Search
  • Follow NativePlanet
Share
» »1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!

1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!

ലോകത്തിനു മുന്നില്‍ ഒരിക്കലും മായാത്ത വിസ്മയത്തോടെ ഭാരതം കാണിക്കുന്ന അത്ഭുതങ്ങളില്‍ ഒന്നാണ് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം. പതിറ്റാണ്ടുകള്‍ പിന്നിടുന്ന പാരമ്പര്യത്തെ ഒരു കാലത്തിനും വി‌ട്ടുകൊടുക്കാതെ പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രത്തിന് പ്രത്യേകതകള്‍ എണ്ണിയാല്‍ തീരാവുന്നതിലും അധികമാണ്. കേരള നാ‌ട്ടുരാജാവായികുന്ന ഭാസ്കര രവി വര്‍മ്മനെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ഈ മഹാ ക്ഷേത്രം അതിശയിപ്പിക്കുന്ന ഒരു നിര്‍മ്മിതിയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. കല്ലോട് കല്ലു ചേര്‍ത്ത് കല്ലില്‍ മാത്രം കെട്ടിയുയയര്‍ത്തിയ ഈ മഹാവിസ്മയം ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടത് കൂടിയാണ്.

കല്ലില്‍ കല്ലു ചേര്‍ത്ത്

കല്ലില്‍ കല്ലു ചേര്‍ത്ത്

കല്ലിലോട് കല്ല് ചേര്‍ത്ത് കല്ലില്‍ മാത്രം കെട്ടിയുണ്ടാക്കിയ അപൂര്‍വ്വ നിര്‍മ്മിതിയാണ് തഞ്ചാവൂര്‍. പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏക സൃഷ്ടിയെന്ന വിശേഷണവും ഈ ക്ഷേത്രത്തിനുണ്ട്. അക്കാലത്ത് കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കുക എന്നത് അത്യന്തം ശ്രമകരമായിരുന്ന സമയത്ത് ഇത്തരത്തിലൊരു ക്ഷേത്രം നിര്‍മ്മിച്ചത് അത്രയും ദുഷ്കരമായിരുന്നു എന്നതാണ് ക്ഷേത്രത്തെ വീണ്ടും പ്രത്യേകതയുള്ളതാക്കുന്നത്.

PC:Jean-Pierre Dalbéra

സ്വപ്നത്തിലെ ദര്‍ശനമനുസരിച്ച്

സ്വപ്നത്തിലെ ദര്‍ശനമനുസരിച്ച്

രാജരാജ ചോള ഒന്നാമന്‍ എന്നറിയപ്പെട്ടിരുന്ന അരുള്‍മൊഴിവര്‍മ്മന്‍ ആണ് ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്.അദ്ദേഹത്തിന് സ്വപ്നത്തില്‍ ലഭിച്ച ഒരു നിര്‍ദ്ദേശം അനുസരിച്ചാണത്രെ അദ്ദേഹം ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ഇവിടെ പ്രചാരത്തിലുള്ള കഥകള്‍ പറയുന്നത്. എന്നാല്‍ മറ്റുചില കഥകളനുരിച്ച് കേരള നാ‌ട്ടുരാജാവായികുന്ന ഭാസ്കര രവി വര്‍മ്മനെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചതാണിതെന്നാണ് പറയുന്നത്. എന്തായാലും ചോള രാജ്യ സാമ്രാജ്യ തലസ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഈ ക്ഷേത്രം ചരിത്രത്തോടൊപ്പം ചില അത്ഭുതങ്ങള്‍ കൂടി ചേര്‍ന്നതാണ്.

PC:Venkatesh L

രാജരാജേശ്വരന്‍

രാജരാജേശ്വരന്‍

രാജരാജേശ്വരന്‍ എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിച്ചിരുന്നതെങ്കിലും പിന്നീട് മറാത്തക്കാരുടെ വരവോടെ അത് ബൃഹദീശ്വര ക്ഷേത്രം ആയിമാറുകയായിരുന്നു. ആദ്യകാലങ്ങളിൽ തിരുവുടയാർ കോവിലെന്നും പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നുമെല്ലാം ക്ഷേത്രം അറിയപ്പെട്ടിട്ടുണ്ട്. ചോള വാസ്തുവിദ്യയുടട ഏറ്റവും മനോഹര രൂപമാണ് ബൃഹജീശ്വര ക്ഷേത്രത്തില്‍ കാണുവാന്‍ സാധിക്കുന്നത്.

