവിംഗും സ്‌നോർക്കെല്ലിംഗും ഇവിടെ ഏർപ്പെടാൻ കഴിയുന്ന ചില പ്രവർത്തനങ്ങളാണ്.

മലൈത ദ്വീപ്

മലൈത ദ്വീപ്

സോളമന്‍ ദ്വീപസമൂഹത്തിലെ മറ്റൊരു പ്രധാന ഇടമാണ് മലൈത ദ്വീപ്. നദീതടങ്ങളും ഉഷ്ണമേഖലാ വനങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഇവിടം പകരംവയ്ക്കാനാവാത്ത സൗന്ദര്യത്തിനു പ്രസിദ്ധമാണ്. നിരവധി നദീതടങ്ങൾ, നീരുറവകൾ, ഉയർന്ന ഉയരത്തിലുള്ള വെള്ളച്ചാട്ടങ്ങൾ, മലയിടുക്കുകൾ എന്നിവ നിങ്ങൾക്ക് ഇവിടെ പര്യവേക്ഷണം ചെയ്യാനാകും. നോർത്ത് മലൈത തീരത്തുള്ള റീഫ് ദ്വീപ് സന്ദർശിക്കാം. കൂടാതെ, ലങ്ക ലങ്ക ലഗൂണിലെ സൂര്യാസ്തമയം അതിമനോഹരമാണ്.

ഒന്നരമിനിറ്റില്‍ താഴെയുള്ള ഏറ്റവും ചെറിയ വിമാനയാത്ര, പണത്തിന് പകരം പാറക്കല്ല്.. ലോകയാത്രയിലെ വിശേഷങ്ങള്‍ഒന്നരമിനിറ്റില്‍ താഴെയുള്ള ഏറ്റവും ചെറിയ വിമാനയാത്ര, പണത്തിന് പകരം പാറക്കല്ല്.. ലോകയാത്രയിലെ വിശേഷങ്ങള്‍

ഒഴുകുന്ന വീടുകളിലെ താമസവും പര്‍വ്വതങ്ങള്‍ക്കിടയിലെ ഗ്രാമവും... വിയറ്റ്നാം ഒരുക്കുന്ന അതിശയ അനുഭവങ്ങള്‍ഒഴുകുന്ന വീടുകളിലെ താമസവും പര്‍വ്വതങ്ങള്‍ക്കിടയിലെ ഗ്രാമവും... വിയറ്റ്നാം ഒരുക്കുന്ന അതിശയ അനുഭവങ്ങള്‍

ചിത്രങ്ങള്‍ക്കു കടപ്പാട്:Solomon Islands Wikiedia

Read more about: world islands interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X