PC:Richard Mortel

എ.ഡി. 985-ൽ

എ.ഡി. 985-ൽ

എ.ഡി. 985-ൽ നിര്‍മ്മാണം ആരംഭിച്ച് എഡി 1013 ല്‍ ആണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ ചില ചരിത്ര രേഖകളില്‍ 1010 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി എന്നും പറയുന്നുണ്ട്. കൂഞ്ച്രമല്ലൻ പെരുന്തച്ചൻ എന്ന അക്കാലത്തെ പേരുകേട്ട ശില്പിയാണ് ക്ഷേത്ര നിര്‍മ്മാണത്തിനു മുന്‍കൈ എ‌ടുത്തതെന്നും ചരിത്രം പറയുന്നു. ക്ഷേത്രത്തിന്റെ മതിലിൽ അദ്ദേഹത്തിന്റെ പേര്‌ കൊത്തിവച്ചിരിക്കുന്നത് കാണുവാന്‍ സാധിക്കും.

PC:MADHURANTHAKAN JAGADEESAN

 ക്ഷേത്ര ഗോപുരം

ക്ഷേത്ര ഗോപുരം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര ഗോപുരവും ഈ ക്ഷേത്രത്തിനാണ്. വിമാനം എന്നാണ് ക്ഷേത്രഗോപുരം അറിയപ്പെടുന്നത്. 66 മീറ്റര്‍ അഥവാ 216 അടിയാണ് ഇതിന്‍റെ ഉയരം.

PC:Balurbala

മകുടം

മകുടം

ക്ഷേത്രം മൊത്തത്തില്‍ ഒരു അത്ഭുതം തന്നെയാണെങ്കിലും എടുത്തു പറയേണ്ടത് ഇവിടുത്തെ മകുടത്തെക്കുറിച്ചാണ്. 80 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലിലാണ് ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 72575 കിലോഗ്രാം ഭാരമുള്ള മകുടം എങ്ങനെ ഗോപുരത്തിനു മുകളില്

എത്തിച്ചു എന്നച് ആലോചിക്കുമ്പോള്‍ തന്നെ ഇതിനു പിന്നിലെ വൈഭവവും ബുദ്ധി കൂര്‍മ്മതയും മനസ്സിലാകും. ആയിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് യാതൊരു വിധത്തിലുള്ള സാങ്കേതിക വിദ്യകളും ലഭ്യമല്ലായിരുന്ന കാലത്തായിരുന്നു ഈ നിര്‍മ്മാണം നടന്നത് എന്നതാണ് ക്ഷേത്രത്തെ വേറിട്ടതാക്കുന്നത്. ക്ഷേത്രത്തിന്റെ മുകളിലേക്ക് ഒരു ചരിഞ്ഞ പാത നിര്‍മ്മിച്ച് അതുവഴിയാണ് മകുടം ക്ഷേത്രത്തിന്റെ മുകളിലേക്ക് എത്തിച്ചത് എന്നാണ് കണക്കാക്കുന്നത്.

PC:Ramon prem

നിഴല്‍ നിലത്തുവീഴാ ക്ഷേത്രം

നിഴല്‍ നിലത്തുവീഴാ ക്ഷേത്രം

ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉച്ച സമയത്തുള്ള നിഴലാണ് താഴെ വീഴാത്തത്. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച്‌ നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല എന്നാണ് വിശ്വാസം.

PC:Arunkumar1995

ഒരു ദിവസം 50 ടണ്‍ കരിങ്കല്ല്

ഒരു ദിവസം 50 ടണ്‍ കരിങ്കല്ല്

നീണ്ട എട്ടു വര്‍ഷങ്ങളാണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിനായി ചിലവഴിച്ചത്. ഒരു ദിവസം മാത്രം ഏകദേശം 50 ടണ്‍ കരിങ്കല്ലില്‍ കൊത്തുപണികളും മറ്റും നടത്തിയിരുന്നുവത്രെ.

PC:Nara J

ആറു ഭൂചലനവും ഒരു തീപിടുത്തവരും

ആറു ഭൂചലനവും ഒരു തീപിടുത്തവരും

കഴിഞ്ഞ ആയിരതേതിലധികം വര്‍ഷമായി തലയയുര്‍ത്തി നില്‍ക്കുന്ന ഈ ക്ഷേത്രം പല പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇന്നും നിലനില്‍ക്കുന്നത്. കണക്കുകളനുസരിച്ച ആറ് വലിയ ഭൂചലനങ്ങളും ഒരു വലിയ തീ പിടുത്തത്തെയും ക്ഷേത്രം പിന്നിട്ടിട്ടുണ്ട്.

PC:K.Vignesh 23

130,000 ടണ്‍ കരിങ്കല്ല്‌

130,000 ടണ്‍ കരിങ്കല്ല്‌

ക്ഷേത്ര നിര്‍മ്മാണത്തിനായി ആകെ 1.3 ലക്ഷം ടൺ കരിങ്കല്ല് ആണ് ഉപയോഗിച്ചിരിക്കുന്നത്. പ്രദേശത്തിന്‍റെ ഭൂപ്രത്യേകതകള്‍ അനുസരിച്ച് ഇവിടെയെങ്ങും പാറകളോ കരിങ്കല്ലുകളോ ലഭ്യമല്ല. ക്ഷേത്രത്തില്‍ നിന്നും 60 കിലോമീറ്റര്‍ ചുറ്റളവിലേ ഇത്തരത്തില്‍ കല്ലു ലഭിക്കുന്ന പ്രദേശം ഇല്ല. അതുകൊണ്ടു തന്നെ അതിലും ദൂരെ നിന്നാണ് ക്ഷേത്രനിര്‍മ്മാണത്തിലേക്ക് ആവശ്യമായ കരിങ്കല്ലുകള്‍ കൊണ്ടുവന്നതെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 3000 ആനകളെ ഈ സ്ഥലത്തേക്ക് കല്ലുകള്‍ കൊണ്ടുവരാൻ ഉപയോഗിച്ചു എന്നും ചിലയിടങ്ങളില്‍ പറയുന്നു,

PC:Marianne North

ഏറ്റവും വലിയ ശിവലിംഗം‌

ഏറ്റവും വലിയ ശിവലിംഗം‌

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളില്‍ ഒന്നാണ് ബൃഹദീശ്വര ക്ഷേത്രത്തിലേത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. 13 അടി അഥവാ 8.7 മീറ്റര്‍ ഉയരമുണ്ട് ഇവിടുത്തെ ശിവലിംഗത്തിന്. ഒറ്റക്കല്ലിലാണിത് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Harish Aluru

ഒറ്റക്കല്ലിലെ നന്ദി

ഒറ്റക്കല്ലിലെ നന്ദി

ഇവിടുത്തെ നന്ദി പ്രതിഷ്ഠയ്ക്കും പ്രത്യേകതകള്‍ ഏറെയുണ്ട്. ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച നന്ദി മഹാനന്ദി എന്നാണ് അറിയപ്പെടുന്നത്. 12 അടി ഉയരവും 20 അടി നീളവും ഇതിനുണ്ട്. ഏകദേശം 25 ടണ്ണോളം ഭാരവും ഇതിനുണ്ട്.‌

PC:Sakthibalan

കലയും ക്ഷേത്രവും

കലയും ക്ഷേത്രവും

അക്കാലത്ത് കലകള്‍ക്ക് വലിയ പ്രാധാന്യം നല്കിയിരുന്ന ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു ഇതെന്നതിന് പല ചരിത്രത്തെളിവുകളും ഇവിടെ ലഭ്യമാണ്. ഇവിടുത്തെ കീർത്തനാലാപനത്തിനു വേണ്ടിമാത്രം 50 ഗായകരായിരുന്നു ഉണ്ടായിരുന്നത്.

അവിടത്തെ നൃത്തമണ്ഡപങ്ങളിൽ നൃത്തമാടുന്നതിനായി 400 നർത്തകികളും വാദ്യോപകരണങ്ങൾ ഉപയോഗിക്കുവാനായിമാത്രം 100 വാദ്യകലാകാരന്മാരും ഉണ്ടായിരുന്നു. ഭരതനാട്യത്തിലെ 108 കരണങ്ങളില്‍ 81 എണ്ണത്തിന്റെയും ശില്പാവിഷ്‌കാരം ഇവിടെയുണ്ട്. നാട്യശാസ്ത്രത്തില്‍ ഭരതമുനി വിവരിച്ചിരിക്കുന്ന കരണങ്ങളാണ് ഇവിടെ ശില്പരൂപത്തില്‍ കൊത്തിയിരിക്കുന്നത്.

PC:RadhaKrishnan16

ഭൂഗര്‍ഭ പാതകള്‍

ഭൂഗര്‍ഭ പാതകള്‍

ബൃഹദീശ്വര ക്ഷേത്രത്തില്‍ നിന്നും തഞ്ചാവൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം ഭൂഗര്‍ഭ വഴികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രാജരാജചോളന്റെ കൊട്ടാരത്തിലേക്കും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും ഇത്തരം വഴികള്‍ ഉണ്ട്. എന്നാല്‍ അവയില്‍ മിക്കവയും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. ഭൂഗര്‍ഭ പാതയില്‍ വഴി തെറ്റിയാല്‍ അപകടമാണെന്നതാണ് ഇതിനു കാരണം.

PC:PC:IM3847

ഒറ്റ രാത്രികൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുവോ? ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത് ഒരു രാത്രി കൊണ്ടാണ്!

വിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവും

മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!

മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X